Tech

    • അയല്‍ക്കൂട്ടങ്ങളുടെ വിവരങ്ങള്‍ രേഖപ്പെടുത്താൻ ‘ലോകോസ് മൊബൈല്‍’ ആപ്ളിക്കേഷന്‍

      എളംകുളം: കഴിഞ്ഞ 25 വർഷത്തെ പ്രവർത്തന ചരിത്രത്തിന്റെ അടിസ്ഥാനത്തിൽ സാമൂഹിക സാമ്പത്തിക സ്ത്രീ ശാക്തീകരണ രംഗത്തു കുടുംബശ്രീ പുതിയ വെല്ലുവിളികൾ ഏറ്റെടുക്കുമെന്നു തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കുടുംബശ്രീ ദേശീയ മേഖലാതല ശിൽപ്പശാല എളംകുളം റാഡിസൺ ബ്ലൂ ഹോട്ടലിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഗ്രാമീണ മേഖലയിലെ അയൽക്കൂട്ടങ്ങളുടെയും ഏരിയ ഡെവലപ്‌മെന്റ് സൊസൈറ്റി, കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് സൊസൈറ്റി എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളും പ്രവർത്തനങ്ങളും രേഖപ്പെടുത്താൻ കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ലോകോസ്’ എന്ന പുതിയ മൊബൈൽ ആപ്ളിക്കേഷൻ രൂപകൽപ്പന ചെയ്തിട്ടുണ്ട്. കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം (എൻ.ആർ.എൽ.എം) പദ്ധതിയുമായി ബന്ധപ്പെട്ടാണിത്. കേരളം ഉൾപ്പെടെ ഏഴു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുത്ത ബ്ലോക്കുകളിലാണ് പദ്ധതി നടപ്പാക്കുക. ഈ സംസ്ഥാനങ്ങളിലെ പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, കുടുംബശ്രീ റിസോഴ്സ് പേഴ്സൺമാർ എന്നിവർക്കായി ഒക്ടോബർ 17 മുതൽ 20 വരെയാണ് ത്രിദിന ദേശീയ ശിൽപശാല. അയൽക്കൂട്ട…

      Read More »
    • ആകാശവിസ്മയം മലയാളികളെ അറിയിച്ച് ഏഷ്യാനെറ്റ് ന്യൂസ്

      ആകാശത്ത് പല തരത്തിലുള്ള വിസ്മയങ്ങളും പരീക്ഷണങ്ങളുമാണ് നടക്കുന്നത്. ബഹിരാകാശവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും നടക്കുന്നുണ്ടെങ്കിലും മലയാളത്തിലെ വാർത്താ ചാനലുകൾ ബഹിരാകാശ വികസനങ്ങൾക്കും പരീക്ഷണങ്ങൾക്കും വേണ്ടത്ര പ്രാധാന്യം കൊടുക്കാറില്ല. ബഹിരാകാശത്ത് നടക്കുന്ന പല വാർത്തകളും മലയാളികൾ അറിയാൻ വൈകുന്നതിന്‍റെയും പ്രധാന കാരണം ഇത് തന്നെയാണ്. കഴിഞ്ഞ ആഴ്ച ബഹിരാകാശ വാരമായിരുന്നെങ്കിലും പല വാർത്താ ചാനലുകളിലും അതിനെ സംബന്ധിച്ച വാർത്തകളൊന്നും വിശദമായി ഉണ്ടായിരുന്നില്ല. എന്നാൽ മറ്റ് ചാനലുകളിൽ നിന്ന് വേറിട്ട് ബഹിരാകാശ രംഗത്തെ നേട്ടങ്ങളും പരീക്ഷണങ്ങളും ഏഷ്യാനെറ്റ് ന്യൂസ് വിശദമായി തന്നെ ജനങ്ങളിലേക്കെത്തിക്കാറുണ്ട്. പുതിയ റോക്കറ്റ് വിക്ഷേപണവും മറ്റ് പ്രധാന കാര്യങ്ങളുമാണ് പലപ്പോഴും മറ്റ് മാധ്യമങ്ങൾക്ക് വാർത്തയാകാറെങ്കിൽ, ബഹിരാകാശവുമായി ബന്ധപ്പെട്ട ചെറിയ വാർത്തകൾ പോലും സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിൽ ഏഷ്യാനെറ്റ് ന്യൂസ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നുണ്ട്. കഴിഞ്ഞ ബഹിരാകാശ വാരത്തിൽ ഒരാഴ്ച മുഴുവനും ഐഎസ്ആർഒയിലെ പുതിയ പരീക്ഷണങ്ങളും പദ്ധതികളുമെല്ലാം പ്രേക്ഷകരിലേക്കെത്തിക്കുകയായിരുന്നു. ‘അതിരില്ലാ ആകാശം’ എന്ന പേരിൽ ബഹിരാകാശ രംഗത്തെ ഇന്ത്യയുടെ പുതിയ ചുവടുവെപ്പുകളെ മലയാളി പ്രേക്ഷകരിലേക്കെത്തിച്ചു.…

      Read More »
    • വാട്ട്സ്ആപ്പ് പ്രീമിയം വരുന്നെന്ന് റിപ്പോർട്ട്

      ന്യൂയോര്‍ക്ക്: വാട്ട്സ്ആപ്പ് പ്രീമിയം വന്നാല്‍ എങ്ങനെയായിരിക്കും എന്ന് പരീക്ഷിച്ച് നോക്കണം എന്ന് തോന്നിയിട്ടുണ്ടോ ? എങ്കിൽ ഉടൻ തന്നെ അതിന് അവസരമുണ്ടാകും. വാട്ട്സാപ്പ് ബീറ്റ് ഉപയോക്താക്കൾക്ക് നിലവിൽ പ്രീമിയം ലഭ്യമാണ്. സേവനം ഇതുവരെ ഒഫീഷ്യലി ആരംഭിച്ചിട്ടില്ല എങ്കിലും പരീക്ഷണാടിസ്ഥാനത്തിലാണ് ബീറ്റ ഉപയോക്താക്കൾക്ക് ലഭ്യമാക്കിയിരിക്കുന്നത്. ബീറ്റ ഉപയോക്താക്കൾക്ക് മാത്രമേ എല്ലാ ഫീച്ചറുകളും ഉള്ള പ്രീമിയം മെനുവിൽ പ്രവേശനമുള്ളൂ. ബിസിനസുകളെ ലക്ഷ്യം വെച്ചാണ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ അവതരിപ്പിച്ചിരിക്കുന്നത്.പണമടച്ചുള്ള മിക്ക ഫീച്ചറുകളും ശരാശരി ഉപയോക്താവിന് പ്രത്യേകിച്ച് ഉപയോഗപ്രദമാകില്ല. പ്രീമിയം അക്കൗണ്ട് ഉപയോക്താക്കൾക്ക്  മൂന്ന് മാസത്തിലൊരിക്കല്‍ കോൺടാക്ട് ലിങ്ക് മാറ്റാം. ഫോൺ നമ്പർ ടൈപ്പ് ചെയ്യുന്നതിനുപകരം ഉപഭോക്താക്കൾക്ക്  ഒരു ബിസിനസ്സ് കണ്ടെത്താനുള്ള എളുപ്പമാർഗമാണിത്. ഈ ഫീച്ചർ ടെലഗ്രാമിലുമുണ്ട്. പ്രീമിയം വേർഷനില്‍ ഒരേ അക്കൗണ്ടിലൂടെ ഒരേസമയം 10 ഡിവൈസുകളെ വരെ കണക്‌റ്റ് ചെയ്യാൻ സഹായിക്കും. ഉപയോക്താക്കൾക്ക് 32 മെമ്പറുമാരുമായി വീഡിയോ കോൾ ചെയ്യാനും കഴിയും. ഇത് സംബന്ധിച്ച് ഓഫീഷ്യൽ അറിയിപ്പ് ഒന്നും വാട്ട്സാപ്പ് ഇറക്കിയിട്ടില്ല. കഴിഞ്ഞ ദിവസം വ്യൂ…

      Read More »
    • പാസ്വേര്‍ഡുകള്‍ ചോര്‍ത്തുന്ന 400 ആപ്പുകളെക്കുറിച്ച് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി മെറ്റ.

      സന്‍ഫ്രാന്‍സിസ്കോ: പാസ്വേര്‍ഡുകള്‍ ചോര്‍ത്തുന്ന 400 ആപ്പുകളെക്കുറിച്ച് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി മെറ്റ.  ഏകദേശം 1 ദശലക്ഷം ഫേസ്ബക്ക് ഉപയോക്താക്കളെ ഇത് സംബന്ധിച്ച് വ്യക്തിപരമായി അറിയിക്കുമെന്ന് മെറ്റ അറിയിച്ചു.  ലോഗിൻ വിവരങ്ങൾ മോഷ്ടിക്കുന്നത് ലക്ഷ്യമിടുന്ന 400-ലധികം ആൻഡ്രോയിഡ്, ഐഒഎസ് ആപ്പുകൾ ഈ വർഷം തിരിച്ചറിഞ്ഞതായി മെറ്റ വെള്ളിയാഴ്ച അറിയിച്ചു.  ആപ്പുകൾ നീക്കം ചെയ്യുന്നതിനായി ആപ്പിളിനെയും ഗൂഗിളിനെയും ഈ പ്രശ്‌നം അറിയിച്ചതായി മെറ്റാ പറഞ്ഞു. ഫോട്ടോ എഡിറ്റർ, മൊബൈൽ ഗെയിമുകൾ, ഹെൽത്ത് ട്രാക്കറുകൾ എന്നിങ്ങനെയുള്ള വിഭാഗത്തിലാണ് ഈ ആപ്പുകൾ പ്രവർത്തിച്ചതെന്ന് ഫേസ്ബുക്ക് മാതൃകമ്പനിയായ മെറ്റ അറിയിച്ചു. ഇത്തരം ആപ്പുകൾ എത്രത്തോളം ജനപ്രിയമാണെന്ന് സൈബർ ഹാക്കര്‍മാര്‍ക്ക് അറിയാം. ആളുകളെ കബളിപ്പിക്കാനും അവരുടെ അക്കൗണ്ടുകളും വിവരങ്ങളും മോഷ്ടിക്കാനും അവർ സമാനമായ തീമുകൾ ഉപയോഗിച്ച് വ്യാജ അപ്പുകള്‍ ഉണ്ടാക്കുന്നു മെറ്റായിലെ സെബര്‍ സുരക്ഷ ഡയറക്ടർ ഡേവിഡ് അഗ്രനോവിച്ച് പറഞ്ഞു. വളരെ അസ്വഭാവികമെന്ന് തോന്നാവുന്ന ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്ന ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ അതിന്‍റെ സുരക്ഷ ഉറപ്പാക്കണമെന്നും മെറ്റ ബ്ലോഗില്‍ പറയുന്നു.…

      Read More »
    • രസതന്ത്രത്തില്‍ ‘ക്ലിക്ക്’ യുഗത്തിന് തുടക്കമിട്ട മൂന്നു ശാസ്ത്രജ്ഞര്‍ക്ക് നൊബേല്‍

      സ്റ്റോക്ഹോം: ഇത്തവണത്തെ രസതന്ത്ര നൊബേല്‍ മൂന്ന് ശാസ്ത്രജ്ഞര്‍ പങ്കിട്ടു. അമേരിക്കന്‍ ഗവേഷകരായ കരോലിന്‍ ആര്‍. ബെര്‍റ്റോസി, കെ. ബാരി ഷാര്‍പ്പ്‌ലെസ് എന്നിവരും ഡെന്‍മാര്‍ക്കിലെ മോര്‍ട്ടല്‍ മെല്‍ഡലുമാണ് പുരസ്‌കാരം പങ്കിട്ടത്. ‘ക്ലിക്ക് രസതന്ത്രവും ബയോര്‍ത്തോഗണല്‍ രസതന്ത്രവും വികസിപ്പിച്ചതിനാ’ണ് ഈ മൂന്നു ഗവേഷകര്‍ക്കും രസതന്ത്ര നൊബേല്‍ ലഭിച്ചതെന്ന്, റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസിന്റെ വാര്‍ത്താക്കുറിപ്പ് പറയുന്നു. സമ്മാനത്തുകയായ 7.5 കോടി രൂപ മൂവരും തുല്യമായി വീതിച്ചെടുക്കും. പുതിയ ഔഷധങ്ങള്‍ എളുപ്പത്തില്‍ രൂപപ്പെടുത്താന്‍ വഴിതുറക്കുന്നതാണ് ഇവരുടെ കണ്ടെത്തല്‍. കാലിഫോര്‍ണിയയില്‍ സ്‌ക്രിപ്പ്‌സ് റിസര്‍ച്ചിലെ ഷാര്‍പ്പ്‌ലെസ്, കോപ്പന്‍ഹേഗന്‍ സര്‍വകലാശാലയിലെ മെല്‍ഡല്‍ എന്നിവര്‍ ‘ക്ലിക്ക് കെമിസ്ട്രി’ക്ക് അടിത്തറ സൃഷ്ടിച്ചവരാണ്. ബുദ്ധിമുട്ടേറിയ രസതന്ത്ര പ്രക്രിയ എളുപ്പം നിര്‍വഹിക്കാനുള്ള വഴിയാണ് ക്ലിക്ക് കെമിസ്ട്രി വഴി ഇവര്‍ രൂപപ്പെടുത്തിയത്. തന്മാത്രാ നിര്‍മാണശിലകള്‍ അനായാസം ഒന്നായി കൂടിച്ചേരുകയാണ് ക്ലിക്ക് കെമിസ്ട്രിയില്‍ സംഭവിക്കുന്നത്. അതേസമയം, ക്ലിക്ക് കെമിസ്ട്രിക്ക് പുതിയൊരു മാനം നല്‍കി, ജീവജാലങ്ങളില്‍ ഉപയോഗിക്കാന്‍ പാകത്തില്‍ വികസിപ്പിക്കുകയാണ് സ്റ്റാന്‍ഫഡിലെ ബെര്‍റ്റോസി ചെയ്തത്. ഔഷധനിര്‍മാണത്തില്‍, മിക്കപ്പോഴും സ്വാഭാവിക…

      Read More »
    • ഇന്ത്യയുടെ നടപടിയില്‍ നിരാശയെന്ന് ഷവോമി

      ദില്ലി: ചൈനീസ് ഫോണ്‍ നിര്‍മാതാക്കളായ ഷവോമിയുടെ 5,551 കോടി രൂപ പിടിച്ചെടുത്തതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് അറിയിച്ചത്. ഇതുവരെയുള്ള രാജ്യത്തെ ഏറ്റവും വലിയ പണം പിടിച്ചെടുക്കലാണ് ഇതെന്നാണ് ഇഡി പത്രകുറിപ്പില്‍ അറിയിക്കുന്നത്. ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് അഥവാ ഫെമ നിയമ പ്രകാരമാണ് ഈ നടപടി. എന്നാല്‍ ഇതിനെതിരെ പ്രതികരണവുമായി ഷവോമി രംഗത്ത് എത്തി. 5,551 കോടി രൂപ പിടിച്ചെടുത്ത ഇന്ത്യയുടെ നടപടി നിരാശയുണ്ടെന്നും എന്നാല്‍, കമ്പനിയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ച് മുന്നോട്ട് പോകുമെന്ന് ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി കോര്‍പ്പറേഷന്‍ ഞായറാഴ്ച വ്യക്തമാക്കി. ഈ വര്‍ഷം ആദ്യം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്ത 5,551 കോടി രൂപയുടെ 84 ശതമാനവും യുഎസ് ചിപ്സെറ്റ് കമ്പനിയായ ക്വാല്‍കോം ഗ്രൂപ്പിന് നല്‍കിയ റോയല്‍റ്റി പേയ്മെന്റാണെന്ന് ചൈനീസ് സ്മാര്‍ട്ട് ഉപകരണ സ്ഥാപനം ഞായറാഴ്ച പ്രസ്താവനയില്‍ പറഞ്ഞു. ”കമ്പനിയുടെയും ഞങ്ങളുടെ പങ്കാളികളുടെയും പ്രശസ്തിയും താല്‍പ്പര്യങ്ങളും സംരക്ഷിക്കാന്‍ ഞങ്ങള്‍ എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കുന്നത് തുടരും,” എന്നാണ് ഷവോമി തങ്ങളുടെ…

      Read More »
    • ആപ്പിളിന്റെ ‘ക്രാഷ് ഡിറ്റക്ഷന്‍’ വിജയകരമായി പ്രവര്‍ത്തിച്ചു, അപകടസ്ഥലത്തേക്ക് പാഞ്ഞെത്തി പോലീസും പക്ഷേ ഒരു ജീവന്‍ പോലും രക്ഷിക്കാനായില്ല; ലിങ്കണില്‍ കാര്‍ അപകടത്തില്‍ ആറുപേര്‍ മരിച്ചു

      ♦അലന്‍ വണ്ടാനത്ത്‌ ലിങ്കണ്‍: അമേരിക്കയില്‍ ഞായറാഴ്ച്ച പുലര്‍ച്ചെയുണ്ടായ കാര്‍ അപകടത്തെക്കുറിച്ച് ഐ ഫോണില്‍നിന്നാണ് മുന്നറിയിപ്പ് സന്ദേശം ലഭിച്ചെതന്ന് പോലീസ്. ആപ്പിളിന്റെ സുരക്ഷാ ഫീച്ചറായ ക്രാഷ് ഡിറ്റക്ഷന്‍ വഴി ലോകത്തുതന്നെ ആദ്യമായി യഥാര്‍ത്ഥത്തില്‍ പ്രവര്‍ത്തിച്ച സന്ദര്‍ഭമായിരിക്കും ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഐ ഫോണില്‍നിന്ന് കൃത്യമായി സന്ദേശം പോലീസില്‍ എത്തിയെങ്കിലും അപകടത്തില്‍പ്പെട്ട ആരുടെയും ജീവന്‍ രക്ഷിക്കാനായില്ല. 26 വയസുള്ള ഡ്രൈവര്‍, 21 വയസുള്ള യാത്രക്കാരന്‍, 23 വയസുള്ള ഒരാള്‍, 22 വയസുള്ള മറ്റ് രണ്ട് യാത്രക്കാര്‍ എന്നിവരുള്‍പ്പെടെ അഞ്ച് പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന ഏക വനിതയായ 24കാരിലെ അതീഗുരതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഞായറാഴ്ച്ച പുലര്‍ച്ചെ 2.16ന് 911-ലേക്ക് അപകടത്തില്‍പ്പെട്ടവരുടെ ഐഫോണില്‍നിന്ന് നിന്ന് ഒരു റെക്കോഡഡ് കോള്‍ വന്നിരുന്നുതായി ആ കോളിനോട് പ്രതികരിച്ച ഉദ്യോഗസ്ഥര്‍ സ്ഥിതീകരിച്ചതായി ലിങ്കണ്‍ പോലീസ് വകുപ്പ് വാര്‍ത്താക്കുറുപ്പില്‍ പറഞ്ഞു. ആ ഫോണിന്റെ ഉടമ ഗുരുതരമായ അപകടത്തില്‍പ്പെട്ടെന്നും ഫോണിനോട് പ്രതികരിക്കുന്നില്ലെന്നുമായിരുന്നു സന്ദേശം. കറുത്ത ഹോണ്ട അക്കോര്‍ഡ് കാറാണ് നെബ്രാസ്‌കയിലെ…

      Read More »
    • ഇനി 5ജി യുഗം; ഉദ്ഘാടനം ഇന്ന്, 2024 മാര്‍ച്ചോടെ പ്രധാന ഗ്രാമീണ മേഖലകളും സേവനം ലഭ്യമാകും

      ദില്ലി: 5ജി സേവനങ്ങൾ ഇന്ന് ആരംഭിക്കും. ഇന്ത്യ മൊബൈൽ കോൺഗ്രസിന്റെ (IMC-2022) ആറാമത് എഡിഷൻ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്ത് 5G സേവനങ്ങൾ ഉദ്ഘാടനം ചെയ്യുക. മൊബൈൽ ഓപ്പറേറ്റർമാർ 5G യുടെ വാണിജ്യപരമായ സേവനം അതിനുശേഷം ആരംഭിക്കുമെന്നാണ് സൂചന. റിലയൻസ് ജിയോയും ഭാരതി എയർടെലും ഒക്ടോബറിൽ തന്നെ 5G ആരംഭിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു.  ദീപാവലിയോടെ മെട്രോകളിൽ 5G സേവനങ്ങൾ ലഭ്യമാക്കും. വർഷങ്ങളായുള്ള തയ്യാറെടുപ്പിന് ശേഷമാണ് 5G  സേവനങ്ങൾ രാജ്യത്ത് ആരംഭിക്കുന്നത്. അടുത്തിടെ, 5G സ്പെക്ട്രം ലേലം വിജയകരമായി  നടത്തിയിരുന്നു. ഇതിലൂടെ 51,236 മെഗാഹെർട്സ് എയർവേവ് ടെലികോം കമ്പനികൾക്ക് അനുവദിക്കുകയും 1,50,173 കോടി രൂപയുടെ മൊത്ത വരുമാനം സർക്കാരിന് ലഭിക്കുകയും ചെയ്തു. വേഗത്തിലുള്ള 5G യുടെ നടപടികൾ സുഗമമാക്കുന്നതിനായി ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (DoT) 2022 ഓഗസ്റ്റിൽ റൈറ്റ് ഓഫ് വേ (RoW) ചട്ടങ്ങൾ 2016 ഭേദഗതി ചെയ്തിരുന്നു. ഈ വർഷാവസാനത്തോടെ എല്ലാ പ്രധാന മെട്രോ നഗരങ്ങളെയും ഉൾപ്പെടുത്താനുള്ള പദ്ധതിയാണ്…

      Read More »
    • പാന്‍കാര്‍ഡ് നഷ്ടപ്പെട്ടു, എങ്ങനെ എളുപ്പത്തില്‍ ഡ്യൂപ്ലിക്കേറ്റ് എടുക്കാം ?

      ഇന്ത്യയില്‍ ഏറ്റവും പ്രധാനപ്പെട്ട രേഖകളില്‍ ഒന്നാണ് പാന്‍കാര്‍ഡ്. നമ്മുടെ സാമ്പത്തിക ഇടപാടുകള്‍, വരുമാന നികുതി തുടങ്ങിയ കാര്യങ്ങള്‍ക്കെല്ലാം പാന്‍കാര്‍ഡുകള്‍ അത്യാവശ്യമാണ്. പാന്‍കാര്‍ഡുകള്‍ കാണാതാവുന്ന അവസ്ഥ നിങ്ങളില്‍ ചിലരെങ്കിലും അനുഭവിച്ചിട്ടുണ്ടാകും. ഇത്തരം അവസരങ്ങളില്‍ പരിഭ്രമിക്കേണ്ട കാര്യമില്ല. കാരണം നിങ്ങള്‍ക്ക് ഓണ്‍ലൈനായി തന്നെ ഡ്യൂപ്ലിക്കേറ്റ് പാന്‍ കാര്‍ഡിനായി അപേക്ഷിക്കാവുന്നതാണ് ഒറിജിനല്‍ പാന്‍ കാര്‍ഡ് നഷ്ടമായാല്‍ എടുക്കുന്ന ഡ്യൂപ്ലിക്കേറ്റ് പാന്‍ കാര്‍ഡ് എല്ലാ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാവുന്ന ഒന്ന് തന്നെയാണ്. പാന്‍ കാര്‍ഡ് കാണാതായാല്‍ പുതിയ പാന്‍ കാര്‍ഡിനായി അപേക്ഷ നല്‍കേണ്ട കാര്യമില്ല. ഡ്യൂപ്ലിക്കേറ്റ് എന്ന് പറയുമെങ്കിലും ഒറിജിനല്‍ പാന്‍ കാര്‍ഡ് ആവശ്യമുള്ള അവസരങ്ങളിലെല്ലാം നിങ്ങള്‍ക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. നിയമപരമായി ഡ്യൂപ്ലിക്കേറ്റ് പാന്‍ കാര്‍ഡിന് ഒറിജിനലിന്റെ അതേ സാധുതയാണ് ഉള്ളത്. ഓണ്‍ലൈനായി എങ്ങനെയാണ് പാന്‍ കാര്‍ഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നത് എന്ന് നോക്കാം. പാന്‍ കാര്‍ഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതെങ്ങനെ ടിഐഎന്‍-എന്‍എസ്ഡിഎല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.tin-nsdl.com/ യില്‍ കയറുക പേജിന്റെ ഇടത് മൂലയില്‍ കാണുന്ന ക്വിക്ക് ലിങ്ക്‌സില്‍ ക്ലിക്ക് ചെയ്യുക…

      Read More »
    • സംസ്ഥാനത്ത് സെമി കണ്ടക്ടർ പാർക്ക് വരുന്നു

      ഇലക്ട്രോണിക് ഘടകങ്ങളുടെ നിർമ്മാണത്തിൽ സ്വയം പര്യാപ്തത ആർജ്ജിക്കാനുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് സെമി കണ്ടക്ടർ പാർക്കും അനുബന്ധ വ്യവസായ യൂണിറ്റുകളും ആരംഭിക്കും. ഇത് സംബന്ധിച്ച് കെൽട്രോൺ, സി-ഡാക്, വി.എസ്.എസ്.സി, ഇലക്ട്രോണിക് & സെമി കണ്ടക്ടർ അസോസിയേഷൻ (ESA) എന്നിവ സംയുക്തമായി തയ്യാറാക്കിയ സാധ്യതാ റിപ്പോർട്ട് വ്യവസായ കയർ നിയമ വകുപ്പ് മന്ത്രി പി രാജീവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രി തല യോഗം ചർച്ച ചെയ്തു. സെമി കണ്ടക്ടർ ഉപകരണങ്ങൾ നിർമ്മിക്കുവാനുള്ള ഫാക്ടറിയുടെയും മൾട്ടി ലെയർ പ്രിന്റഡ് സർക്യൂട്ട് ബോർഡ് (PCB) നിർമ്മിക്കുന്നതിനുള്ള ഫാക്ടറിയുടെയും വിശദമായ രൂപരേഖ തയ്യാറാക്കാൻ യോഗം തീരുമാനിച്ചു. ലോകത്ത് വർധിച്ചുവരുന്ന ഇലക്ട്രോണിക് ഘടകങ്ങളുടെ ആവശ്യം മുൻ നിർത്തി കേരളത്തെ ഒരു ഇലക്ട്രോണിക് ഹബ്ബായി ഉയർത്തുന്നതിന് ലക്ഷ്യമിടുന്നതാണ് ഈ പദ്ധതി. സെമി കണ്ടക്ടർ അസംബ്ലിംഗ് ആൻറ് ടെസ്റ്റിങ് ഫെസിലിറ്റി, പ്രിന്റഡ് സർക്യൂട്ട് ബോർഡുകൾ നിർമ്മിക്കുന്ന യൂണിറ്റ്, സെമി കണ്ടക്ടർ ഡിസൈൻ ആൻറ് ട്രെയിനിംഗ് ഇക്കോ സിസ്റ്റം എന്നിവയായിരിക്കും ആദ്യ ഘട്ടത്തിൽ…

      Read More »
    Back to top button
    error: