Sports

  • കേരള ബ്ലാസ്റ്റേഴ്സിന്‍റെ പരാതിക്കും പ്രതിഷേധത്തിനും പുല്ലുവില! റഫറിക്കെതിരെ നടപടിയില്ലെന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്‍റെ അച്ചടക്ക സമിതി

    ദില്ലി: ഐഎസ്എല്‍ പ്ലേ ഓഫില്‍ ബെംഗളൂരു എഫ്സിക്കെതിരായ മത്സരത്തിനെ കുറിച്ചുള്ള കേരള ബ്ലാസ്റ്റേഴ്സിന്‍റെ പരാതിയും പ്രതിഷേധവും തള്ളി അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്‍റെ അച്ചടക്ക സമിതി. റഫറിയുടെ തീരുമാനം അന്തിമമാണെന്നും റഫറിക്കെതിരെ പ്രതിഷേധിക്കുന്നത് നിയമപ്രകാരം ഒരുതരത്തിലും അംഗീകരിക്കാനാവില്ല എന്നും എഐഎഫ്എഫ് പുറത്തിറക്കിയ വാർത്താക്കുറിപ്പില്‍ വ്യക്തമാക്കി. നോക്കൗട്ട് മത്സരത്തില്‍ സുനില്‍ ഛേത്രിയുടെ വിവാദ ഗോള്‍ അനുവദിച്ച റഫറി ക്രിസ്റ്റല്‍ ജോണിനെതിരെയായിരുന്നു ബ്ലാസ്റ്റേഴ്സിന്‍റെ പ്രധാന പരാതി. വിവാദ ഗോളിന് പിന്നാലെ മത്സരം പൂർത്തിയാക്കാതെ കെബിഎഫ്സി മൈതാനം വിട്ടിരുന്നു. ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന നോക്കൗട്ട് മത്സരത്തില്‍ നായകന്‍ സുനില്‍ ഛേത്രിയുടെ വിവാദ ഗോളില്‍ ബെംഗളൂരു എഫ്സി ജയിച്ചത് അനുവദിക്കാനാവില്ല എന്നും മത്സരം വീണ്ടും നടത്തണം എന്നുമായിരുന്നു ബ്ലാസ്റ്റേഴ്സിന്‍റെ പ്രധാന ആവശ്യം. ഛേത്രിയുടേത് ഗോളായി അനുവദിച്ച റഫറി ക്രിസ്റ്റല്‍ ജോണിനെതിരെ കടുത്ത നടപടിയും ബ്ലാസ്റ്റേഴ്സ് ആവശ്യപ്പെട്ടിരുന്നു. വിസില്‍ അടിക്കും മുമ്പ് ബെംഗളൂരു എഫ്സി താരത്തെ ഫ്രീ കിക്ക് എടുക്കാന്‍ റഫറി സമ്മതിച്ചതായി സമിതിക്ക് മുമ്പാതെ ബ്ലാസ്റ്റേഴ്സ് പരാതിപ്പെട്ടിരുന്നു.…

    Read More »
  • ബെംഗളൂരു എഫ്സി താരങ്ങള്‍ക്കും നായകന്‍ സുനില്‍ ഛേത്രിക്കുമെതിരേ മുംബൈ സിറ്റി ആരാധകരുടെ മുദ്രാവാക്യം വിളികളും അസഭ്യവർഷവും; എല്ലാറ്റിനും തുടക്കമിട്ടത് കേരള ബ്ലാസ്റ്റേഴ്സിനെതിരേയുള്ള ഛേത്രിയുടെ വിവാദ ഗോള്‍!

    മുംബൈ: ഐഎസ്എല്‍ സെമിക്കായി മുംബൈയിലെത്തിയ ബെംഗളൂരു എഫ്സി താരങ്ങള്‍ക്കും നായകന്‍ സുനില്‍ ഛേത്രിക്കുമെതിരേ മുംബൈ സിറ്റി ആരാധകരുടെ മുദ്രാവാക്യം വിളികളും അസഭ്യവർഷവും. നോക്കൗട്ടില്‍ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഛേത്രിയുടെ വിവാദ ഗോളില്‍ ജയിച്ച് ബെംഗളൂരു സെമിയിലെത്തിയതാണ് ആരാധകരെ ചൊടിപ്പിച്ചത്. ഛേത്രിക്കെതിരായ മുംബൈ സിറ്റി ആരാധകരുടെ മുദ്രാവാക്യം വിളികള്‍ ചർച്ചയാവുകയാണ്. The Bengaluru FC team is facing real heat from Mumbai City FC fans, with slogans being shouted against Sunil Chhetri upon his arrival at the stadium@bengalurufc @MumbaiCityFC #keralablasters #Manjappada #KBFC #ISL pic.twitter.com/Swn6VROts3 — Sreenath Chandran (@sncvrsreenath) March 7, 2023 എല്ലാറ്റിനും തുടക്കമിട്ടത് ഛേത്രിയുടെ വിവാദ ഗോള്‍ ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന നോക്കൗട്ട് മത്സരത്തില്‍ നിശ്ചിത സമയത്ത് ബെംഗളൂരുവും ബ്ലാസ്റ്റേഴ്സും ഗോളടിച്ചിരുന്നില്ല. എന്നാല്‍ എക്സ്ട്രാടൈമിന്‍റെ ആറാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ബോക്സിന് പുറത്ത് ബെംഗളൂരുവിന് അനുകൂലമായി ലഭിച്ച ഫ്രീ…

    Read More »
  • ബംഗളൂരുവിനെതിരേയുള്ള മത്സരം പൂര്‍ത്തിയാക്കാതെ കേരളാ ബ്ലാസ്റ്റേഴ്‌സ് പ്രതിഷേധിച്ച് ഗ്രൗണ്ട് വിട്ടത് അച്ചടക്ക ലംഘനം; വരാനിരിക്കുന്നത് മുട്ടൻ പണി!

    മുംബൈ: ഐഎസ്എല്‍ പ്ലേ ഓഫില്‍ ബംഗളൂരു എഫ്‌സിക്കെതിരായ മത്സരത്തില്‍ മത്സരം പൂര്‍ത്തിയാക്കാതെ പ്രതിഷേധിച്ച് ഗ്രൗണ്ട് വിട്ട് കേരളാ ബ്ലാസ്റ്റേഴ്‌സിന് പിഴ ചുമത്തിയേക്കും. സംഭവം ചര്‍ച്ച ചെയ്യാന്‍ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) അച്ചടക്ക സമിതി ഇന്ന് യോഗം ചേര്‍ന്നിരുന്നു. തീരുമാന പ്രകാരം ബ്ലാസ്റ്റേഴ്‌സിന് ആറ് ലക്ഷം രൂപ പിഴ ചുമത്തിയേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഇരു ടീമുകളുടെ വാദം കേട്ടശേഷമാണ് സംഭവത്തില്‍ ഫെഡറേഷന്‍ അച്ചടക്ക സമിതി നടപിയെടുത്തത്. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്റെ ട്വീറ്റില്‍ പറയുന്നതിങ്ങിനെ. ”ബംഗളൂരു എഫ്‌സിക്കെതിരായ മത്സരം കേരള ബ്ലാസ്‌റ്റേഴ്‌സ് പൂര്‍ത്തിയാക്കാതെ കയറിപോയതിന് എഐഎഫ്എഫിന്റെ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരും. അച്ചടക്ക ലംഘനത്തിന് ആറ് ലക്ഷം രൂപവരെ പിഴയടയ്‌ക്കേണ്ടി വരും. ഗൗരവമായ കേസുകളില്‍ നടന്നുകൊണ്ടിരിക്കുന്നതോ ഇനി വരാനിരിക്കുന്നതോവായ സീസണില്‍ നിന്ന് വിലക്ക് വരെ ലഭിച്ചേക്കാം.” ടൈംസ് ഓഫ് ഇന്ത്യ മാധ്യമ പ്രവര്‍ത്തകനായ മാര്‍കസ് മെര്‍ഗുലാവോ ട്വീറ്റ് ചെയ്തു. ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന നോക്കൗട്ട് മത്സരത്തില്‍ നിശ്ചിത സമയത്ത് ഇരുവരും ഗോളടിച്ചിരുന്നില്ല. എന്നാല്‍…

    Read More »
  • കളി തുടങ്ങിയ ഇടത്തു തന്നെ ടെന്നീസ് റാക്കറ്റ് താഴെവെച്ച് സാനിയ മിര്‍സ; പ്രഫഷണല്‍ ടെന്നീസില്‍ നിന്ന് വിരമിച്ചു

    ഹൈദരാബാദ്: കരിയര്‍ തുടങ്ങിയ ഇടത്തു തന്നെ സാനിയ മിര്‍സ ടെന്നീസ് റാക്കറ്റ് താഴെവെച്ചു. പ്രഫഷണല്‍ ടെന്നീസില്‍ നിന്ന് നേരത്തെ വിരമിക്കല്‍ പ്രഖ്യാപിച്ച സാനിയ ഇന്ന് ഹൈദരാബാദിലെ ലാല്‍ ബഹാദൂര്‍ ടെന്നീസ് സ്റ്റേഡിയത്തില്‍ തന്‍റെ അവസാന മത്സരം കളിച്ചു. ദീര്‍ഘാലം മിക്സഡ് ഡബിള്‍സ് പങ്കാളിയായിരുന്ന രോഹന്‍ ബൊപ്പണ്ണ, ദീര്‍ഘകാല സുഹൃത്തും ഡബിള്‍സ് പങ്കാളിയുമായിരുന്ന ബെഥാനി മറ്റെക്, ക്രിക്കറ്റ് താരം യുവരാജ് സിംഗ് എന്നിവര്‍ക്കൊപ്പം പ്രദര്‍ശന മത്സരത്തില്‍ പങ്കെടുത്താണ് സാനിയ ടെന്നീസിനോട് വിടപറഞ്ഞത്. രണ്ട് പ്രദര്‍ശന മത്സരങ്ങള്‍ കളിച്ച സാനിയ രണ്ടിലും ജയത്തോടെയാണ് വിടവാങ്ങിയത്. മത്സരത്തിന് മുമ്പ് വിടവാങ്ങല്‍ പ്രസംഗത്തില്‍ സാനിയ കണ്ണീരണിഞ്ഞു. രാജ്യത്തിനായി 20 വര്‍ഷം കളിക്കാനായതാണ് തന്‍റെ കരിയറിലെ ഏറ്റവും വലിയ ബഹുമതിയെന്ന് സാനിയ പറഞ്ഞു. രാജ്യത്തിനായി കളിക്കുക എന്നത് ഏതൊരു കായിത താരത്തിന്‍റെയും വലിയ സ്വപ്നമാണെന്നും 20 വര്‍ഷം തനിക്കതിനായതില്‍ അഭിമാനമുണ്ടെന്നും സാനിയ പറഞ്ഞു. സാനിയയുടെ വാക്കുകള്‍ കാണികള്‍ ആര്‍പ്പുവിളികളോടെ സ്വീകരിച്ചതോടെ താരം കണ്ണീരണിഞ്ഞു. ഇത് സന്തോഷ കണ്ണീരാണെന്നും ഇതിലും…

    Read More »
  • പ്രഥമ വനിതാ ഐപിഎല്‍ മുംബൈ ഇന്ത്യന്‍സ് കൂറ്റന്‍ ജയത്തോടെ അരങ്ങേറി

    മുംബൈ: പ്രഥമ വനിതാ ഐപിഎല്‍ മുംബൈ ഇന്ത്യന്‍സ് കൂറ്റന്‍ ജയത്തോടെ അരങ്ങേറി. ഗുജറാത്ത് ജെയന്റ്സിനെതിരെ 143 റണ്‍സിനായിരുന്നു മുംബൈയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഗുജറാത്ത് 15.1 ഓവറില്‍ 64ന് എല്ലാവരും പുറത്തായി. സൈക ഇഷാക് നാല് വിക്കറ്റ് വീഴ്ത്തി. നതാലി സ്‌കിവര്‍, അമേലിയ കെര്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ (30 പന്തില്‍ 65) അര്‍ധ സെഞ്ചുറിയാണ് മുംബൈയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഹെയ്‌ലി മാത്യൂസ് (47) കെര്‍ (45) മികച്ച പ്രകടനം പുറത്തെടുത്തു. പുറത്താവാതെ 29 റണ്‍സ് നേടിയ ദയാലന്‍ ഹേമലത, മോണിക്ക പട്ടേല്‍ (10) എന്നിവര്‍ മാത്രമാണ് ഗുജറാത്ത് നിരയില്‍ രണ്ടക്കം കണ്ടത്. ബേത് മൂണി (0) റിട്ടയേര്‍ഡ് ഹര്‍ട്ടായതോടെ തുടങ്ങി ഗുജറാത്തിന്റെ തകര്‍ച്ച. സഭിനേനി മേഘന (2), ഹര്‍ലീന്‍ ഡിയോള്‍ (0), അഷ്‌ലി ഗാര്‍ഡ്‌നര്‍ (0),…

    Read More »
  • ശ്രീകണ്ഠീരവയില്‍ നാടകീയ രംഗങ്ങള്‍; ടീമിനെ പിന്‍വലിച്ച് ബ്ലാസ്റ്റേഴ്‌സ്, ബംഗളൂരു സെമിയില്‍

    ബംഗളൂരു: ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന കേരള ബ്ലാസ്റ്റേഴ്‌സ് -ബംഗളൂരു എഫ്‌സി പ്ലേ ഓഫ് മത്സരത്തിനിടെ മൈതാനത്ത് നാടകീയ രംഗങ്ങള്‍. നിശ്ചിത സമയത്ത് ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനാകാതെ പോയതോടെ എക്‌സ്ട്രാ ടൈമിലേക്കു നീണ്ട മത്സരത്തില്‍, ബംഗളൂരു എഫ്‌സി നേടിയ ഗോളിനെച്ചൊല്ലി തര്‍ക്കം. പകരക്കാരനായി ഇറങ്ങിയ മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി നേടിയ ഗോളാണ് വിവാദത്തിനു കാരണമായത്. തര്‍ക്കം രൂക്ഷമായതോടെ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുക്കൊമനോവിച്ച് ടീമിനെ തിരിച്ചുവിളിച്ചു. ഏറെ നേരത്തെ ആശയക്കുഴപ്പത്തിനും തര്‍ക്കത്തിനും ചര്‍ച്ചകള്‍ക്കുമൊടുവില്‍ ബംഗളൂരു എഫ്‌സിയെ വിജയികളായി പ്രഖ്യാപിച്ചു. ഇതോടെ ബംഗളൂരു ഐഎസ്എല്‍ സെമിയിലെത്തി. സംഭവിച്ചതെന്ത്? എക്‌സ്ട്രാ ടൈമില്‍ ബ്ലാസ്റ്റേഴ്‌സ് ഗോള്‍മുഖത്തിനു സമീപം ബെംഗളൂരുവിനു ലഭിച്ച ഫ്രീകിക്കാണ് വിവാദത്തിനു തിരികൊളുത്തിയത്. മത്സരത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ അതിലും നിര്‍ണായക പൊസിഷനില്‍ ലഭിച്ച ഫ്രീകിക്കിനായി ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ തയാറെടുക്കവെ, കിക്കെടുക്കാന്‍ നിന്ന ബംഗളൂരു താരം സുനില്‍ ഛേത്രി അത് പോസ്റ്റിലേക്ക് അടിക്കുകയായിരുന്നു. ഈ സമയത്ത് ബ്ലാസ്റ്റേഴ്‌സ് ഗോള്‍കീപ്പര്‍ പ്രഭ്‌സുഖന്‍സിങ് താരങ്ങള്‍ക്ക്…

    Read More »
  • കഴിഞ്ഞ ഫൈനലിലെ തോൽവിക്ക് കണക്കു തീർക്കാൻ ഇന്ത്യൻ പെൺപുലികൾ; ട്വന്റി 20 ലോകകപ്പിന്റെ ആദ്യ സെമിയില്‍ ഇന്ന് ഓസീസിനെ നേരിടും

    കേപ്ടൗണ്‍: ഓസീസ് കടമ്പ കടന്നാൽ ഇന്ത്യൻ വനിതകൾ ഇന്ന് ഫൈനലിൽ. വനിതകളുടെ ട്വന്റി 20 ലോകകപ്പിന്റെ ആദ്യ സെമിഫൈനലില്‍ ഇന്ത്യ ഇന്ന് നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ നേരിടും. കേപ്ടൗണ്‍ ന്യൂലാന്‍ഡ് പാര്‍ക്ക് ഗ്രൗണ്ടില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 6.30 നാണ് മത്സരം. കഴിഞ്ഞ ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോട് പരാജയപ്പെട്ടതിന്റെ പ്രതികാരം വീട്ടാനുള്ള അവസരമാണ് ഇന്ത്യയ്ക്ക് സെമിയില്‍ ഒരുങ്ങുന്നത്. നിര്‍ണായക മത്സരത്തില്‍ അയര്‍ലന്‍ഡിനോട് വിജയിച്ചാണ് ഇന്ത്യ സെമിയില്‍ കടന്നത്. ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യയുടെ സെമി പ്രവേശനം. കളിച്ച നാലു മത്സരങ്ങളില്‍ മൂന്നെണ്ണത്തിലും ഹര്‍മന്‍ പ്രീതും സംഘവും വിജയിച്ചു. ഇംഗ്ലണ്ടിനെതിരെ മാത്രമായിരുന്നു തോല്‍വി. പരിക്ക് ഭേദമായി എത്തിയ ഓപ്പണര്‍ സ്മൃതി മന്ഥാനയുടെ മികച്ച ഫോമാണ് ഇന്ത്യയുടെ കരുത്ത്. മധ്യനിരയില്‍ റിച്ച ഘോഷും മികച്ച ഫോമിലാണ്. ട്വന്റി 20 റാങ്കിങ്ങില്‍ നാലാം സ്ഥാനത്താണ് ഇന്ത്യന്‍ വനിതകള്‍. റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരാണ് ഓസ്‌ട്രേലിയ. അഞ്ചു തവണ ട്വന്റി 20 ലോകകപ്പ് ജേതാക്കളായിട്ടുണ്ട്. 2021 മാര്‍ച്ചിനു…

    Read More »
  • പ്രൊഫണൽ കരിയറിലെ വിടവാങ്ങൽ ടൂർണമെന്റിൽ സാനിയ മിർസയ്ക്ക് ഇന്ന് ആദ്യമത്സരം

    ദുബായ്: പ്രൊഫണല്‍ കരിയറിലെ വിടവാങ്ങല്‍ ടൂര്‍ണമെന്റില്‍ സാനിയ മിര്‍സയ്ക്ക് നാളെ ആദ്യമത്സരം. ദുബായ് ഓപ്പണ്‍ ടെന്നിസ് വനിതാ ഡബിള്‍സില്‍ അമേരിക്കന്‍ താരം മാഡിസണ്‍ കീസിനൊപ്പമാണ് സാനിയ കോര്‍ട്ടിലെത്തുക. വെറോണിക്ക കൂഡര്‍മെറ്റോവ, ലിയൂഡ്മില സാംസനോവ സഖ്യമാണ് എതിരാളികള്‍. ഇന്ത്യന്‍ സമയം വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. ദുബായ് ഓപ്പണോടെ വിരമിക്കുമെന്ന് സാനിയ നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യന്‍ ടെന്നിസിന്റെ മുഖച്ഛായ മാറ്റിയാണ് സാനിയ മിര്‍സ കളിക്കളത്തില്‍ നിന്ന് പടിയിറങ്ങുന്നത്. കളിക്കളത്തിനകത്തും പുറത്തും നിരവധി വെല്ലുവിളികള അതിജീവിച്ച സാനിയ ഇന്ത്യയിലെ യുവതാരങ്ങള്‍ക്കെല്ലാം മാതൃകയും പ്രചോദനവുമാണ്. റാക്കറ്റേന്തിയ കാലത്തെല്ലാം കോര്‍ട്ടിനകത്തും പുറത്തും ഒരുപോലെ എതിരാളികളെ നേരിടേണ്ടിവന്നു. വസ്ത്രത്തിന്റെയും ജീവിതരീതിയുടേയും വിവാഹത്തിന്റെയും പേരില്‍ ഇത്രയേറെ വിമര്‍ശിക്കപ്പെട്ട, ആക്രമിക്കപ്പെട്ട മറ്റൊരുതാരം ഇന്ത്യയിലുണ്ടാവില്ല. ഇതിനെയെല്ലാം അതിജീവിച്ച സാനിയ ലോക വനിതാ ടെന്നിസില്‍ ഇന്ത്യയുടെ മേല്‍വിലാസമായാണ് മുപ്പത്തിയാറാം വയസ്സില്‍ പടിയിറങ്ങുന്നത്. ഹൈദരാബാദില്‍ ആറാം വയസില്‍ റാക്കറ്റ് വീശിത്തുടങ്ങിയ സാനിയ രാജ്യാന്തര വേദിയിലെത്തുന്നത് 2003ല്‍. ആത്മവിശ്വാസവും കഠിനാദ്ധ്വാനവും പ്രതിഭയും ഒത്തുചേര്‍ന്നപ്പോള്‍ സാനിയ ഇന്ത്യന്‍ വനിതാ…

    Read More »
  • സഞ്ജുവിനെ സെലക്‌ടര്‍മാര്‍ തഴയുമ്പോള്‍ താരത്തിന്‍റെ 2022ലെ ഏകദിന സ്കോറുകളുടെ കണക്ക് നിരത്തി ആരാധകര്‍

    മുംബൈ: ഓസ്ട്രേലിയക്ക് എതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ സ്‌ക്വാ‍ഡിനെ ബിസിസിഐ ഇന്ന് പ്രഖ്യാപിച്ചപ്പോൾ സഞ്ജു സാംസണിൻറെ പേരില്ലാത്തതിൻറെ ഞെട്ടൽ ആരാധകർക്ക് മാറുന്നില്ല. ഫോമിൻറെ ഏഴയലത്ത് പോലുമില്ലാത്ത കെ എൽ രാഹുൽ വരെ ഇടംപിടിച്ച ടീമിലാണ് സഞ്ജുവിനെ ഉൾപ്പെടുത്താതിരുന്നത്. പരിക്ക് മാറി ഫിറ്റ്‌നസ് തെളിയിച്ചിട്ടും സഞ്ജുവിനെ സെലക്‌ടർമാർ തഴയുമ്പോൾ 2022ലെ താരത്തിൻറെ ഏകദിന സ്കോറുകളുടെ കണക്ക് നിരത്തിയാണ് ആരാധകർ ബിസിസിഐക്ക് മറുപടി നൽകുന്നത്. 2021ൽ ഏകദിനത്തിൽ അരങ്ങേറിയ സഞ്ജുവിന് ആ വർഷം ഒരു അവസരം മാത്രമാണ് ഫോർമാറ്റിൽ ലഭിച്ചത്. ഏകദിന അരങ്ങേറ്റത്തിൽ അന്ന് ലങ്കയ്‌ക്കെതിരെ 46 റൺസ് നേടി. തൊട്ടടുത്ത വർഷം 2022ൽ 10 മത്സരങ്ങളിലെ ഒൻപത് ഏകദിന ഇന്നിംഗ്‌സുകളിൽ അഞ്ച് നോട്ടൗട്ടുകൾ സഹിതം 284 റൺസുമായി സഞ്ജു തിളങ്ങിയിരുന്നു. 71 ആണ് ബാറ്റിംഗ് ശരാശരിയെങ്കിൽ 105 സ്ട്രൈക്ക് റേറ്റുണ്ട് താരത്തിന്. 86 ആണ് ഉയർന്ന സ്കോർ. രണ്ട് അർധ സെഞ്ചുറികൾ സഞ്ജു പേരിലാക്കി. 36, 2*, 30*, 86*, 15, 43*,…

    Read More »
  • സാക്ഷാല്‍ സച്ചിന്‍റെ റെക്കോര്‍ഡും തകര്‍ത്ത് കിംഗ് കോലി; രാജ്യാന്തര കരിയറില്‍ 25000 റണ്‍സ്!

    ദില്ലി: ദില്ലിയിൽ സ്വന്തം കാണികൾക്ക് മുന്നിൽ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡുൽക്കറുടെ റെക്കോർഡ് തകർത്ത് ഇന്ത്യൻ സ്റ്റാർ ബാറ്റർ വിരാട് കോലി. ബോർഡർ-ഗാവസ്‌കർ ട്രോഫിയിൽ ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിൽ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് കോലിയുടെ വിസ്‌മയ നേട്ടം. ദില്ലി ഇന്നിംഗ്‌സോടെ രാജ്യാന്തര ക്രിക്കറ്റിൽ വിരാട് കോലി 25000 റൺസ് പൂർത്തിയാക്കി. ഏറ്റവും വേഗത്തിൽ ഇരുപത്തിയയ്യായിരം റൺസ് ക്ലബിലെത്തുന്ന ബാറ്ററായി ഇതോടെ കോലി. ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കറുടെ പേരിൽ 577 ഇന്നിംഗ്‌സിലുണ്ടായിരുന്ന റെക്കോർഡ് തകർക്കാൻ കോലിക്ക് 549 ഇന്നിംഗ‌്‌സുകളേ വേണ്ടിവന്നുള്ളൂ. 588 ഇന്നിംഗ്‌സുകളിൽ ക്ലബിലെത്തിയ ഓസീസ് ബാറ്റിംഗ് ഇതിഹാസം റിക്കി പോണ്ടിംഗാണ് മൂന്നാം സ്ഥാനത്ത്. പട്ടികയിൽ പിന്നാലെയുള്ള ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ജാക്ക് കാലിസിന് നേട്ടത്തിലെത്താൻ 594 ഉം ലങ്കൻ മുൻ താരങ്ങളായ കുമാർ സംഗക്കാരയ്ക്ക് 608 ഉം മഹേള ജയവർധനെയ്ക്ക് 701 ഉം ഇന്നിംഗ്‌സുകൾ വേണ്ടിവന്നു. 25000 റൺസ് പൂർത്തിയാക്കാൻ ദില്ലി ടെസ്റ്റിൽ 52 റൺസ് മാത്രമേ കോലിക്ക് വേണ്ടിയിരുന്നുള്ളൂ. ദില്ലിയിലെ…

    Read More »
Back to top button
error: