NEWS

അനിൽ നമ്പ്യാരെ പൂട്ടിയത് കസ്റ്റംസ് ഉദ്യോഗസ്ഥനോ ?മൊഴി ചോർത്തിയത് കസ്റ്റംസ് ഉദ്യോഗസ്ഥൻ എന്ന് സൂചന

മാധ്യമപ്രവർത്തൻ അനിൽ നമ്പ്യാരുമായി ബന്ധപ്പെട്ട സ്വപ്ന സുരേഷിന്റെ മൊഴി ചോർത്തിയത് കസ്റ്റംസ് ഉദ്യോഗസ്ഥൻ എന്ന് റിപ്പോർട്ട് .ഇയാളുടെ മൊബൈലിൽ ചിത്രീകരിച്ച് ബ്ലൂടൂത്ത് വഴി ഭാര്യയുടെ മൊബൈലിലേക്ക് അയച്ച് മാധ്യമങ്ങൾക്ക് ചോർത്തുക ആയിരുന്നു എന്നാണ് റിപ്പോർട്ട് .

രഹസ്യാന്വേഷണ വിഭാഗം ഇത് സംബന്ധിച്ച റിപ്പോർട്ട് കസ്റ്റംസിന് കൈമാറി എന്നാണ് വിവരം .മൊഴി ചോർന്നതിനു ശേഷം അന്വേഷണത്തിൽ നിന്ന് വിട്ട് നിൽക്കേണ്ടി വന്ന എൻ എസ് ദേവിന് ഇതിൽ പങ്കില്ല എന്നാണ് രഹസ്യാന്വേഷണ റിപ്പോർട്ടെന്നും സൂചന ഉണ്ട് .

Signature-ad

അന്വേഷണ ആവശ്യം എൻ എസ് ദേവ് തന്നെ മുന്നോട്ട് വെക്കുകയായിരുന്നു എന്നാണ് സൂചന .കസ്റ്റംസ് പ്രിവന്റീവ് ഓഫീസർ സുമിത്കുമാർ ഈ ആവശ്യം രഹസ്യാന്വേഷണ ബ്യൂറോക്ക് കൈമാറുക ആയിരുന്നുവെന്നാണ് റിപ്പോർട്ട് . മാധ്യമങ്ങൾക്ക് ചോർന്നു കിട്ടിയ ഫയൽ സൂക്ഷ്മമായി പരിശോധിച്ചാണ് ഈ അനുമാനത്തിലേക്ക് എത്തിയത് എന്നാണ് റിപ്പോർട്ട് .രേഖ പകർത്തുന്നതിനു ഉപയോഗിച്ച ഫോൺ ,കാമറ ,ഇത് പുറത്തേക്കയച്ച ഫോൺ തുടങ്ങിയ വിവരങ്ങൾ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി എന്നാണ് വിവരം .

Back to top button
error: