Social MediaTRENDING

”ഇവര്‍ ഡ്യൂപ്ലിക്കേറ്റ്… മിമിക്രി അവതരിപ്പിക്കാന്‍ കൊള്ളാം, വലിയ നിറമില്ല സുന്ദരിയാണെന്ന് അവകാശപ്പെടേണ്ട”

ലവിധത്തിലുള്ള ബോഡി ഷെയ്മിങ് നമ്മുടെ സമൂഹത്തില്‍ നടക്കുന്നുണ്ട്. എന്നാല്‍ മനുഷ്യത്വം ഒട്ടും തൊട്ട് തീണ്ടിയിട്ടില്ലാത്ത തരത്തില്‍ സഹജീവി കുത്തി നോവിച്ച് അതിന്റെ ഏറ്റവും ഭയാനകമായ രീതിയില്‍ ഒരു പ്രസംഗം നടത്തിയിരുന്നു കഴിഞ്ഞ ദിവസം കലാമണ്ഡലം സത്യഭാമ. നര്‍ത്തകനും നടനുമായ ഡോ.ആര്‍എല്‍വി രാമകൃഷ്ണന് നേരെയാണ് അധിക്ഷേപ പരാമര്‍ശം കലാമണ്ഡലം സത്യഭാമ നടത്തിയത്. നര്‍ത്തകന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു ഒരു യുട്യൂബ് ചാനല്‍ അഭിമുഖത്തില്‍ സത്യഭാമ പറഞ്ഞത്.

ആര്‍എല്‍വി രാമകൃഷ്ണന്റെ പേര് പരാമര്‍ശിച്ചില്ലെങ്കിലും ഇയാള്‍ ചാലക്കുടിക്കാരന്‍ നര്‍ത്തകനാണെന്നും സംഗീത നാടക അക്കാദമിയുമായി ഇയാള്‍ക്ക് പ്രശ്‌നമുണ്ടായിരുന്നുവെന്നും പറഞ്ഞിരുന്നു. സത്യാഭാമയുടെ അഭിമുഖം വൈറലായതോടെ കേരളമൊന്നാകെപ്രതിഷേധം അറിയിച്ച് എത്തി. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ച് അഭിനേത്രി മല്ലിക സുകുമാരന്‍ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മല്ലിക സുകുമാരന്‍ സത്യഭാമയുടെ വാക്കുകളോടുള്ള എതിര്‍പ്പ് മല്ലിക സുകുമാരന്‍ പ്രകടപ്പിച്ചത്. മോഹിനിയുടെ ഏഴ് അയലത്ത് വരാത്തവരാണ് മോഹിനിയാവണം മോഹിനിയാട്ടം കളിക്കേണ്ടത് എന്നൊക്കെ പറയുന്നതെന്നാണ് മല്ലിക സുകുമാരന്‍ പറഞ്ഞത്. മല്ലിക സുകുമാരന്റെ വാക്കുകളിലേക്ക്… ‘ഓരോ നിറത്തിനും അതിന്റേതായ വ്യഖ്യാനമുണ്ട്. വെളുപ്പ് എന്നാല്‍ സമാധാനം… ചുവപ്പെന്നാല്‍ അപകടം അങ്ങനെ പലതരത്തില്‍ നിറത്തിനെ വ്യാഖ്യാനിക്കാറുണ്ട്. ഇതുപോലെ കലയ്ക്കും നിറമുണ്ട്.’

‘പക്ഷെ ഈ അടുത്ത കാലത്തായി അത് വലിയ രീതിയില്‍ മിസ് യൂസ് ചെയ്യുന്നുണ്ട്. അതുപോലെ കലാമണ്ഡലം സത്യഭാമ പറഞ്ഞത്. വേറെ ആരെങ്കിലുമാണെങ്കില്‍ ടിവിയില്‍ ഇത്ര ഓപ്പണായി പറയാന്‍ മടിച്ചുവെന്നിരിക്കും. ഞാന്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ക്ക് പ്രതികരിക്കുന്നയാളാണ്.’

‘ഈ പറയുന്ന കലാമണ്ഡലം സത്യഭാമ ഒറിജിനല്‍ സത്യഭാമ ടീച്ചറല്ല. ഞാന്‍ ഒരുപാട് ബഹുമാനിച്ചിരുന്ന ടീച്ചറാണ് കലാമണ്ഡലം സത്യഭാമ ടീച്ചര്‍. ആ ടീച്ചര്‍ ഇപ്പോഴില്ലാ… ഇവര്‍ ജൂനിയറാണ്. ഒരിക്കലും ഒരു അധ്യാപിക ഇങ്ങനെ പറയാന്‍ പാടില്ല. ഇവരൊക്കെ അധ്യാപികമാരാണോ?. എവിടുത്തെ അധ്യാപികയാണിവര്‍. ഇവര്‍ക്കൊക്കെ എതിരെ വേണം സര്‍ക്കാര്‍ ചോദിക്കാന്‍. നിറങ്ങളുടെ അടിസ്ഥാനത്തിലാണോ മനുഷ്യന്റെ രീതികള്‍ നിശ്ചയിക്കുന്നത്.’

‘ഈ പറഞ്ഞ അവര്‍ വെളുത്ത മദാമ്മയാണോ?. അവര്‍ക്കും വലിയ നിറമൊന്നുമില്ല. അതുകൊണ്ട് തന്നെ ഭയങ്കര സുന്ദരിയാണെന്നൊന്നും അവകാശപ്പെടേണ്ട. എന്ത് പറയാനാണ് ഇവരോടൊക്കെ. ഇവരാണോ കുട്ടികളെ പഠിപ്പിക്കുന്നത് എന്നാണ് എനിക്ക് ആദ്യം തോന്നിയത്. പറയുന്ന ഭാഷയ്ക്ക് ഒരു സഭ്യത വേണം. സമൂഹത്തില്‍ ഇവരെയൊക്കെ ആര് മൈന്റ് ചെയ്യും?.’

‘രാമകൃഷ്ണന് എന്തെങ്കിലും കുഴപ്പമുള്ളതായി എനിക്ക് തോന്നിയില്ല. മനോഹരമായി അദ്ദേഹം നൃത്തം ചെയ്യുന്നുണ്ട്. സത്യഭാമ മോഹിനിയാണെന്ന് തന്നെത്താന്‍ പറഞ്ഞാല്‍ മതിയോ?. ഇതാണ് എനിക്ക് മനസിലാവാത്തത്. ഒരു മോഹിനി പറഞ്ഞാല്‍ നമുക്ക് സമ്മതിച്ചുകൊടുക്കാം.’

‘മോഹിനിയുടെ ഏഴ് അയലത്ത് വരാത്തവര്‍ കൂടി മോഹിനിയാവണം മോഹിനിയാട്ടം കളിക്കേണ്ടത് എന്നൊക്കെ പറഞ്ഞാലോ… വലിയ വിഷമം അത് കേട്ടപ്പോള്‍ തോന്നിയതുകൊണ്ടാണ് ഇങ്ങനെ പ്രതികരിക്കുന്നത്. നിറത്തിന്റെ അടിസ്ഥാനത്തിലല്ല ഒരു കലാകാരനേയോ കലാകാരിയേയോ നമ്മള്‍ തീരുമാനിക്കുന്നത്. ഇങ്ങനൊക്കെ പറയുന്ന അധ്യാപികമാരെ ആദ്യം കലാമണ്ഡലത്തില്‍ നിന്നും അടിച്ചിറക്കി വിടണം.’

‘കലാമണ്ഡലം എന്ന ലേബല്‍ എടുത്ത് കളയാനും പറയണം. കലാമണ്ഡലത്തിന് നാണക്കേടാണ് അല്ലെങ്കില്‍. യഥാര്‍ത്ഥ കലാമണ്ഡലം സത്യഭാമ ടീച്ചര്‍ മരിച്ചു. ഇവര്‍ ഡ്യൂപ്ലിക്കേറ്റ്… ഡമ്മി. മിമിക്രി അവതരിപ്പിക്കാനൊക്കെ കൊള്ളാം. മാന്യതയുള്ള സ്ത്രീയാണെങ്കില്‍ പരസ്യമായി രാമകൃഷ്ണനോട് മാപ്പ് പറയണം. കല വഴിയെ പോകുന്ന എല്ലാവര്‍ക്കും കിട്ടുന്ന ഒന്നല്ല. ദൈവീകമാണ്. കുമ്മായം അടിച്ച് കലാമണ്ഡലത്തില്‍ ചെന്നാല്‍ പഠിപ്പിക്കുമോ ഇവര്… വെളുത്തിരിക്കുന്ന മോഹിനിയാന്നും പറഞ്ഞ്… ഈ വിഷയത്തില്‍ സിനിമാസംഘടനകള്‍ പോലും പ്രതികരിക്കണം.’

‘എവിടെയോ അവര്‍ക്ക് ലൂസാണ്… അല്ലാതെ ഒരു സ്ത്രീക്ക് ഇങ്ങനെ പ്രതികരിക്കാന്‍ പറ്റുമോ’, എന്നാണ് മല്ലിക സുകുമാരന്‍ ചോദിച്ചത്. അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ സഹോദരനാണ് ഡോ.ആര്‍എല്‍വി രാമകൃഷ്ണന്‍. സംവിധായകന്‍ വിനയന്‍ അടക്കമുള്ളവരും കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ രംഗത്ത് എത്തിയിരുന്നു.

 

Back to top button
error: