TechTRENDING

ആകാശവിസ്മയം മലയാളികളെ അറിയിച്ച് ഏഷ്യാനെറ്റ് ന്യൂസ്

ആകാശത്ത് പല തരത്തിലുള്ള വിസ്മയങ്ങളും പരീക്ഷണങ്ങളുമാണ് നടക്കുന്നത്. ബഹിരാകാശവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും നടക്കുന്നുണ്ടെങ്കിലും മലയാളത്തിലെ വാർത്താ ചാനലുകൾ ബഹിരാകാശ വികസനങ്ങൾക്കും പരീക്ഷണങ്ങൾക്കും വേണ്ടത്ര പ്രാധാന്യം കൊടുക്കാറില്ല. ബഹിരാകാശത്ത് നടക്കുന്ന പല വാർത്തകളും മലയാളികൾ അറിയാൻ വൈകുന്നതിന്‍റെയും പ്രധാന കാരണം ഇത് തന്നെയാണ്. കഴിഞ്ഞ ആഴ്ച ബഹിരാകാശ വാരമായിരുന്നെങ്കിലും പല വാർത്താ ചാനലുകളിലും അതിനെ സംബന്ധിച്ച വാർത്തകളൊന്നും വിശദമായി ഉണ്ടായിരുന്നില്ല. എന്നാൽ മറ്റ് ചാനലുകളിൽ നിന്ന് വേറിട്ട് ബഹിരാകാശ രംഗത്തെ നേട്ടങ്ങളും പരീക്ഷണങ്ങളും ഏഷ്യാനെറ്റ് ന്യൂസ് വിശദമായി തന്നെ ജനങ്ങളിലേക്കെത്തിക്കാറുണ്ട്.


പുതിയ റോക്കറ്റ് വിക്ഷേപണവും മറ്റ് പ്രധാന കാര്യങ്ങളുമാണ് പലപ്പോഴും മറ്റ് മാധ്യമങ്ങൾക്ക് വാർത്തയാകാറെങ്കിൽ, ബഹിരാകാശവുമായി ബന്ധപ്പെട്ട ചെറിയ വാർത്തകൾ പോലും സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിൽ ഏഷ്യാനെറ്റ് ന്യൂസ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നുണ്ട്. കഴിഞ്ഞ ബഹിരാകാശ വാരത്തിൽ ഒരാഴ്ച മുഴുവനും ഐഎസ്ആർഒയിലെ പുതിയ പരീക്ഷണങ്ങളും പദ്ധതികളുമെല്ലാം പ്രേക്ഷകരിലേക്കെത്തിക്കുകയായിരുന്നു. ‘അതിരില്ലാ ആകാശം’ എന്ന പേരിൽ ബഹിരാകാശ രംഗത്തെ ഇന്ത്യയുടെ പുതിയ ചുവടുവെപ്പുകളെ മലയാളി പ്രേക്ഷകരിലേക്കെത്തിച്ചു. വിക്ഷേപണത്തറയിൽ നിന്ന് കുതിച്ചുയരുന്ന റോക്കറ്റ് എങ്ങനെയാണ് ദിശതെറ്റാതെ യാത്ര പൂർത്തിയാക്കുന്നത്, ബഹിരാകാശത്ത് എത്തുന്ന ഉപഗ്രഹം അവിടെ തന്‍റെ സ്ഥാനം നിലനിർത്തുന്നത് എങ്ങനെ തുടങ്ങി ബഹിരാകാശ ലോകത്തെ ചെറിയകാര്യങ്ങൾ മുതൽ വലിയ പരീക്ഷണങ്ങൾ എങ്ങനെ നടക്കുന്നു എന്നുവരെ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.


മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ ഗഗൻയാനിലെ ആദ്യയാത്രക്കാരിയായ റോബർട്ട് വ്യോമമിത്രയുടെ വിശേഷങ്ങളും ഏഷ്യാനെറ്റ് ന്യൂസ് പങ്കുവച്ചു. ഒരാഴ്ച നീണ്ടു നിന്ന് റിപ്പോർട്ടുകൾ മാത്രമല്ല, ഐഎസ്ആർഒ ചെയർമാൻ ഡോ.എസ്.സോമനാഥുമായി സ്കൂൾ കുട്ടികൾക്ക് സംവദിക്കാനും ഏഷ്യാനെറ്റ് ന്യൂസ് അവസരം ഒരുക്കി. ‘ചോദിക്കൂ പറയാം’ എന്ന പരിപാടിയിൽ കേരളത്തിലെ വിവിധ ഭാഗങ്ങളിലുള്ള വിദ്യാർത്ഥികളാണ് ഐഎസ്ആർഒ ചെയർമാനുമായി സംവദിച്ചത്. ഇങ്ങനെ ഒരു ബഹിരാകാശ വാരത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല ഏഷ്യാനെറ്റ് ന്യൂസിന്‍റെ റിപ്പോർട്ടുകൾ. പലപ്പോഴും ആകാശത്ത് നടക്കുന്ന പല കാര്യങ്ങളും മലയാളി പ്രേക്ഷകരിലേക്ക് ആദ്യം എത്തിക്കുന്നതും ഏറ്റവും ലളിതമായ രീതിയിൽ എത്തിക്കുന്നതിലും ഏഷ്യാനെറ്റ് ന്യൂസ് ഒന്നാമതാണ്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: