SportsTRENDING

ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യയുടെ സാധ്യതാ ഇലവന്‍; ഇഷാന്‍ കിഷന്‍ മധ്യനിരയിലേക്ക്, സഞ്ജു പുറത്ത് തന്നെ!

കാൻഡി: ഏഷ്യാ കപ്പിൽ പാകിസ്ഥാനെതിരെ ആദ്യ മത്സരത്തിൽ ഇന്ത്യൻ താരം ഇഷാൻ കിഷൻ മധ്യനിരയിൽ കളിച്ചേക്കും. വിക്കറ്റ് കീപ്പർ ബാറ്റർ കെ എൽ രാഹുൽ പുറത്തിരിക്കുന്ന സാഹചര്യത്തിലാണിത്. ഇതോടെ മലയാളി താരം സഞ്ജു സാംസണിന് അവസം നഷ്ടമാവും. മുൻനിര താരമായ കിഷനെ മധ്യനിരയിൽ കളിപ്പിക്കുന്നതിൽ എതിർപ്പും ശക്തമാണ്. അതും ഏകദിനത്തിൽ മികച്ച റെക്കോർഡുള്ള സഞ്ജു സാംസൺ പുറത്തിരിക്കുന്ന സാഹചര്യത്തിൽ.

ആദ്യ മൂന്ന് സ്ഥാനങ്ങളിൽ മാറ്റമുണ്ടാവില്ല. രോഹിത് ശർമയ്‌ക്കൊപ്പം യുവതാരം ശുഭ്മാൻ ഗിൽ ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യും. അടുത്തകാലത്ത് സ്വതസിദ്ധമായ രീതിയിൽ ബാറ്റ് ചെയ്യാൻ ഇരുവർക്കും സാധിച്ചിരുന്നില്ല. എന്നാൽ ഗില്ലിൽ ടീം മാനേജ്‌മെന്റിന് വിശ്വാസമുണ്ട്. രോഹിത്തിന് പരിചയ സമ്പത്ത് മുതൽകൂട്ടാണ്. മൂന്നാം സ്ഥാനത്ത് വിരാട് കോലിയെത്തും. പരിക്ക് മാറി ടീമിൽ തിരിച്ചെത്തുന്ന ശ്രേയസ് അയ്യർ നാലാം സ്ഥാനവും ഉറപ്പിക്കും.

Signature-ad

പിന്നാലെ ഇഷാൻ കിഷൻ ക്രീസിലെത്തും. വിക്കറ്റിന് പിന്നിലും കിഷൻ നിക്കും. പേസ് ഓൾറൗണ്ടറായ ഹാർദിക് പാണ്ഡ്യ തുടർന്ന് ക്രീസിലെത്തും. ബൗളിംഗിൽ അദ്ദേഹം ഇന്ത്യയുടെ നിർണായക താരമാവും. സ്പിൻ ഓൾറൗണ്ടറായി രവീന്ദ്ര ജഡേജയും ടീമിൽ സ്ഥാനം പിടിക്കും. കുൽദീപ് യാദവ് അദ്ദേഹത്തോടൊപ്പം സ്പിൻ ഡിപാർട്ട്‌മെന്റ് കൈകാര്യം ചെയ്യും. പേസർമാരായി മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര എന്നിവരും. ബാറ്റിംഗ് കഴിവ് കൂടി കണക്കിലെടുത്ത് ഷാർദുൽ താക്കൂറിനെ ടീമിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചാൽ ഷമി താൽകാലികമായി പുറത്തിരിക്കേണ്ടി വരും.

ഇന്ത്യ സാധ്യതാ ഇലവൻ: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: