Breaking NewsIndiaLead NewsNEWSNewsthen SpecialSportsTRENDING

‘ഫോഴ്‌സ് മജ്യൂര്‍’ എങ്ങനെ നടപ്പാക്കും? ഇന്ത്യക്കെതിരേ കളിക്കാതിരിക്കാന്‍ നിയമത്തിലെ പഴുതുകള്‍ തേടിയ പാകിസ്ഥാനോട് വിശദീകരണം തേടി ഐസിസി

ന്യൂഡല്‍ഹി: ഇന്ത്യയ്ക്കെതിരെയുള്ള ടി20 ലോകകപ്പ് മത്സരം കളിക്കില്ലെന്ന് പാകിസ്ഥാന്‍ തീരുമാനിച്ചതിന് പിന്നാലെ, ഇതിനായി ‘ഫോഴ്‌സ് മജ്യൂര്‍’ (force majeure) വ്യവസ്ഥ എങ്ങനെ പ്രയോഗിക്കാന്‍ കഴിയുമെന്നതില്‍ പാകിസ്ഥാനോടു വിശദീകരണം തേടി ഐസിസി (ICC). സര്‍ക്കാര്‍ തീരുമാനമാണ് ഇതിന് പിന്നിലെന്ന് പറഞ്ഞ് ഉത്തരവാദിത്തം െൈകാഴിയാന്‍ പിസിബി (PCB) ശ്രമിച്ചതിനെ തുടര്‍ന്നാണിത്. ബാക്കി മത്സരങ്ങളെല്ലാം കളിക്കാന്‍ അനുമതിയുള്ളപ്പോള്‍ ഒരു മത്സരത്തില്‍ നിന്ന് മാത്രം വിട്ടുനില്‍ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടെന്ന് പറയുന്നത് എങ്ങനെ സാധൂകരിക്കാനാകുമെന്ന് ഐസിസി ചോദിക്കുന്നു.

ഫെബ്രുവരി 15-ന് കൊളംബോയില്‍ നടക്കേണ്ട മത്സരത്തില്‍ നിന്ന് പിസിബിയെ വിലക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ചൂണ്ടിക്കാട്ടി ‘ഫോഴ്‌സ് മജ്യൂര്‍’ വ്യവസ്ഥ നടപ്പിലാക്കാന്‍ അനുമതി തേടി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഔദ്യോഗികമായി കത്തെഴുതിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രതീക്ഷയ്ക്ക് വകയുണ്ടെന്നാണ് ഐസിസി ഡയറക്ടര്‍ നല്‍കുന്ന സൂചന. ഐസിസിയുടെ ഔദ്യോഗിക വിശദീകരണത്തിന് പിന്നാലെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് തയ്യാറായിട്ടുണ്ട്. ഏകപക്ഷീയമായ തീരുമാനങ്ങളേക്കാള്‍ ക്രിക്കറ്റിന്റെ താല്‍പ്പര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്ന നിലപാടിലാണ് ഐസിസി.

എന്താണ് ഫോഴ്‌സ് മജ്യൂര്‍ (Force Majeure)?

Signature-ad

യുദ്ധം, പ്രകൃതിദുരന്തങ്ങള്‍, അപ്രതീക്ഷിതമായ സര്‍ക്കാര്‍ നടപടികള്‍ അല്ലെങ്കില്‍ അടിയന്തിര സാഹചര്യങ്ങള്‍ എന്നിങ്ങനെ നിയന്ത്രണാതീതമായ കാരണങ്ങളാല്‍ ഒരു കരാറിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ കഴിയാതെ വരുമ്പോള്‍ ഉപയോഗിക്കുന്ന നിയമപരമായ വ്യവസ്ഥയാണിത്. ഈ വ്യവസ്ഥ അംഗീകരിക്കപ്പെടണമെങ്കില്‍, ഉണ്ടായ തടസ്സം മുന്‍കൂട്ടി കാണാന്‍ കഴിയാത്തതും ഒഴിവാക്കാന്‍ പറ്റാത്തതുമാണെന്ന് തെളിയിക്കണം. കൂടാതെ, ആ സാഹചര്യം മറികടക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ടെന്നും ബോധ്യപ്പെടുത്തണം. വെറും അസൗകര്യങ്ങളോ രാഷ്ട്രീയ താല്‍പ്പര്യങ്ങളോ ഈ വ്യവസ്ഥയ്ക്ക് കീഴില്‍ വരില്ല.

ഐസിസി തെളിവ് ചോദിക്കുന്നു

സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് ഇന്ത്യയില്‍ കളിക്കാന്‍ വിസമ്മതിച്ച ബംഗ്ലാദേശിനെ പിന്തുണയ്ക്കാനാണ് പാകിസ്ഥാന്‍ ഈ ബഹിഷ്‌കരണം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ഇന്ത്യയുമായുള്ള മത്സരം മാത്രം ഒഴിവാക്കി ബാക്കി മത്സരങ്ങള്‍ കളിക്കുമെന്നാണ് പാകിസ്ഥാന്‍ നിലപാട്. ഈ സാഹചര്യത്തില്‍, തീരുമാനം മാറ്റാന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് എന്ത് ശ്രമങ്ങളാണ് നടത്തിയത്, മറ്റ് പോംവഴികള്‍ തേടിയിരുന്നോ തുടങ്ങിയ കാര്യങ്ങളില്‍ ഐസിസി മറുപടി ആവശ്യപ്പെട്ടിട്ടുണ്ട്.

ഒരു നിശ്ചിത മത്സരത്തില്‍ നിന്ന് പിന്മാറുന്നത് മൂലമുണ്ടാകുന്ന വാണിജ്യപരമായ നഷ്ടങ്ങള്‍ക്കും അച്ചടക്ക നടപടികള്‍ക്കും പിസിബി മറുപടി പറയേണ്ടി വരും. തിരഞ്ഞെടുക്കപ്പെട്ട മത്സരങ്ങളില്‍ മാത്രം പങ്കെടുക്കുന്നത് ആഗോള ടൂര്‍ണമെന്റിന്റെ അടിസ്ഥാന തത്വങ്ങളെ തകര്‍ക്കുന്നതാണെന്നും ഐസിസി ചൂണ്ടിക്കാട്ടി. ബംഗ്ലാദേശുമായി നടത്തിയതുപോലെയുള്ള വിശദമായ ചര്‍ച്ചകളാണ് ഇപ്പോള്‍ പാകിസ്ഥാനുമായും ഐസിസി നടത്തിവരുന്നത്.

The ICC has sought an explanation from Pakistan on how the force majeure clause can be invoked to justify the team’s refusal to play the T20 World Cup match against India, after the PCB attempted to shift responsibility onto its government. The ICC has asked the Pakistan Cricket Board to explain how it can withdraw from a single match while continuing to play the rest of the tournament on government instructions.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: