Social Media
-
23/03/2024”ഇവര്‍ ഡ്യൂപ്ലിക്കേറ്റ്… മിമിക്രി അവതരിപ്പിക്കാന്‍ കൊള്ളാം, വലിയ നിറമില്ല സുന്ദരിയാണെന്ന് അവകാശപ്പെടേണ്ട”
പലവിധത്തിലുള്ള ബോഡി ഷെയ്മിങ് നമ്മുടെ സമൂഹത്തില്‍ നടക്കുന്നുണ്ട്. എന്നാല്‍ മനുഷ്യത്വം ഒട്ടും തൊട്ട് തീണ്ടിയിട്ടില്ലാത്ത തരത്തില്‍ സഹജീവി കുത്തി നോവിച്ച് അതിന്റെ ഏറ്റവും ഭയാനകമായ രീതിയില്‍ ഒരു പ്രസംഗം നടത്തിയിരുന്നു കഴിഞ്ഞ ദിവസം കലാമണ്ഡലം സത്യഭാമ. നര്‍ത്തകനും നടനുമായ ഡോ.ആര്‍എല്‍വി രാമകൃഷ്ണന് നേരെയാണ് അധിക്ഷേപ പരാമര്‍ശം കലാമണ്ഡലം സത്യഭാമ നടത്തിയത്. നര്‍ത്തകന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു ഒരു യുട്യൂബ് ചാനല്‍ അഭിമുഖത്തില്‍ സത്യഭാമ പറഞ്ഞത്. ആര്‍എല്‍വി രാമകൃഷ്ണന്റെ പേര് പരാമര്‍ശിച്ചില്ലെങ്കിലും ഇയാള്‍ ചാലക്കുടിക്കാരന്‍ നര്‍ത്തകനാണെന്നും സംഗീത നാടക അക്കാദമിയുമായി ഇയാള്‍ക്ക് പ്രശ്‌നമുണ്ടായിരുന്നുവെന്നും പറഞ്ഞിരുന്നു. സത്യാഭാമയുടെ അഭിമുഖം വൈറലായതോടെ കേരളമൊന്നാകെപ്രതിഷേധം അറിയിച്ച് എത്തി. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ച് അഭിനേത്രി മല്ലിക സുകുമാരന്‍ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മല്ലിക സുകുമാരന്‍ സത്യഭാമയുടെ വാക്കുകളോടുള്ള എതിര്‍പ്പ് മല്ലിക സുകുമാരന്‍ പ്രകടപ്പിച്ചത്. മോഹിനിയുടെ ഏഴ് അയലത്ത് വരാത്തവരാണ് മോഹിനിയാവണം മോഹിനിയാട്ടം കളിക്കേണ്ടത് എന്നൊക്കെ പറയുന്നതെന്നാണ് മല്ലിക സുകുമാരന്‍ പറഞ്ഞത്. മല്ലിക…
Read More » -
23/03/2024”നമ്മള് ഈ ഡാന്‍സൊന്നും പഠിച്ചിട്ടില്ല, പക്ഷേ അനിയനെ കാര്യമായിട്ട് പഠിപ്പിക്കണം”
അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ഡോ.ആര്‍എല്‍വി രാമകൃഷ്ണനെതിരെ നര്‍ത്തകി സത്യഭാമ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായ പശ്ചാത്തലത്തില്‍ കലാഭവന്‍ മണിയെക്കുറിച്ചുള്ള കുറിപ്പുമായി റഫീക്ക് സീലാട്ട്. കലാഭവന്‍ മണിയും രാമകൃഷ്ണനും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെക്കുറിച്ചാണ് റഫീക്കിന്റെ കുറിപ്പ്. നൃത്തത്തോടുള്ള സഹോദരന്റെ താല്‍പര്യത്തെ ഗൗരവത്തോടെ കണ്ടിരുന്ന വ്യക്തിയായിരുന്നു മണിയെന്നും പഠനത്തിനുള്ള പിന്തുണയും നല്‍കിയെന്നും റഫീക്ക് സീലാട്ട് പറയുന്നു. റഫീക്ക് സീലാട്ടിന്റെ കുറിപ്പ് രണ്ട് ആളുകള്‍ക്കിടയില്‍ സൃഷ്ടിക്കപ്പെട്ട അഭേദ്യമായ ബന്ധമായിരുന്നു മണിയുടേയും അദ്ദേഹത്തിന്റെ ഇളയ സഹോദരന്‍ രാമകൃഷ്ണന്റേതും. എന്ന് ആദ്യകാലങ്ങളില്‍ ഞാന്‍ മണിയെ കാണുവാന്‍ ചാലക്കുടിയിലുള്ള അദ്ദേഹത്തിന്റെ ആ പഴയ തറവാട് വീട്ടില്‍ പലപ്പോഴും പോയിരുന്നപ്പോള്‍ എനിക്ക് മനസ്സിലാക്കുവാന്‍ കഴിഞ്ഞിരുന്നത്. മണിയ്ക്ക് തന്റെ ഇളയ സഹോദരനോടുള്ള അമിത വാത്സല്യമായിരുന്നു പലപ്പോഴും രാമകൃഷ്ണനില്‍ കണ്ടിരുന്ന പരിഭവവും കൊച്ചു കൊച്ചു പരാതികളും. മണി രാമകൃഷ്ണനെ ചൊടിപ്പിക്കുവാനായി ഞങ്ങളോട് കണ്ണിറുക്കി കാണിച്ച് എന്തെങ്കിലുമൊക്കെ പറയുമായിരുന്നു. ഉടന്‍ തന്നെ രാമകൃഷ്ണന്‍ പിണങ്ങുന്ന കാഴ്ചകളും കണ്ടിട്ടുണ്ട്. കുട്ടന്‍ ഒരു പാവാ… എന്ന്…
Read More » -
22/03/2024”കൂട്ടുകാരിയുടെ ഉപ്പയെ കെട്ടിപിടിച്ച് ഉമ്മ കൊടുക്കും! ജനിപ്പിച്ചാല്‍ മാത്രം ഒരാള്‍ ഉപ്പ ആവില്ല”
ബിഗ് ബോസ് ഷോ യിലേക്ക് പോകാന്‍ കൊതിക്കുന്ന നൂറുക്കണക്കിന് സാധാരണക്കാരുണ്ട്. അവരുടെ ഇടയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട് രണ്ട് കോമണേഴ്സാണ് ഇത്തവണ ബിഗ് ബോസിലേക്ക് പോയത്. രണ്ട് പേരില്‍ ഒരാള്‍ ശക്തമായ മത്സരം കാഴ്ച വെക്കുമ്പോള്‍ മറ്റേയാള്‍ കളിയെന്താണെന്ന് പോലും മനസിലാക്കാതെ വട്ടം ചുറ്റുകയാണ്. ഈ വെറുപ്പും അവഗണനയും കലാഭവന്‍ മണിയ്ക്കും ഉണ്ടായിരുന്നു! ഹീനവും നിന്ദ്യവുമായ പ്രവൃത്തിയെന്ന് വിനയന്‍ഈ വെറുപ്പും അവഗണനയും കലാഭവന്‍ മണിയ്ക്കും ഉണ്ടായിരുന്നു! ഹീനവും നിന്ദ്യവുമായ പ്രവൃത്തിയെന്ന് വിനയന്‍ റെസ്മിന്‍ ആണ് കിടിലന്‍ മത്സരം കാഴ്ച വെച്ച് ശക്തരായ മത്സരാര്‍ഥികള്‍ക്കൊപ്പം മുന്നിട്ട് നില്‍ക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം തന്റെ വ്യക്തി ജീവിതത്തെ പറ്റി റെസ്മിന്‍ പങ്കുവെച്ച കാര്യങ്ങള്‍ പുറത്ത് വിമര്‍ശനമായി മാറിയിരിക്കുകയാണ്. പിതാവിനെ പറ്റി താരം പറഞ്ഞതിനെ ചുറ്റിപ്പറ്റിയാണ് ടോക്സിക് പോരെന്റിംഗിനെ കുറിച്ചടക്കം ബിഗ് ബോസ് ആരാധകര്‍ പറഞ്ഞിരിക്കുന്നത്. ‘ടോക്സിക് പേരെന്റ്റിംഗ് എന്നത് വളരെ ഹോട്ട് ആയി പൊയ്ക്കൊണ്ടിരിക്കുന്ന ടോപ്പിക്ക് ആണ്. ചിലപ്പോഴെങ്കിലും ആ ടോക്സിക് പേരെന്റ്റിംഗ് എന്ന് നമ്മള്‍…
Read More » -
22/03/2024നല്ല ബുദ്ധിയും ദിവസവും കുളിച്ച് ശരീരം സൂക്ഷിക്കുന്ന പ്രകൃതവും; കാക്ക വെറും കൂറപ്പക്ഷിയല്ല !
പൊതുവെ മനുഷ്യർക്ക് ഇഷ്ടമില്ലാത്ത ഒരു പക്ഷിയാണ് കാക്ക. എന്നാല്‍ എന്തിനാണ് ഇത്ര ദേഷ്യം എന്നു ചോദിച്ചാല്‍ കൃത്യം ഉത്തരമൊന്നും ഇല്ലാതാനും.കർക്കടക മാസത്തിൽ കൈകൊട്ടി വിളിക്കുന്ന ഇവരെ മറ്റുമാസങ്ങളിൽ ആട്ടിയോടിക്കുകയും ചെയ്യും. കറുത്തനിറമായിപ്പോയി എന്ന ഒറ്റ കാര്യത്തിലാണ് ഈ അവഗണനയത്രയും. സത്യത്തില്‍ മഹാ ഉപദ്രവിയും വൃത്തികെട്ട ശബ്ദക്കാരുമായ മയിലിന്റെ മായിക കാഴ്ചഭംഗിയില്‍ സർവരും വീണുപോയി.കൂടെ മയിലിനെ പുകഴ്താൻ നൂറു നാവും കാണും. കറുത്തനിറമായിപ്പോയി എന്ന ഒറ്റ കാര്യത്തിലാണ് ഈ അവഗണനയത്രയും.ദിവസവും കുളിച്ച് ഭംഗിയായി ശരീരം മിനുക്കി തടവി സൂക്ഷിക്കുന്ന പ്രകൃതമാണിവരുടേത്. കൂടാതെ ബുദ്ധിയിൽ മനുഷ്യരെപ്പോലും വെല്ലുന്ന ഇനവും! പണ്ടുമുതലേ കാക്കയെ പൊതു ശല്യക്കാരായാണ് നമ്മൾ കാണുന്നത്.കൊപ്രാക്കളത്തിലും നെല്ലുണക്കാനിട്ട മുറ്റത്തും എന്നുവേണ്ട അന്നുമിന്നും ഇവരാണ് മനുഷ്യന്റെ ശത്രു.മുറ്റത്ത് വല്ലതും ഉണക്കാനിട്ടാൻ ഒറ്റക്ക് കൊത്തിത്തിന്നുന്നതും പോരാതെ ഇവിടെ സദ്ധ്യയുണ്ടേ, ഓടിവായോ എന്ന് ഉറക്കെ കരഞ്ഞ് കൂട്ടുകാരെ മൊത്തം വിളിച്ച് വരുത്തുകയും ചെയ്യും.എല്ലാം ഒറ്റയ്ക്ക് വിഴുങ്ങാൻ നടക്കുന്ന മനുഷ്യനുണ്ടോ കാക്കകളുടെ ഈ സഹജീവി സ്നേഹം? അയ്യപ്പന്റെ അമ്മ…
Read More » -
21/03/2024മോദിയുള്ളതുകൊണ്ടാണ് കേരളം കഞ്ഞികുടിച്ച് പോകുന്നത്; പ്രസ്താവനയ്ക്കെതിരെ കെ സുരേന്ദ്രന് പൊങ്കാലയുമായി സോഷ്യൽ മീഡിയ
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് സോഷ്യൽ മീഡിയയിൽ പൊങ്കാല.പ്രധാനമന്ത്രിയുടെ തുടർച്ചയായുള്ള കേരളാ സന്ദർശനം എല്‍ഡിഎഫിനെയും യുഡിഎഫിനെയും അസ്വസ്ഥമാക്കുകയാണെന്ന് പറഞ്ഞ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കേരളം കഞ്ഞികുടിക്കുന്നത് നരേന്ദ്രമോദിയുള്ളത് കൊണ്ടാണെന്നും മോദി സര്‍ക്കാര്‍ ഇല്ലായിരുന്നെങ്കില്‍ കേരളം പട്ടിണിയാകുമായിരുന്നെന്നും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു ഇതിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനമാണുയരുന്നത്.പ്രളയകാലത്ത് തന്ന അരിയുടെ കാശ് കേന്ദ്രം കണക്ക് പറഞ്ഞു വാങ്ങിയത് ആരും മറന്നിട്ടില്ലെന്നും കേരളത്തിന്റെ റേഷൻ വിഹിതം വെട്ടിക്കുറച്ചത് പുനഃസ്ഥാപിക്കാൻ നടപടിയെടുക്ക് സുരേന്ദ്രാ,പിന്നീടാകാം ഗീർവാണം എന്നുമൊക്കെയായിരുന്നു കമന്റുകളിൽ ഭൂരിഭാഗവും. ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ ഗോഡൗണുകളില്‍ സംഭരിച്ച് വിതരണം ചെയ്തിരുന്ന അരിയുടെ വിതരണച്ചുമതലയില്‍ നിന്ന് അടുത്തിടെ സംസ്ഥാന ഏജൻസികളെ മാറ്റിയതിനെതിരെയും ആളുകൾ പ്രതിഷേധം ഉയർത്തി. എഫ്സിഐയുടെ പക്കല്‍ സ്റ്റോക്കുള്ള മുഴുവൻ അരിയും കേന്ദ്ര ഏജൻസികളായ നാഫെഡ്, കേന്ദ്രീയ ഭണ്ടാർ, ദേശീയ സഹകരണ കണ്‍സ്യൂമർ ഫെഡറേഷൻ എന്നീ കേന്ദ്ര ഏജൻസികള്‍ക്ക് കൈമാറണമെന്നായിരുന്നു കേന്ദ്ര ഭക്ഷ്യ മന്ത്രാലയത്തിന്റെ നിർദേശം .ഇതോടെ കേരളത്തിലെ റേഷനിംഗ്…
Read More » -
20/03/2024”16 തികയാത്ത പാല്‍ക്കാരന്‍ പയ്യന്‍, ആ കഥ പണ്ട് ഞാന്‍ കോളേജില്‍ പഠിക്കുമ്പോള്‍ കേട്ടതാണ്”
മലയാള സിനിമയില്‍ ഹിറ്റുകള്‍ സമ്മാനിച്ച ഇരട്ട തിരക്കഥാകൃത്തുക്കളാണ് സച്ചിയും സേതുവും. ചോക്കലേറ്റാണ് ഇരുവരും ഒരുമിച്ച് തിരക്കഥയെഴുതിയ ആദ്യ സിനിമ. തുടര്‍ന്ന് റോബിന്‍ ഹുഡ്, മേക്കപ്പ് മാന്‍, സീനിയേഴ്സ്, ഡബിള്‍സ് തുടങ്ങിയ ചിത്രങ്ങളും ഇരുവരും ഒരുമിച്ച് തിരക്കഥയെഴുതിയ ചിത്രങ്ങളാണ്. 2012ല്‍ ഇരുവരും സ്വതന്ത്ര തിരക്കഥാകൃത്തുക്കളായി . തുടര്‍ന്ന് സേതു മല്ലുസിംഗിന് കഥയെഴുതി. ഐ ലവ് മി, സലാം കാശ്മീര്‍, കസിന്‍സ്, അച്ചായന്‍സ് തുടങ്ങിയ സിനിമകള്‍ക്ക് കഥയെഴുതുകയും ഒരു കുട്ടനാടന്‍ ബ്ലോഗ്, മഹേഷും മാരുതിയും എന്നീ ചിത്രങ്ങള്‍ കഥയെഴുതി സംവിധാനം ചെയ്യുകയും ചെയ്തു. റണ്‍ ബേബി റണ്‍, ചേട്ടായീസ്, അനാര്‍ക്കലി, രാമലീല, ഷെര്‍ലക് ടോംസ്, ഡ്രൈവിംഗ് ലൈസന്‍സ്, അയ്യപ്പനും കോശിയും തുടങ്ങിയ ചിത്രങ്ങള്‍ക്കാണ് സച്ചി ഒറ്റയ്ക്ക് തിരക്കഥ ഒരുക്കിയത്. ഇതില്‍ അനാര്‍ക്കലിയും അയ്യപ്പനും കോശിയും സച്ചി തന്നെ സംവിധാനം ചെയ്യുകയും ചെയ്തു. അനാര്‍ക്കലിയും അയ്യപ്പനും കോശിയും ഹിറ്റ് ചിത്രങ്ങളായിരുന്നു. അയ്യപ്പനും കോശിയും ചിത്രത്തിന് മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം സച്ചിക്ക് മരണാനന്തരമാണ് ലഭിച്ചത്. അയ്യപ്പനും…
Read More » -
19/03/2024മഴ വേണം; ഋഷ്യശൃംഗനെ ആകര്‍ഷിച്ച് ഒരിക്കൽ കൂടി കേരളത്തിൽ എത്തിക്കണമെന്ന് സോഷ്യൽ മീഡിയ
മലയാളികള്‍ എന്നും നെഞ്ചിലേറ്റിയ സിനിമകളില്‍ ഒന്നായിരുന്നു ഭരതന്‍ സംവിധാനം ചെയ്ത വൈശാലി എന്ന സിനിമ. അംഗ രാജ്യത്തെ കൊടിയ വരള്‍ച്ചമാറ്റി മഴപെയ്യിക്കുവാനായി വിഭാണ്ഡകന്‍ എന്ന മഹര്‍ഷിയുടെ മകനായ ഋഷ്യശൃംഗനെ ആകര്‍ഷിച്ച് രാജ്യത്ത് എത്തിക്കാന്‍ ദാസിയുടെ മകളും സുന്ദരിയുമായ വൈശാലി നിയോഗിക്കപ്പെടുന്നു. വൈശാലിയാല്‍ ആകൃഷ്ടനായി ഋഷ്യശൃംഗന്‍ അംഗരാജ്യത്തു വന്നു യാഗം നടത്തി മഴ പെയ്യിക്കുന്നു. ഇതാണ് സിനിമയുടെ പ്രമേയം. ചിത്രത്തിലെ ഋഷ്യശൃംഗനെയും വൈശാലിയെയും ഇന്നും സിനിമാ പ്രേമികള്‍ മറക്കാനിടയില്ല. അത്രയും മനോഹരമായിരുന്നു സിനിമയിലെ ഗാനരംഗങ്ങളും അവരുടെ അഭിനയവും. കഥാപാത്രങ്ങളിലൂടെ ജീവിക്കുകയായിരുന്നു അവർ. സഞ്ജയ് മിത്രയാണ് ഋഷ്യശൃംഗനായി നമുക്ക് മുന്നില്‍ എത്തിയത്. സിനിമയിലെ ഒരുമിച്ചുള്ള അഭിനയം പിന്നീട് അവരെ ഒരുമിച്ചുള്ള ജീവിതത്തിലേക്ക് വഴി തിരിച്ചു. ചിത്രത്തിനുശേഷം അധികം വൈകാതെ തന്നെ അവര്‍ വിവാഹിതരായി. എന്നാല്‍ 2007 ല്‍ വിവാഹമോചിതരാവുകയും ചെയ്തു. വൈശാലിയുടെ ഷൂട്ടിങ് വേളയിലാണ് സഞ്ജയ് മിത്രയും സുപര്‍ണ ആനന്ദും ആദ്യമായി നേരിട്ടു കാണുന്നത്. വൈശാലിയില്‍ നിന്നു ആരംഭിച്ച സൗഹൃദം പിന്നീട് ദൃഢമായി.…
Read More » -
17/03/2024അഴുകിയ മീനുകൾ ഉണക്കിയെടുത്താൽ ഉണക്കമീനാകില്ല; വായിക്കാതെ പോകരുത്!
അഴുകിയതും നിരവധി രാസവസ്തുക്കള്‍ ചേര്‍ത്തതുമായ പച്ചമീന്‍ നമ്മുടെ തീന്‍മേശയിലേക്ക് എത്തുന്നതിനെക്കുറിച്ച് പലപ്പോഴായി വാര്‍ത്തകള്‍ വരാറുണ്ട്.എങ്കിലും ഉണക്കമീനിന്റെ ഏറ്റവും വലിയ വിപണി കേരളമാണ്.തമിഴ്നാട്, കർണാടക, ആന്ധ്ര എന്തിനേറെ ഗുജറാത്തിൽ നിന്നുപോലും ഇവിടേക്ക് മീൻ എത്തുന്നുണ്ട്. പണ്ടുതൊട്ടേ മത്സ്യങ്ങൾ കഴുകി വൃത്തിയാക്കി ഉപ്പിട്ട് ഉണക്കി സൂക്ഷിക്കുന്ന സമ്പ്രദായം നമ്മുടെ നാട്ടിലുണ്ടായിരുന്നു. ദീർഘകാലം കേടുകൂടാതെയിരിക്കും എന്നതും ഏതുകാലത്തും ഉപയോഗിക്കാമെന്നതുമായിരുന്നു ഇതിൻ്റെ ഗുണങ്ങൾ. വിപണി വളർന്നതോടെ തദ്ദേശീയമായ മത്സ്യസമ്പത്ത് പോരാതെ വന്ന് ഇപ്പോൾ ആന്ധ്രയിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമൊക്കെയുള്ള വരവു മത്സ്യങ്ങളാണ് ഉണക്കമീൻ വിപണിയിലെ പ്രധാന ഇനം. ഈ വരവു തന്നെയാണ് ഈ രംഗത്തെ മായം ഗുരുതരമാക്കുന്നതും ആൻ്റിബോഡികളുടേയും എൻസൈമുകളുടേയും പ്രധാന ഉറവിടമായ പ്രോട്ടീൻ്റെ വലിയ സ്രോതസ്സാണ് ഉണക്കമീൻ. കലോറി കുറവാണെന്നതും ഇതിനെ ആരോഗ്യകരമായ ഭക്ഷണമാക്കുന്നു.എന്നാൽ ലാഭം വർദ്ധിപ്പിക്കുന്നതിനായി പ്രകൃതിദത്ത മാർഗ്ഗങ്ങളും ഗുണനിലവാരവും കൈയ്യൊഴിഞ്ഞ് അപായകരമായ രാസപ്രക്രിയകളുടെ പിന്നാലെയാണ് വ്യാപാരികൾ. നല്ല മത്സ്യങ്ങൾ വൃത്തിയാക്കി കഴുകി ഉപ്പിട്ട് ഉണക്കേണ്ടതിനു പകരം ചീഞ്ഞതും മറ്റുതരത്തിൽ കേടായതുമൊക്കെയായ മത്സ്യങ്ങളാണ് ഇപ്പോൾ വ്യാപകമായി…
Read More » -
17/03/2024മാമ്പഴം മാത്രമല്ല,മാവിലയും വിറ്റ് കാശാക്കാം; കാരണങ്ങൾ ഇവയാണ്
മാമ്പഴത്തേക്കാളേറെ ഗുണമുണ്ട് മാവിലയ്ക്കെന്ന കാര്യം ആർക്കും അറിയില്ലെന്നതാണ് സത്യം. ഒട്ടേറെ ഔഷധ ഗുണങ്ങളുണ്ട് മാവിലയ്ക്ക്. നമ്മുടെ പറമ്പുകളിൽ നിൽക്കുന്ന മാവിന്റെ പഴുത്ത ഇലയും പച്ചിലയും തളിരിലയുമെല്ലാം ഒന്നിനൊന്നു മെച്ചമാണ്. വിറ്റാമിൻ എ, ബി, സി എന്നിവയാൽ സമ്പുഷ്ടമാണ് മാവില. ധാരാളം ആന്റി ഓക്സിഡന്റുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. പ്രമേഹം നിയന്ത്രിക്കാൻ മാവിലക്കു കഴിയും. മാവിന്റെ തളിരില ഒരു രാത്രി മുഴുവൻ വെള്ളത്തിലിട്ടു വച്ച് പിറ്റേന്ന് രാവിലെ നന്നായി ഞെരടി പിഴിഞ്ഞതിനു ശേഷം വെറും വയറ്റിൽ കഴിച്ചാൽ പ്രമേഹത്തിനു ശമനമുണ്ടാകും. പ്രമേഹത്തോടനുബന്ധിച്ചുണ്ടാകുന്ന നേത്ര രോഗങ്ങൾ നിയന്ത്രിക്കാനും ഇതുപയോഗിക്കാം. രക്ത സമ്മർദം കുറയ്ക്കാനും വെരിക്കോസ് വെയ്ന്‍ പോലുള്ള പ്രശ്നങ്ങക്കു പരിഹാരമായും മാവില ഉപയോഗിക്കാം. ക്ഷീണവും പിരിമുറുക്കവും ഒഴിവാക്കി ഉൻമേഷം വീണ്ടെടുക്കാൻ മാവിലയിട്ടു തിളപ്പിച്ച വെള്ളത്തിൽ കുളിച്ചാൽ മതി. പിത്താശയത്തിലുണ്ടാകുന്ന കല്ലും മൂത്രാശയക്കല്ലും നീക്കം ചെയ്യാൻ ദിവസവും രാവിലെ മാവില തണലിൽ ഉണക്കിപ്പൊടിച്ചത് ഒരു രാത്രി മുഴുവൻ വെള്ളത്തിൽ ഇട്ടുവച്ച് അരിച്ചെടുത്തശേഷം പിറ്റേന്നു രാവിലെ കുടിച്ചാൽ മതി.…
Read More » -
16/03/2024”ചെറുപ്പത്തില്‍ ബന്ധുവില്‍നിന്ന് അബ്യൂസ് നേരിട്ടു; അയാള്‍ക്ക് മകള്‍ ജനിച്ചപ്പോള്‍ മാപ്പ് പറഞ്ഞു”
തനിക്കുണ്ടായ വിഷാദ രോഗത്തിനു കാരണം പ്രണയനൈരാശ്യമല്ല, ചൈല്‍ഹുഡ് ട്രോമകളാണെന്നു വെളിപ്പെടുത്തി നടി ശ്രുതി രജനികാന്ത്. ഒരു ബന്ധുവില്‍നിന്നു ചൂഷണം നേരിട്ടുവെന്ന് ശ്രുതി പറയുന്നു. ”എനിക്ക് ചൈല്‍ഡ്ഹുഡ് ട്രോമകളുണ്ട്. ചൈല്‍ഡ് അബ്യൂസ് നേരിടേണ്ടി വന്നിട്ടുണ്ട്. ഞാനിത് എവിടേയും പറഞ്ഞിട്ടില്ല. എനിക്ക് പറയാന്‍ ബുദ്ധിമുട്ടുള്ളതു കൊണ്ടല്ല. ഇത് കാണുന്നവരില്‍ എന്നെ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്. അവരില്‍ ചിലര്‍ക്ക് ഇത് അറിയാം.”ശ്രുതിയുടെ വാക്കുകള്‍. യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. ”പ്രേമനൈരാശ്യമല്ല എന്റെ നിരാശയുടെ കാരണം. ഇതിനെക്കുറിച്ച് വീണ്ടും സംസാരിക്കുകയേ ചെയ്യരുത് എന്നാണ് സുഹൃത്തുക്കളൊക്കെ എന്നോടു പറഞ്ഞത്. അതൊരു ഡാര്‍ക്ക് സൈഡാണ്. ഇക്കാര്യം വീട്ടില്‍ അറിയില്ല. ഞാന്‍ പറഞ്ഞിട്ടില്ല. അതൊക്കെ ഞാന്‍ തന്നെ ഹാന്‍ഡില്‍ ചെയ്യുകയായിരുന്നു. അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഉപദ്രവിക്കാന്‍ വന്ന ആളെ ഞാന്‍ തന്നെ തല്ലിയിട്ടുണ്ട്. കുട്ടിക്കാലത്തേ ഇത്തരം സംഭവങ്ങള്‍ നടന്നതിനാല്‍ അത് നമ്മളെ പിന്നീടെല്ലാം വേട്ടയാടിക്കൊണ്ടിരിക്കും. പുറകില്‍ പെട്ടന്നൊരാള്‍ വന്നു നിന്നാല്‍ത്തന്നെ ശരീരം പ്രതികരിക്കും. എന്റെ സുഹൃത്തുക്കളോടു ഞാന്‍ പറഞ്ഞിട്ടുണ്ട്…
Read More »