Social MediaTRENDING
mythen06/01/2024
അന്ന് മോണോആക്ടില്‍ ഒന്നാം സ്ഥാനം നേടിയ പെണ്‍കുട്ടി ഇന്ന് മന്ത്രി, വൈറലായി പഴയ ഫോട്ടോ

അറുപത്തി രണ്ടാമത് സ്കൂള്‍ കലോത്സവത്തിന് കൊല്ലത്ത് തുടക്കം കുറിച്ച സാഹചര്യത്തില്‍ പ്രമുഖരായ പലരും സ്കൂള്‍ കലോത്സവ ഓര്‍മകള്‍ പങ്കുവെക്കുകയാണ്.
അതില്‍ കലാകാരന്മാരും രാഷ്ട്രീയക്കാരും പൊതുപ്രവര്‍ത്തകരും ഒക്കെയുണ്ട്. ഇക്കൂട്ടത്തിൽ എംഎല്‍എ അഡ്വ. ജി സ്റ്റീഫന്‍ തന്റെ ഫേസ്ബുക്ക് പേജിൽ പങ്ക് വച്ച ഒരു ഫോട്ടോയാണ് ഇന്ന് വൈറൽ.
1992 ല്‍ തിരൂരില്‍ നടന്ന സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ മോണോആക്ടില്‍ ഒന്നാം സ്ഥാനം നേടിയ മന്ത്രി വീണ ജോര്‍ജിന്റെ ഫോട്ടോയാണ് എംഎല്‍എ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
1992 ല്‍ തിരൂരില്‍ നടന്ന സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ മോണോആക്ടില്‍ ഒന്നാം സ്ഥാനം നേടിയ ഒരു പെണ്‍കുട്ടി ഇന്ന് കേരളത്തിന്റെ പ്രിയപ്പെട്ട മന്ത്രിമാരില്‍ ഒരാളാണ്, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് എന്നാണ് സ്റ്റീഫന്‍ എംഎല്‍എ കുറിച്ചത്.






