Sports

  • ചരിത്രത്തിലേക്ക് വിസിലൂതി .യോഷിമി യമാഷിറ്റ എന്ന ജപ്പാൻകാരി

    ദോഹ: ഏഷ്യൻ കപ്പില്‍ കഴിഞ്ഞ ദിവസം നടന്ന ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള കളി നിയന്ത്രിച്ചതോടെ ചരിത്രത്തിലേക്ക് വിസിലൂതിയിരിക്കയാണ് വനിതാ റഫറിയായ യോഷിമി യമാഷിറ്റ എന്ന ജപ്പാൻകാരി. ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന്റെ ചരിത്രത്തില്‍ ആദ്യമായണ് കളി നിയന്ത്രിക്കാൻ ഒരു വനിതാ റഫറി കളത്തിലിറങ്ങിയത്. തീർന്നില്ല,യോഷിമി യമാഷിറ്റയ്‌ക്കൊപ്പം സഹ റഫറിമാരായും വനിതകള്‍ തന്നെയായിരിന്നു മകോറ്റോ ബോസൊനോ, നവോമി ടെഷിറോഗി എന്നിവരായിരുന്നു ആ സഹറഫറിമാര്‍. ഈ മൂന്ന് പേരും ഇതിന് മുമ്ബ് 2019ലെ എഎഫ്‌സി കപ്പ് ക്ലബ്ബ് മത്സരങ്ങളിലും 2022 എഎഫ്‌സി ചാമ്ബ്യന്‍സ് ലീഗ് മത്സരങ്ങളും കുടാതെ കഴിഞ്ഞ വര്‍ഷം ജപ്പാന്റെ ജെ വണ്‍ ലീഗും നിയന്ത്രിച്ചിട്ടുണ്ട്. പ്രധാന റഫറിയായ യമാഷിറ്റ രണ്ട് വനിതാ ലോകകപ്പുകളിലും കളി നിയന്ത്രിച്ചിട്ടുണ്ട്. 2022 ഫിഫ ലോകകപ്പിൽ മാച്ച്‌ ഒഫിഷ്യലും ആയിരുന്നു.

    Read More »
  • അവസാന മിനുട്ടുകളില്‍ രണ്ട് ഗോൾ;  ഹൈദരബാദിനെ തോൽപ്പിച്ച് മോഹൻ ബഗാൻ (2-1)

    ഭുവനേശ്വർ: കലിംഗ സൂപ്പർ കപ്പിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഹൈദരബാദിനെ തോൽപ്പിച്ച് മോഹൻ ബഗാൻ.കളിയുടെ 88ആം മിനുട്ട് വരെ 1-0 ന് മുന്നിട്ടു നിന്ന ശേഷമായിരുന്നു ഹൈദരാബാദിന്റെ പരാജയം.   ഏഴാം മിനുട്ടില്‍ റാമ്ലാല്‍ചുങയുടെ ഗോളിലായിരുന്നു ഹൈദരാബാദ് ലീഡ് എടുത്തത്. ആ ഒറ്റ ഗോളിന്റെ ലീഡിൽ വിജയത്തിലേക്കടുക്കവെയാണ്  88-ാം മിനിറ്റിൽ ഒരു സെല്‍ഫ് ഗോളിലൂടെ മോഹൻ ബഗാൻ സമനില നേടിയത്.തൊട്ടു പിന്നാലെ ലഭിച്ച പെനാള്‍ട്ടിയും അവർ മുതലാക്കിയതോടെ  മോഹൻ ബഗാൻ 2-1 ന് വിജയം കൈവരിക്കുകയായിരുന്നു.ആദ്യ മത്സരത്തിൽ മോഹൻ ബഗാൻ  ശ്രീനിധിയെയും തോല്‍പ്പിച്ചിരുന്നു.

    Read More »
  • രോഹിത് ശര്‍മ്മ വീണ്ടും ഡക്ക്!!

    ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശര്‍മ്മയുടെ ടി20യിലേക്കുള്ള തിരിച്ചുവരവ് രണ്ടാം മത്സരത്തിലും നിരാശയില്‍ കലാശിച്ചു. അഫ്ഗാനെതിരായ രണ്ടാം ടി20യില്‍ രോഹിത് ഗോള്‍ഡൻ ഡക്കിലാണ് പുറത്തായത്. താൻ നേരിട്ട ആദ്യ പന്തില്‍ തന്നെ രോഹിത് ബൗള്‍ഡ് ആയി. ഫസലഖ് ഫാറൂഖില്‍ ആണ് രോഹിതിനെ പുറത്താക്കിയത്. രോഹിത് ശര്‍മ്മയുടെ 150ആം അന്താരാഷ്ട്ര ടി20 മത്സരമായിരുന്നു ഇത്‌. അന്താരാഷ്ട്ര ടി20യില്‍ രോഹിത് ശര്‍മ്മയുടെ 12ആം ഡക്കാണിത്.രോഹിത് ശര്‍മ്മ ആദ്യ മത്സരത്തിലും ഡക്കില്‍ ആയിരുന്നു പുറത്തായത്. അന്ന് പക്ഷെ റണ്ണൗട്ട് എന്ന നിര്‍ഭാഗ്യമായിരുന്നു ഹിറ്റ്മാന് വിനയായത്. രോഹിത് ശര്‍മ്മയാണ് ടി20യില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ ഡക്കില്‍ പുറത്തായത് താരം. 13 ഡക്കുകളില്‍ പുറത്തായിട്ടുള്ള പോള്‍ സ്റ്റിര്‍ലിങ് മാത്രമാണ് രോഹിതിന്റെ മുന്നിലുള്ള ഏക താരം. Most Ducks in T20Is 13 – Paul Stirling 12 – Rohit Sharma 12 – Kevin O’Brien 11 – Regis Chakabva 11 – Soumya Sarkar

    Read More »
  • രഞ്ജി ട്രോഫി: അസമിനെതിരെ കേരളം ലീഡിലേക്ക്

    ഗുവാഹത്തി: രഞ്ജി പോരാട്ടത്തില്‍ കേരളത്തിനു മുന്‍തൂക്കം. അസമിനെതിരായ മത്സരത്തിൽ നിലവിൽ 188 റൺസിന്റെ ലീഡാണ്  കേരളത്തിനുള്ളത്. ഒന്നാം ഇന്നിങ്‌സില്‍ കേരളം 419 റണ്‍സെടുത്തിരുന്നു. ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടരുന്ന അസം മൂന്നാം ദിനം കളി അവസാനിക്കുമ്ബോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സെന്ന നിലയിലാണ്. കേരളത്തിന്റെ സ്‌കോറിനൊപ്പമെത്താന്‍ ഇനിയും 188 റണ്‍സ് കൂടി വേണം. മൂന്ന് വിക്കറ്റുകളാണ് ശേഷിക്കുന്നത്. അസം ക്യാപ്റ്റനും രാജസ്ഥാൻ റോയല്‍സ് താരവുമായ റിയാന്‍ പരാഗിന്റെ ഒറ്റയാള്‍ പോരാട്ടമാണ് അസമിനെ കൂട്ടത്തകര്‍ച്ചയില്‍ നിന്നു കരകയറ്റിയത്. താരം 16 ഫോറും മൂന്ന് സിക്‌സും സഹിതം 116 റണ്‍സ് എടുത്തു. ഓപ്പണര്‍ റിഷവ് ദാസാണ് പിടിച്ചു നിന്ന മറ്റൊരാള്‍. താരം 31 റണ്‍സെടുത്തു. കളി നിര്‍ത്തുമ്ബോള്‍ 11 റണ്‍സുമായി അകാശ് സെന്‍ഗുപ്തയും 19 റണ്‍സുമായി മുഖ്താര്‍ ഹുസൈനും ക്രീസില്‍. കേരളത്തിനായി ബേസില്‍ തമ്ബി നാല് വിക്കറ്റുകള്‍ വീഴ്ത്തി. ജലജ് സക്‌സേന രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. സുരേഷ് വിശ്വേശ്വര്‍ ഒരു വിക്കറ്റെടുത്തു. നേരത്തെ…

    Read More »
  • രഞ്ജി ട്രോഫി:ആസമിനെതിരെ കേരളം 419 റണ്‍സിന് പുറത്ത്

    ബര്‍സപര: രഞ്ജി ട്രോഫിയില്‍ അസമിന് എതിരായ  ആദ്യ ഇന്നിങ്‌സില്‍ കേരളത്തിന് കൂറ്റൻ സ്‌കോര്‍.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 113.4 ഓവറില്‍ 419 റണ്‍സെടുത്തു. കേരളത്തിനായി സച്ചിൻ ബേബി സെഞ്ചറി നേടി. 148 പന്തുകള്‍ നേരിട്ട സച്ചിൻ ബേബി 131 റണ്‍സെടുത്തു. ക്യാപ്റ്റൻ രോഹൻ കുന്നുമ്മല്‍, കൃഷ്ണ പ്രസാദ്, രോഹൻ പ്രേം എന്നിവരുടെ അര്‍ധ സെഞ്ചറികളും കേരളത്തിനു തുണയായി. സഞ്ജു സാംസണിന്റെ അഭാവത്തില്‍ കേരളത്തെ നയിക്കുന്ന രോഹൻ 95 പന്തുകളില്‍നിന്ന് 83 റണ്‍സെടുത്തു പുറത്തായി. വണ്‍ ഡൗണായി ഇറങ്ങിയ രോഹൻ പ്രേം 116 പന്തില്‍ 50 റണ്‍സെടുത്തു. 202 പന്തുകള്‍ നേരിട്ട കൃഷ്ണ പ്രസാദ് 80 റണ്‍സ് നേടി പുറത്തായി.അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്ബരയില്‍ കളിക്കുന്നതിനാലാണ് സഞ്ജു രഞ്ജി ട്രോഫിയില്‍ ഇല്ലാത്തത്. ആസമിനായി രാഹുല്‍ സിംഗും മുക്താര്‍ ഹൊസൈനും മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോള്‍ സിദ്ധാര്‍ത്ഥ് ശര്‍മ രണ്ട് വിക്കറ്റെടുത്തു.ആദ്യ മത്സരത്തില്‍ കേരളം ഉത്തര്‍പ്രദേശിനെതിരെ സമനിലയില്‍ പിരിഞ്ഞിരുന്നു.

    Read More »
  • കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ കണ്ട് ഞെട്ടി യുറോപ്യൻ താരം; താരത്തെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്

    കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ കണ്ട് ഞെട്ടി യുറോപ്യൻ താരം.ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിലേക്കു വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് യൂറോപ്പിൽ നിന്നും സ്വന്തമാക്കിയ ഫെഡർ സെർനിച് എന്ന  യൂറോപ്യൻ താരമാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഫാൻസ് പവർ കണ്ട് ഞെട്ടിയത്. കേരള ബ്ലാസ്റ്റേഴ്സ് ജോയിൻ ചെയ്യുന്നതിനു മുൻപ് 6,000+ ഇൻസ്റ്റഗ്രാം പിന്തുണക്കാർ മാത്രം ഉണ്ടായിരുന്ന ഫെഡർ സെർനിച്ചിന് നിലവിൽ ഒരു ലക്ഷത്തിനോടടുത്ത് പിന്തുണക്കാരാണ്  ഉള്ളത്. കേരള ബ്ലാസ്റ്റേഴ്സ് സൈനിങ് പ്രഖ്യാപനം നടത്തി 48 മണിക്കൂറുകൾ പോലും ആകുന്നതിനു മുൻപാണ് താരത്തിന് ഈ  പിന്തുണ  ലഭിച്ചത്. കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഈ ഫാൻ പവർ കണ്ട് ‘എന്തായിതെന്ന’ കമന്റും ഫെഡർ സെർനിച് പങ്ക് വച്ചു.   കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ കാണുവാൻ വളരെയധികം ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും നിങ്ങളുടെ എല്ലാ പിന്തുണക്കും നന്ദി അറിയിക്കുകയാണെന്നും ഫെഡർ സെർനിച് സോഷ്യൽ മീഡിയയിൽ പങ്ക് വച്ച കുറിപ്പിൽ പറയുന്നു.കലിംഗ സൂപ്പർ കപ്പ് ടൂർണമെന്റിനു ശേഷമായിരിക്കും ഫെഡർ…

    Read More »
  • ഏഷ്യന്‍ കപ്പ് ഫുട്‌ബോൾ:  ഇന്ത്യക്കെതിരേ ഓസ്‌ട്രേലിയക്ക് ജയം(2-0)

    ദോഹ: ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഇന്ത്യക്കെതിരേ  ഓസ്ട്രേലിയക്ക് രണ്ട് ഗോൾ ജയം. ആദ്യ പകുതി മനോഹരമായ പ്രതിരോധത്തിലൂന്നി കളിച്ച ഇന്ത്യക്ക് രണ്ടാം പകുതിയിൽ  കാലിടറിയതോടെയാണ് ഓസ്ട്രേലിയക്ക് ജയം സാധ്യമായത്.രണ്ടാം പകുതിയിലാണ് ഓസ്ട്രേലിയയുടെ രണ്ട് ഗോളുകളും പിറന്നത്. 50-ാം മിനിറ്റിൽ ജാക്സൺ ഇർവിനാണ് ഓസ്ട്രേലിയക്കായി ആദ്യ ഗോൾ കണ്ടെത്തിയത്. വലതു വിങ്ങിൽനിന്നുവന്ന ക്രോസ് ഇന്ത്യൻ ഗോൾ കീപ്പർ ഗുർപ്രീത് സിങ് സന്ധു കൈകൊണ്ട് തട്ടിയകറ്റിയെങ്കിലും പന്ത് ചെന്നുനിന്നത് ഇർവിന്റെ കാലിൽ. മനോഹരമായ ഇടങ്കാൽ ഷോട്ടിലൂടെ രണ്ട് ഇന്ത്യൻ താരങ്ങളെ ഭേദിച്ച് പന്ത് വലയ്ക്കകത്തെത്തി. 73-ാം മിനിറ്റിൽ ജോർദാൻ ബൊസിന്റെ വകയായിരുന്നു ഓസ്ട്രേലിയക്കായുള്ള അടുത്ത ഗോൾ. 72-ാം മിനിറ്റിൽ ബ്രൂണോ ഫർണറോളിക്ക് പകരക്കാരനായാണ് ജോർദാൻ ഗ്രൗണ്ടിലെത്തിയത്. ആദ്യ ടച്ചിൽ തന്നെ ഗോളും കണ്ടെത്തി. വലതുവിങ്ങിൽനിന്ന് റിലീ മഗ്രി നൽകിയ പന്ത് വലയിലേക്ക് അടിച്ചിടേണ്ട ചുമതലയേ ജോർദാനുണ്ടായിരുന്നുള്ളൂ.   ഒന്നാം പകുതിയിൽ വളരെ സമർഥമായിത്തന്നെ ഓസ്ട്രേലിയയെ ഇന്ത്യ പിടിച്ചുകെട്ടിയിരുന്നു. ഇന്ത്യൻ പ്രതിരോധത്തെ ഒരു ഘട്ടത്തിലും ഓസ്ട്രേലിയക്ക്…

    Read More »
  • ദോഹയിൽ മാധ്യമപ്രവര്‍ത്തകരാല്‍ നിറഞ്ഞ വാര്‍ത്ത സമ്മേളനത്തിൽ മലയാളത്തിൽ ആരാധകരെ ക്ഷണിച്ച് സഹൽ അബ്ദുൾ സമദ്

    ദോഹ: ഖത്തർ ഏഷ്യൻ കപ്പ് ഇന്ത്യ-ആസ്ട്രേലിയ പ്രീ മാച്ച്‌ വാര്‍ത്ത സമ്മേളനത്തില്‍ ഖത്തറിലെ മലയാളികളെ കളി കാണാൻ ക്ഷണിച്ച് സഹല്‍ അബ്ദുല്‍ സമദ്. ‘ഖത്തറിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാവരും ഗാലറിയിലെത്തുമെന്ന് അറിയാം. അവരെ കാത്തിരിക്കുകയാണ് ഞങ്ങള്‍.അവരുടെ പിന്തുണയും ഗാലറിയിലെ ആരവവും ഞങ്ങള്‍ക്ക് എപ്പോഴും ഇരട്ടി പ്രചോദനമാണ്. തീര്‍ച്ചയായും നിങ്ങളെ ഞങ്ങള്‍ കാത്തിരിക്കും. തീര്‍ച്ചയായും നല്ലൊരു കളി നിങ്ങള്‍ക്കായി കാഴ്ചവെക്കും’ -ഖത്തറിലെ ഇന്ത്യൻ ആരാധകരോടായി മലയാളത്തില്‍ തന്നെ സഹല്‍ പറഞ്ഞു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരാല്‍ നിറഞ്ഞ വാര്‍ത്ത സമ്മേളനത്തിലായിരുന്നു കോച്ച്‌ ഇഗോര്‍ സ്റ്റിമാകിന്റെ സാന്നിധ്യത്തില്‍ സഹലിന്‍റെ വാക്കുകള്‍. ഇന്ത്യൻ സൂപ്പര്‍ മത്സരത്തിനിടെയേറ്റ പരിക്കു കാരണം ആസ്ട്രേലിയക്കെതിരായ മത്സരത്തില്‍ സഹല്‍ കളിക്കില്ല. പൂര്‍ണമായും ഫിറ്റ്നസ് വീണ്ടെടുത്താല്‍ ജനുവരി 18 ഉസ്ബകിസ്താനെതിരെ ഇറങ്ങും. അല്ലെങ്കില്‍ സിറിയക്കെതിരായ അവസാന മത്സരത്തില്‍ സഹലിനെ പ്രതീക്ഷിക്കാമെന്നാണ് കോച്ച്‌ ഇഗോര്‍ സ്റ്റിമാക് നല്‍കുന്ന സൂചന.

    Read More »
  • ഇന്നും മറക്കില്ല ഓസ്‌ട്രേലിയക്കാർ, ഇന്ത്യയുടെ നെവിൽ ഡിസൂസയെ

    ദോഹ: ഖത്തർ ഏഷ്യൻ കപ്പിൽ ഇന്ത്യ ഇന്ന് ഓസ്‌ട്രേലിയക്കെതിരെ ഇറങ്ങുമ്പോൾ നെവിൽ ഡിസൂസയെ ഓർക്കാതിരിക്കുന്നതെങ്ങനെ !! അറുപത്തിയേഴു വര്‍ഷം മുൻപൊരു ഡിസംബര്‍ ഒന്നിനാണ് നെവില്‍ ഡിസൂസയുടെ വ്യക്തിഗത മികവില്‍ ആതിഥേയരായ ഓസ്ട്രേലിയയെ 4 – 2 ന് കീഴടക്കി ഇന്ത്യ ഒളിമ്ബിക് ഫുട്ബോളിന്റെ സെമിഫൈനലില്‍ ഇടം നേടിയത്. ഏഷ്യൻ കപ്പില്‍ ഇന്ന് ഇന്ത്യ പ്രബലരായ ഓസ്ട്രേലിയയെ നേരിടാനൊരുങ്ങുമ്ബോള്‍ ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ച ആ വിജയം ഓര്‍ക്കാതിരിക്കുന്നതെങ്ങനെ, വിജയശില്‍പിയേയും. തൊട്ടു മുൻപത്തെ ഹെല്‍സിങ്കി ഗെയിംസില്‍ (1952) ആദ്യ റൗണ്ടില്‍ തന്നെ യുഗോസ്ലാവിയയോട് 1-10 ന് തോറ്റു നാണം കെട്ടിരുന്ന ഇന്ത്യക്ക് മെല്‍ബണില്‍ ആരും തരിമ്ബും സാധ്യത കല്‍പിച്ചിരുന്നില്ല . ക്യാപ്റ്റൻ സമര്‍ ബാനര്‍ജി ഉള്‍പ്പെടെയുള്ള ടീമംഗങ്ങള്‍ പോലും ഒരു വിജയം പ്രതീക്ഷിച്ചിരുന്നോ എന്ന് സംശയം. പക്ഷേ കളി തുടങ്ങിയതോടെ കഥ മാറി. ഒൻപതാം മിനിറ്റില്‍ ഓസീസ് സെന്റര്‍ ബാക്കിനെ കബളിപ്പിച്ച്‌ സമര്‍ ബാനര്‍ജി ഗോള്‍ ഏരിയക്ക് തൊട്ടുപുറത്തുനിന്ന് തൊടുത്ത വോളി പോസ്റ്റില്‍ തട്ടി…

    Read More »
  • ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള കളി നിയന്ത്രിക്കുന്നത് വനിതാ റഫറി

    ദോഹ: ഏഷ്യൻ കപ്പിൽ ഇന്ന് നടക്കുന്ന ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള കളി നിയന്ത്രിക്കുന്നത് വനിതാ റഫറി.യോഷിമി യമാഷിറ്റ എന്ന ജപ്പാൻകാരിയാണ്  ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന്റെ ചരിത്രത്തില്‍ ആദ്യമായി കളി നിയന്ത്രിക്കാൻ ഇറങ്ങുന്ന വനിതാ റഫറി. യോഷിമി യമാഷിറ്റയ്‌ക്കൊപ്പം സഹ റഫറിമാരായും വനിതകള്‍ തന്നെയായിരിക്കും സൈഡ്‌ലൈനില്‍ ഉണ്ടാവുക. മകോറ്റോ ബോസൊനോ, നവോമി ടെഷിറോഗി എന്നിവരാണ് സഹറഫറിമാര്‍. ഈ മൂന്ന് പേരും ഇതിന് മുമ്ബ് 2019ലെ എഎഫ്‌സി കപ്പ് ക്ലബ്ബ് മത്സരങ്ങളിലും 2022 എഎഫ്‌സി ചാമ്ബ്യന്‍സ് ലീഗ് മത്സരങ്ങളും കുടാതെ കഴിഞ്ഞ വര്‍ഷം ജപ്പാന്റെ ജെ വണ്‍ ലീഗും നിയന്ത്രിച്ചിട്ടുണ്ട്. പ്രധാന റഫറിയായ യമാഷിറ്റ രണ്ട് വനിതാ ലോകകപ്പുകളില്‍ കളി നിയന്ത്രിച്ചിട്ടുണ്ട്. 2022 ഫിഫ ലോകകപ്പിലും മാച്ച്‌ ഒഫിഷ്യല്‍ ആയിരുന്നു.

    Read More »
Back to top button
error: