Social MediaTRENDING

മഴ വേണം; ഋഷ്യശൃംഗനെ ആകര്‍ഷിച്ച് ഒരിക്കൽ കൂടി കേരളത്തിൽ എത്തിക്കണമെന്ന് സോഷ്യൽ മീഡിയ 

ലയാളികള്‍ എന്നും നെഞ്ചിലേറ്റിയ സിനിമകളില്‍ ഒന്നായിരുന്നു ഭരതന്‍ സംവിധാനം ചെയ്ത വൈശാലി എന്ന സിനിമ. അംഗ രാജ്യത്തെ കൊടിയ വരള്‍ച്ചമാറ്റി മഴപെയ്യിക്കുവാനായി വിഭാണ്ഡകന്‍ എന്ന മഹര്‍ഷിയുടെ മകനായ ഋഷ്യശൃംഗനെ ആകര്‍ഷിച്ച് രാജ്യത്ത് എത്തിക്കാന്‍ ദാസിയുടെ മകളും സുന്ദരിയുമായ വൈശാലി നിയോഗിക്കപ്പെടുന്നു. വൈശാലിയാല്‍ ആകൃഷ്ടനായി ഋഷ്യശൃംഗന്‍ അംഗരാജ്യത്തു വന്നു യാഗം നടത്തി മഴ പെയ്യിക്കുന്നു. ഇതാണ് സിനിമയുടെ പ്രമേയം.
ചിത്രത്തിലെ ഋഷ്യശൃംഗനെയും വൈശാലിയെയും ഇന്നും സിനിമാ പ്രേമികള്‍ മറക്കാനിടയില്ല. അത്രയും മനോഹരമായിരുന്നു സിനിമയിലെ ഗാനരംഗങ്ങളും അവരുടെ അഭിനയവും. കഥാപാത്രങ്ങളിലൂടെ ജീവിക്കുകയായിരുന്നു അവർ.
  സഞ്ജയ് മിത്രയാണ് ഋഷ്യശൃംഗനായി നമുക്ക് മുന്നില്‍ എത്തിയത്. സിനിമയിലെ ഒരുമിച്ചുള്ള അഭിനയം പിന്നീട് അവരെ ഒരുമിച്ചുള്ള ജീവിതത്തിലേക്ക് വഴി തിരിച്ചു. ചിത്രത്തിനുശേഷം അധികം വൈകാതെ തന്നെ അവര്‍ വിവാഹിതരായി. എന്നാല്‍ 2007 ല്‍ വിവാഹമോചിതരാവുകയും ചെയ്തു.
വൈശാലിയുടെ ഷൂട്ടിങ് വേളയിലാണ് സഞ്ജയ് മിത്രയും സുപര്‍ണ ആനന്ദും ആദ്യമായി നേരിട്ടു കാണുന്നത്. വൈശാലിയില്‍ നിന്നു ആരംഭിച്ച സൗഹൃദം പിന്നീട് ദൃഢമായി. ആ സൗഹൃദം പ്രണയമായി, പിന്നീട് വിവാഹത്തില്‍ എത്തിച്ചേര്‍ന്നു.
വൈശാലിയില്‍ അഭിനയിക്കാന്‍ എത്തുമ്പോള്‍ സുപര്‍ണ ആനന്ദിന് 16 വയസ് കഴിഞ്ഞിട്ടേയുള്ളൂ. സഞ്ജയ് മിത്രയ്ക്ക് 22 വയസും.ഒത്തുപോകാന്‍ സാധിക്കാതെ വന്നപ്പോള്‍ ആണ് ബന്ധം വേര്‍പ്പെടുത്തിയതെന്ന് ഇരുവരും തുറന്നുപറയുന്നു. സുപര്‍ണയ്ക്കും സഞ്ജയ് മിത്രയ്ക്കും രണ്ട് ആണ്‍മക്കളുണ്ട്. ഇരുവരും സുപര്‍ണയ്ക്കൊപ്പമാണ് ഇപ്പോള്‍ താമസിക്കുന്നത്.
1988 ല്‍ എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഭരതന്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് സിനിമയാണ് വൈശാലി.ഇതിലെ ഗാനങ്ങളെല്ലാം ഇന്നും ഹിറ്റാണ്.ഇടുക്കിയിലാണ് സിനിമയുടെ ഏറിയപങ്കും ചിത്രീകരിച്ചത്. ഇടുക്കി അണക്കെട്ടിന് സമീപം ചിത്രീകരിച്ച ഇന്ദ്രനീലിമയോളമെന്ന ഗാനം ഇന്നും അവിസ്മരണീയമായ ഒന്നാണ്.ഇടുക്കിയിലെ കുളമാവിൽ വിശാലമായ റിസർവുകളിലായിരുന്നു സിനിമയുടെ ഷൂട്ടിംഗ്.
ഭരതന്റെ മാസ്റ്റർപീസ് ആണ് വൈശാലി എന്ന ചിത്രം. ഭരതനും എം ടിയും ആദ്യമായി ഒന്നിച്ച ആ ചിത്രം മലയാളികൾക്കും അവരുടെ നൊസ്റ്റാൾജിയയുടെ ഭാഗമാണ്. എംടിയുടെ എഴുത്ത്, ഓരോ ഫ്രെയിമും മനസ്സിൻ കൊത്തി വച്ചതു പോലുള്ള ഫ്രെയിമുകൾ… മധു അമ്പാട്ടിന്റെ വിസ്മയിപ്പിക്കുന്ന ക്യാമറാ ദൃശ്യങ്ങൾ… ഒ.എന്‍.വി.-ബോംബെ രവി ടീമിന്റെ മനോഹരമായ ഗാനങ്ങൾ, സുപര്‍ണയുടെ അപ്സരസൗന്ദര്യം… എല്ലാം ഒത്തുചേർന്നപ്പോൾ ഭരതന് മാത്രം വരക്കാൻ കഴിയുന്ന വിസ്മയിപ്പിക്കുന്നൊരു പെയിന്റിംഗ് പോലെ മലയാളികളുടെ ഹൃദയത്തിലിടം പിടിക്കുകയായിരുന്നു വൈശാലി..
മലയാളത്തിലെ എക്കാലത്തെയും ക്ലാസ്സിക് സിനിമകളിൽ ഒന്നാണ് വൈശാലി. ചിത്രത്തിൽ ലോമപാദൻ എന്ന രാജാവിന്റെ വേഷത്തിൽ  അഭിനയിച്ചത് അക്കാലത്തെ ആക്ഷൻ ഹീറോ ബാബു ആന്റണിയാണ്.

വൈശാലിയിലെ യാഗം ചിത്രീകരിക്കുമ്പോൾ യഥാർത്ഥത്തിൽ മഴയുണ്ടായി: സഹസംവിധായകൻ ജയരാജ്

” യാഗം സീൻ ഷൂട്ട് ചെയ്യുന്ന സമയം. നാലു ഫയർ എഞ്ചിനൊക്കെ കൊണ്ടുവന്ന് ലൊക്കേഷനിൽ നിർത്തിയിട്ടുണ്ട്. ഭരതേട്ടനും വാസുവേട്ടനുമൊക്കെ ഓരോ ടെന്റുകളിലായി ഇരിക്കുകയാണ്. യാഗം തുടങ്ങി, പക്ഷേ ഫയർ എഞ്ചിൻ ഓൺ ചെയ്യേണ്ടി വന്നില്ല, മഴ പെയ്യാൻ തുടങ്ങി. വൈശാലിയിൽ കാണുന്ന മുഴുവൻ കരിമേഘങ്ങളും അവിടെ ഉരുണ്ടുകൂടിയതാണ്. ഞങ്ങൾക്കെല്ലാം അത് അവിശ്വസനീയമായി തോന്നി. മധു അമ്പാട്ട് എന്തു ചെയ്യണമെന്നറിയാതെയായി. ആ രംഗങ്ങളിൽ നിങ്ങൾ കാണുന്ന മഴയെല്ലാം യഥാർത്ഥത്തിൽ അവിടെ  പെയ്തതാണ്,. പ്രകൃതി പോലും ആ മാസ്റ്റർ പീസ് ചിത്രത്തിന്  അനുകൂലമായി പ്രവർത്തിച്ചു ” ജയരാജ് പറഞ്ഞു.

Signature-ad

 

‘വൈശാലി,’ ‘മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം’ ഉൾപ്പടെയുള്ള ചിത്രങ്ങളിൽ ഭരതന്റെ സഹസംവിധായകനായി പ്രവർത്തിച്ചുകൊണ്ടായിരുന്നു ജയരാജിന്റെ തുടക്കം.
ജയരാജ്
1992 – മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സം‌വിധായകൻ(കുടുംബസമേതം)
1996 – മികച്ച സം‌വിധായകൻ (
ദേശാടനം)
1997 – ജനപ്രീതിയും കലാമൂല്യവുമുള്ള മികച്ച ചിത്രത്തിന്റെ സം‌വിധായകൻ (
കളിയാട്ടം)
1999 – മികച്ച ചിത്രത്തിന്റെ സം‌വിധായകൻ (
കരുണം)
2014 – മികച്ച ചിത്രത്തിന്റെ സം‌വിധായകൻ (ഒറ്റാൽ)

Back to top button
error: