Social MediaTRENDING

”കൂട്ടുകാരിയുടെ ഉപ്പയെ കെട്ടിപിടിച്ച് ഉമ്മ കൊടുക്കും! ജനിപ്പിച്ചാല്‍ മാത്രം ഒരാള്‍ ഉപ്പ ആവില്ല”

ബിഗ് ബോസ് ഷോ യിലേക്ക് പോകാന്‍ കൊതിക്കുന്ന നൂറുക്കണക്കിന് സാധാരണക്കാരുണ്ട്. അവരുടെ ഇടയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട് രണ്ട് കോമണേഴ്സാണ് ഇത്തവണ ബിഗ് ബോസിലേക്ക് പോയത്. രണ്ട് പേരില്‍ ഒരാള്‍ ശക്തമായ മത്സരം കാഴ്ച വെക്കുമ്പോള്‍ മറ്റേയാള്‍ കളിയെന്താണെന്ന് പോലും മനസിലാക്കാതെ വട്ടം ചുറ്റുകയാണ്.

ഈ വെറുപ്പും അവഗണനയും കലാഭവന്‍ മണിയ്ക്കും ഉണ്ടായിരുന്നു! ഹീനവും നിന്ദ്യവുമായ പ്രവൃത്തിയെന്ന് വിനയന്‍ഈ വെറുപ്പും അവഗണനയും കലാഭവന്‍ മണിയ്ക്കും ഉണ്ടായിരുന്നു! ഹീനവും നിന്ദ്യവുമായ പ്രവൃത്തിയെന്ന് വിനയന്‍

Signature-ad

റെസ്മിന്‍ ആണ് കിടിലന്‍ മത്സരം കാഴ്ച വെച്ച് ശക്തരായ മത്സരാര്‍ഥികള്‍ക്കൊപ്പം മുന്നിട്ട് നില്‍ക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം തന്റെ വ്യക്തി ജീവിതത്തെ പറ്റി റെസ്മിന്‍ പങ്കുവെച്ച കാര്യങ്ങള്‍ പുറത്ത് വിമര്‍ശനമായി മാറിയിരിക്കുകയാണ്. പിതാവിനെ പറ്റി താരം പറഞ്ഞതിനെ ചുറ്റിപ്പറ്റിയാണ് ടോക്സിക് പോരെന്റിംഗിനെ കുറിച്ചടക്കം ബിഗ് ബോസ് ആരാധകര്‍ പറഞ്ഞിരിക്കുന്നത്.

‘ടോക്സിക് പേരെന്റ്റിംഗ് എന്നത് വളരെ ഹോട്ട് ആയി പൊയ്ക്കൊണ്ടിരിക്കുന്ന ടോപ്പിക്ക് ആണ്. ചിലപ്പോഴെങ്കിലും ആ ടോക്സിക് പേരെന്റ്റിംഗ് എന്ന് നമ്മള്‍ തെറ്റിദ്ധരിക്കുന്നത് നമ്മുടെ അപ്പന്റെയും അമ്മയുടെയും നിവൃത്തികേടിനെ ആയിരിക്കും. എനിക്കും സ്‌കൂളിലും കോളേജിലുമൊക്കെ പഠിക്കുമ്പോള്‍ എന്റെ വീട്ടുകാരോട് നല്ല ദേഷ്യം തോന്നിയിട്ടുണ്ട്… എന്നെ അവര്‍ അങ്ങനെ ടൂറിനു വിട്ടിട്ടില്ല… ഫ്രണ്ട്സിന്റെ കൂടെ കറങ്ങാന്‍ വിട്ടിട്ടില്ല.

ഒരു സിനിമയ്ക്കു പോലും കൊണ്ടുപോയിട്ടില്ല. അന്നേരമൊക്കെ എനിക്ക് നല്ല ദേഷ്യവും വിഷമവും തോന്നിയിട്ടുണ്ട്. ഇപ്പോള്‍ സ്വന്തം പൈസക്ക് ജീവിക്കാനും അവരെക്കൂടെ നോക്കാനും തുടങ്ങിയപ്പോള്‍ ആണ് അവര്‍ അനുഭവിച്ച ബുദ്ധിമുട്ടും ദാരിദ്ര്യവും എനിക്ക് മനസിലായത്. അവര്‍ മോശം പേരെന്റ്സ് ആണെങ്കില്‍ അതിനേക്കാള്‍ മോശം മകന്‍ ആണ് ഞാന്‍. അവര്‍ എന്നോട് ചെയ്തത് ടോക്സിക് പേരെന്റിംഗ് ആണേല്‍ ഞാന്‍ ഇപ്പോള്‍ ചെയുന്നത് Toxic Sonning ആവും… അല്ലെങ്കില്‍ ടോക്സിക് കിഡ്ഡിംഗ്. ഇത്രെയും ഡീറ്റൈല്‍ ആയിട്ട് ആമുഖം പറഞ്ഞത് റസ്മിന്‍ ഭായ് ഇന്നലെ ബിബി പ്ലസില്‍ നടന്ന സെല്‍ഫ് ഇന്‍ട്രോയെ കുറിച്ച് സംസാരിക്കാന്‍ ആണ്.

‘ഞാന്‍ ഇത്രയും നാളായിട്ട് എന്റെ ഉപ്പയെ കെട്ടിപിടിച്ചു ഒരു ഉമ്മ പോലും കൊടുത്തിട്ടില്ല. ജനിപ്പിച്ചാല്‍ മാത്രം ഒരാള്‍ ഉപ്പ ആവില്ല. മക്കളെ നോക്കാനും അവര്‍ക്ക് കടമയുണ്ട്. എന്നെ നോക്കിയത് എന്റെ ഉമ്മയാണ്..’
അതെ രശ്മിന്‍ തന്നെ അവളുടെ ഉപ്പ ആഴ്ചയില്‍ ഏഴ് ദിവസവും അതിരാവിലെ മുതല്‍ രാത്രി 10 വരെ ഹോട്ടലില്‍ പണിക്കാരന്‍ ആയിട്ട് പോയിട്ടുണ്ടെന്നും പറയുന്നു. എന്നിട്ട് അവള്‍ ഉപ്പയായി കാണുന്നത് അവളുടെ കൂട്ടുകാരിയുടെ ഉപ്പയെയാണ്. അയാള്‍ ഗള്‍ഫില്‍ പോകുമ്പോളും ഗള്‍ഫില്‍ നിന്നും വരുമ്പോളും ചെന്നു കാണും. കെട്ടിപിടിച്ചു ഉമ്മ കൊടുക്കും എന്നൊക്കെ പറയുന്നുണ്ട്…

ഗള്‍ഫിലെ ചോക്ലേറ്റിനും സ്‌പ്രെയക്കുമൊക്കെ സ്വന്തം ഉപ്പയുടെ വിയര്‍പ്പിന്റെ മണത്തെക്കാള്‍ സുഗന്ധം ഉണ്ടാവും. അല്ലെ… വിയര്‍ത്തുനാറി വരുന്ന ഉപ്പയെ കെട്ടിപ്പിടിച്ചാല്‍ എന്ത് സുഖം കിട്ടാനാ…

ഫെമിനിസം തലയ്ക്കു പിടിച്ച കുറെയെണ്ണം ആദ്യം അപ്പനെ തള്ളിപ്പറയും. സഹോദരന്‍ ഉണ്ടെങ്കില്‍ അവനെ വെറുപ്പിക്കും… ആ ഫ്രസ്ട്രേഷന്‍ പിന്നെ കാമുകനോട് തീര്‍ക്കും. ഒടുക്കം കല്ല്യാണം കഴിയുമ്പോള്‍ അത്രയും നാള്‍ അടക്കി പിടിച്ചതൊക്കെ കൊണ്ട് കെട്ട്യോന്റെ തലയില്‍ ഇടും. അവന്റെ സമാധാനം കളയും. ഡിവോഴ്സ് ആയി അവന്റെ ജീവിതം മുടിപ്പിക്കും. അലിമണി ആയിട്ട് കിട്ടാവുന്നതൊക്കെ ഊറ്റി എടുക്കും.

എല്ലാ സ്ത്രീകളും അങ്ങനെയല്ല. എല്ലാ ഫെമിനിസ്റ്റുകളും അങ്ങനെ അല്ല. ഡോമേക്സിന്റെ പരസ്യത്തിലെ കീടാണു പോലെ ചിലത് അങ്ങനെ ബാക്കി ഉണ്ടാവും.’

 

Back to top button
error: