Social MediaTRENDING
അഴുകിയ മീനുകൾ ഉണക്കിയെടുത്താൽ ഉണക്കമീനാകില്ല; വായിക്കാതെ പോകരുത്!
News DeskMarch 17, 2024
അഴുകിയതും നിരവധി രാസവസ്തുക്കള്‍ ചേര്‍ത്തതുമായ പച്ചമീന്‍ നമ്മുടെ തീന്‍മേശയിലേക്ക് എത്തുന്നതിനെക്കുറിച്ച് പലപ്പോഴായി വാര്‍ത്തകള്‍ വരാറുണ്ട്.എങ്കിലും ഉണക്കമീനിന്റെ ഏറ്റവും വലിയ വിപണി കേരളമാണ്.തമിഴ്നാട്, കർണാടക, ആന്ധ്ര എന്തിനേറെ ഗുജറാത്തിൽ നിന്നുപോലും ഇവിടേക്ക് മീൻ എത്തുന്നുണ്ട്.
പണ്ടുതൊട്ടേ മത്സ്യങ്ങൾ കഴുകി വൃത്തിയാക്കി ഉപ്പിട്ട് ഉണക്കി സൂക്ഷിക്കുന്ന സമ്പ്രദായം നമ്മുടെ നാട്ടിലുണ്ടായിരുന്നു. ദീർഘകാലം കേടുകൂടാതെയിരിക്കും എന്നതും ഏതുകാലത്തും ഉപയോഗിക്കാമെന്നതുമായിരുന്നു ഇതിൻ്റെ ഗുണങ്ങൾ. വിപണി വളർന്നതോടെ തദ്ദേശീയമായ മത്സ്യസമ്പത്ത് പോരാതെ വന്ന് ഇപ്പോൾ ആന്ധ്രയിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമൊക്കെയുള്ള വരവു മത്സ്യങ്ങളാണ് ഉണക്കമീൻ വിപണിയിലെ പ്രധാന ഇനം. ഈ വരവു തന്നെയാണ് ഈ രംഗത്തെ മായം ഗുരുതരമാക്കുന്നതും
ആൻ്റിബോഡികളുടേയും എൻസൈമുകളുടേയും പ്രധാന ഉറവിടമായ പ്രോട്ടീൻ്റെ വലിയ സ്രോതസ്സാണ് ഉണക്കമീൻ. കലോറി കുറവാണെന്നതും ഇതിനെ ആരോഗ്യകരമായ ഭക്ഷണമാക്കുന്നു.എന്നാൽ ലാഭം വർദ്ധിപ്പിക്കുന്നതിനായി പ്രകൃതിദത്ത മാർഗ്ഗങ്ങളും ഗുണനിലവാരവും കൈയ്യൊഴിഞ്ഞ് അപായകരമായ രാസപ്രക്രിയകളുടെ പിന്നാലെയാണ് വ്യാപാരികൾ.
നല്ല മത്സ്യങ്ങൾ വൃത്തിയാക്കി കഴുകി ഉപ്പിട്ട് ഉണക്കേണ്ടതിനു പകരം ചീഞ്ഞതും മറ്റുതരത്തിൽ കേടായതുമൊക്കെയായ മത്സ്യങ്ങളാണ് ഇപ്പോൾ വ്യാപകമായി ഉണക്കമീനാക്കുന്നതിന് ഉപയോഗിക്കുന്നത്. തീർത്തും വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് ഈ ഉണക്കൽ പ്രക്രിയ നടക്കുന്നതും. കൂടുതൽ കാലം കേടുകൂടാതെയിരിക്കാൻ കാഴ്ച്ചക്ക് ഉപ്പുപോലിരിക്കുന്ന സോഡിയം ബെൻസോയേറ്റ്, മൃതദേഹങ്ങൾ അഴുകാതിരിക്കാൻ ഉപയോഗിക്കുന്ന ഫോർമാൽഡിഹൈഡ്, അമോണിയ തുടങ്ങിയ രാസവസ്തുക്കൾ ചേർത്തുണക്കുന്നതാണ് അടുത്ത അപകടം. കൂടാതെ ചില വ്യാപാരികൾ ഉണക്കമീനിൻ്റെ തൂക്കം കൂട്ടാനായി കുറെ ഈർപ്പം തങ്ങി നിൽക്കും വിധമേ ഉണക്കൂ. ഈ ഈർപ്പം രോഗകാരികളായ ബാക്ടീരിയകൾക്കു വളരാനുള്ള മികച്ച സാഹചര്യമാണ്. അങ്ങിനെ ബാക്ടീരിയ വന്ന് കേടാകാതിരിക്കാൻ ഡീഡിറ്റിയോ അതുപോലുള്ള കീടനാശിനികളോ അടിക്കും. കാഴ്ചക്ക് ഭംഗിതോന്നാനും അടിച്ച വിഷപദാർത്ഥങ്ങളുടെ രൂക്ഷത അറിയാതിരിക്കാനും പിന്നെ കൃത്രിമ രാസനിറങ്ങളും മണവും എസൻസുകളുമൊക്കെ ചേർക്കും. ഇങ്ങനെ അടിമുടി വിഷമയമായിട്ടാണ് പല ഉണക്കമീൻ കൊട്ടകളും നമുക്കുമുന്നിലെത്തുന്നത്.
വരും തലമുറയെക്കൂടി ബാധിക്കുന്നതാണ് ഡീഡിറ്റി പോലുള്ള കീടനാശിനികൾ. ഇങ്ങനെയുള്ള രാസവസ്തുക്കളാണ് ഉണക്കമീനിനൊപ്പം നമ്മുടെ ഉള്ളിലെത്തുന്നത്. വൃത്തിഹീനമായ സാഹചര്യങ്ങളിൽ ചീത്ത മീൻ സംസ്കരിച്ചുണ്ടാക്കുന്നതിൽ വരുന്ന രോഗകാരികളായ സൂക്ഷ്മജീവികളുടെ വകയായുള്ള വിഷബാധകളും അസുഖങ്ങളും വേറെ.
40% ഫോർമാലിനുള്ള 30 മില്ലി ലായനി കുടിച്ചാൽ മതി പൂർണ്ണാരോഗ്യവാനായ ഒരു മനുഷ്യൻ മരിക്കാൻ. ഒരുതവണ അകത്തെത്തി ദഹിച്ചുകഴിഞ്ഞ ഫോർമാലിൻ ശരീരത്തിനകത്ത് പലതരം വിഷങ്ങൾ ഉല്പാദിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യും. കാരൾ രോഗം, കാഴ്ച നാശം തുടങ്ങിയ അകപടങ്ങൾ ഫോർമാലിൻ്റെ ഉപയോഗം നേരിട്ടുണ്ടാക്കുന്നതാണ്. ശ്വാസനാളത്തെ ഗുരുതരമായി ബാധിക്കുന്ന ഒന്നാണ് അമോണിയ. ഇത് ശരീരത്തിലെത്തിയാൽ പല രോഗങ്ങൾക്കും കാരണമാകും. അതുകൊണ്ട് തന്നെ കടയില്‍ നിന്ന് വാങ്ങുന്ന ഉണക്കമീനുകളുടെ ഉപയോഗം കുറക്കുക എന്നത് തന്നെയാണ് ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം.