SportsTRENDING

പ്രൈം വോളിബോള്‍ ഫൈനല്‍: കാലിക്കട്ട് vs ഡല്‍ഹി

ചെന്നൈ: പ്രൈം വോളിബോള്‍ സീസണ്‍ മൂന്ന് ഫൈനലില്‍ കാലിക്കട്ട് ഹീറോസും ഡല്‍ഹി തൂഫാൻസും ഏറ്റുമുട്ടും. സൂപ്പർ ഫൈവ് പോയിന്‍റ് ടേബിളില്‍ ഒന്നാം സ്ഥാനക്കാരായാണ് കാലിക്കട്ട് ഹീറോസ് ഫൈനലില്‍ പ്രവേശിച്ചത്.

ഇന്നലെ നടന്ന എലിമിനേറ്ററില്‍ നിലവിലെ ചാന്പ്യന്മാരായ അഹമ്മദാബാദ് ഡിഫെൻഡേഴ്സിനെ കീഴടക്കിയാണ് പ്രൈം വോളിബോളിലെ കന്നിക്കാരായ ഡല്‍ഹി തൂഫാൻസ് ഫൈനലിലേക്ക് മാർച്ച്‌ ചെയ്തത്. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ 15-9, 10-15, 10-15, 15-12, 17-15നായിരുന്നു ഡല്‍ഹിയുടെ ജയം.

നാളെയാണ് ഡല്‍ഹി x കാലിക്കട്ട് ഫൈനല്‍. വൈകുന്നേരം 6.30നാണ് കലാശപ്പോരാട്ടം തുടങ്ങുക. ലീഗ് റൗണ്ട് പോയിന്‍റ് ടേബിളിലും കാലിക്കട്ടായിരുന്നു ഒന്നാം സ്ഥാനക്കാർ.

Back to top button
error: