Sports
-
ടീമില്‍ ഇടം വേണമെങ്കില്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കണം; രോഹിത്തിനും കോലിക്കും നിര്‍ദേശവുമായി ബിസിസിഐ; മാച്ച് ഫിറ്റ്‌നെസ് നിലനിര്‍ത്തണമെന്ന് അജിത്ത് അഗാര്‍ക്കര്‍
മുംബൈ: രോഹിത് ശർമക്കും വിരാട് കോഹ്ലിക്കും ടീമിൽ തുടരണെമങ്കിൽ ആഭ്യന്തര ക്രിക്കറ്റ് കളിക്കുക നിർബന്ധമെന്ന് ബിസിസിഐ. ഏകദിനത്തിൽ മാത്രം തുടരുന്ന രണ്ട് താരങ്ങളുടെയും മാച്ച് ഫിറ്റനെസ് നിലനിർത്തുന്നതിനായാണ് ഈ നിർദേശം. ആസസ്ട്രേലിയക്ക് എതിരായ ഏകദിന പരമ്പരയിലാണ് രോഹിതും വിരാടും അവസാനമായി കളത്തിലിറങ്ങിയത്. ഈ വർഷം ഡിസംബർ 20 ന് തുടങ്ങുന്ന വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാൻ തയാറാണെന്ന് രോഹിത് മുബൈ ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. വിരാട് വിജയ്ഹസാരെ ട്രോഫിയിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. കഴിഞ്ഞ വർഷം ഡിസംബറിൽ നടന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യ പരാജയപ്പെട്ടതിനു ശേഷം രോഹിതും വിരാടും ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് ബിസിസിഐ നിർദേശം നൽകിയിരുന്നു. തുടർന്ന് രണ്ട് താരങ്ങളും ഓരോ രഞ്ജി മത്സരങ്ങൾ കളിച്ചിരുന്നു. നവംബർ 26 ന് തുടങ്ങുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും രോഹിത് പങ്കെടുത്തേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ആഭ്യന്തര ടൂർണമെന്റുകളിൽ പങ്കെടുക്കേണ്ടതിന്റ പ്രാധാന്യത്തെ പറ്റി മുമ്പ് സെലക്ഷൻ കമ്മീഷൻ ചെയർമാൻ അജിത്…
Read More » -
ജഡേജയ്ക്ക് പിന്നാലെ മതീഷ പതിരാനയും ഇന്‍സ്റ്റഗ്രാം ഡീ ആക്ടിവേറ്റ് ചെയ്തു ; സഞ്ജുസാംസണിന് വേണ്ടി ചെന്നൈ സൂപ്പര്‍കിംഗ്‌സ് ശ്രീലങ്കന്‍താരത്തെയും കൈവിട്ടോ? സിഎസകെയില്‍ അഭ്യൂഹങ്ങള്‍ ശക്തം
സഞ്ജുസാംസണിന്റെ ട്രാന്‍സ്ഫര്‍ സംബന്ധിച്ച കാര്യങ്ങള്‍ ഐപിഎല്‍ വേദിയില്‍ വലിയ ചര്‍ച്ചയായിരിക്കെ രവീന്ദ്രജഡേജ ടീം വിടുന്ന കാര്യം ഏറെക്കുറെ ഉറപ്പായി. ഏറ്റവും പുതിയ വിവരം അനുസരിച്ച് ഇക്കാര്യത്തില്‍ വ്യക്തമായ സൂചന നല്‍കി ജഡേജ ടീമിന്റെ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് അപ്രത്യക്ഷമായി. പിന്നാലെ മതീഷ പതിരാനയും അക്കൗണ്ട് ഡിലീറ്റ് ചെയ്തതോടെ താരവും ടീം വിടുമോ എന്ന ആശങ്കയിലാണ് സിഎസ്‌കെ ആരാധകര്‍. സഞ്ജുവിന് പകരമായി രണ്ടു താരങ്ങളെയാണ് രാജസ്ഥാന്‍ ചോദിക്കുന്നത്. നേരത്തേ രവീന്ദ്രജഡേജയ്‌ക്കൊപ്പം മതീഷ പതിരാനയെ രാജസ്ഥാന്‍ ചോദിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ തന്ത്രങ്ങളുടെ ഭാഗമായ സ്പിന്നറെ നല്‍കാന്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സ് ഒരുക്കമല്ലായിരുന്നു. പകരം ഇംഗ്‌ളണ്ട് താരം സാം കറനെ നല്‍കാമെന്നായിരുന്നു സിഎസ്‌കെ മുമ്പോട്ട് വെച്ച ഡീല്‍. പക്ഷേ ഈ ചര്‍ച്ചയ്ക്ക് രാജസ്ഥാന്‍ തയ്യാറല്ലായിരുന്നു. അതുകൊണ്ടു തന്നെ സഞ്ജുവിനെ ചെന്നൈയില്‍ എത്തിക്കാനുള്ള നീക്കത്തിന് സിഎസ്‌കെയ്ക്ക് വലിയ വിലകൊടുക്കേണ്ടി വരുന്ന അവസ്ഥയിലാണ്. ജഡേജയെ രാജസ്ഥാന് കൈമാറിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് താരം ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്തത്. രാജസ്ഥാനിലേക്കുള്ള ട്രേഡില്‍ നിരാശനായ…
Read More » -
കേരളബൗളര്‍മാര്‍ക്ക് കാര്യമായി തിളങ്ങാനായില്ല, ചിരാഗ്ജാനി അടിച്ചു തകര്‍ത്തു, ഉജ്വല സെഞ്ച്വറിയും കുറിച്ചു ; രഞ്ജിട്രോഫിയില്‍ കേരളത്തിനെതിരേ സൗരാഷ്ട്ര ശക്തമായി പിടിമുറുക്കി ; 278 റണ്‍സിന്റെ ലീഡ് വഴങ്ങി കേരളം
മംഗലാപുരം: ചിരാഗ് ജാനിയുടെ ശക്തമായ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ കേരളത്തിനെതിരേ രഞ്ജിട്രോഫിയില്‍ സൗരാഷ്ട്രയ്ക്ക് കൂറ്റന്‍ ലീഡ്. അര്‍പ്പിത് വാസവാഡായും പ്രേരക് മങ്കാദും അര്‍ദ്ധശതകം കുറിച്ച് ചിരാഗിന് ശക്തമായ പിന്തുണ നല്‍കുകയും ചെയ്തു. സൗരാഷ്ട്രയ്ക്ക് എതിരേ കേരളം 278 റണ്‍സിന്റെ ലീഡ് വഴങ്ങിയിരിക്കുകയാണ്. കേരളത്തിന്റെ ബൗളര്‍മാര്‍ തിളങ്ങാതെ പോയത് തിരിച്ചടിയായി മാറിയിരുന്നു. നേരത്തേ കേരളം 233 റണ്‍സിന് പുറത്തായിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റ് ചെയ്ത സൗരാഷ്ട്ര സ്റ്റംപ് എടുക്കുമ്പോള്‍ അഞ്ചു വിക്കറ്റിന് 351 റണ്‍സ് എടുത്തു. 278 റണ്‍സിന്റെ ലീഡാണ് സൗരാഷ്ട്ര കുറിച്ചിരിക്കുന്നത്. ആദ്യ ഇന്നിംഗ്‌സിലെ മികവ് കേരളത്തിന് ആവര്‍ത്തിക്കാനായില്ല. 152 റണ്‍സ് എടുത്ത ചിരാഗ് ജാനിയുടെ ബാറ്റിംഗ് മികവായിരുന്നു സൗരാഷ്ട്രയ്ക്ക് തുണയായത്. 14 ബൗണ്ടറികളും നാലു സിക്‌സറുകളും ജാനി നേടി. അര്‍പ്പിത് 74 റണ്‍സ് എടുത്തപ്പോള്‍ പ്രേരക് 52 റണ്‍സും നേടി. സമര്‍ ഗജ്ജാര്‍ 31 റണ്‍സ് എടുത്തപ്പേള്‍ ജേ ഗോഹില്‍ 24 റണ്‍സും കുറിച്ചു. കഴിഞ്ഞ ഇന്നിംഗ്‌സില്‍ ആറു വിക്കറ്റുകള്‍ വീഴ്ത്തിയ…
Read More » -
ഇന്ത്യന്‍ടീമില്‍ ഫുട്‌ബോള്‍ കളിക്കണം: ബംഗലുരു എഫ്‌സി യുടെ ആംഗ്‌ളോ ഇന്ത്യന്‍ നായകന്‍ വില്യംസ് ഓസ്‌ട്രേലിയന്‍ പൗരത്വം വിട്ടു ഇന്ത്യാക്കാരനായി ; ബംഗ്‌ളാദേശിനെതിരേയുള്ള മത്സരത്തില്‍ കളിക്കാനിറങ്ങിയേക്കും
പണജി: മുംബൈയില്‍ വേരുകളുള്ള ആംഗ്ലോ-ഇന്ത്യന്‍ വംശജനായ ഓസ്‌ട്രേലിയക്കാരന്‍ ഇന്ത്യന്‍ടീമില്‍ ഫുട്‌ബോള്‍ കളിക്കാന്‍ ഓസ്‌ട്രേലിയന്‍ പൗരത്വം ഒഴിവാക്കുന്നു. 2023 മുതല്‍ ബംഗലുരു എഫ്‌സിയുടെ ഭാഗമായി മാറിയിരിക്കുന്ന വില്യംസ് ഈ മാസം അവസാനം ബംഗ്ലാദേശിനെതിരെ എഎഫ്‌സി ഏഷ്യന്‍ കപ്പ് 2027 യോഗ്യതാ മത്സരത്തില്‍ അരങ്ങേറ്റം കുറിച്ചേക്കും. ഇംഗ്ലണ്ട് ക്ലബ്ബുകളായ പോര്‍ട്ട്‌സ്മൗത്ത്, ഫുള്‍ഹാം എന്നിവയ്ക്കായി കളിച്ച വില്യംസ്, 2013 ലെ അണ്ടര്‍ 20 ലോകകപ്പില്‍ ഓസ്‌ട്രേലിയയെ പ്രതിനിധീകരിച്ചിരുന്നു, ദക്ഷിണ കൊറിയയ്‌ക്കെതിരായ സൗഹൃദ മത്സരത്തില്‍ സോക്കറൂസിനായി സീനിയര്‍ ടീമില്‍ പോലും പ്രത്യക്ഷപ്പെട്ടു. രണ്ട് വര്‍ഷത്തിന് ശേഷമാണ് വില്യംസ് തന്റെ ഓസ്‌ട്രേലിയന്‍ പൗരത്വം ഉപേക്ഷിച്ച് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് എടുക്കാന്‍ തീരുമാനിച്ചത്. ഈ നീക്കം 32 വയസ്സുള്ള വില്യംസിനെ ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കാന്‍ യോഗ്യനാക്കി. മുംബൈ സര്‍ക്കിളുകളില്‍ പ്രശസ്തനായ ഒരു ഫുട്ബോള്‍ കളിക്കാരനായ ലിങ്കണ്‍ എറിക് ഗ്രോസ്റ്റേറ്റ്, മുന്‍ ടാറ്റാസ് ടീമിനായി കളിച്ചിരുന്നു. 1956 ല്‍ സന്തോഷ് ട്രോഫി നാഷണല്‍സില്‍ ബോംബെയെ പ്രതിനിധീകരിക്കുകയൂം ചെയ്തിരുന്നു. ഈ സീസണില്‍ ബിഎഫ്‌സി ക്യാപ്റ്റനായ…
Read More » -
ഗാബയില്‍ ശക്തമായ മഴയും ഇടിമിന്നലും അഞ്ചാമത്തെ മത്സരം ഉപേക്ഷിച്ചു ; പരമ്പര ഇന്ത്യ 2-1 ന് സ്വന്തമാക്കി ; ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവും ഹെഡ് കോച്ച് ഗൗതം ഗംഭീറും തുടര്‍ച്ചയായി അഞ്ച് ടി20ഐ പരമ്പര
ഗാബ: ഇന്ത്യ-ഓസ്‌ട്രേലിയ ടി20 പരമ്പരയിലെ അഞ്ചാമത്തേതും അവസാനത്തേതുമായ മത്സരം ഉപേക്ഷിച്ചു. ഗാബ സ്റ്റേഡിയത്തില്‍ നടന്ന നിര്‍ണ്ണായ മത്സരത്തില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മികച്ച ബാറ്റിംഗുമായി മുമ്പോട്ട് നീങ്ങുമ്പോഴായിരുന്നു മഴയെത്തി രസംകൊല്ലിയായയത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരവും മഴ കാരണം ഉപേക്ഷിക്കേണ്ടിവന്നിരുന്നു. മഴ മൂലം കളി തുടരേണ്ടെന്ന് തീരുമാനം എടുക്കുമ്പോള്‍ ഇന്ത്യ 4.5 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 52 റണ്‍സെടുത്ത് നില്‍ക്കുകയായിരുന്നു. ഓപ്പണര്‍മാരായ ഗില്ലും അഭിഷേകും തകര്‍ത്തടിക്കുമ്പോഴാണ് മഴ കളി തടസ്സപ്പെടുത്തിയത്. 16 പന്തില്‍ 29 റണ്‍സുമായി ശുഭ്മന്‍ ഗില്ലും 13 പന്തില്‍ 23 റണ്‍സുമായി അഭിഷേക് ശര്‍മയുമായിരുന്നു ക്രീസില്‍. ടി20ഐ-യില്‍ 1000 റണ്‍സ് നേടുന്ന ഏറ്റവും വേഗതയേറിയ ബാറ്റ്‌സ്മാന്‍ എന്ന ലോക റെക്കോര്‍ഡ് ഇതിനിടയില്‍ അഭിഷേക് സ്വന്തമാക്കി. നാല് ബൗണ്ടറികള്‍ ഒരൊറ്റ ഓവറില്‍ നേടിക്കൊണ്ട് ഗില്ലും തന്റെ വൈദഗ്ധ്യം പ്രകടമാക്കി. ഇടയ്ക്ക് മഴയെത്തിയതിനെ തുടര്‍ന്ന് മത്സരം താത്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു. എന്നാല്‍ പിന്നീട് മഴ ശക്തമായി. ഇതിനൊപ്പം ഇടിമിന്നലും…
Read More » -
കേരളാ ബ്‌ളാസ്‌റ്റേഴ്‌സില്‍ ഏറ്റവും കൂടുതല്‍ കളിച്ച വിദേശതാരം ; നാഴികക്കല്ല് പൂര്‍ത്തിയാക്കി ഉറുഗ്വായന്‍ ഫുട്‌ബോളര്‍ അഡ്രിയാന്‍ ലൂണ ; മഞ്ഞപ്പടയുടെ കുപ്പായത്തില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ച മൂന്നാമത്തെ താരം
കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട താരവും മഞ്ഞപ്പടയുടെ മിഡ്ഫീല്‍ഡ് ജനറലുമായ അഡ്രിയാന്‍ ലൂണ മഞ്ഞക്കുപ്പായത്തില്‍ റെക്കോഡിലേക്ക്. കൊച്ചിയുടെ പ്രിയപ്പെട്ട കൊമ്പന്മാര്‍ക്കൊപ്പം ഏറ്റവും കൂടുതല്‍ മത്സരം കളിച്ച വിദേശതാരമായി മാറിയിരിക്കുകയാണ് ലൂണ. കേരള ബ്ലാസ്റ്റേഴ്സില്‍ ചരിത്രനേട്ടം എഴുതിച്ചേര്‍ത്ത ഉറുഗ്വേ താരം 87 മത്സരമാണ് ഇതുവരെ കളിച്ചത്. സൂപ്പര്‍ കപ്പില്‍ മുംബൈയ്ക്കെതിരെ നടന്ന മത്സരത്തിലാണ് ലൂണ ചരിത്രം കുറിച്ചത്. മൊത്തത്തില്‍ ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്ന മൂന്നാമത്തെ താരമെന്ന നാഴികക്കല്ലാണ് ആരാധകരുടെ പ്രിയപ്പെട്ട ക്യാപ്റ്റന്‍ ലൂണ സ്വന്തമാക്കിയത്. ബ്ലാസ്റ്റേഴ്‌സ് കുപ്പായത്തില്‍ ലൂണയ്ക്ക് മുന്നിലുള്ളത് കെ.പി. രാഹുലാണ്. 89 മത്സരം കെ.പി. രാഹുല്‍ ബ്‌ളാസ്‌റ്റേഴ്‌സില്‍ കളിച്ചു. 97 മത്സരങ്ങളില്‍ കളിച്ച മലയാളി താരം സഹല്‍ അബ്ദുല്‍ സമദാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ കളിച്ച താരം. 86 മത്സരങ്ങള്‍ ജീക്സണ്‍ സിങും കളിച്ചിട്ടുണ്ട്. സന്ദീപ് 81 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. പക്ഷേ ബ്‌ളാസ്‌റ്റേഴ്‌സിനായി ഏറ്റവും കൂടുതല്‍ മത്സരം കളിച്ച വിദേശതാരമെന്ന ഖ്യാതിയാണ് ലൂണയ്ക്ക് വന്നു…
Read More » -
ഇന്ത്യന്‍ ബൗളര്‍ മൊഹമ്മദ് ഷമിയെ വിടാന്‍ ഒരുക്കമല്ല ; ഭാര്യയ്ക്ക് 1.5 ലക്ഷവും മകള്‍ക്ക് വേണ്ടി 2.5 ലക്ഷവും ജീവനാംശം; പ്രതിമാസം നാലുലക്ഷം രൂപ ഒരു ചായകുടിക്കാന്‍ പോലും തികയില്ലെന്ന് മുന്‍ഭാര്യ ഹസീന്‍ ജഹാന്‍ ; സുപ്രീംകോടതി നോട്ടീസ്
കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കും പശ്ചിമ ബംഗാള്‍ സര്‍ക്കാരിനും എതിരെ അദ്ദേഹത്തിന്റെ അകന്നു കഴിയുന്ന ഭാര്യ ഹസീന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. കല്‍ക്കട്ട ഹൈക്കോടതി തനിക്കും മകള്‍ക്കും അനുവദിച്ച ജീവനാംശത്തുക വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ജഹാന്‍ സുപ്രീം കോടതിയെ സമീപിച്ചത്. കല്‍ക്കട്ട ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ഹസീന്‍ ജഹാന് പ്രതിമാസം 1.5 ലക്ഷവും മകള്‍ക്ക് വേണ്ടി 2.5 ലക്ഷവും ഉള്‍പ്പെടെ ആകെ 4 ലക്ഷം രൂപയാണ് ലഭിക്കുന്നത്. ഈ തുക മതിയാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അവര്‍ ഹര്‍ജി നല്‍കിയത്. നാല് ആഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാന്‍ ഷമിയോടും പശ്ചിമ ബംഗാള്‍ സര്‍ക്കാരിനോടും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 2018 മുതല്‍ ഷമിയും ഹസീന്‍ ജഹാനും ഗാര്‍ഹിക പീഡനം, സ്ത്രീധന പീഡനം തുടങ്ങിയ ആരോപണങ്ങളും ജീവനാശം സംബന്ധിച്ച നീണ്ട നിയമപോരാട്ടങ്ങളിലുമാണ്. ഈ ആരോപണങ്ങളെത്തുടര്‍ന്ന് ഷമിക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒത്തുകളി…
Read More » -
ഫിഫയുടെ പേരില്‍ ഇനി സമാധാന പുരസ്‌കാരവും നല്‍കും; പ്രഥമ പുരസ്‌കാര ജേതാവ് ട്രംപ് ആണെന്ന അഭ്യൂഹം ശക്തം : പുരസ്‌കാര സമര്‍പണം 2026 ലോകകപ്പ് ഡ്രോ ചടങ്ങില്‍: ട്രംപിന് സമാധാന നോബല്‍ പുരസ്‌കാരം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഫിഫയുടെ ഈ നീക്കമെന്ന് ആരോപണം: ഫുട്‌ബോളും സമാധാനത്തിനു വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് ഫിഫ പ്രസിഡന്റ്
മയാമി : അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫയുടെ പേരില്‍ ഇനി സമാധാന പുരസ്‌കാരം. ഡിസംബര്‍ അഞ്ചിന് അമേരിക്കയില്‍ വെച്ച് നടക്കുന്ന 2026 ലോകകപ്പ് ഡ്രോ ചടങ്ങില്‍ വെച്ച് പ്രഥമ ഫിഫ സമാധാന പുരസ്‌കാരം സമ്മാനിക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ അറിയിച്ചു. കഴിഞ്ഞദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഫുട്‌ബോള്‍ ഇതിഹാസ താരം ലയണല്‍ മെസ്സി എന്നിവരുടെ കൂടെ മയാമിയില്‍ ഒരു ചടങ്ങില്‍ പങ്കിട്ടപ്പോഴായിരിന്നു ജിയാനി ഇന്‍ഫന്റിനോ സമാധാന പുരസ്‌കാരത്തെക്കുറിച്ച് അറിയിച്ചത്. പ്രഥമ ഫിഫ സമാധാന പുരസ്‌കാരം ട്രംപിന് ലഭിക്കുമെന്നും സമാധാന നോബല്‍ പുരസ്‌കാരം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഫിഫയുടെ ഈ നീക്കമെന്ന് ആരോപണങ്ങള്‍ ഉയരുന്നുണ്ട്. സമാധാനത്തിനായുള്ള അസാധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതാണ് ഈ പുരസ്‌കാരമെന്ന് ഭരണസമിതി വ്യക്തമാക്കി. അസ്വസ്ഥകളും മറ്റു പ്രശ്‌നങ്ങളും വര്‍ദ്ധിച്ചുവരുന്ന ലോകത്ത് സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ച് ജനങ്ങളെ സമാധാനത്തില്‍ ഒരുമിപ്പിച്ച് പ്രവര്‍ത്തിക്കുന്നവരുടെ കഠിനാധ്വാനം തിരിച്ചറിയേണ്ടതാണ്. ഫുട്‌ബോളും സമാധാനത്തിനു വേണ്ടിയാണ് നിലകൊള്ളുന്നതെന്നും ഫിഫ പ്രസിഡന്റ് പറഞ്ഞു. ഇന്‍ഫാന്റിനോ ഈ വര്‍ഷം സമ്മാനിക്കുന്ന…
Read More » -
ഒസീസിനെ എറിഞ്ഞിട്ട് ഇന്ത്യ; 48 റണ്‍സിന്റെ തകര്‍പ്പന്‍ ജയം; പരമ്പര സ്വന്തമാക്കാന്‍ ഒരു ജയം അകലെ
ഓസ്ട്രേലിയയ്ക്കെതിരായ നാലാം ട്വന്റി20യിൽ ഇന്ത്യയ്ക്ക് ജയം. 48 റണ്‍സിന് ഓസ്ട്രേലിയയെ തോല്‍പ്പിച്ചു. 168 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയയെ 18.2 ഓവറിൽ 119 ന് ഓൾഔട്ടാക്കിയാണ് ഇന്ത്യ തകര്‍പ്പന്‍ ജയം നേടിയത്. ഇതോടെ പരമ്പരയിൽ ഇന്ത്യ 2–1ന് മുന്നിലെത്തി. അടുത്ത മത്സരം കൂടി വിജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാൻ സാധിക്കും. ഇന്ത്യൻ ബോളർമാർ തകർത്തെറിഞ്ഞതോടെ മറുപടി ബാറ്റിങ്ങിൽ ഓസ്ട്രേലിയ പ്രതിരോധത്തിലാകുകയായിരുന്നു. വാഷിങ്ടൻ സുന്ദർ മൂന്നു വിക്കറ്റുകളും അക്ഷർ പട്ടേൽ, ശിവം ദുബെ എന്നിവർ രണ്ടു വിക്കറ്റുകളും വീഴ്ത്തി തിളങ്ങി. അർഷ്ദീപ് സിങ്, ജസ്പ്രീത് ബുമ്ര, വരുൺ ചക്രവർത്തി എന്നിവർക്കും ഓരോ വിക്കറ്റു വീതമുണ്ട്. 24 പന്തിൽ 30 റൺസെടുത്ത ക്യാപ്റ്റൻ മിച്ചൽ മാർഷാണ് മറുപടി ബാറ്റിങ്ങിൽ ഓസ്ട്രേലിയയുടെ ടോപ് സ്കോറർ. മുൻനിരയ്ക്കൊപ്പം മധ്യനിരയും വാലറ്റവും വലിയ പോരാട്ടം നടത്താതെ കീഴടങ്ങിയതോടെ ഓസ്ട്രേലിയ ബുദ്ധിമുട്ടിയാണ് 100 പിന്നിട്ടത്. മാത്യു ഷോർട്ട് (19 പന്തിൽ 25), മാർകസ് സ്റ്റോയ്നിസ് (19 പന്തിൽ 17), ടിം ഡേവിഡ്…
Read More » -
ക്രിക്കറ്റിലെ സ്വാധീനം ബെറ്റിങ് ആപ്പിനെ പ്രോത്സാഹിപ്പിക്കാന്‍ ഉപയോഗിച്ചു ; സുരേഷ് റെയ്‌നയുടെയും ശിഖര്‍ ധവാന്റെയും 11.14 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ; ഓണ്‍ലൈന്‍ ബെറ്റിംഗ് ആപ്പ് കള്ളപ്പണം വെളുപ്പിക്കലെന്ന് കേസ്
ന്യൂഡല്‍ഹി: നിയമവിരുദ്ധമായ ഓണ്‍ലൈന്‍ ബെറ്റിംഗ് ആപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍ ഇന്ത്യന്‍ താരങ്ങളായ സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റെയും 11.14 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. ശിഖര്‍ ധവാന്റെ 4 .5 കോടി വിലമതിയ്ക്കുന്ന സ്ഥാപന സ്വത്തുക്കളും സുരേഷ് റെയ്നയുടെ 6.64 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയിരിക്കുന്നത്. വണ്‍എക്‌സ് ബെറ്റ് എന്ന ഓണ്‍ലൈന്‍ വാതുവെപ്പ് ആപ്പിനെതിരായ കേസിലാണ് നടപടി. ബെറ്റിങ് ആപ്പിനെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ഇരുവരും അറിഞ്ഞുകൊണ്ട് കരാറില്‍ ഏര്‍പ്പെട്ടുവെന്ന് ഇ ഡി നേരത്തെ കണ്ടെത്തിയിരുന്നു. ഉപയോക്താക്കളെ വഞ്ചിക്കുകയും ഗണ്യമായ നികുതി വെട്ടിപ്പ് നടത്തുകയും ചെയ്തതായാണ് ആപ്പിനെതിരായ ആരോപണം. വാതുവെപ്പ് പ്ലാറ്റ്ഫോമായ വണ്‍എക്‌സ് ബെറ്റുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണവുമായി ബന്ധപ്പെട്ട് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാനെ ഇ ഡി സമന്‍സ് അയച്ചിരുന്നു. ക്രിക്കറ്റ് താരങ്ങള്‍ക്കപ്പുറത്തേക്ക് അന്വേഷണം വ്യാപിക്കാനാണ് നീക്കം, ടെക് കമ്പനികളായ ഗൂഗിള്‍, മെറ്റ എന്നിവയുടെ പ്രതിനിധികളെയും ഇ ഡി ചോദ്യം ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Read More »