Social MediaTRENDING

”നമ്മള് ഈ ഡാന്‍സൊന്നും പഠിച്ചിട്ടില്ല, പക്ഷേ അനിയനെ കാര്യമായിട്ട് പഠിപ്പിക്കണം”

ന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ഡോ.ആര്‍എല്‍വി രാമകൃഷ്ണനെതിരെ നര്‍ത്തകി സത്യഭാമ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായ പശ്ചാത്തലത്തില്‍ കലാഭവന്‍ മണിയെക്കുറിച്ചുള്ള കുറിപ്പുമായി റഫീക്ക് സീലാട്ട്. കലാഭവന്‍ മണിയും രാമകൃഷ്ണനും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെക്കുറിച്ചാണ് റഫീക്കിന്റെ കുറിപ്പ്. നൃത്തത്തോടുള്ള സഹോദരന്റെ താല്‍പര്യത്തെ ഗൗരവത്തോടെ കണ്ടിരുന്ന വ്യക്തിയായിരുന്നു മണിയെന്നും പഠനത്തിനുള്ള പിന്തുണയും നല്‍കിയെന്നും റഫീക്ക് സീലാട്ട് പറയുന്നു.

റഫീക്ക് സീലാട്ടിന്റെ കുറിപ്പ്

രണ്ട് ആളുകള്‍ക്കിടയില്‍ സൃഷ്ടിക്കപ്പെട്ട അഭേദ്യമായ ബന്ധമായിരുന്നു മണിയുടേയും അദ്ദേഹത്തിന്റെ ഇളയ സഹോദരന്‍ രാമകൃഷ്ണന്റേതും.

എന്ന് ആദ്യകാലങ്ങളില്‍ ഞാന്‍ മണിയെ കാണുവാന്‍ ചാലക്കുടിയിലുള്ള അദ്ദേഹത്തിന്റെ ആ പഴയ തറവാട് വീട്ടില്‍ പലപ്പോഴും പോയിരുന്നപ്പോള്‍ എനിക്ക് മനസ്സിലാക്കുവാന്‍ കഴിഞ്ഞിരുന്നത്.

മണിയ്ക്ക് തന്റെ ഇളയ സഹോദരനോടുള്ള അമിത വാത്സല്യമായിരുന്നു പലപ്പോഴും രാമകൃഷ്ണനില്‍ കണ്ടിരുന്ന പരിഭവവും കൊച്ചു കൊച്ചു പരാതികളും.

മണി രാമകൃഷ്ണനെ ചൊടിപ്പിക്കുവാനായി ഞങ്ങളോട് കണ്ണിറുക്കി കാണിച്ച് എന്തെങ്കിലുമൊക്കെ പറയുമായിരുന്നു.

ഉടന്‍ തന്നെ രാമകൃഷ്ണന്‍ പിണങ്ങുന്ന കാഴ്ചകളും കണ്ടിട്ടുണ്ട്.

കുട്ടന്‍ ഒരു പാവാ… എന്ന് മണി പലകുറി പറയുന്നതും ഞാന്‍ കേട്ടിട്ടുണ്ട്.

ഒരേ ജീവിത സാഹചര്യത്തില്‍ വളര്‍ന്നവര്‍ക്ക് പരസ്പരം നന്നായി മനസ്സിലാക്കുവാനാകും എന്നതാണ് ശക്തമായ പല സഹോദര ബന്ധങ്ങള്‍ക്കും കാരണം.

ഏറ്റവും ഊഷ്മളമായ ഒരു അനുഭവമാണ് മൂത്ത സഹോദരനില്‍ നിന്നും ലഭിക്കുന്ന കെയര്‍.

സഹോദര സ്നേഹം മാനസീകവും സാംസ്‌കാരികവുമായ വളര്‍ച്ചയില്‍ ഏറെ സ്വാധീനം ചെലുത്തും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

രാമകൃഷ്ണന്‍ പലപ്പോഴും മണിയുടെ ഒരു മാര്‍ഗ്ഗദര്‍ശകനും അദ്ധ്യാപകനുമായി മാറുന്നത് ചില സംസാരങ്ങള്‍ക്കിടയില്‍ എനിക്ക് തോന്നിയിട്ടുണ്ട്.

അപ്പോഴെല്ലാം ഉള്ളില്‍ തികഞ്ഞ വാത്സല്യത്തോടെ മണി ചിരിക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്.

ഇത്തരം സഹോദര സ്നേഹത്തിന്റെ സ്വഭാവ വിശേഷണങ്ങള്‍ ഒരു സുഹൃത്തിലും പ്രണയിനിയില്‍ പോലും ഒരുപക്ഷെ നമുക്ക് കാണാന്‍ കഴിഞ്ഞെന്ന് വരില്ല.

സഹോദരങ്ങള്‍ തമ്മില്‍ ഐക്യമുണ്ടെങ്കില്‍ പുറമേ നിന്നും ആരുടേയും പിന്തുണ പോലും ഒരാള്‍ക്കും ആവശ്യമില്ല.

മണിക്ക് രാമകൃഷ്ണനോട് ഭയങ്കര ഇഷ്ടമായിരുന്നു.

ഒരിക്കല്‍ മണി പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു.

നമ്മള് ഈ ഡാന്‍സൊന്നും ക്ളാസ്സിലൊന്നും പോയി പഠിച്ചിട്ടില്ല.

വയറ്റീ പിഴപ്പിന് വേണ്ടി ഒരു ആത്മവിശ്വാസത്തോടെ എല്ലാം അങ്ങട് ചെയ്യുന്നു.

പക്ഷേ അനിയനെ കാര്യമായിട്ട് തന്നെ പഠിപ്പിക്കണം.

അവന് താല്‍പര്യം പാട്ടും ഡാന്‍സുമൊക്കെയാണ്.

മണി എന്ന സ്നേഹനിധിയായ സഹോദരന്റെ അഭിലാഷവും പ്രയത്നവുമാണ് രാമകൃഷ്ണനിലെ നര്‍ത്തകനോടൊപ്പം ഇന്നുംസഞ്ചരിക്കുന്ന പോസിറ്റീവ് എനര്‍ജി.

സ്നേഹത്തിന്റെ ലാളിത്യം ഈ ഭൂമിയിലെ മനുഷ്യരായ നമുക്ക് ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.

നാം ജാതി,മതം,വര്‍ഗ്ഗം,ഗോത്രം,വര്‍ണ്ണം ഇവയുടെയൊക്കെ പിറകില്‍ എന്തിനൊക്കെയോ വേണ്ടി അന്തവും കുന്തവുമില്ലാതെ പായുകയാണ്.

മണിയെ എന്നും ഇഷ്ടമാണ്.
അവന്റെ സഹോദര സ്നേഹത്തേയും.

Back to top button
error: