Social MediaTRENDING

സ്വാമി ഒരു ഫോട്ടോ ; ഉണ്ണി മുകുന്ദനെ പൊതിഞ്ഞ് ഭക്തജനങ്ങള്‍

ലയാള സിനിമയില്‍ ഏറ്റവും ജനപ്രീതിയുള്ള യുവനടനാണ് ഉണ്ണി മുകുന്ദൻ. മുപ്പത്തിയാറുകാരനായ ഉണ്ണി മുകുന്ദന്റെ ഏറ്റവും അവസാനം പുറത്തിറങ്ങിയ സിനിമ മാളികപ്പുറമായിരുന്നു.

ശബരിമലയില്‍ ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷമായിരുന്നു ചിത്രത്തില്‍ ഉണ്ണി മുകുന്ദന്. 2022ലും 2023ന്റെ തുടക്കത്തിലും കേരളത്തില്‍‌ ഏറ്റവും കൂടുതല്‍ തരംഗമായൊരു സിനിമ കൂടിയായിരുന്നു മാളികപ്പുറം.

ഈ സിനിമയുടെ റിലീസിനു ശേഷമാണ് ഉണ്ണി മുകുന്ദന് കുടുംബപ്രേക്ഷകരെ ആരാധകരായി കൂടുതലായും ലഭിച്ചത്.ഇപ്പോഴിതാ ഉണ്ണി മുകുന്ദന്റെ പുതിയ സിനിമയുടെ സ്വിച്ച്‌ ഓണ്‍ കര്‍മവും പൂജയും നടന്നിരിക്കുകയാണ്. ഉണ്ണി മുകുന്ദൻ, നിഖില വിമല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രത്തിന്റെ പൂജ, സ്വിച്ചോണ്‍ കര്‍മം എന്നിവ ചോറ്റാനിക്കര ദേവീ ക്ഷേത്രാങ്കണത്തില്‍ വെച്ചാണ് നടന്നത്.

Signature-ad

പൂജ ചടങ്ങില്‍ ഉണ്ണി മുകുന്ദൻ പങ്കെടുക്കാൻ എത്തിയപ്പോള്‍ വലിയൊരു ഭക്തജനക്കൂട്ടം തന്നെ ഉണ്ണിയെ കാണാനും ഒപ്പം നിന്ന് ഫോട്ടോ പകര്‍ത്താനും സംസാരിക്കാനുമെല്ലാമായി ക്ഷേത്രാങ്കണത്തില്‍ തടിച്ച്‌ കൂടിയിരുന്നു. ബൗണ്‍സേഴ്സിന്റെ സഹായത്തോടെയാണ് ഉണ്ണി മുകുന്ദൻ ചടങ്ങ് നടക്കുന്ന സ്ഥലത്തേക്ക് എത്തിയത്. പ്രായമായ അമ്മമാര്‍ പോലും ഉണ്ണി മുകുന്ദനെ ഒന്ന് തൊടാനും സംസാരിക്കാനുമായി താരത്തിന് ചുറ്റും കൂടിയിരുന്നു. സ്വാമി ഒരു ഫോട്ടോ എടുത്തോട്ടെ… എന്ന് ചോദിച്ചാണ് പലരും ഉണ്ണിയുടെ അടുത്തേക്ക് സെല്‍ഫി പകര്‍ത്താൻ എത്തിയത്. ആരെയും മുഷുപ്പിക്കാതെ സാധിക്കുന്നവര്‍ക്കെല്ലാം ഷേക്ക് ഹാന്റും സെല്‍ഫിയും ഉണ്ണി മുകുന്ദൻ നല്‍കി. അമ്മമാരോട് സമയം കണ്ടെത്തി കുശലം പറയാനും ഉണ്ണി മുകുന്ദൻ ശ്രമിച്ചിരുന്നു.

മാളികപ്പുറം സിനിമയില്‍ അയ്യപ്പനായും ഉണ്ണി മുകുന്ദൻ അഭിനയിച്ചിരുന്നു. അതുകൊണ്ട് തന്നെ മാളികപ്പുറം റിലീസിന് ശേഷം അത്തരത്തില്‍ ഒരു സ്നേഹവും അയ്യപ്പ ഭക്തര്‍ ഉണ്ണി മുകുന്ദന് നല്‍കുന്നുണ്ട് എന്നതിന്റെ തെളിവായിരുന്നു ഈ‌ സംഭവം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: