NEWSSocial Media

”16 തികയാത്ത പാല്‍ക്കാരന്‍ പയ്യന്‍, ആ കഥ പണ്ട് ഞാന്‍ കോളേജില്‍ പഠിക്കുമ്പോള്‍ കേട്ടതാണ്”

ലയാള സിനിമയില്‍ ഹിറ്റുകള്‍ സമ്മാനിച്ച ഇരട്ട തിരക്കഥാകൃത്തുക്കളാണ് സച്ചിയും സേതുവും. ചോക്കലേറ്റാണ് ഇരുവരും ഒരുമിച്ച് തിരക്കഥയെഴുതിയ ആദ്യ സിനിമ. തുടര്‍ന്ന് റോബിന്‍ ഹുഡ്, മേക്കപ്പ് മാന്‍, സീനിയേഴ്സ്, ഡബിള്‍സ് തുടങ്ങിയ ചിത്രങ്ങളും ഇരുവരും ഒരുമിച്ച് തിരക്കഥയെഴുതിയ ചിത്രങ്ങളാണ്. 2012ല്‍ ഇരുവരും സ്വതന്ത്ര തിരക്കഥാകൃത്തുക്കളായി .

സച്ചിയും സേതുവും

തുടര്‍ന്ന് സേതു മല്ലുസിംഗിന് കഥയെഴുതി. ഐ ലവ് മി, സലാം കാശ്മീര്‍, കസിന്‍സ്, അച്ചായന്‍സ് തുടങ്ങിയ സിനിമകള്‍ക്ക് കഥയെഴുതുകയും ഒരു കുട്ടനാടന്‍ ബ്ലോഗ്, മഹേഷും മാരുതിയും എന്നീ ചിത്രങ്ങള്‍ കഥയെഴുതി സംവിധാനം ചെയ്യുകയും ചെയ്തു. റണ്‍ ബേബി റണ്‍, ചേട്ടായീസ്, അനാര്‍ക്കലി, രാമലീല, ഷെര്‍ലക് ടോംസ്, ഡ്രൈവിംഗ് ലൈസന്‍സ്, അയ്യപ്പനും കോശിയും തുടങ്ങിയ ചിത്രങ്ങള്‍ക്കാണ് സച്ചി ഒറ്റയ്ക്ക് തിരക്കഥ ഒരുക്കിയത്. ഇതില്‍ അനാര്‍ക്കലിയും അയ്യപ്പനും കോശിയും സച്ചി തന്നെ സംവിധാനം ചെയ്യുകയും ചെയ്തു.

Signature-ad

അനാര്‍ക്കലിയും അയ്യപ്പനും കോശിയും ഹിറ്റ് ചിത്രങ്ങളായിരുന്നു. അയ്യപ്പനും കോശിയും ചിത്രത്തിന് മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം സച്ചിക്ക് മരണാനന്തരമാണ് ലഭിച്ചത്. അയ്യപ്പനും കോശിയും ഇറങ്ങി, അതേ വര്‍ഷമാണ് സച്ചി മരിക്കുന്നത്. ഇപ്പോഴിതാ ഇരുവരും ഒരുമിച്ച് ആദ്യമായി തിരക്കഥയെഴുതിയ ചോക്ലേറ്റ് എന്ന ചിത്രത്തെിക്കുറിച്ചുള്ള തന്റെ ഓര്‍മകള്‍ സേതു പങ്കുവെച്ചത് വീണ്ടും ചര്‍ച്ചയാവുകയാണ്.

ചോക്ലേറ്റ് എന്ന ചിത്രത്തില്‍ പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന കോളേജില്‍ ആണ്‍കുട്ടി പഠിക്കുന്നത് എങ്ങനെയാണെന്നും സിനിമയിലെ 16 തികയാത്ത പാല്‍ക്കാരന്‍ പയ്യനെ എന്ന ഡയലോഗ് വന്നതിനെക്കുറിച്ചും സേതു പറയുന്ന കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. ക്ലബ് എഫ എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് സേതു ഓര്‍മകള്‍ പങ്കുവെക്കുന്നത്.

പെണ്‍കുട്ടികളുടെ കോളേജില്‍ ആണ്‍കുട്ടികള്‍ക്ക് അഡ്മിഷന്‍ ഉണ്ട് എന്ന ഒരു അറിവ് ഉണ്ടായിരുന്നു. പിന്നീട് ഒരിക്കല്‍ ഓഫീസില്‍ ഇരിക്കുമ്പോള്‍ സെന്റ് ആല്‍ബേര്‍ട്ട്സ് കോളേജിലെ കുറച്ചു കുട്ടികള്‍ വന്നു. ആല്‍ബേര്‍ട്ട്സ് അന്ന് മിക്സഡ് ആയിട്ടില്ല. ഈ കുട്ടികള്‍ പിരിവിന് വേണ്ടി വന്നതായിരുന്നു. അപ്പോള്‍ ഞങ്ങള്‍ അവരുടെ അടുത്ത് ചോദിച്ചു, പെണ്‍കുട്ടികളുടെ കോളേജില്‍ നിങ്ങള്‍ക്ക് പഠിക്കാന്‍ പറ്റുമെന്ന് പറഞ്ഞപ്പോള്‍, അവര്‍ പറഞ്ഞു, ഞങ്ങളും കേട്ടിട്ടുണ്ട് എന്ന്. അങ്ങനെ അതിനെക്കുറിച്ച് ഡീറ്റെയില്‍ ആയിട്ട് അന്വേഷിക്കുകയായിരുന്നു.

എങ്ങനെയാണ് എന്ന് അറിയില്ലെങ്കിലും പലര്‍ക്കും ഇങ്ങനെ ഒരു സംഭവം ഉണ്ട് എന്ന് അറിയാമായിരുന്നു. അങ്ങനെ ഈ അഫിലിയേഷന്‍ റൂള്‍ എടുത്തു നോക്കുമ്പോള്‍, അതില്‍ ഇങ്ങനെ ഓപ്പോസിറ്റ് സെക്സിന് ഒരു സീറ്റ് റിസര്‍വ് ചെയ്തിട്ടുള്ളതായി കണ്ടു. അങ്ങനെയാണ് ത്രെഡ് മനസിലേക്ക് വരുന്നത്.

”പൃഥ്വിരാജ് തന്നെയായിരുന്നു ആദ്യം മുതലേ മനസില്‍. ഞാന്‍ സെന്റ് പോള്‍സില്‍ പഠിക്കുമ്പോള്‍ സെന്റ് ട്രീസാസില്‍ ഇതുപോലെ 16 തികയാത്ത പാല്‍ക്കാരന്‍ പയ്യനെ… എന്ന് പറയുന്ന പോലെ ഒരു സംഭവമുണ്ടെന്ന് കേട്ടിട്ടുണ്ട്. ഡിഗ്രി കഴിഞ്ഞ് എല്‍എല്‍ബി പഠിക്കാന്‍ വേണ്ടി തിരുവനന്തപുരത്ത് പഠിക്കുമ്പോള്‍ അവിടുത്തെ വിമന്‍സ് കോളേജിലും ഇതുപോലെ ഒരു സംഭവം ഉണ്ടെന്ന് കേട്ടു. ഏത് സ്ഥലത്ത് പോയാലും പ്രാദേശികമായി വിമന്‍സ് കോളേജിനെ ചുറ്റിപ്പറ്റി ഇതുപോലെ ഒരു കഥയുണ്ടാകും. ഇതൊരു ഫിക്ഷന്‍ ആണ്. ഇതൊരിക്കലും സംഭവിച്ചതാവണം എന്നില്ല,” സേതു പറയുന്നു.

ഈ സംഭവം അപ്പോള്‍ സിനിമയില്‍ ജനറലൈസ് ചെയ്ത് പറഞ്ഞപ്പോള്‍ ഇത് ഏല്‍ക്കും തോന്നി. അങ്ങനെയാണ് ഈ ഡയലോഗ് സിനിമയില്‍ വരുന്നത് എന്നും സേതു പറയുന്നു. അതേസമയം, ”മോഹിനിയാട്ടി… മോഹിനായാട്ടി” എന്ന ഡയലോഗ് സലിം കുമാര്‍ കൈയ്യില്‍ നിന്ന് ഇട്ടതാണെന്നും സേതു കൂട്ടിച്ചേര്‍ത്തു.

 

Back to top button
error: