SportsTRENDING

2024 ട്വന്റി20 ലോകകപ്പിൽ സഞ്ജു അടക്കം 5 പേര്‍ ലിസ്റ്റിൽ; ഐപിഎൽ നിർണ്ണായകം 

ന്യൂഡൽഹി: ഇന്ന് ചെന്നൈയിൽ ഐപിഎല്ലിന് തുടക്കമാകുമ്പോൾ ഇന്ത്യയിലെ പല യുവതാരങ്ങളെ സംബന്ധിച്ചും വളരെ നിർണായകമായ ഒരു ഇന്ത്യൻ പ്രീമിയർ ലീഗ് സീസണാണ് ഇതെന്ന് പറയേണ്ടിയിരിക്കുന്നു.

ഐപിഎല്ലിന് ശേഷം 2024 ട്വന്റി20 ലോകകപ്പ് നടക്കുന്നതിനാല്‍ തന്നെ പല യുവതാരങ്ങള്‍ക്കും നിർണായകമായ ഒരു ഐപിഎല്ലായി ഇത് മാറുകയും ചെയ്യും. നിലവില്‍ ഇന്ത്യയുടെ ട്വന്റി20 ടീമില്‍ നിലനില്‍ക്കുന്ന ഒരു പ്രധാന പ്രശ്നം സ്ഥിരമായി ഒരു വിക്കറ്റ് കീപ്പർ ബാറ്ററില്ല എന്നതാണ്.

നിലവില്‍ റിഷഭ് പന്ത്, കെഎല്‍ രാഹുല്‍, ദ്രുവ് ജൂറല്‍, സഞ്ജു സാംസണ്‍, ജിതേഷ് ശർമ എന്നിവരാണ് 2024 ട്വന്റി20 ലോകകപ്പിലെ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ആവാനുള്ള റേസില്‍ പ്രധാനികള്‍.

Signature-ad

ഇതില്‍ ക്രിക്കറ്റ് ലോകം വളരെയധികം പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത് പന്തിന്റെ ഐപിഎല്ലിലെ പ്രകടനമാണ്. കഴിഞ്ഞ സമയങ്ങളില്‍ ഐപിഎല്ലില്‍ മികവ് പുലർത്താൻ പന്തിന് സാധിച്ചിരുന്നു. എന്നാല്‍ പിന്നീടുണ്ടായ വാഹനാപകടത്തെ തുടർന്ന് പന്തിന് വളരെക്കാലമായി ക്രിക്കറ്റില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നിട്ടുണ്ട്. ശേഷം പന്ത് 2024 ഇന്ത്യൻ പ്രീമിയർ ലീഗിലൂടെ തിരികെ എത്തുകയാണ്.

ലീഗില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ മാത്രമേ ഇന്ത്യയുടെ ട്വന്റി20 ലോകകപ്പിനുള്ള സ്ക്വാഡിന്റെ വിക്കറ്റ് കീപ്പറായി പന്തിന് കളിക്കാൻ സാധിക്കൂ. ഇതോടൊപ്പം ഒരു മധ്യനിര ബാറ്റർ എന്ന നിലയ്ക്ക് ഐപിഎല്ലില്‍ തന്റെ സ്ട്രൈക്ക് റേറ്റ് ഉയർത്താനും പന്ത് ശ്രമിക്കേണ്ടതുണ്ട്.

ഐപിഎല്ലിലൂടെ മികവ് പുലർത്തിയാല്‍ കെഎല്‍ രാഹുലിനും ഇന്ത്യയുടെ ടീമിന്റെ വിക്കറ്റ് കീപ്പറായി മാറാൻ സാധിക്കും. അങ്ങനെയെങ്കില്‍ നാലാം നമ്ബറില്‍ ആയിരിക്കും കെ എല്‍ രാഹുലിനെ ഇന്ത്യ പരീക്ഷിക്കുക. ഇതുവരെ നാലാം നമ്ബറില്‍ ഇന്ത്യയ്ക്കായി കേവലം 21 ഇന്നിങ്സുകള്‍ മാത്രമേ രാഹുലിന് കളിക്കാൻ സാധിച്ചിട്ടുള്ളൂ. 2023 മെയിലാണ് അവസാനമായി രാഹുല്‍ ട്വന്റി20 മത്സരം കളിച്ചത്. ഇന്ത്യയ്ക്ക് മധ്യനിരയില്‍ ഒരു ക്ലാസ് വിക്കറ്റ് കീപ്പർ ബാറ്ററെയാണ് ആവശ്യമെങ്കില്‍ രാഹുല്‍ മികച്ച ഓപ്ഷൻ തന്നെയാണ്.

വിക്കറ്റ് കീപ്പർമാർക്കുള്ള റേസില്‍ മറ്റൊരു പ്രധാനപ്പെട്ട താരം സഞ്ജു സാംസനാണ്. ഇഷാൻ കിഷൻ അടക്കമുള്ളവർ ഇന്ത്യയുടെ ലൈം ലൈറ്റില്‍ നിന്ന് പോയ സാഹചര്യത്തില്‍ സഞ്ജു സാംസണ്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്ററായി ടീമില്‍ എത്തിയേക്കാം. പല സമയങ്ങളിലും ഇന്ത്യൻ ടീമില്‍ സ്ഥിരത പുലർത്താൻ സഞ്ജുവിന് സാധിക്കാറില്ല. അതാണ് സഞ്ജുവിനെ ലോകകപ്പ് ടീമില്‍ നിന്ന് അകറ്റിനിർത്തുന്നത്. എന്നിരുന്നാലും ഈ ഐ.പി.എല്ലില്‍ മികവ് പുലർത്തിയാല്‍ സഞ്ജുവിനും ടീമിന്റെ ഭാഗമാകാൻ സാധിക്കും.

ഐപിഎല്ലില്‍ പഞ്ചാബ് കിങ്സിന്റെ നിർണായക താരങ്ങളില്‍ ഒരാളായ ജിതേഷ് ശർമയാണ് ട്വന്റി20 ലോകകപ്പിനുള്ള വിക്കറ്റ് കീപ്പർമാരുടെ റേസിലെ മറ്റൊരു താരം. ഇതിനോടകം തന്നെ ഇന്ത്യൻ പ്രീമിയർ ലീഗല്‍ മികവ് പുലർത്താൻ ജിതേഷിന് സാധിച്ചിട്ടുണ്ട്.ഐപിഎല്ലില്‍ 24 ഇന്നിങ്സുകള്‍ കളിച്ച ജിതേഷ് ഇതുവരെ 169.30 എന്ന ഉയർന്ന ശരാശരിയില്‍ 342 റണ്‍സ് സ്വന്തമാക്കി കഴിഞ്ഞു.

രാജസ്ഥാന്റെ ഫിനിഷർ ജൂറലാണ് വിക്കറ്റ് കീപ്പർമാരുടെ ലിസ്റ്റിലെ മറ്റൊരു പ്രധാന താരം. മധ്യനിരയില്‍ നിർണായകമായ ഇന്നിംഗ്സുകള്‍ കാഴ്ചവയ്ക്കാൻ ഇതിനോടകം തന്നെ ജൂറലിനും സാധിച്ചിട്ടുണ്ട്. ഈ രണ്ടു താരങ്ങളും വിക്കറ്റ് കീപ്പർ ഫിനിഷർ റോളില്‍ ഇന്ത്യയുടെ ട്വന്റി20 ടീമിലെത്താൻ സാധിക്കുന്ന താരങ്ങളാണ്.

Back to top button
error: