Sports

  • വെസ്റ്റിൻഡീസ് ക്രിക്കറ്റിന്റെ തകര്‍ച്ചക്ക് കാരണം ഐ.പി.എല്‍:  ബ്രയാൻ ലാറ

    ഐ..പി.എല്‍ പോലുള്ള ട്വന്റി 20 ഫ്രാഞ്ചൈസി ലീഗുകളുടെ കടന്നുവരവാണ് വെസ്റ്റിൻഡീസ് ക്രിക്കറ്റിന്റെ തകര്‍ച്ചക്ക് കാരണമെന്ന് വിൻഡീസ് ഇതിഹാസം ബ്രയാൻ ലാറ. വെസ്റ്റിൻഡീസ് ദേശീയ ടീമിനേക്കാള്‍ പ്രധാനം ഐ.പി.എല്ലുകളാണെന്ന് ചിന്തിക്കുന്നവരാണ് 18 ഉം 19ഉം വയസ്സുള്ള യുവതാരങ്ങളെന്നും ലാറ പറഞ്ഞു. നാല്‍പതോ അമ്ബതോ വര്‍ഷങ്ങള്‍ക്ക് മുൻപ് രാജ്യത്തിന് വേണ്ടി കളിക്കാൻ പ്രചോദിപ്പിക്കപ്പെട്ടിരുന്നുവെങ്കില്‍ ഇന്ന് കളി ഉപജീവനം കണ്ടെത്താനുള്ള മാര്‍ഗമായി മാറിയെന്നും ലാറ പറഞ്ഞു. നമ്മുടെ ക്രിക്കറ്റ് താരങ്ങള്‍ക്ക് ലഭിക്കുന്ന സാമ്ബത്തിക ലാഭമുള്ള അവസരങ്ങളുമായി മത്സരിക്കുക എന്നത് വിൻഡീസ് ക്രിക്കറ്റ് ബോര്‍ഡിന് ബുദ്ധിമുട്ടാണെന്നതാണ് വസ്തുത. വിൻഡീസ് ക്രിക്കറ്റിനെ തിരിച്ചുകൊണ്ടുവരുന്നത് അത്ര എളുപ്പമല്ലെങ്കിലും അന്താരാഷ്ട്ര വേദിയിലേക്ക് ഒരു ക്രിക്കറ്ററെ വളര്‍ത്താനുള്ള നടപടി സ്കൂള്‍ തലംമുതല്‍ ആരംഭിക്കണമെന്നും ലാറ പറഞ്ഞു. വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരങ്ങള്‍ക്ക് കരീബിയൻ ടീമിനോടുള്ള വിശ്വസ്തത വളര്‍ത്തിയെടുക്കേണ്ടത് നിര്‍ണായകമാണെന്നും ഇതിഹാസതാരം പറഞ്ഞു. ആസ്‌ട്രേലിയയോ ഇംഗ്ലണ്ടോ അവരുടെ ക്രിക്കറ്റ് കളിക്കാര്‍ക്ക് കൂടുതല്‍ പ്രതിഫലം നല്‍കിയല്ല കളിക്കാരെ ചേര്‍ത്തുനിര്‍ത്തുന്നത്. അവര്‍ രാജ്യത്തിന്റെ ടീമിനോടുള്ള സത്യസന്ധത വളര്‍ത്താനാണ്…

    Read More »
  • പെപ്രയെ ക്രൂശിക്കരുത്: ദിമിത്രിയോസ് ഡയമന്റക്കോസ്

    ഇന്ത്യൻ സൂപ്പർ ലീഗ് ഈ സീസൺ ആരംഭിച്ച് ഏതാനും മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഏറ്റവുമധികം വിമർശനങ്ങൾ ഏറ്റു വാങ്ങിയ താരമാണ് ഘാന സ്‌ട്രൈക്കറായ ക്വാമേ പെപ്ര. ടീമിനായി ആത്മാർത്ഥമായ പ്രകടനം നടത്തിയെങ്കിലും ഗോളുകൾ നേടാത്തതിന്റെ പേരിലും ചില മത്സരങ്ങളിൽ നിർണായകമായ വമ്പൻ അവസരങ്ങൾ തുളച്ചതിന്റെ പേരിലുമാണ് താരം വിമർശനങ്ങൾ ഏറ്റു വാങ്ങിയത്. എന്നാൽ കഴിഞ്ഞ കുറച്ചു മത്സരങ്ങളായി താരം ഗോളുകൾ നേടിത്തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ആറു മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സിനായി നാല് ഗോളുകൾ നേടിയ താരം ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്‌തു. താരം ഫോം കണ്ടെത്തുന്ന സാഹചര്യത്തിൽ പിന്തുണയുമായി സഹതാരമായ ദിമിത്രിയോസ് രംഗത്തു വന്നിട്ടുണ്ട്. സാഹചര്യങ്ങളുമായി ഇണങ്ങിയാൽ പെപ്ര കൂടുതൽ ഗോളുകൾ കണ്ടെത്തുമെന്നാണ് ദിമി പറയുന്നത്.   പെപ്രക്ക് കുറച്ചു കൂടി സമയം ആവശ്യമാണ്. കാരണം ഒരു പുതിയ അന്തരീക്ഷത്തിലും പുതിയൊരു രാജ്യത്തുമാണ് പെപ്ര കളിച്ചു കൊണ്ടിരിക്കുന്നത്. ഒരു സ്‌ട്രൈക്കർ ഗോൾ നേടിയാൽ അത് കൂടെയുള്ള സ്‌ട്രൈക്കറെക്കൂടി മെച്ചപ്പെടുത്തും. ആക്രമണത്തിൽ എന്നെ ഒരുപാട് സഹായിക്കുന്ന താരവുമായി…

    Read More »
  • ഒരു കിരീടം എന്ന സ്വപ്നത്തിന് ഇനിയും കാത്തിരിക്കേണ്ടി വരും കേരള ബ്ലാസ്റ്റേഴ്സ് !

    ഭുവനേശ്വർ:  തുടർച്ചയായ നാല് മത്സരങ്ങളിൽ വിജയം നേടിയ കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായത് ആരാധകർക്ക് തന്നെ അവിശ്വസനീയമായിരിക്കുകയാണ്. ഒരു മത്സരം ബാക്കി നിൽക്കെയാണ് കേരള ബ്ലാസ്റ്റേഴ്സ് കലിംഗ സൂപ്പർ കപ്പിൽ നിന്നും പുറത്തായത്.ഐഎസ്എല്ലിലും സൂപ്പർ കപ്പിലും ഉൾപ്പെടെ തുടർച്ചയായ നാല് മത്സരങ്ങളിൽ വിജയം നേടിയ ശേഷമായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ‌ പതനം. ജംഷഡ്‌പൂരും ബ്ലാസ്റ്റേഴ്‌സും ആദ്യത്തെ മത്സരം വിജയിച്ചാണ് ഇന്നലത്തെ മത്സരത്തിനായി ഇറങ്ങിയത്. ഇന്നലെ വിജയിച്ചതോടെ ഒരു മത്സരം ബാക്കി നിൽക്കെ ജംഷഡ്‌പൂർ മുന്നിലെത്തി. അടുത്ത മത്സരങ്ങളിൽ ജംഷഡ്‌പൂർ തോൽക്കുകയും ബ്ലാസ്റ്റേഴ്‌സ് വിജയിക്കുകയും ചെയ്‌താലും ഹെഡ് ടു ഹെഡ് ആണു പരിഗണിക്കുക. അതുകൊണ്ടാണ് ഒരു മത്സരം ബാക്കി നിൽക്കെ തന്നെ ബ്ലാസ്റ്റേഴ്‌സ് പുറത്തായത്. നാല് ഗ്രൂപ്പുകളുള്ള ടൂർണമെന്റിൽ നിന്നും ഓരോ ടീമുകൾ മാത്രമാണ് സെമി ഫൈനലിലേക്ക് മുന്നേറുക. ബ്ലാസ്റ്റേഴ്‌സ് സമനിലയെങ്കിലും നേടിയിരുന്നെങ്കിൽ അടുത്ത മത്സരത്തിൽ പ്രതീക്ഷ നിലനിർത്താമായിരുന്നു. എന്നാൽ മുന്നിലെത്തിയ ടീം അതിനു ശേഷം പിന്നിലേക്ക് പോവുകയായിരുന്നു.…

    Read More »
  • ബ്ലാസ്‌റ്റേഴ്‌സിന് പിന്നാലെ  ഗോകുലം കേരളയും സൂപ്പർ കപ്പിൽ നിന്ന് പുറത്ത്

    ഭുവനേശ്വർ: കേരള ബ്ലാസ്‌റ്റേഴ്‌സിന് പിന്നാലെ ഗോകുലം കേരളയും കലിംഗ സൂപ്പർ കപ്പിൽ നിന്നും പുറത്ത്. ഇന്ന് നടന്ന മത്സരത്തിൽ ചെന്നൈയിൻ എഫ്സിയോട് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോറ്റതോടെയാണ്  ഗോകുലവും സൂപ്പർ കപ്പിൽ നിന്നും പുറത്തായത്. ആദ്യ മത്സരത്തിൽ മുംബൈ സിറ്റിയോടും അവർ പരാജയപ്പെട്ടിരുന്നു.ഇനി അവസാന മത്സരത്തിൽ ഗോകുലം കേരള പഞ്ചാബ് എഫ്സിയെ നേരിടും. കഴിഞ്ഞ ദിവസം നടന്ന മറ്റൊരു മത്സരത്തിൽ ജംഷഡ്‌പൂർ എഫ്സിയോട് 2-3 ന് പരാജയപ്പെട്ട് കേരള ബ്ലാസ്റ്റേഴ്സും ടൂർണമെന്റിൽ നിന്ന് പുറത്തായിരുന്നു.

    Read More »
  • രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ അടുത്ത മത്സരം മുബൈക്കെതിരെ തിരുവനന്തപുരത്ത്

    തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ അടുത്ത മത്സരം മുബൈക്കെതിരെ ജനുവരി 19ന് തുമ്ബ, സെന്റ് സേവ്യേഴ്സ് കോളേജ് ഗ്രൗണ്ടിൽ നടക്കും. കേരളത്തെ നയിക്കുന്നത് സഞ്ജുവും മുംബൈയുടെ നായകന്‍ രഹാനെയുമാണ്. സഞ്ജുവാകട്ടെ രഹാനെയ്ക്ക് കീഴില്‍ രാജസ്ഥാന് റോയല്‍സില്‍ കളിച്ചിട്ടുമുണ്ട്. തുമ്ബയില്‍ ഇരുവരുടേയും പ്രകടനം നേരിട്ട് കാണാനുള്ള അവസരം ആരാധകര്‍ക്കുണ്ടാവും.അതേസമയം മുംബൈയുടെ ശിവം ദുബെയും കേരളത്തിന്റെ സഞ്ജു സാംസണും ഇപ്പോള്‍ ഇന്ത്യന്‍ ടീമിനൊപ്പമാണ്. അഫ്ഗാനിസ്ഥാനെതിരായ മത്സരം 17നാണ് അവസാനിക്കുക. ശേഷം ഇരുവരും അതാത് ടീമിനൊപ്പം ചേരുമെന്നാണ് ആരാധകര്‍ കരുതുന്നത്. തുമ്ബയില്‍ രണ്ട് രഞ്ജി മത്സരങ്ങളാണ് നടക്കുന്നത്. രണ്ടാമത്തത്, ഫെബ്രുവരി ഒമ്ബതിന് പശ്ചിമ ബംഗാളിനെതിരെയാണ്. ബംഗാള്‍ ടീമിനെ നയിക്കുന്നത് മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരിയാണ്. മുഹമ്മദ് ഷമിയുടെ സഹോദരന്‍ മുഹമ്മദ് കൈഫ്, ഇഷാന്‍ പോറല്‍, ആകാഷ് ദീപ് തുടങ്ങിയവരും ബംഗാള്‍ ടീമിലുണ്ട്. നേരത്തെ, ഉത്തര്‍ പ്രദേശിനെതിരായ ഒരു മത്സരത്തിന് ആലപ്പുഴ എസ് ഡി കൊളേജ് വേദിയായിരുന്നു. മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു.

    Read More »
  • ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ കര്‍ട്ടിസ് മെയിൻ ബെംഗളൂരു എഫ്‌സി വിട്ടു

    ബംഗളൂരു: ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ കര്‍ട്ടിസ് മെയിൻ ബെംഗളൂരു എഫ്‌സി വിട്ടു. ഈ സീസണ്‍ അവസാനം വരെ കരാര്‍ ഉണ്ടായിരുന്നു എങ്കിലും താരവും ക്ലബും തമ്മില്‍ പിരിയാൻ തീരുമാനിച്ചിരിക്കുകയാണ്. വലിയ പ്രതീക്ഷയോടെയാണ് ബംഗളൂരു കാർട്ടിസിനെ ടീമിൽ എത്തിച്ചെങ്കിലും  കാര്യമായി തിളങ്ങാൻ താരത്തിന് സാധിച്ചിരുന്നില്ല. ഐ എസ് എല്ലില്‍ 8 മത്സരങ്ങള്‍ കളിച്ച മെയിൻ ആകെ 2 ഗോളുകള്‍ ആണ് നേടിയത്. സ്കോട്ടിഷ് പ്രീമിയര്‍ഷിപ്പില്‍ സെന്റ് മിറനില്‍ നിന്നായിരുന്നു താരം ബെംഗളൂരുവില്‍ എത്തിയത്.ഇംഗ്ലീഷ് ക്ലബായ സണ്ടര്‍ലാൻഡ് എഎഫ്‌സിയിലൂടെ  കരിയര്‍ ആരംഭിച്ച താരമാണ് കാർട്ടിസ് മെയിൻ.

    Read More »
  • സന്തോഷ് ട്രോഫി : കേരളം എ ഗ്രൂപ്പില്‍

    ന്യൂഡൽഹി: 77-ാമത് സന്തോഷ് ട്രോഫി ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ റൗണ്ട് മത്സരങ്ങളുടെ ഫിക്സര്‍ പ്രഖ്യാപിച്ചു. അരുണാചല്‍ പ്രുേശിലെ ഇറ്റാനഗറില്‍ ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച്‌ 9 വരെയാണ് ടൂര്‍ണമെന്റ്. 12 ടീമുകളാണ് ഫൈനല്‍ റൗണ്ടില്‍ മാറ്റുരയ്ക്കുന്നത്. ഇവരെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്.  ആതിഥേയരായ അരുണാചല്‍, മുൻ ചാമ്ബ്യന്മാരായ ഗോവ, സര്‍വീസസ്, അസാം, മേഘാലയ എന്നിവര്‍ ഉള്‍പ്പെട്ട എ ഗ്രൂപ്പിലാണ് കേരളം മത്സരിക്കുന്നത്. നിലവിലെ ചാമ്ബ്യന്മാരായ കര്‍ണാടക, മഹാരാഷ്ട്ര,ഡല്‍ഹി, മണിപ്പൂര്‍,മിസോറാം,റെയില്‍വേയ്സ് എന്നിവരാണ് ഗ്രൂപ്പ് ബിയിലുള്ളത്. ഓരോ ഗ്രൂപ്പില്‍ നിന്നും ആദ്യ നാലുസ്ഥാനക്കാര്‍ വീതം ക്വാര്‍ട്ടര്‍ ഫൈനലിലെത്തും. മാര്‍ച്ച്‌ നാല്, അഞ്ച് തീയതികളിലാണ് ക്വാര്‍ട്ടര്‍ ഫൈനലുകള്‍. ഏഴിന് സെമികളും ഒൻപതിന് ഫൈനലും നടക്കും. കേരളത്തിന്റെ മത്സരങ്ങള്‍ ഫെബ്രുവരി 21 Vs അസാം ഫെബ്രുവരി 23 Vs ഗോവ ഫെബ്രുവരി 25 Vs മേഘാലയ ഫെബ്രുവരി 28 Vs അരുണാചല്‍ മാര്‍ച്ച്‌ 1 Vs സര്‍വീസസ്

    Read More »
  • ഖത്തർ ഏഷ്യൻ കപ്പ്:  ഇന്ത്യക്ക് ഇനി പ്രീ ക്വാർട്ടർ സാധ്യതകൾ ഉണ്ടോ?

    ദോഹ: ഖത്തർ ഏഷ്യൻ കപ്പിലെ  തങ്ങളുടെ ആദ്യ മത്സരത്തിൽ ഇന്ത്യ പരാജയം രുചിച്ചിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ശക്തരായ ഓസ്ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയത്. പക്ഷേ ഈ തോൽവിയിൽ ഇന്ത്യക്ക് നിരാശപ്പെടാൻ ഒന്നുമില്ല. ഇത് നമ്മൾ നേരത്തെ പ്രതീക്ഷിച്ചാണ്.കഴിഞ്ഞ ലോകകപ്പ് ഫുട്ബാൾ ടൂർണ്ണമെന്റിൽ സാക്ഷാൽ അർജന്റീനയെ വരെ വെള്ളം കുടിപ്പിച്ച ടീമാണ് ഓസ്‌ട്രേലിയ.2022 ഡിസംബർ 4 ന് നടന്ന മത്സരത്തിൽ 2-1 നാണ് അർജന്റീന രക്ഷപെട്ടത്.ആദ്യപകുതിയിൽ ഇതേ ഓസ്‌ട്രേലിയയെ ഗോൾരഹിത സമനിലയിൽ തളയ്ക്കാൻ ഇന്ത്യക്കായിരുന്നു.രണ്ടാം പകുതിയിലായിരുന്നു രണ്ടു ഗോളുകളും പിറന്നത്. ഒന്നാം പകുതിയില്‍ വളരെ സമര്‍ഥമായിത്തന്നെ ഓസ്ട്രേലിയയെ ഇന്ത്യ പിടിച്ചുകെട്ടിയിരുന്നു. ഇന്ത്യൻ പ്രതിരോധത്തെ ഒരു ഘട്ടത്തിലും ഓസ്ട്രേലിയക്ക് മറികടക്കാനായില്ല. പ്രതിരോധനിരയ്ക്കൊപ്പം മധ്യനിരകൂടി ഉണര്‍ന്നുകളിച്ചതോടെ റാങ്കിങ്ങില്‍ ഇന്ത്യയെക്കാള്‍ ഏറെ മുന്നിലുള്ള ഓസ്ട്രേലിയ വിയര്‍ക്കുക തന്നെ ചെയ്തു.ഖത്തറില്‍ 2022 നടന്ന ലോകകപ്പില്‍ പ്രീക്വാര്‍ട്ടര്‍ വരെയെത്തിയ ടീമാണ് ഓസ്‌ട്രേലിയ.അതിലുപരി 2015-ലെ ഏഷ്യൻ കപ്പ് ജേതാക്കളുമാണ് അവർ. എന്നാൽ തോൽവിയോടെ ടൂർണമെന്റിൽ ഇന്ത്യയുടെ സാധ്യതകൾ ഇപ്പോഴും അവസാനിച്ചിട്ടില്ല എന്നുവേണം…

    Read More »
  • കലിംഗ സൂപ്പർ കപ്പിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സ് പുറത്ത്;3-2 ന് ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തി ജംഷഡ്‌പൂർ

    ഭു​വ​നേ​ശ്വ​ർ: ക​ലിം​ഗ സൂ​പ്പ​ർ ക​പ്പി​ൽ നോക്കൗട്ട് പ്രതീക്ഷയിലേക്ക് പന്തു തട്ടാനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തി ജംഷഡ്പൂർ എ​ഫ്.​സി.രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കയിരുന്നു ജംഷഡ്‌പൂരിന്റെ വിജയം. ബ്ലാസ്റ്റേഴ്സിനായി ദിമിത്രിയോസ് ഡയമന്റകോസും ജം​ഷ​ഡ്പൂ​രിനായി ഡാനിയൽ ചിമ ചുക്ക്വുവും ഇരട്ടഗോൾ നേടി. ജറെമി മൻസോറോയാണ് ജം​ഷ​ഡ്പു​രിനായി വിജയഗോൾ നേടിയത്. 29ാം മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്സാണ് ആദ്യം ലീഡെടുത്തത്. ദിമിത്രിയോസ് ഡയമന്റകോസ് പെനാൽറ്റിയിലൂടെയാണ് ഗോൾ കണ്ടെത്തിയത്. ബോക്സിൽ ഡയ്സൂക്കെയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി, ജാം​ഷ​ഡ്പുരിന്റെ മലയാളി ഗോൾകീപ്പർ രഹിനേഷിന്റെ കണക്കൂകൂട്ടലുകൾ തെറ്റിച്ച് ഡയമന്റക്കോസ് വലയിലാക്കി. എന്നാൽ, ബ്ലാസ്റ്റേഴ്സ് ആഹ്ലാദങ്ങൾക്ക് നാല് മിനിറ്റേ ആയുസുണ്ടായുള്ളൂ. 33ാം മിനിറ്റിൽ ഡാനിയൽ ചിമ ചുക്കു ജം​ഷ​ഡ്പൂരിനായി സമനില ഗോൾ നേടി. മുഹമ്മദ് ഉവൈസ് ബോക്സിലേക്ക് ഉയർത്തി നൽകിയ പാസ് ഉയർന്ന് ചാടി ചുക്കു വലങ്കാലിൽ കോരിയെടുത്ത് വലയിലെത്തിച്ചു.   രണ്ടാം പകുതിയിൽ 57ാം മിനിറ്റിൽ ജം​ഷ​ഡ്പുർ വീണ്ടും ലീഡെടുത്തു(2-1). ഡാനിയൽ ചിമ ചുക്കു തന്നെയാണ് രണ്ടാം ഗോൾ കണ്ടെത്തിയത്. എന്നാൽ മൂന്ന് മിനിറ്റിനകം…

    Read More »
  • ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ജംഷദ്പൂരിനെതിരെ

    ഭുവനേശ്വർ: കലിംഗ സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് രണ്ടാം മത്സരത്തിന് ഇറങ്ങുന്നു. കരുത്തരായ ജംഷഡ്പൂർ എഫ്സിയാണ്  എതിരാളികൾ. ഇന്ന് രാത്രി 7:30ക്ക്‌ കലിംഗ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക. ബ്ലാസ്റ്റേഴ്‌സും ജംഷഡ്പൂരും തമ്മിൽ നടന്ന കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്‌സ് തോൽവി അറിഞ്ഞിട്ടില്ല.നാല് ജയവും ഒരു സമനിലയുമാണ് ജംഷഡ്പൂരിനെതിരെ ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയിട്ടുള്ളത്. സൂപ്പർ കപ്പിലെ ആദ്യ മത്സരത്തിൽ ഷിലോങ്ങ് ലാജോങിനെതിരെ മൂന്ന് ഗോളുകളുടെ വിജയം ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരുന്നു. മറുഭാഗത്ത് നോർത്ത് ഈസ്റ്റിനെ വീഴ്ത്തി ജംഷഡ്പൂർ എഫ്സിയും തങ്ങളുടെ ആദ്യ മത്സരത്തിൽ വിജയം നേടിയിരുന്നു.

    Read More »
Back to top button
error: