സെപ്റ്റംബർ മൂന്നിന് പ്രഖ്യാപിക്കുന്ന ടീമില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്താന്‍ സെപ്റ്റംബര്‍ 28 വരെ ഇന്ത്യക്ക് അവസരമുണ്ടാകും. ഏഷ്യാ കപ്പ് പ്രകടനം കൂടി പരിഗണിച്ചായിരിക്കും ടീമില്‍ മാറ്റങ്ങള്‍ കൊണ്ടുവരിക.
മലയാളി താരം സഞ്ജു സാംസണ് ഏകദിന ലോകകപ്പ് ടീമില്‍ സ്റ്റാന്‍ഡ്ബൈ പ്ലെയറാകാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.ഏഷ്യ കപ്പിലും സഞ്ജു സ്റ്റാന്‍ഡ്ബൈ താരമാണ്.
അതേസമയം ഏഷ്യാ കപ്പിന് നാളെ തുടക്കമാകും. ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 17 വരെയാണ് ഏഷ്യാ കപ്പ് മത്സരങ്ങള്‍.പാക്കിസ്ഥാനും ശ്രീലങ്കയുമാണ് ആതിഥേയത്വം വഹിക്കുക.ഇന്ത്യയുടെ മത്സരങ്ങള്‍ ശ്രീലങ്കയില്‍ നടക്കും.
ഇന്ത്യ, പാക്കിസ്ഥാന്, ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്, നേപ്പാള്‍ എന്നീ രാജ്യങ്ങളാണ് ഏഷ്യാ കപ്പിനായി ഏറ്റുമുട്ടുക. ഏകദിന ഫോര്‍മാറ്റില്‍ ആയിരിക്കും മത്സരങ്ങള്‍.ഇന്ത്യയുടെ ആദ്യ മത്സരം സെപ്റ്റംബര്‍ രണ്ട് ശനിയാഴ്ച പാക്കിസ്ഥാനെതിരെയാണ്.