Social MediaTRENDING
ഏറ്റവും നീളം കൂടിയ റെയില്‍വെ പ്ലാറ്റ്‌ഫോം, ഹുബ്ബള്ളി ഗിന്നസ് റെക്കോര്‍ഡ്‌സില്‍
News DeskJanuary 7, 2024
ലോകത്തിലെ ഏറ്റവും നീളം കൂടിയ റയിൽവെ പ്ലാറ്റ്ഫോമുള്ളത് കർണാടകയിലെ ഹുബ്ലിയിലാണ്. ഒന്നര കിലോമീറ്ററാണ് നീളം. ഇത്രയും നീളമുള്ള പ്ലാറ്റ്ഫോം ആയതുകൊണ്ടുതന്നെ 3 എൻട്രൻസ് ആണ് ഇവിടെയുള്ളത്. സൗത്ത് വെസ്റ്റ് റയിൽവെയുടെ ആസ്ഥാനം കൂടെയാണ് ഈ സ്റ്റേഷൻ.
റെയില്‍വേ സ്റ്റേഷനുകളുടെ പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമായി 20.1 കോടി രൂപ ചെലവഴിച്ചാണ് ഹുബ്ബള്ളി റെയില്‍വെ സ്റ്റേഷന്‍ നവീകരിച്ചത്. 1.5 കിലോമീറ്റര്‍ നീളമുള്ള റെയില്‍വേ പ്ലാറ്റ്ഫോമിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 2021 ഫെബ്രുവരിയില്‍ ആണ് ആരംഭിച്ചത്.
കര്‍ണാടകയിലെ പ്രധാനപ്പെട്ട ജംഗഷനുകളില്‍ ഒന്നാണ് ഹുബ്ബള്ളി. നേരത്തെ അഞ്ച് പ്ലാറ്റ്‌ഫോമുകളാണ് ഇവിടെ ഉണ്ടായിരുന്നത്. ഇപ്പോള്‍ മൂന്ന് എണ്ണം കൂടി ചേര്‍ത്തിട്ടുണ്ട്. എട്ടാമത്തെ പ്ലാറ്റ്‌ഫോം 1517 മീറ്റര്‍ നീളമാണുള്ളത്. ഇതോടെയാണ് ലോകത്തെ ഏറ്റവും നീളം കൂടിയ പ്ലാറ്റ്‌ഫോമായത്.
ഇന്ത്യന്‍ റെയില്‍വേയുടെ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ സോണില്‍ ഉള്‍പ്പെടുന്ന ഹുബ്ബള്ളി റെയില്‍വെ സ്റ്റേഷന്‍ ഏറ്റവും ദൈര്‍ഘ്യമേറിയ പ്ലാറ്റ്‌ഫോമായി ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അതേസമയം, ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ പ്ലാറ്റ്ഫോം 1,366.33 മീറ്ററോടെ രണ്ടാമത്തേതും കേരളത്തിലെ കൊല്ലം ജംഗ്ഷന്‍ 1,180.5 മീറ്ററോടെ മൂന്നാമത്തെ ഏറ്റവും നീളമുള്ള റെയില്‍വെ പ്ലാറ്റ്‌ഫോമുകളായും നിലകൊള്ളുന്നു