NEWSSocial Media

”ചെറുപ്പത്തില്‍ ബന്ധുവില്‍നിന്ന് അബ്യൂസ് നേരിട്ടു; അയാള്‍ക്ക് മകള്‍ ജനിച്ചപ്പോള്‍ മാപ്പ് പറഞ്ഞു”

നിക്കുണ്ടായ വിഷാദ രോഗത്തിനു കാരണം പ്രണയനൈരാശ്യമല്ല, ചൈല്‍ഹുഡ് ട്രോമകളാണെന്നു വെളിപ്പെടുത്തി നടി ശ്രുതി രജനികാന്ത്. ഒരു ബന്ധുവില്‍നിന്നു ചൂഷണം നേരിട്ടുവെന്ന് ശ്രുതി പറയുന്നു. ”എനിക്ക് ചൈല്‍ഡ്ഹുഡ് ട്രോമകളുണ്ട്. ചൈല്‍ഡ് അബ്യൂസ് നേരിടേണ്ടി വന്നിട്ടുണ്ട്. ഞാനിത് എവിടേയും പറഞ്ഞിട്ടില്ല. എനിക്ക് പറയാന്‍ ബുദ്ധിമുട്ടുള്ളതു കൊണ്ടല്ല. ഇത് കാണുന്നവരില്‍ എന്നെ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്. അവരില്‍ ചിലര്‍ക്ക് ഇത് അറിയാം.”ശ്രുതിയുടെ വാക്കുകള്‍. യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍.

”പ്രേമനൈരാശ്യമല്ല എന്റെ നിരാശയുടെ കാരണം. ഇതിനെക്കുറിച്ച് വീണ്ടും സംസാരിക്കുകയേ ചെയ്യരുത് എന്നാണ് സുഹൃത്തുക്കളൊക്കെ എന്നോടു പറഞ്ഞത്. അതൊരു ഡാര്‍ക്ക് സൈഡാണ്. ഇക്കാര്യം വീട്ടില്‍ അറിയില്ല. ഞാന്‍ പറഞ്ഞിട്ടില്ല. അതൊക്കെ ഞാന്‍ തന്നെ ഹാന്‍ഡില്‍ ചെയ്യുകയായിരുന്നു. അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഉപദ്രവിക്കാന്‍ വന്ന ആളെ ഞാന്‍ തന്നെ തല്ലിയിട്ടുണ്ട്. കുട്ടിക്കാലത്തേ ഇത്തരം സംഭവങ്ങള്‍ നടന്നതിനാല്‍ അത് നമ്മളെ പിന്നീടെല്ലാം വേട്ടയാടിക്കൊണ്ടിരിക്കും. പുറകില്‍ പെട്ടന്നൊരാള്‍ വന്നു നിന്നാല്‍ത്തന്നെ ശരീരം പ്രതികരിക്കും.

Signature-ad

എന്റെ സുഹൃത്തുക്കളോടു ഞാന്‍ പറഞ്ഞിട്ടുണ്ട് എന്നെ പുറകില്‍ വന്നു പ്രാങ്ക് ചെയ്യരുതെന്ന്. കാരണം എന്റെ ആദ്യ പ്രതികരണം അടി ആയിരിക്കും. അന്നുതൊട്ട് എന്റെ ഇമോഷന്‍ ബാലന്‍സ് ചെയ്തുകൊണ്ടാണ് പോകുന്നത്.

പക്ഷേ അന്നത് സംഭവിച്ചപ്പോള്‍ ഞാന്‍ നിശ്ശബ്ദയായില്ല, പ്രതികരിച്ചു ബഹളം വച്ചു. കുട്ടികളും പേടിക്കരുത്, പ്രതികരിക്കണം. കൂടി വന്നാല്‍ എന്തുചെയ്യും? കൊല്ലുമായിരിക്കും. ആത്മാഭിമാനം നഷ്ടപ്പെടുന്നതിലും ഭേദം കൊല്ലുന്നതാണ്. കൊല്ലുന്നെങ്കില്‍ കൊല്ലട്ടെ എന്ന് കരുതി പ്രതികരിക്കണം. നമുക്ക് ആ ശക്തിയുണ്ട്. ഏത് പ്രായത്തിലാണെങ്കിലും. ഞാനത് അനുഭവിച്ചിട്ടുള്ളതാണ്. എന്നെ അബ്യൂസ് ചെയ്തയാള്‍ക്ക് പെണ്‍കുട്ടിയാണ്.

വേണമെങ്കില്‍ അയാളെ തുറന്നു കാണിക്കാം. നമുക്ക് പല രീതിയില്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാം. ഇപ്പോള്‍ അയാള്‍ക്ക് എന്റെ നിഴല് കാണുമ്പോള്‍ തന്നെ പേടിയാണ്. ആ ചെറിയ പ്രായത്തിലും എന്നെ പേടിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.

ഞാനത് പറയുമോ എന്ന പേടി കാരണം എന്റെയോ എന്റെ അനിയത്തിമാരുടെയോ അടുത്ത് വരില്ല. അത്യാവശ്യമുള്ളവര്‍ക്കൊരു മുന്നറിയിപ്പും കൊടുത്തിട്ടുണ്ട്. അയാള്‍ക്ക് പെണ്‍കുട്ടിയാണ്. ഒരു ദിവസം പോലും സമാധാനത്തോടെ കിടന്നുറങ്ങാന്‍ പറ്റില്ല. എന്റെ മോളോട് ആരെങ്കിലും ഇങ്ങനെ ചെയ്യുന്നുണ്ടാകുമോ എന്ന് ചിന്തിക്കുന്നുണ്ടാകും. ആ ചിന്ത അയാളെ എന്നും വേട്ടയാടും.”ശ്രുതിയുടെ വാക്കുകള്‍.

ടെലിവിഷന്‍ സീരിയലുകളിലൂടെ ശ്രദ്ധ നേടിയ നടിയാണ് ശ്രുതി രജനികാന്ത്. സിനിമയിലും സജീവമാണ് ശ്രുതി.

Back to top button
error: