മാമ്പഴം മാത്രമല്ല,മാവിലയും വിറ്റ് കാശാക്കാം; കാരണങ്ങൾ ഇവയാണ്
പ്രമേഹം നിയന്ത്രിക്കാൻ മാവിലക്കു കഴിയും. മാവിന്റെ തളിരില ഒരു രാത്രി മുഴുവൻ വെള്ളത്തിലിട്ടു വച്ച് പിറ്റേന്ന് രാവിലെ നന്നായി ഞെരടി പിഴിഞ്ഞതിനു ശേഷം വെറും വയറ്റിൽ കഴിച്ചാൽ പ്രമേഹത്തിനു ശമനമുണ്ടാകും. പ്രമേഹത്തോടനുബന്ധിച്ചുണ്ടാകുന്
രക്ത സമ്മർദം കുറയ്ക്കാനും വെരിക്കോസ് വെയ്ന്‍ പോലുള്ള പ്രശ്നങ്ങക്കു പരിഹാരമായും മാവില ഉപയോഗിക്കാം. ക്ഷീണവും പിരിമുറുക്കവും ഒഴിവാക്കി ഉൻമേഷം വീണ്ടെടുക്കാൻ മാവിലയിട്ടു തിളപ്പിച്ച വെള്ളത്തിൽ കുളിച്ചാൽ മതി.
പിത്താശയത്തിലുണ്ടാകുന്ന കല്ലും മൂത്രാശയക്കല്ലും നീക്കം ചെയ്യാൻ ദിവസവും രാവിലെ മാവില തണലിൽ ഉണക്കിപ്പൊടിച്ചത് ഒരു രാത്രി മുഴുവൻ വെള്ളത്തിൽ ഇട്ടുവച്ച് അരിച്ചെടുത്തശേഷം പിറ്റേന്നു രാവിലെ കുടിച്ചാൽ മതി. മൂത്രാശയക്കല്ലും പിത്താശയക്കല്ലുമൊക്കെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ അപ്രത്യക്ഷമാകും. ദഹന പ്രശ്നങ്ങൾ പരിഹരിക്കാനും ഇതു സഹായിക്കും.
മാവില തണലിൽ ഉണക്കിപ്പൊടിച്ച വെള്ളം ദിവസം മൂന്നു നേരം കുടിച്ചാൽ എത്ര കഠിനമായ അതിസാരവും ശമിക്കും. മാവില ചതച്ചെടുത്ത് നീരു പിഴിഞ്ഞ് ചെറുതായി ചൂടാക്കി ചെവിയിൽ പുരട്ടിയാൽ ചെവിവേദന കുറയും. മാവില കത്തിച്ച് ആ പുക ശ്വസിച്ചാൽ ഇക്കിളിനും തൊണ്ടരോഗങ്ങൾക്കും ശമനമുണ്ടാകും.
വർഷങ്ങൾക്ക് മുൻപ് മലയാളികൾ രാവിലെ പല്ലുതേപ്പിന് മാവില ഉപയോഗിച്ചിരുന്നു. വിവിധ തരം ടൂത്ത് പേസ്റ്റുകൾ വിപണിയിലെത്തിയതോടെ ആളുകൾ എല്ലാവരും മാവിലയെ ഉപേക്ഷിക്കുകയായിരുന്നു.എന്നാൽ
‘പഴുത്ത മാവില കൊണ്ട് പല്ല് തേച്ചാൽ പുഴുത്ത പല്ലും നവരത്നമാകും’ എന്നൊരു ചൊല്ല് തന്നെയുണ്ട്. ഇന്ന് മാർക്കറ്റിൽ പല്ലിന് ശോഭ പകരുന്ന പല ചൂർണ്ണങ്ങളിലും മാവില ഘടകമാണ്. പല്ലിന് മാത്രമല്ല മോണരോഗങ്ങൾ, അരുചി, പ്രമേഹം, രക്തസമ്മർദം, ഛർദി, ചർമരോഗങ്ങൾ, അതിസാരം, പൊള്ളൽ, അ ൾസർ, ചെവി വേദന എന്നിവയ്ക്കെല്ലാം മാവില നല്ലതാണ്.
മാവിന്റെ തളിര്, മൂപ്പെത്തിയ ഇലകൾ, പഴുത്ത ഇലകൾ, ഇലഞെട്ട്, ഇവയെല്ലാം ആയുർവേദം വിവിധ രോഗങ്ങളിൽ ഔഷധമാക്കാറുണ്ട്. ‘ആമ്ര പല്ലാവാദി കഷായം’, ‘ജംബാമ്രപല്ലവാദി കഷായം’ ഇവയിൽ മാവില ഘടകമാണ്.