NEWS

പ്രതിരോധം തീർത്ത് കോൺഗ്രസ്സ് ,വെഞ്ഞാറമൂട് ഇരട്ടക്കൊലയ്ക്ക് പിന്നിൽ സിപിഎം പോരെന്നു വിശദീകരണം

സിപിഐഎമ്മിലെ ചേരിപ്പോരാണ് വെഞ്ഞാറമൂട് കൊലപാതകത്തിന് പിന്നിൽ എന്ന അവകാശവാദവുമായി കോൺഗ്രസ് രംഗത്ത് .ഡി കെ മുരളി എംഎൽഎയുടെ മകനുമായുള്ള സംഘർഷമാണ് എല്ലാത്തിനും തുടക്കമെന്നാണ് ആരോപണം .ഒന്നാം പ്രതി സജീവനെ ആദ്യം വെട്ടിയത് ഡിവൈഎഫ്ഐ പ്രവർത്തകർ ആണെന്നാണ് കോൺഗ്രസ് വിശദീകരണം .ഇതുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ കോൺഗ്രസ് പ്രദർശിപ്പിച്ചു .

ഷഹീൻ ,അപ്പൂസ് എന്നിവരാണ് സജീവനെ ആക്രമിച്ചത് .കൊല്ലപ്പെട്ട ഹഖ് സജീവനെ വെട്ടുന്നതും ദൃശ്യങ്ങളിൽ ഉണ്ടെന്നു കോൺഗ്രസ് പറയുന്നു .ആക്രമണത്തിൽ 12 പേർ ഉൾപ്പെട്ടിട്ടുണ്ട് .ഇതിൽ രണ്ടു പേർ കൊല്ലപ്പെട്ടു .മൂന്ന് പേർ അറസ്റ്റിലായി .ബാക്കി ഏഴു പേർ ആരാണെന്നും അവരെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്നും കോൺഗ്രസ് ചോദിച്ചു .ഇപ്പോൾ സാക്ഷിയെന്നു പറയുന്ന വ്യക്തിയും ദൃശ്യങ്ങളിലെ വ്യക്തിയും രണ്ടും രണ്ടാണെന്നും കോൺഗ്രസ്സ് നേതാക്കളായ എംഎം ഹസൻ ,കെ എസ് ശബരീനാഥൻ,നെയ്യാറ്റിൻകര സനൽ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു .

Back to top button
error: