Sports

  • മാലിന്യ മലയില്‍നിന്ന് അന്താരാഷ്ട്ര നിലവാരത്തിലേക്കുള്ള കളിക്കളത്തിലേക്ക്; ലാലൂരിലെ ഐ.എം. വിജയന്‍ സ്പോര്‍ട്സ് കോംപ്ലക്സ് ഉദ്ഘാടനം നവംബര്‍ മൂന്നിന്; വിജയന്‍ വീണ്ടും ബൂട്ടണിയും

    തൃശൂര്‍: ഐ.എം. വിജയന്റെ പേരിലുള്ള സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് യാഥാര്‍ഥ്യത്തിലേക്ക്. മാലിന്യക്കൂമ്പാരമായിരുന്ന ലാലൂരിലെ അന്താരാഷ്ട്ര സ്പോര്‍ട്‌സ് കോംപ്ലക്സില്‍ 5000 പേരെ ഉള്‍ക്കൊള്ളാവുന്ന ഇന്‍ഡോര്‍ സ്റ്റേഡിയം, ബാഡ്മിന്റണ്‍, വോളിബോള്‍, ബാസ്‌കറ്റ് ബോള്‍, ഹാന്‍ഡ് ബോള്‍ കോര്‍ട്ടുകള്‍, ഫുട്ബോള്‍ ഗ്രൗണ്ട്, പ്രാക്ടീസ് പൂള്‍, പവലിയന്‍ ബ്ലോക്ക്, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് എന്നിവയാണ് ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തിയാക്കിയത്. ഹോക്കി ഗ്രൗണ്ട്, കായികതാരങ്ങള്‍ക്കും പരിശീലകര്‍ക്കുമുള്ള റെസിഡന്‍ഷ്യല്‍ ബ്ലോക്ക്, പാര്‍ക്കിംഗ് ഗ്രൗണ്ട് എന്നിവ രണ്ടാം ഘട്ടത്തില്‍ പൂര്‍ത്തിയാക്കും. തൃശൂരിന്റെ കായിക സ്വപ്നങ്ങള്‍ക്ക് കൂടുതല്‍ കരുത്തുപകരുന്ന നിമിഷത്തിന് ആവേശം പകരാന്‍ ഐ എം വിജയന്‍ വീണ്ടും കളിക്കളത്തിലിറങ്ങുന്നെന്ന പ്രത്യേകതയുമുണ്ട്. ലാലൂര്‍ ഐ എം വിജയന്‍ അന്താരാഷ്ട്ര സ്പോര്‍ട്സ് കോംപ്ലക്സിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി നടക്കുന്ന മത്സരത്തിലാണ് നാട്ടുകാര്‍ക്ക് മുന്നില്‍ കാല്‍പ്പന്താരവം തീര്‍ക്കാന്‍ ഐ.എം വിജയന്‍ എത്തുന്നത്. തിങ്കളാഴ്ച നടക്കുന്ന ഉദ്ഘാടനത്തിനുശേഷം മൈതാനത്തെ ആദ്യ മത്സരമായാണ് ഐ എം വിജയന്റെ ടീമും റെസ്റ്റ് ഓഫ് കേരള സ്റ്റാഴ്സും ഏറ്റുമുട്ടുക. തൃശൂരിലെ ഫുട്ബോള്‍ താരങ്ങള്‍ ഐ എം…

    Read More »
  • കൊമ്പന്മാര്‍ ഇങ്ങിനെ കളിച്ചാല്‍ മതിയോ? ഐഎസ്എല്ലിന് മുമ്പുള്ള സൂപ്പര്‍കപ്പില്‍ ദുര്‍ബ്ബലരായ രാജസ്ഥാനോട് കഷ്ടിച്ചു രക്ഷപ്പെട്ടു ;  എതിര്‍ടീമിന്റെ രണ്ടു കളിക്കാര്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയത് രക്ഷയായി

    പനാജി: ഇന്ത്യയിലെ ഫുട്‌ബോള്‍ സീസണില്‍ കേരളബ്‌ളാസ്‌റ്റേഴ്‌സിന് ആദ്യജയം. രാജസ്ഥാന്‍ യുണൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് മഞ്ഞപ്പട തോല്‍പ്പിച്ചു. ഗോവയിലെ ബാംബോലിമിലെ ജിഎംസി അത്ലറ്റിക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 87-ാം മിനിറ്റില്‍ കോള്‍ഡോ ഒബിയെറ്റയുടെ ഹെഡ്ഡറാണ് വിജയ ഗോളിന് കാരണമായത്. സൂപ്പര്‍ കപ്പിന്റെ ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തിലാണ് ഇരുടീമും ഏറ്റുമുട്ടിയത്. മത്സരത്തില്‍ രാജസ്ഥാന്‍ യുണൈറ്റഡിന്റെ രണ്ട് കളിക്കാര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായ ശേഷമായിരുന്നു കൊമ്പന്മാര്‍ക്ക് ഗോള്‍ അടിക്കാന്‍ കഴിഞ്ഞത്. 51-ാം മിനിറ്റില്‍ ഗുര്‍സിമ്രത് ഗില്ലിന് ചുവപ്പ് കാര്‍ഡ് ലഭിച്ചത് അവരുടെ പ്രതിരോധനിരയെ ദുര്‍ബലപ്പെടുത്തി. ഒരു കളിക്കാരന്‍ കുറവുണ്ടായിട്ടും, രാജസ്ഥാന്‍ തങ്ങളുടെ പോസ്റ്റിലേക്ക് പന്തെത്താതെ പ്രതിരോധിച്ചു, കൂടാതെ, തങ്ങളേക്കാള്‍ വലിയ നിലവാരമുള്ളവരായി കണക്കാക്കപ്പെടുന്ന കേരള കളിക്കാര്‍ക്ക് നേരിയ ആശങ്കകള്‍ സൃഷ്ടിക്കുകയും ചെയ്തു. ഇരു ടീമുകളും ആക്രമണങ്ങള്‍ ലക്ഷ്യമാക്കിയെങ്കിലും ഫൈനല്‍ ടച്ച് നല്‍കുന്നതില്‍ പരാജയപ്പെട്ടതോടെ മത്സരം ഗോള്‍ രഹിതമായി ആദ്യ പകുതിക്ക് പിരിഞ്ഞു. രാജസ്ഥാന്റെ പ്രതിരോധം ഭേദിക്കാന്‍ കേരളത്തിന്റെ ലൈനപ്പില്‍ വ്യക്തമായ മാറ്റങ്ങള്‍…

    Read More »
  • ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ആരൊക്കെ? ഒരുവശത്ത് ഓസ്‌ട്രേലിയ; വമ്പന്‍ പ്രവചനവുമായി ഡേവിഡ് വാര്‍ണര്‍

    പെര്‍ത്ത്: അടുത്തവര്‍ഷത്തെ് ടി20 ലോകകപ്പില്‍ ആരു ഫൈനലില്‍ എത്തുമെന്നതില്‍ പ്രവചനം നടത്തി ഓസ്‌ട്രേലിയന്‍ മുന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. ഇന്ത്യയിലും ശ്രീലങ്കയിലുമാണ് അടുത്ത വര്‍ഷം ആദ്യം ടൂര്‍ണമെന്റ്. സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ കിരീടം നിലനിര്‍ത്തുകയെന്ന വലിയ ദൗത്യമാണ് സൂര്യകുമാര്‍ യാദവിനും സംഘത്തിനു മുന്നിലുള്ളത്. മറുഭാഗത്തു മുന്‍ ജേതക്കളായ ഓസീസ് കിരീടം തിരിച്ചുപിടിക്കാനുള്ള പടയൊരുക്കത്തിലുമാണ്. 2023ല്‍ ഇന്ത്യയില്‍ നടന്ന ഐസിസി ഏകദിന ലോകകപ്പ് ഫൈനലിന്റെ റീപ്ലേയ്ക്കാണ് അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പ് സാക്ഷ്യം വഹിക്കുകയെന്നാണ് ഡേവിഡ് വാര്‍ണറുടെ വമ്പന്‍ പ്രവചനം. അന്നു രോഹിത് ശര്‍മ നയിച്ച ടീം ഇന്ത്യയെ തകര്‍ത്തെറിഞ്ഞ് പാറ്റ് കമ്മിന്‍സിന്റെ ഓസ്ട്രേലിയന്‍ ടീം കപ്പടിച്ചത്. ഗ്രൂപ്പുഘട്ടത്തിലടക്കം ഓസീസിനെ തകര്‍ത്തെറിഞ്ഞ് ടൂര്‍ണമെന്റിലെ ഒരു കളി പോലു തോല്‍ക്കാതെ ഫൈനലിലെത്തിയ ഇന്ത്യ പടിക്കല്‍ കലമുടയ്ക്കുകയായിരുന്നു. ആറു വിക്കറ്റിന്റെ ആധികാരിക ജയത്തോടെയാണ് ഓസീസ് തങ്ങളുടെ ആറാം ലോകിരീടത്തില്‍ മുത്തമിട്ടത്. അടുത്ത ടി20 ലോകകപ്പിന്റെ കലാശപ്പോരില്‍ ഇന്ത്യയും ഓസ്ട്രേലിയയും കൊമ്പുകോര്‍ക്കുമെന്നു പ്രവചിച്ചെങ്കിലും ഇതില്‍ ആരാവും ജയിക്കുകയെന്നു…

    Read More »
  • ഏകദിനത്തിന് മറുപടി നല്‍കാനുള്ള ഇന്ത്യയുടെ ആദ്യശ്രമം പാളി ; കാന്‍ബറയില്‍ മഴയൊഴിയുന്നതേയില്ല, ഇന്ത്യ- ഓസ്‌ട്രേലിയ ഒന്നാം ടി20 മത്സരം ഉപേക്ഷിച്ചു

    കാന്‍ബറ: ഏകദിനത്തിന് പിന്നാലെ ഓസ്ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ ടി20 പരമ്പരയിലെ ആദ്യ പോരാട്ടം കനത്ത മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു. കാന്‍ബറയിലെ മനുക ഓവലില്‍ നടന്ന മത്സരത്തിനിടെ രണ്ട് തവണയാണ് മഴ കളി തടസ്സപ്പെടുത്താനെത്തിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 9.4 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സെന്ന നിലയില്‍ നില്‍ക്കെ രണ്ടാമതും മഴയെത്തുകയായിരുന്നു. പിന്നീട് മഴ ശക്തമായതോടെ മത്സരം ഉപേക്ഷിക്കേണ്ടി വന്നു. 24 പന്തില്‍ 39 റണ്‍സെടുത്ത് നില്‍ക്കുന്ന ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, 20 പന്തില്‍ 37 റണ്‍സുമായി ശുഭ്മന്‍ ഗില്‍ എന്നിവരായിരുന്നു ക്രീസില്‍. 14 പന്തില്‍ 19 റണ്‍സെടുത്ത ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ വിക്കറ്റ് മാത്രമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. താരത്തെ നതാന്‍ എല്ലിസാണ് പുറത്താക്കിയത്. പിന്നാലെ അഞ്ചാം ഓവറിന് ശേഷം മഴ എത്തിയതിനെ തുടര്‍ന്ന് മത്സരം 18 ഓവറാക്കി ചുരുക്കിയിരുന്നു. മത്സരം പുനരാരംഭിച്ചതിന് ശേഷം ഗില്‍-സൂര്യ സഖ്യം തകര്‍ത്തടിച്ചു. ഇരുവരും മഴയ്ക്ക് തൊട്ടുമുമ്പ് 62 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍…

    Read More »
  • സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഓവറോള്‍ ചാമ്പ്യന്‍മാര്‍ക്കുള്ള സ്വര്‍ണക്കപ്പ് നേടിയത് തിരുവനന്തപുരം ; തൃശൂര്‍ രണ്ടാമതും കണ്ണൂര്‍ മൂന്നാമതും ; അത്‌ലറ്റിക്‌സില്‍ മലപ്പുറം കിരീടം നിലനിര്‍ത്തി

    തിരുവനന്തപുരം : സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഓവറോള്‍ ചാമ്പ്യന്‍മാര്‍ക്കുള്ള സ്വര്‍ണക്കപ്പ് നേടിയത് തിരുവനന്തപുരം. 1825 പോയിന്റോടെയാണ് തിരുവനന്തപുരം ഓവറോള്‍ കിരീടം നേടിയത്. 892 പോയിന്റ് നേടി തൃശൂര്‍ റണ്ണറപ്പ് ട്രോഫിയും 892 പോയിന്റുമായി മൂന്നാം സ്ഥാനം കണ്ണൂരും നേടി. പുരസ്‌കാരം ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ സമ്മാനിച്ചു. അത്ലറ്റിക്‌സില്‍ മലപ്പുറം കിരീടം നിലനിര്‍ത്തി. അത്ലറ്റിക്‌സ് മത്സരത്തിന്റെ അവസാനം 4 – 100 മീറ്റര്‍ റിലേയിലെ ആധിപത്യമാണ് മലപ്പുറത്തിനെ ജേതാക്കള്‍ ആക്കിയത്. ഒരു മീറ്റ് റെക്കോര്‍ഡ് അടക്കം മൂന്നു സ്വര്‍ണമാണ് റിലേയില്‍ മലപ്പുറം നേടിയത്. മലപ്പുറം 247 പോയിന്റും പാലക്കാട് 212 പോയിന്റുമാണ് നേടിയത്. അക്വാട്ടിക്‌സ്, ഗെയിംസ് ഇനങ്ങളില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയാണ് തിരുവനന്തപുരം ഇത്തവണത്തെ ചാംപ്യന്മാരായത്. ഗെയിംസ് ഇനങ്ങളില്‍ 798 പോയിന്റുകള്‍ നേടിയ കണ്ണൂരിനെ ബഹുദൂരം പിന്നിലാക്കിയാണ് 1107 പോയിന്റുകളോടെ തിരുവനന്തപുരം ഒന്നാമതായത്. അക്വാട്ടിക്സില്‍ 649 പോയിന്റുകളാണ് തിരുവനന്തപുരം നേടിയെടുത്തത്. അക്വാടിക്‌സിലെ 149 പോയിന്റുകള്‍ തൃശൂര്‍ ജില്ലാ രണ്ടാമത് എത്തിച്ചു. 212 പോയിന്റുകളോടെ…

    Read More »
  • സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികള്‍ തീരുമോ എന്ന് ആശങ്ക ; മഞ്ഞപ്പട ഹോംഗ്രൗണ്ട് ഹൈദരാബാദിലേക്കോ അഹമ്മദാബാദിലേക്കോ മാറ്റുന്നു ; ബ്‌ളാസ്‌റ്റേഴ്‌സിലെ ‘കേരളം’ പേരിനു മാത്രമാകുമോ?

    കൊച്ചി: മഞ്ഞപ്പടയുടെ ഏറ്റവും വലിയ ഗെറ്റ് അപ്പ്് കേരളമെന്ന ടൈറ്റിലിലെ മലയാളി നെ ഞ്ചോട് ചേര്‍ത്തുവെയ്ക്കുന്ന പേരായിരുന്നു. എന്തായാലും കേരളാബ്‌ളാസ്‌റ്റേഴ്‌സിലെ കേര ളം എന്നത് പേര് മാത്രമായി ഈ സീസണില്‍ ചുരുങ്ങുമോ എന്ന് ആശങ്ക ശക്തമാകുന്നു. ടീം കേരളാസംസ്ഥാനം വിടാനൊരുങ്ങുന്നതായിട്ടാണ് പുറത്തുവരുന്ന ഏറ്റവും പുതിയ വിവരം. കൊച്ചി സ്‌റ്റേഡിയത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്ന സാഹചര്യത്തില്‍ ടീമിന്റെ ഹോംമാ ച്ചുകള്‍ അഹമ്മദാബാദിലേക്കോ ഹൈദരാബാദിലേക്കോ മാറ്റാനാണ് ടീം മാനേജ്‌മെന്റ് ആലോചിക്കുന്നത്. ഐഎസ്എല്ലിന് മുന്നോടിയായി സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികള്‍ തീരുമോ എന്നതിലാണ് ആശങ്ക. അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലേക്ക് വരില്ലെന്ന് അറിയിച്ചതോടെ എറണാകുളം കലൂര്‍ സ്റ്റേഡിയം നവീകരണം അനിശ്ചിതത്വത്തിലാണ്. സ്റ്റേഡിയം നവീകരണ വിവാദത്തിന് പിന്നാലെ ജിസിഡിഎ അടിയന്തരയോഗം വിളിച്ചു. ചോദ്യ ങ്ങളോട് അസഹിഷ്ണുത തുടരുന്ന കായികമന്ത്രി വി അബ്ദുറഹിമാന് വിഷയത്തില്‍ പ്രതികരണമില്ല.സ്റ്റേഡിയം നവീകരണത്തിന്റെ പേരില്‍ തട്ടിപ്പും അഴിമതിയും നടന്നോ എന്ന് സര്‍ക്കാര്‍ അന്വേഷിക്കണമെന്നാണ് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ആവ ശ്യം. സ്റ്റേഡിയം നവീകരണത്തിന് സ്‌പോണ്‍സറുമായുള്ള കരാര്‍ വ്യവസ്ഥ എന്താണെന്ന് സര്‍ക്കാര്‍…

    Read More »
  • വന്‍പ്രതീക്ഷ ഉയര്‍ത്തി സെമിയില്‍ എത്തിയ ഇന്ത്യയ്ക്ക് കളിക്ക് മുമ്പേ വമ്പന്‍ തിരിച്ചടി ; നിര്‍ണ്ണായക മത്സരത്തില്‍ സെഞ്ച്വറിയുമായി തിളങ്ങിയ താരത്തിന് പരിക്ക് ; പകരം ഫോം മങ്ങിയ താരം

    ലോകകപ്പില്‍ കരുത്തരായ ഓസ്‌ട്രേലിയയെ സെമിയില്‍ നേരിടാനിരിക്കെ ഇന്ത്യയ്ക്ക് വന്‍ തിരിച്ചടി. നിര്‍ണ്ണായക ഗ്രൂപ്പ് മത്സരത്തില്‍ തകര്‍പ്പന്‍ ബാറ്റിംഗ് നടത്തിയ ഓപ്പണര്‍ പ്രതീക്ഷാ റാവലിന് പരിക്ക്. ഇന്ത്യന്‍ ലോകകപ്പ് ടീമിലോ റിസര്‍വ് ലിസ്റ്റിലോ ആദ്യം ഉള്‍പ്പെടാതിരുന്ന ഷഫാലി വര്‍മ്മയെ, പരിക്കേറ്റ പ്രതീക്ഷാ റാവലിന് പകരക്കാരിയായി ടീമിലേക്ക് വിളിച്ചു. 21 വയസ്സുള്ള ഷഫാലിക്ക് ഒക്ടോബര്‍ 30-ന് ഓസ്ട്രേലിയക്കെതിരെ നടക്കുന്ന സെമിഫൈനല്‍ മത്സരത്തില്‍ ഇന്ത്യക്കായി കളിക്കാന്‍ അവസരമുണ്ടാകും. ഓഗസ്റ്റില്‍ ലോകകപ്പ് സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോള്‍ ഷഫാലി പുറത്തായിരുന്നു. സ്ഥിരതയ്ക്ക് മുന്‍ഗണന നല്‍കിയ സെലക്ടര്‍മാര്‍, സ്മൃതി മന്ദാനയുടെ ഓപ്പണിംഗ് പങ്കാളിയായി റാവലിനെയാണ് തിരഞ്ഞെടുത്തിരുന്നത്. 2024 ഒക്ടോബറിന് ശേഷം ഷഫാലി ഇന്ത്യക്കായി ഏകദിനങ്ങള്‍ കളിച്ചിട്ടില്ലെങ്കിലും, ഇന്ത്യ എ ടീമിനായി 50 ഓവര്‍ ഫോര്‍മാറ്റില്‍ സജീവമായിരുന്നു. ഓഗസ്റ്റില്‍ ബ്രിസ്ബേനിലെ ഓസ്ട്രേലിയ എയ്ക്കെതിരെ 52 റണ്‍സും, സെപ്റ്റംബറില്‍ ബെംഗളൂരുവിലെ ന്യൂസിലന്‍ഡ് എയ്ക്കെതിരെ 70 റണ്‍സും അവര്‍ നേടിയിരുന്നു. 2024 ഡിസംബറില്‍, ഹരിയാനയ്ക്ക് വേണ്ടി ആഭ്യന്തര ഏകദിന മത്സരങ്ങളില്‍ 75.28 ശരാശരിയില്‍ 152.31 സ്ട്രൈക്ക്…

    Read More »
  • ഇന്ത്യന്‍ ആരാധകര്‍ക്ക് ആശ്വസവാര്‍ത്ത, ശ്രേയസ് അയ്യര്‍ അപകടനില തരണം ചെയ്തു ; ആന്തരികമായി രക്തസ്രാവമുണ്ടായ താരത്തിനെ ഐസിയുവില്‍ നിന്നും മാറ്റി, മാതാപിതാക്കള്‍ സിഡ്‌നിയിലേക്ക്

    സിഡ്‌നി: ഇന്ത്യന്‍ ആരാധകര്‍ക്ക് ആശ്വാസവാര്‍ത്ത സിഡ്‌നിയില്‍ നിന്നും. മൂന്നാം ഏകദിനത്തില്‍ ഫീല്‍ഡിംഗിനിടയില്‍ പരിക്കേറ്റ ഇന്ത്യന്‍ ബാറ്റ്സ്മാന്‍ ശ്രേയസ് അയ്യരെ സിഡ്നി ഹോസ്പിറ്റലിലെ ഐസിയുവില്‍ നിന്ന് മാറ്റി. സിഡ്നിയില്‍ ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ വീണ് പ്ലീഹയ്ക്ക് പരിക്ക് പറ്റിയതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ നില സുസ്ഥിരമാണെന്നും മെച്ചപ്പെടുന്നുണ്ടെന്നും ബിസിസിഐ പിന്നീട് സ്ഥിരീകരിച്ചു. 30 വയസ്സുകാരനായ ഈ മുംബൈ ക്രിക്കറ്റ് താരം ഒക്ടോബര്‍ 25-ന് സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ച് അലക്സ് കാരിയുടെ ഒരു തകര്‍പ്പന്‍ ക്യാച്ച് എടുക്കാന്‍ ഡൈവ് ചെയ്യുന്നതിനിടെയാണ് പരിക്കേറ്റത്. ക്യാച്ചിന് പിന്നാലെ അയ്യര്‍ വേദനകൊണ്ട് പുളയുകയും ഉടന്‍ തന്നെ സ്‌കാനിനായി അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ബിസിസിഐയുടെ മെഡിക്കല്‍ അപ്‌ഡേറ്റ് പ്രകാരം, സ്‌കാനുകളില്‍ പ്ലീഹയിലെ മുറിവ് വെളിപ്പെടുത്തി ഇത് ആന്തരിക രക്തസ്രാവത്തിലേക്ക് നയിച്ച ഒരു പരിക്കാണ്. ഭാഗ്യവശാല്‍, മറ്റ് സങ്കീര്‍ണ്ണതകള്‍ ഒന്നും ഇല്ലെന്നും, ആദ്യഘട്ട ചികിത്സകളോട് അയ്യര്‍ നന്നായി പ്രതികരിച്ചുവെന്നും ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ട്രാവലിംഗ്…

    Read More »
  • കിംഗ് കോഹ്ലിയ്ക്ക് പരിമിത ഓവര്‍ ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സ് ; ടി20 യിലും ഏകദിനത്തിലുമായി ഇന്ത്യന്‍ താരത്തിന് 18,438 റണ്‍സ് ; പിന്നീട്ടത് സാക്ഷാല്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ റെക്കോഡ്

    സിഡ്‌നി: പരിമിത ഓവര്‍ അന്താരാഷ്ട്ര ക്രിക്കറ്റിലെ എക്കാലത്തെയും ഉയര്‍ന്ന റണ്‍വേട്ടക്കാരന്‍ എന്ന നേട്ടത്തില്‍ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറെയും മറികടന്നു വിരാട് കോഹ്ലി.  രണ്ട് തുടര്‍ച്ചയായ ഡക്കുകള്‍ക്ക് ശേഷം, റെക്കോര്‍ഡുകള്‍ ഭേദിക്കുന്ന തന്റെ പതിവ് ശൈലിയിലേക്ക് തിരിച്ചെത്തിയ ഇന്ത്യന്‍ താരം ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയെ മറികടന്ന് ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ കളിക്കാരനായി. സിഡ്നിയില്‍ നടന്ന അവസാന ഏകദിനത്തില്‍ ഓസ്ട്രേലിയയെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ പരമ്പരയിലെ വൈറ്റ്വാഷ് ഒഴിവാക്കിയപ്പോള്‍, കോഹ്ലിയും രോഹിത് ശര്‍മ്മയും ചേര്‍ന്ന് 168 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ട് സ്ഥാപിച്ചു. 81 പന്തില്‍ ഏഴ് ഫോറുകളോടെ 74 റണ്‍സാണ് കോഹ്ലി മൂന്നാം മത്സരത്തില്‍ നേടിയത്. ഏകദിനത്തില്‍ രണ്ടാം സ്ഥാനത്ത്: 305 ഏകദിനങ്ങളില്‍ നിന്നായി 293 ഇന്നിങ്സുകളില്‍ 57.69 ശരാശരിയില്‍ 14,250 റണ്‍സാണ് കോഹ്ലി ഇപ്പോള്‍ നേടിയിട്ടുള്ളത്. ഇതില്‍ 51 സെഞ്ച്വറികളും 75 അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടുന്നു. 404 മത്സരങ്ങളില്‍ നിന്ന് 14,234 റണ്‍സ് നേടിയ…

    Read More »
  • മൂന്നാം ഏകദിനത്തിനിടെ ശ്രേയസ് അയ്യര്‍ക്ക് പരിക്കേറ്റു ; അലക്‌സ് കാരിയുടെ ക്യാച്ചിന് ശ്രമിക്കുമ്പോള്‍ വീണ് വാരിയെല്ലന് പരിക്കേറ്റു ; ഇന്ത്യയ്ക്ക് വന്‍ തിരിച്ചടിയായി മാറുമോ?

    സിഡ്നി: ഓസ്ട്രേലിയക്കെതിരെ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ പരിക്കേറ്റ ശ്രേയസ് അയ്യരെ തുടര്‍ പരിശോധനകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ഇടത് വാരിയെല്ലിനാണ് പരിക്കേറ്റതെന്നാണ് ബിസിസിഐ അറിയിച്ചു. ഓസ്ട്രേലിയന്‍ ഇന്നിങ്സിന്റെ 33-ാം ഓവറിലാണ് സംഭവം. സീം ബൗളിംഗ് ഓള്‍റൗണ്ടറായ ഹര്‍ഷിത് റാണയുടെ ഒരു ഷോര്‍ട്ട് ബോള്‍ ഓസ്ട്രേലിയന്‍ ബാറ്റര്‍ അലക്സ് കാരി മിസ്ടൈം ചെയ്യുകയായിരുന്നു. ബാക്ക്വേര്‍ഡ് പോയിന്റില്‍ നിലയുറപ്പിച്ചിരുന്ന അയ്യര്‍, തലയ്ക്ക് മുകളിലൂടെ കറങ്ങി വന്ന പന്ത് ഡീപ് തേര്‍ഡ് മാനടുത്ത് വെച്ച് മുഴുനീളത്തില്‍ ഡൈവ് ചെയ്ത് ക്യാച്ച് പൂര്‍ത്തിയാക്കി. ക്യാച്ചെടുത്ത ശേഷം നിലത്തുവീണ അയ്യര്‍ക്ക് വേദന അനുഭവപ്പെട്ടു. ടീമംഗങ്ങളുടെയും ഫിസിയോ കംലേഷ് ജെയിനിന്റെയും സഹായത്തോടെ അദ്ദേഹം മൈതാനം വിട്ടു. ഈ പരമ്പരയില്‍ വൈസ് ക്യാപ്റ്റനായ ശ്രേയസ് ബാറ്റിംഗില്‍ മികച്ച ഫോമിലായിരുന്നു. രണ്ടാം മത്സരത്തില്‍ 61 റണ്‍സ് നേടിയിരുന്നു. അതിനാല്‍ത്തന്നെ ഈ പരിക്ക് ഇന്ത്യക്ക് ഒരു തിരിച്ചടിയാണ്. വരും മാസങ്ങളില്‍ ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ് ടീമുകള്‍ക്കെതിരെ ഇന്ത്യക്ക് നാട്ടില്‍…

    Read More »
Back to top button
error: