TechTRENDING

പാന്‍കാര്‍ഡ് നഷ്ടപ്പെട്ടു, എങ്ങനെ എളുപ്പത്തില്‍ ഡ്യൂപ്ലിക്കേറ്റ് എടുക്കാം ?

ന്ത്യയില്‍ ഏറ്റവും പ്രധാനപ്പെട്ട രേഖകളില്‍ ഒന്നാണ് പാന്‍കാര്‍ഡ്. നമ്മുടെ സാമ്പത്തിക ഇടപാടുകള്‍, വരുമാന നികുതി തുടങ്ങിയ കാര്യങ്ങള്‍ക്കെല്ലാം പാന്‍കാര്‍ഡുകള്‍ അത്യാവശ്യമാണ്. പാന്‍കാര്‍ഡുകള്‍ കാണാതാവുന്ന അവസ്ഥ നിങ്ങളില്‍ ചിലരെങ്കിലും അനുഭവിച്ചിട്ടുണ്ടാകും. ഇത്തരം അവസരങ്ങളില്‍ പരിഭ്രമിക്കേണ്ട കാര്യമില്ല. കാരണം നിങ്ങള്‍ക്ക് ഓണ്‍ലൈനായി തന്നെ ഡ്യൂപ്ലിക്കേറ്റ് പാന്‍ കാര്‍ഡിനായി അപേക്ഷിക്കാവുന്നതാണ്

ഒറിജിനല്‍ പാന്‍ കാര്‍ഡ് നഷ്ടമായാല്‍ എടുക്കുന്ന ഡ്യൂപ്ലിക്കേറ്റ് പാന്‍ കാര്‍ഡ് എല്ലാ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാവുന്ന ഒന്ന് തന്നെയാണ്. പാന്‍ കാര്‍ഡ് കാണാതായാല്‍ പുതിയ പാന്‍ കാര്‍ഡിനായി അപേക്ഷ നല്‍കേണ്ട കാര്യമില്ല. ഡ്യൂപ്ലിക്കേറ്റ് എന്ന് പറയുമെങ്കിലും ഒറിജിനല്‍ പാന്‍ കാര്‍ഡ് ആവശ്യമുള്ള അവസരങ്ങളിലെല്ലാം നിങ്ങള്‍ക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. നിയമപരമായി ഡ്യൂപ്ലിക്കേറ്റ് പാന്‍ കാര്‍ഡിന് ഒറിജിനലിന്റെ അതേ സാധുതയാണ് ഉള്ളത്. ഓണ്‍ലൈനായി എങ്ങനെയാണ് പാന്‍ കാര്‍ഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നത് എന്ന് നോക്കാം.

പാന്‍ കാര്‍ഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതെങ്ങനെ

  • ടിഐഎന്‍-എന്‍എസ്ഡിഎല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.tin-nsdl.com/ യില്‍ കയറുക
  • പേജിന്റെ ഇടത് മൂലയില്‍ കാണുന്ന ക്വിക്ക് ലിങ്ക്‌സില്‍ ക്ലിക്ക് ചെയ്യുക
  • കാണുന്ന ഓപ്ഷനുകളില്‍ ഓണ്‍ലൈന്‍ പാന്‍ സര്‍വ്വീസസ് എന്നതില്‍ ക്ലിക്ക് ചെയ്യുക
  • അപ്ലൈ ഫോര്‍ ഓണ്‍ലൈന്‍ പാന്‍ ഓപ്ഷന്‍ തിരഞ്ഞെടുക്കുക
  • സ്‌ക്രോള്‍ ഡൌണ്‍ ചെയ്ത് റീപ്രിന്റ് ഓഫ് പാന്‍ കാര്‍ഡ് ഓപ്ഷന്‍ തിരഞ്ഞെടുക്കുക
  • ഡീറ്റൈല്‍സ് സെക്ഷനില്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
  • നിങ്ങള്‍ പാന്‍കാര്‍ഡ് പ്രിന്റ് ചെയ്യുന്നതിനുള്ള റിക്വസ്റ്റ് നല്‍കാനുള്ള പേജിലേക്ക് റീഡയറക്ട് ചെയ്യപ്പെടും
  • പാന്‍ നമ്പര്‍, പാന്‍കാര്‍ഡുമായി ലിങ്ക് ചെയ്ത ആധാര്‍ നമ്പര്‍, ജനിച്ച മാസം, വര്‍ഷം എന്നി നല്‍കുക
  • ഇന്‍ഫര്‍മേഷന്‍ ഡിക്ലറേഷന്‍ ബോക്‌സില്‍ പരിശോധിക്കുക
  • കാപ്ച്ച കോഡ് നല്‍കി അപ്ലിക്കേഷന്‍ ഫോം സബ്മിറ്റ് ചെയ്യുക
  • നിങ്ങള്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പ് വരുത്തുക
  • ഒടിപി ലഭിക്കേണ്ടത് എങ്ങനെ എന്ന് തിരഞ്ഞെടുക്ക് ഒടിപി നല്‍കി വാലിഡേറ്റ് ചെയ്യുക
  • മോഡ് ഓഫ് പേയ്‌മെന്റ് തിരഞ്ഞടുക്കുക. 50 രൂപയാണ് ഇന്ത്യയിലുള്ള വിലാസത്തിലേക്ക് പാന്‍ അയക്കാന്‍ നല്‍കേണ്ടത്, വിദേശത്തേക്ക് ഇത് 959 രൂപയാണ്
  • പേയ്‌മെന്റ് പൂര്‍ത്തിയാക്കിയാല്‍ ഒരു അക്‌നോളജ്‌മെന്റ് നമ്പര്‍ ലഭിക്കും

ഡ്യൂപ്ലിക്കേറ്റിന് അപേക്ഷിക്കേണ്ടത് ഏതൊക്കെ അവസരത്തില്‍

ഒറിജിനല്‍ പാന്‍ കാര്‍ഡ് കാണാതാവുകയോ മോഷ്ടിക്കപ്പെടുകയോ കാര്‍ഡിന് എന്തെങ്കിലും പറ്റുകയോ ചെയ്യുന്ന അവസരത്തില്‍ നമുക്ക് ഡ്യൂപ്ലിക്കേറ്റ് പാന്‍ കാര്‍ഡിനായി അപേക്ഷിക്കാം. പാന്‍കാര്‍ഡിലെ വിലാസം, ഒപ്പ്, മറ്റ് വിവരങ്ങള്‍ എന്നിവ മാറ്റണം എന്നുള്ള അവസരത്തിലും നിങ്ങള്‍ക്ക് ഡ്യൂപ്ലിക്കേറ്റിനായി അപേക്ഷിക്കാവുന്നതാണ്. ശ്രദ്ധിക്കേണ്ട കാര്യം നിങ്ങളുടെ പാന്‍ കാര്‍ഡ് നഷ്ടമാവുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താല്‍ ഉടന്‍ തന്നെ പോലീസിനെ സമീപിച്ച് എഫ്‌ഐആര്‍ ഫയര്‍ ചെയ്യണം എന്നതാണ്. ഇക്കാര്യം ചെയ്തതിന് ശേഷം മാത്രം ഓണ്‍ലൈനായോ ഓഫ്‌ലൈനായോ പാന്‍ കാര്‍ഡിന് അപേക്ഷിക്കാം.

 

Back to top button
error: