LIFE

പാട്ടുമായി അല്‍ഫോണ്‍സ് പുത്രന്‍, കൂടെ ഫഹദും

നേരം, പ്രേമം തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം അല്‍ഫോന്‍സ് പുത്രന്‍ തന്റെ ഏറ്റവും പുതിയ ചിത്രവുമായി എത്തുന്നു. ‘പാട്ട്’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലാണ് നായകന്‍. ഫെയ്‌സ്ബുക്കിലൂടെ അല്‍ഫോന്‍സ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

എന്റെ അടുത്ത സിനിമയുടെ പേര് ”പാട്ട്” എന്നാണ് ? ഫഹദ് ഫാസില്‍ ആണ് നായകന്‍ ? സിനിമ നിര്‍മ്മിക്കുന്നത് യുജിഎം എന്റര്‍ടെയ്ന്‍മെന്റ്‌സ് ( സക്കറിയ തോമസ് & ആല്‍വിന്‍ ആന്റണി ) ? മലയാള സിനിമയാണ്? ഈ പ്രാവശ്യത്തേക്കു സംഗീത സംവിധായകനും ഞാനായിരിക്കും? അഭിനയിക്കുന്നവരെയും പിന്നണിയില്‍ പ്രവൃത്തിക്കുന്നവരെ കുറിച്ചും അപ്‌ഡേറ്റ് ചെയ്യുന്നതാണ്. അല്‍ഫോന്‍സ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സംഗീതത്തെ സംബന്ധിച്ചുള്ള ഒരു സിനിമയുടെ പണിപ്പുരയിലായിരുന്നു ഏറെക്കാലമായി അൽഫോൻസ്. തമിഴിലായിരുന്നു ചിത്രം ആദ്യം ഒരുക്കാൻ തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് മലയാളത്തിൽ തന്നെ ആക്കുകയായിരുന്നു.

https://www.facebook.com/alphonseputhren/posts/10159070774622625

Back to top button
error: