Social Media
-
25/07/2024”ദിലീപിനെ 5,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് അറിയാം, ദിലീപ് അര്‍ജുനനും ഞാന്‍ കൃഷ്ണനുമായിരുന്നു”! ‘ട്രോളി’ക്കൊന്ന് സോഷ്യല്‍ മീഡിയ
ദിലീപിനെ അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് പരിചയമുണ്ടെന്ന് പറയുന്ന ഒരാളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഭസ്മവും പൊട്ടുമൊക്കെ തൊട്ടിട്ടുള്ള ആളാണ് ദിലീപിനെപ്പറ്റി സംസാരിക്കുന്നത്. ഇയാളുടെ പേരോ, നാടോ ഒന്നും വ്യക്തമല്ല. ‘ദിലീപിനെ അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് പരിചയമുണ്ട്. അന്ന് ദിലീപ് അര്‍ജുനാനായിരുന്നു, ഞാന്‍ കൃഷ്ണനും. അന്ന് ഒരു വിരോധവും ഇല്ല. നല്ല ദോസ്തുക്കളായിരുന്നു. ഈ ജന്മത്തില്‍ ദിലീപിന് എന്നെ മനസിലായില്ല. പക്ഷേ ഈ ജന്മത്തില്‍, എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് ദിലീപിനെ എനിക്കറിയാം. അദ്യമായി കണ്ടതെപ്പോഴാണെന്ന് വേണമെങ്കില്‍ പറയാം. തൃശൂരില്‍ ഇഷ്ടം എന്ന ചിത്രം അഭിനയിക്കാന്‍ വന്നപ്പോഴായിരുന്നു ആദ്യം കണ്ടത്. ആ സമയത്ത് എനിക്ക് ബൈക്ക് ഉണ്ടായിരുന്നു. വര്‍ക്ക്ഷോപ്പ് ഇട്ടിരിക്കുന്ന സമയത്ത് എന്നോട് രണ്ട് മൂന്ന് നടീ നടന്മാര്‍ വരുന്നുണ്ട് കാണാന്‍ പോകുന്നില്ലേയെന്ന് ചിലര്‍ ചോദിച്ചു. ദിലീപ് വരുന്നുണ്ടോയെന്ന് ചോദിച്ചു. വരുന്നുണ്ടെന്ന് പറഞ്ഞപ്പോഴാണ്, ആദ്യമായി ഒരു നടനെ കാണുന്നത്.’- എന്നാണ് ദിലീപിനെപ്പറ്റി പറയുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ നിരവധി പേരാണ്…
Read More » -
24/07/2024”മുരളിയുടെ ദയനീയാവസ്ഥ ജയനെ സ്‌നേഹിക്കുന്നവര്‍ക്ക് വേദനിപ്പിക്കുന്നത്; അദ്ദേഹത്തെ അപമാനിക്കാതിരിക്കാം”
മലയാള സിനിമയുടെ ആദ്യ ആക്ഷന്‍ സൂപ്പര്‍ സ്റ്റാര്‍, ജയന്‍ എന്ന കൃഷ്ണന്‍ നായര്‍. ഇന്നും അദ്ദേഹം മലയാളികളുടെ ഹൃദയത്തില്‍ ജീവിക്കുന്നു. അദ്ദേഹത്തിന്റെ വ്യക്തി ജീവിതം പലപ്പോഴും വാര്‍ത്തയായി മാറാറുണ്ട്. കുറച്ചു നാളുകളായി നമ്മള്‍ കേള്‍ക്കുന്ന ഒന്നാണ് ജയന്റെ ബന്ധുത്വത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍. ജയനറെ മകനാണ് എന്ന് മുരളി എന്ന ആള്‍ രംഗത്ത് വരികയും പക്ഷെ ഇത് ജയന്റെ വീട്ടുകാര്‍ ഉള്‍പ്പടെ പലരും എതിര്‍ക്കുകയും ആയിരുന്നു, പക്ഷെ ആ ചെറുപ്പക്കാരന്‍ ഇപ്പോഴും താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു തന്നെ നില്‍ക്കുകയാണ്. അദ്ദേഹത്തിന്റെ ദയനീയമായ ജീവിതം പലപ്പോഴും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകാറുണ്ട്. മുരളിക്കെതിരെ പലപ്പോഴും ജയന്റെ കുടുംബക്കാര്‍ നിയമപരമായി നടപടികള്‍ എടുക്കാറുമുണ്ട്. ഈ വിഷയത്തെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷറഫ് മുമ്പൊരിക്കല്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ വീണ്ടും ശ്രദ്ധ നേടുന്നത്. ആ കുറിപ്പില്‍ അദ്ദേഹം പറയുന്നതിങ്ങനെ, ജയന് ഒരു മകനുണ്ടോ, തനിക്ക് ജന്‍മം നല്കിയ പിതാവിനെ കുറിച്ച് അമ്മ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്…
Read More » -
24/07/2024നായികയ്ക്ക് കുളിക്കാന്‍ മിനറല്‍ വാട്ടര്‍ തന്നെ വേണം; ഒടുവില്‍ നിര്‍മ്മാതാവ് ചെയ്തത്
ചലച്ചിത്ര താരങ്ങള്‍ അവരുടെ താരമൂല്യത്തിനനുസരിച്ച് പ്രത്യേകമായ നിബന്ധനകളൊക്കെ ഷൂട്ടിലും ജീവിതത്തിലും മുന്നോട്ടുവയ്ക്കുക സാധാരണ വാര്‍ത്തയാകാറുണ്ട്. പലരുടെയും പ്രത്യേക ഭക്ഷണവും ജീവിതശൈലിയുമെല്ലാം അത്തരത്തില്‍ നമുക്കറിയാവുന്നതാണ്. ഒരു ചിത്രത്തില്‍ സീനിനുവേണ്ടി ഗ്‌ളാമറസ് രംഗങ്ങളും ആക്ഷന്‍ രംഗങ്ങളിലുമെല്ലാം ഒരുപോലെ നടീനടന്മാര്‍ക്ക് ചെയ്യേണ്ടി വരും. അത്തരത്തില്‍ ഒരു ഗ്ളാമര്‍ രംഗത്തില്‍ നടി മീരാ ചോപ്ര മുന്നോട്ടുവച്ച നിബന്ധനകള്‍ ആ സിനിമയുടെ സംവിധായകന്‍ തുറന്നുപറഞ്ഞതാണ് ഇപ്പോള്‍ ശ്രദ്ധ നേടിയത്. പ്രശാന്ത് നായകനായ 2006ല്‍ പുറത്തിറങ്ങിയ ‘ജാംബവാന്‍’ എന്ന ചിത്രത്തില്‍ സംവിധായകന്‍ എ.എം നന്ദകുമാര്‍ നായിക കൂട്ടുകാരുമൊത്ത് കുളിക്കുന്ന രംഗം കുറ്റാലത്ത് വച്ച് ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചു. കുറ്റാലത്തെ അരുവിയില്‍ എത്തിയെങ്കിലും മീരാ ചോപ്ര വെള്ളത്തിലിറങ്ങാന്‍ കൂട്ടാക്കിയില്ല. അരുവിയില്‍ വെള്ളം കുറവെങ്കില്‍ വെള്ളം നിറയ്ക്കാന്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തയ്യാറായി. എന്നാല്‍ ഈ വെള്ളത്തില്‍ കുളിക്കില്ല എന്ന് നടി തറപ്പിച്ച് പറഞ്ഞു. അരുവിയിലെ വെള്ളത്തിന് പകരം മിനറല്‍ വാട്ടര്‍ നിറയ്ക്കാനും അതില്‍ കുളിക്കാമെന്നും നടി പറഞ്ഞു. എന്നാല്‍ 12,000 ലിറ്റര്‍…
Read More » -
23/07/2024”മലയാള സിനിമയിലെ ഒരു സൈസ് കുളയട്ടയാണ് ധ്യാന്‍, രക്ഷപെട്ട് പോകുന്നത് നാക്കിന്റെ ബലത്തില്‍”
മലയാള സിനിമയിലെ കുളയട്ടയാണ് നടന്‍ ധ്യാന്‍ ശ്രീനിവാസനെന്ന് വിമര്‍ശനം. ദുല്‍ഖര്‍, പ്രണവ്, ഗോകുല്‍ ഒക്കെ വിമര്‍ശിക്കപ്പെടുമ്പോള്‍ ഇവരേക്കാള്‍ മോശമായ ഒരു സ്റ്റാര്‍ കിഡ് രക്ഷപെട്ട് പോകുന്നത് നാക്കിന്റെ ബലത്തില്‍ മാത്രമാണെന്നാണ് ഫേസ്ബുക്കിലൂടെയുള്ള രഞ്ജിത്ത് രവീന്ദ്രന്റെ വിമര്‍ശനം. ”ധ്യാന്‍ ഒരു സിനിമ സംവിധാനം ചെയ്തു എന്നും അതില്‍ നയന്‍താര അഭിനയിച്ചു എന്നും ഒക്കെ പറഞ്ഞാല്‍ അവിശ്വസനീയമാണ്. ശ്രീനിവാസന്‍ തന്നെ സഹായിച്ചിട്ടില്ല എന്നൊക്കെ ധ്യാന്‍ വന്നിരുന്ന് പറയുമ്പോള്‍ അതല്ലാതെ എന്താണ് ധ്യാനിന്റെ യോഗ്യത ? എന്നെങ്കിലും നയന്‍താര അത് പറയും എന്ന് കരുതാം.”-രഞ്ജിത്ത് എഴുതുന്നു. എഴുത്തിന്റെ പൂര്‍ണരൂപം: ”ആരും ധ്യാന്‍ ശ്രീനിവാസനെ വിമര്‍ശിച്ച് കാണുന്നില്ല, പക്ഷെ മലയാള സിനിമയിലെ ഒരു സൈസ് കുളയട്ടയാണ് ധ്യാന്‍. അഭിനയം, ഡയറക്ഷന്‍ തുടങ്ങി സിനിമയുമായി ബന്ധമുള്ള ഏതെങ്കിലും മേഖലയില്‍ ധ്യാന്‍ കൊള്ളാം എന്ന് തോന്നിയിട്ടില്ല. ദുല്‍ഖര്‍, പ്രണവ്, ഗോകുല്‍ ഒക്കെ വിമര്‍ശ്ശിക്കപ്പെടുമ്പോള്‍ ഇവരേക്കാള്‍ മോശമായ ഒരു സ്റ്റാര്‍ കിഡ് രക്ഷപെട്ട് പോകുന്നത് നാക്കിന്റെ ബലത്തില്‍ മാത്രമാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം…
Read More » -
23/07/2024”ശോഭന്‍ബാബു എന്നെ എന്നും മുറിയിലേക്ക് കൂട്ടിക്കൊണ്ട് പോകും! എന്നാല്‍, ജയലളിതയുടെ കാര്യത്തില്‍ അത് സാധിച്ചില്ല”
ഒരു കാലത്ത് തെലുങ്ക് സിനിമയില്‍ സൂപ്പര്‍താരമായിരുന്നു നടന്‍ ശോഭന്‍ ബാബു. ഒത്തിരിയധികം ആരാധികമാരുള്ള നടന്‍ കൂടിയായിരുന്നു അദ്ദേഹം. അക്കാലത്ത് സ്ത്രീകള്‍ക്കിടയില്‍ ഏറെ പ്രിയങ്കരനാവാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. നടന്റെ സൗന്ദര്യവും പ്രശംസിക്കപ്പെട്ടിരുന്നു. നടന്റെ വിയോഗമുണ്ടാക്കിയ വേദന ഇപ്പോഴും ആരാധകര്‍ക്കിടയിലുണ്ട്. എന്നിരുന്നാലും ഇപ്പോഴും നടനെ കുറിച്ചുള്ള കഥകള്‍ വലിയ രീതിയില്‍ പ്രചരിക്കുകയാണ്. ശോഭന്‍ ബാബുവുമായി സൗഹൃദം സ്ഥാപിക്കാന്‍ പല നായികമാരും ശ്രമിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടയില്‍ ശോഭന്‍ ബാബു പുരാണ സിനിമകളില്‍ അഭിനയിക്കുമ്പോഴുണ്ടായ സംഭവത്തെ കുറിച്ചുള്ള ചില വെളിപ്പെടുത്തലുകള്‍ വന്നിരിക്കുകയാണ്. വെള്ളിത്തിരയില്‍ നായകനായും വില്ലനായിട്ടുമൊക്കെ അഭിനയിച്ചിട്ടുള്ള ശോഭന്‍ ബാബു പുരാണ സിനിമകളിലൂടെയും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. വീരാഭിമന്യു, സമ്പൂര്‍ണ രാമായണം, കുരുക്ഷേത്രം തുടങ്ങിയ ചിത്രങ്ങളിലാണ് താരം അഭിനയിച്ചത്. ഇതില്‍ സമ്പൂര്‍ണ രാമായണത്തിന്റെ ചിത്രീകരണത്തിനിടയില്‍ നടന്ന ചില ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് പ്രശസ്ത എഴുത്തുകാരന്‍ ജയകുമാര്‍. ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഔട്ട്‌ഡോറില്‍ നടക്കുകയാണ്. ലൊക്കേഷനോട് അടുത്തുള്ള ഒരു ഹോട്ടലിലാണ് താരങ്ങള്‍ക്ക് താമസം ഒരുക്കിയത്. ഡിസംബര്‍ മാസമായിരുന്നു. തണുപ്പ് കൂടുതലുമാണ്.…
Read More » -
23/07/2024ഏഴടിപ്പെണിന് മൂന്നടി ചെക്കന്‍! വൈറലായൊരു പ്രണയ ജോഡി
ലോസ് ഏഞ്ചല്‍സ്: പ്രണയം…ലോകത്ത് ആര്‍ക്കും ആരോടും തോന്നാവുന്ന ഒന്നാണ്. പ്രായമോ മതമോ ഭാഷയോ ബാഹ്യസൗന്ദര്യമോ ഒന്നും തന്നെ പ്രണയത്തിന് അതിര്‍വരമ്പുകളല്ല. ഓരോ പ്രണയകഥകളും സുന്ദരമാകുന്നത് ഓരോ കാരണങ്ങള്‍ക്കൊണ്ടാകാം. അതുകൊണ്ട് തന്നെ ലോകത്ത് പ്രണയം പോലെ ആഘോഷിക്കപ്പെടുന്ന മറ്റൊന്നുമില്ല. അത്തരത്തില്‍ മനോഹരമായ ഒരു പ്രണയകഥയാണ് സമൂഹമാദ്ധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയം. തമ്മിലുള്ള ഉയരവ്യത്യാസമാണ് ഗബ്രിയേലിന്റേയും മേരിയുടെയും പ്രണയത്തിന്റെ മനോഹാരിത. കിംഗ് എന്ന് അറിയപ്പെടുന്ന ഗബ്രിയേല്‍ പിമെന്റലിന്റെ ഉയരം വെറും മൂന്നടിയാണെങ്കില്‍ കാമുകി മേരി തെമാരെയുടെ ഉയരം ഏഴടിയാണ്. ക്വീന്‍ എന്നാണ് ആരാധകര്‍ക്കിടയില്‍ മേരിയെ അറിയപ്പെടുന്നത്. 44 വയസ്സാണ് ഗബ്രിയേലിന്റെ പ്രായം. നിരവധി സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്. ഇരുവരും തമ്മില്‍ നാലടിയോളം ഉയരവ്യത്യാസമുണ്ടെന്നതാണ് ഈ ജോഡി ശ്രദ്ധേയമാകാന്‍ കാരണവും. ഇരുവരും ഒരുമിച്ചുള്ള വീഡിയോകള്‍ സമൂഹമാദ്ധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്. ഇതിന് നിരവധി ആരാധകരുമുണ്ട്. ഗബ്രിയേലിന് 24,000 ഫോളേവേഴ്സും മേരിക്ക് 20 ലക്ഷം ഫോളേവേഴ്സുമുണ്ട്. ഏഴടി പൊക്കം കൊണ്ട് ശ്രദ്ധേയയായ മേരി തന്നെക്കാള്‍ ഉയരം കുറവുള്ള ആളുകളുമൊത്തുള്ള വീഡിയോകള്‍…
Read More » -
22/07/2024സിനിമ ഹിറ്റാകാന്‍ കഥ നന്നാകണമെന്നില്ല, തമന്നയുടെ ഡാന്‍സുണ്ടായാല്‍ മതി! പിന്നാലെ ക്ഷമാപണവുമായി പാര്‍ത്ഥിപന്‍
നടനും സംവിധായകനുമായ പാര്‍ത്ഥിപന്‍ പുതുതായി സംവിധാനം ചെയ്ത ‘ടീന്‍സ്’ എന്ന ചിത്രം ഈയടുത്താണ് റിലീസ് ചെയ്തത്. ശങ്കറിന്റെ കമല്‍ ഹാസന്‍ ചിത്രം ‘ഇന്ത്യന്‍ 2’നൊപ്പം റിലീസ് ചെയ്തെങ്കിലും താരതമ്യേന മെച്ചപ്പെട്ട പ്രതികരണമാണ് തീയേറ്ററില്‍ ടീന്‍സിന് ലഭിച്ചത്. ചെന്നൈയില്‍ നടന്ന ചിത്രത്തിന്റെ വിജയാഘോഷത്തില്‍ പാര്‍ത്ഥിപന്‍ നടത്തിയ പ്രസംഗം വലിയ തോതില്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. നടി തമന്നയെ പരാമര്‍ശിച്ചുകൊണ്ട് പാര്‍ത്ഥിപന്‍ സംസാരിച്ചതാണ് വിവാദമായത്. ‘ഇക്കാലത്ത് ഒരു സിനിമ ഹിറ്റാകണമെങ്കില്‍ കഥ പെര്‍ഫെക്ട് ആകണമെന്നില്ല. തമന്നയുടെ ഡാന്‍സ് അവതരിപ്പിച്ചാല്‍ കഥ പെര്‍ഫെക്ട് അല്ലെങ്കിലും സിനിമ ഓടും.’ എന്നായിരുന്നു പാര്‍ത്ഥിപന്റെ കമന്റ്. ഈയടുത്ത് തമിഴില്‍ ഹിറ്റായ രജനീകാന്ത് ചിത്രം ‘ജയിലര്‍’, സുന്ദര്‍ സി സംവിധാനം ചെയ്ത ഹൊറര്‍ ചിത്രമായ അരന്‍മനൈ-4 എന്നിവയില്‍ തമന്നയുടെ ഡാന്‍സ് ഉണ്ടായിരുന്നു. കാവാലയ്യ, അച്ചോ അച്ചോ എന്നീ ഗാനങ്ങള്‍ വലിയ ഹിറ്റുമായി. ഇതിനെ പരോക്ഷമായി വിമര്‍ശിക്കുന്നതാണ് പാര്‍ത്ഥിപന്റെ അഭിപ്രായപ്രകടനം എന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. ഇതോടെ സംഭവത്തില്‍ വിശദീകരണവുമായി പാര്‍ത്ഥിപന്‍ രംഗത്തെത്തി. തന്റെ അഭിപ്രായം…
Read More » -
22/07/2024ഇത്രയും ഭംഗിയുണ്ടായിട്ടാണോ? പ്രയാഗയുടെ മാറ്റം കണ്ട് അമ്പരന്ന് ആരാധകര്‍!
തന്റെ പ്രിയ താരങ്ങളുടെ വിശേഷങ്ങള്‍ കാണാനും കേള്‍ക്കാനും ആരാധകര്‍ക്ക് ഏറെ താല്‍പര്യമാണ്. എന്നും വ്യത്യസ്തമായ വസ്ത്ര രീതിയിലും മേക്കപ്പിലും എത്തി താരങ്ങള്‍ ആരാധകരെ കൈയില്‍ എടുക്കാറുണ്ട്. ഇത്തരത്തില്‍ വ്യത്യസ്ത മേക്കോവറുകളില്‍ എത്തി വൈറലായ നിരവധി താരങ്ങള്‍ നമ്മുക്കിടയിലുണ്ട്. മലയാളത്തിലെ മിക്ക താരങ്ങളും കുറച്ച് നാളായി ഈ ട്രെന്‍ഡിംഗ് പിന്തുടരുന്നുണ്ട്. പലപ്പോഴും പുത്തന്‍ മേക്കോവറുകളിലും വസ്ത്രങ്ങളിലുമെത്തുമ്പോള്‍ വിമര്‍ശനവും ട്രോളും ഏറ്റുവാങ്ങേണ്ട അവസ്ഥയും താരങ്ങള്‍ക്ക് വരാറുണ്ട്. അത്തരത്തില്‍ എന്ത് പുതിയ ലുക്ക് പരീക്ഷിച്ചാലും കഴിഞ്ഞ കുറച്ച് കാലങ്ങളായി വിമര്‍ശനം കേള്‍ക്കേണ്ടി വന്നിട്ടുള്ള നടിയാണ് പ്രയാഗ മാര്‍ട്ടിന്‍. ചുരുങ്ങിയ കാലമെ ആയിട്ടുള്ളൂവെങ്കിലും ഒരുപിടി മികച്ച കഥാപാത്രങ്ങളെ പ്രയാഗ മലയാളികള്‍ക്ക് സമ്മാനിച്ച് കഴിഞ്ഞു. മുടിയിലായിരുന്നു പ്രയാഗയുടെ ഏറെയും പരീക്ഷണങ്ങള്‍. തുടക്കകാലത്ത് നീളന്‍ മുടിയായിരുന്നു പ്രയാഗയ്ക്ക് പിന്നീട് അത് മുറിച്ച് തോളൊപ്പം എത്തിക്കുകയും ബ്രെയ്ഡ്‌സ്, കളര്‍, പുത്തന്‍ ഹെയര്‍ കട്ട്‌സ് എന്നിവ പരീക്ഷിക്കുകയും ചെയ്തു നടി. ഒരു വശത്ത് മാത്രം ആഫ്രിക്കന്‍ ബ്രെയ്ഡ്‌സ് ചെയ്തതിന് വലിയ രീതിയില്‍ പ്രയാഗയ്ക്ക്…
Read More » -
22/07/2024ലിസിയും ഞാനും വെള്ളസാരിയൊക്കെ ഉടുത്ത് രതീഷിനെ പേടിപ്പിച്ചു! അദ്ദേഹം കരഞ്ഞ് നിലത്ത് വീണ് പോയെന്ന് മേനക
മലയാള സിനിമയ്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മേനക സുരേഷ്. നിര്‍മാതാവുമായിട്ടുള്ള വിവാഹത്തോട് കൂടിയാണ് മേനക അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുന്നത്. ഇടയ്ക്ക് സിനിമയിലേക്ക് തിരികെ വന്നെങ്കിലും അത്ര സജീവമായിരുന്നില്ല. ഇപ്പോഴിതാ സിനിമാ ലൊക്കേഷനില്‍ പണ്ടുണ്ടായ ചില കഥകള്‍ വെളിപ്പെടുത്തുകയാണ് നടി. കഴിഞ്ഞ ദിവസം ഫ്ളവേഴ്സ് ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി മത്സരിക്കാന്‍ മേനക എത്തിയിരുന്നു. അവതാരകന്റെ ചോദ്യങ്ങള്‍ക്കിടയില്‍ രസകരമായ ചില കഥകള്‍ കൂടി നടി വെളിപ്പെടുത്തി. അതിലൊന്ന് മുകേഷ്, രതീഷ് തുടങ്ങിയ നടന്മാരെ പറ്റിച്ചതിനെ പറ്റിയായിരുന്നു. കൂട്ടുകാരൊക്കെ ഒരുമിച്ച് കൂടുമ്പോള്‍ മറ്റുള്ളവരെ പറ്റിക്കുന്ന പരിപാടി ഉണ്ടായിരുന്നു എന്നാണ് മേനക പറയുന്നത്. ഒരിക്കല്‍ ആരാധികയാണെന്ന് പറഞ്ഞ് മുകേഷിനെ വിളിച്ച് പറ്റിച്ചിട്ടുണ്ടെന്നും എന്നാല്‍ അവസാനം പറഞ്ഞൊരു വാക്കിലൂടെ അദ്ദേഹം ആളെ കണ്ടെത്തിയെന്നും നടി പറയുന്നു. അതുപോലെ രതീഷിനെ യക്ഷിയുടെ വേഷത്തില്‍ വന്ന് പേടിപ്പിച്ചതിനെ പറ്റിയും പറയുകയാണ് നടിയിപ്പോള്‍. ഒരു സിനിമയുടെ ചിത്രീകരണത്തിനിടയില്‍ രതീഷേട്ടന്‍, ആലപ്പി അഷറഫ് തുടങ്ങിയവരൊക്കെ ഒരുമിച്ച് താമസിക്കുന്നു. ഇവര്‍ക്ക് ഓപ്പോസിറ്റായി…
Read More » -
21/07/2024”വിവാഹം കഴിഞ്ഞ് രണ്ടാം മാസം പ്രമുഖ നടന്‍ ഭാര്യയെ വഞ്ചിച്ചു; മറ്റൊരു നടിയോടൊപ്പം കണ്ടെത്തിയത് നഗ്‌നനായി”
ബോളിവുഡിലെ പ്രമുഖ സംവിധായകനും നിര്‍മാതാവുമായ താരമാണ് വിശാല്‍ പഞ്ചാബി. സിനിമയില്‍ പ്രവര്‍ത്തിക്കുന്നത് കൂടാതെ നിരവധി താരങ്ങളുടെ വിവാഹച്ചിത്രങ്ങള്‍ പകര്‍ത്താനും വിശാല്‍ ഏറെ ഇഷ്ടപ്പെടാറുണ്ട്. അതിനായി അദ്ദേഹത്തോടൊപ്പം ഒരു പ്രത്യേക സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. താരദമ്പതികളായ ദീപിക പദുക്കോണ്‍ – രണ്‍വീര്‍ സിംഗ്, കിയാര അദ്വാനി – സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, അനുഷ്‌കാ ശര്‍മ – വിരാട് കൊഹ്ലി എന്നിവരുടെ വിവാഹച്ചിത്രങ്ങള്‍ പകര്‍ത്താനും വിശാലിന് അവസരമുണ്ടായി. ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് വിശാല്‍ അനുവദിച്ച അഭിമുഖമാണ് സിനിമാലോകത്ത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്. വിവാഹവീഡിയോ ചിത്രീകരിച്ച ഏതെങ്കിലും ദമ്പതികള്‍ വേര്‍പിരിഞ്ഞിട്ടുണ്ടോയെന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു വിശാല്‍. ഒരു പ്രമുഖ നടന് ഈ അവസ്ഥ അടുത്തിടെ ഉണ്ടായിട്ടുണ്ടെന്നും വിശാല്‍ പറഞ്ഞു. ‘അയാളുടെ വിവാഹത്തിന്റെ ഫോട്ടോകള്‍ ഞാനാണ് ചിത്രീകരിച്ചത്. വളരെയധികം സന്തോഷമുളള നിമിഷങ്ങളായിരുന്നു അത്. പക്ഷെ വിവാഹം കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞതോടെ ദമ്പതികള്‍ക്കിടയില്‍ പലതരത്തിലുളള പ്രശ്‌നങ്ങളുണ്ടായി. അയാളെയും മറ്റൊരു നടിയേയും ഒരു ക്യാരവാനില്‍ വച്ച് നഗ്‌നരായി ഭാര്യ…
Read More »