Social MediaTRENDING
mythenJanuary 6, 2024
മഹാത്മാഗന്ധിയുടെയും അംബേദ്ക്കറുടെയും പടം എടുത്തുമാറ്റി രാജസ്ഥാൻ മന്ത്രി; പകരം ഹെഗ്ഡേവാറിന്റെയും ഗോൾവാൾക്കറുടെയും ചിത്രങ്ങൾ

ചിത്രത്തിൽ കാണുന്നത് രാജസ്ഥാനിലെ ഒരു സംഘപരിവാർ മന്ത്രിയായ അവിനാശ് ഗെഹ്ലോട്ടിന്റെ ഓഫീസ് റൂം ആണ്…
അവിടെ ഹെഗ്ഡേവാറിന്റെയും ഗോൾവാൾക്കറുടെയും ചിത്രം നിങ്ങൾക്ക് കാണാം…
സംഘപരിവാരങ്ങൾ തങ്ങളുടെ ആചാര്യന്മാരുടെ ഫോട്ടോകൾ പതിക്കുന്നത് വേണ്ടെന്ന് പറയാൻ കഴിയില്ല…
പക്ഷേ, അവിടെ ഇരുന്നിരുന്ന മഹാത്മാഗന്ധിയുടെയും അംബേദ്ക്കറുടെയും പടം എടുത്തു മാറ്റിയിട്ടാണ് ഈ ചിത്രങ്ങൾ സ്ഥാപിക്കപ്പെട്ടത് എന്നു നാം കാണണം…!
ഭരണഘടനയിൽ തൊട്ട് സത്യം ചെയ്ത ഒരു ജനപ്രതിനിധിയാണ് ചാർജെടുത്ത് ദിവസങ്ങൾ കഴിയും മുമ്പേ ഭരണഘടനാ ശിൽപ്പിയുടെയും രാഷ്ട്രപിതാവിന്റെയും ചിത്രം എടുത്തു മാറ്റിയത്…
സംഘപരിവാർ നിലപാട് കൃത്യമാണ്…. ലോക്തതിലെ ഏറ്റവും വലിയ ഫാസിസ്റ്റ് സംഘടന ഉയർത്താൻ പോകുന്ന ശരിയായ അപകടങ്ങൾ നാം കാണാനിരിക്കുന്നതേയുള്ളൂ….
ജയപ്രകാശ് സി എൻ,
സോഷ്യൽ മീഡിയ






