കാലിക്കട്ടിന്‍റെയും ഡല്‍ഹിയുടെയും കന്നി പ്രൈം വോളിബോള്‍ ഫൈനലായിരുന്നു. നാല് സെറ്റ് നീണ്ട ഫൈനലില്‍ ഡല്‍ഹി തൂഫാൻസിനെ കീഴടക്കിയായിരുന്നു കാലിക്കട്ടിന്റെ വിജയം. സ്കോർ: 15-13, 15-10, 13-15, 15-12.
ഹീറോസ് നായകൻ ജെറോം വിനീതാണ് ഫൈനലിലെ താരം. ലീഗിലെ ഏറ്റവും മൂല്യമേറിയ താരവും വിനീത് തന്നെ. നിർണായക ഘട്ടത്തില്‍ പോയിന്റുകള്‍ നേടിയ ലൂയിസ് പെരോറ്റോ ഗെയിം ചെയ്ഞ്ചർ ഓഫ് ദ മാച്ച് പുരസ്‌കാരം നേടി. ലീഗിന്റെ തുടക്കം മുതല്‍ മികച്ച പ്രകടനമായിരുന്നു കാലിക്കറ്റ് ഹീറോസിന്റേത്. ലീഗ് ഘട്ടത്തിലും സൂപ്പർ ഫൈവിലും ഒന്നാം സ്ഥാനക്കാരായാണ് ടീം ഫൈനലിലേക്ക് കുതിച്ചത്.
കിരീടം നേടിയ കാലിക്കറ്റിന് 40 ലക്ഷം രൂപയും, റണ്ണേഴ്‌സ് അപ്പായ ഡല്‍ഹി തൂഫാൻസിന് 30 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും. ഡിസംബറില്‍ ഇന്ത്യ വേദിയൊരുക്കുന്ന എഫ്.ഐ.വി.ബി ക്ലബ്ബ് ലോക ചാമ്ബ്യൻഷിപ്പിലും കാലിക്കറ്റ് ഹീറോസ് ഇന്ത്യയെ പ്രതിനിധീകരിക്കും.