Social MediaTRENDING

”എന്റെ കോളേജില്‍ വന്ന നടനെ അന്ന് കൂവി, പിന്നെ അയാളുടെ കൂടെ അഭിനയിച്ചപ്പോള്‍”…

ലയാള സിനിമയിലെ മിന്നും താരമാണ് ആസിഫ് അലി. സിനിമയില്‍ ബന്ധങ്ങളൊന്നും ഇല്ലാതെയാണ് ആസിഫ് അലി കടന്നു വരുന്നത്. നായകനായി മാത്രമല്ല, സഹനടനായും വില്ലനായുമെല്ലാം അഭിനയിച്ച് കയ്യടി നേടിയാണ് ആസിഫ് അലി വളരുന്നത്. ഓരോ സിനിമ കഴിയുമ്പോഴും തന്നിലെ നടനെ മെച്ചപ്പെടുത്തിയാണ് ആസിഫ് അലി മുന്നോട്ട് പോകുന്നത്. പോയ വര്‍ഷം തുടര്‍ ഹിറ്റുകള്‍ സമ്മാനിച്ച് 2024 തന്റേതാക്കി മാറ്റുകയായിരുന്നു ആസിഫ് അലി.

ഇപ്പോഴിതാ തന്റെ കോളേജ് കാലത്ത് അനുഭവം പങ്കിടുകയാണ് ആസിഫ് അലി. തന്റെ പുതിയ സിനിമയായ രേഖാചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റ്സിന് നല്‍കിയ അഭിമുഖത്തിലാണ് ആസിഫ് അലി ഓര്‍മ്മ പങ്കുവെക്കുന്നത്. കേളേജുകളില്‍ സിനിമാ പ്രൊമോഷന് പോകുമ്പോഴുള്ള അനുഭവം പങ്കുവെക്കുകയായിരുന്നു ആസിഫ് അലി.

Signature-ad

”കോളേജ് പ്രൊമോഷന് അന്നും ഇന്നും ഒരേ സ്വഭാവമുണ്ട്. ഒരേ പ്രശ്നവുമുണ്ട്. കോളേജില്‍ എല്ലാവരും നോക്കുക നമ്മളെ എവിടെയെങ്കിലും ഒന്ന് തോല്‍പ്പിക്കാന്‍ പറ്റുമോ എന്നാകും. എന്റെ കോളേജില്‍ അഭിനേതാക്കളൊക്കെ വരുന്ന സമയത്ത് നമ്മള്‍ നോക്കി നില്‍ക്കും എവിടെയാണ് കൂവാന്‍ ഗ്യാപ്പ് കിട്ടുകയെന്ന്. അതിപ്പോഴും ഉണ്ട്. ഒരു വ്യത്യാസവുമില്ല. നമ്മള്‍ കാണിക്കുന്നത് വളരെ കാല്‍ക്കുലേറ്റഡ് ആയിരിക്കണം. അവരെ എന്റര്‍ടെയ്ന്‍ ചെയ്യിക്കുന്നത് കൃത്യമായിരിക്കണം. എവിടെയെങ്കിലും ഒന്ന് പാളിയാല്‍ ഇത് മൊത്തം എതിരാകും” എന്നാണ് ആസിഫ് അലി പറയുന്നത്.

എന്റെ കോളേജില്‍ വന്ന ഒരു നടനെ ഞങ്ങള്‍ അന്ന് കൂവുകയും പിന്നീട് അയാളുടെ കൂടെ അഭിനയിക്കുകയും അന്ന് നടന്നത് പരാമര്‍ശിക്കുകയും ചെയ്തിട്ടുണ്ടെന്നും ആസിഫ് അലി പറയുന്നുണ്ട്.

ഇതിനിടെ നടി ഹണി റോസിനെതിരായ സൈബര്‍ ആക്രമണങ്ങളോടും ആസിഫ് അലി പ്രതികരിക്കുന്നുണ്ട്. മനോരമയോടായിരുന്നു ആസിഫ് അലിയുടെ പ്രതികരണം. തനിക്കെതിരായ സൈബര്‍ ആക്രമണത്തിനെതിരെ ഹണി റോസ് നിയമനടപടി സ്വീകരിച്ചിരുന്നു. തന്നെ പിന്തുടര്‍ന്ന് അവഹേളിക്കുന്ന വ്യക്തിക്കെതിരായ ഹണി റോസിന്റെ പ്രതികരണം വാര്‍ത്തയായി മാറിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആസിഫ് അലിയുടെ പ്രതികരണം.

”സുഹൃത്തുക്കള്‍ തമ്മില്‍ തമാശ പറയുമ്പോള്‍ പോലും കംഫര്‍ട്ടബിള്‍ അല്ലാത്ത കോമഡികള്‍ നമ്മള്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നുണ്ട്. കേള്‍ക്കുന്ന ആള്‍ക്ക് മോശമാണെന്ന് തോന്നിയാല്‍ നമ്മള്‍ മാപ്പ് പറയും. ഒരാള്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞ ശേഷവും വീണ്ടും വീണ്ടും പറയുകയും ഇതൊരു ഐഡന്റിറ്റിയായി കൊണ്ട് നടക്കുകയും ചെയ്യുന്നത് ഭയങ്കര മോശമാണ്. അവര്‍ക്ക് അത്രയും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ട്.” എന്നാണ് ആസിഫ് അലി പറഞ്ഞത്.

”ഹണി റോസിനെ ബോഡി ഷെയിം ചെയ്യുന്നതും ഡബിള്‍ മീനിംഗ് വച്ച് സംസാരിക്കുന്നതും താല്‍പര്യമില്ലെന്ന് പറഞ്ഞ ശേഷവും ആവര്‍ത്തിക്കുകയും പിന്നെ അത് ഓണ്‍ലൈനിലൂടെ ആഘോഷിക്കുകയും ചെയ്യുന്നത് ഭയങ്കര വിഷമമുണ്ടാക്കുന്നതാകും. കാണുന്നവര്‍ക്കും വായിക്കുന്നവര്‍ക്കും തമാശയായി തോന്നിയേക്കാം. പക്ഷെ അനുഭവിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടാകും. അതിനാല്‍ അതിനെ ന്യായീകരിക്കാനും യോജിക്കാനാകില്ല” എന്നും ആസിഫ് അലി പറയുന്നുണ്ട്.

അതേസമയം രേഖാചിത്രം ആണ് ആസിഫ് അലിയുടെ പുതിയ സിനിമ. അനശ്വര രാജനാണ് ചിത്രത്തിലെ നായിക. ജോഫിന്‍ ടി ചാക്കോയാണ് സിനിമയുടെ സംവിധാനം. ആള്‍ട്ടര്‍നേറ്റീവ് ഹിസ്റ്ററി എന്ന മലയാള സിനിമയ്ക്ക് പരിചയമില്ലാത്ത കഥ പറച്ചിലാണ് രേഖാച്ചിത്രത്തിന്റേത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം കാതോട് കാതോരവുമായി രേഖാച്ചിത്രത്തിന് ബന്ധമുണ്ടെന്നാണ് ടീസറും ട്രെയ്ലറുമൊക്കെ സൂചിപ്പിക്കുന്നത്. ആകാംഷയോടെയാണ് ചിത്രത്തിനായി സിനിമാ ലോകം കാത്തിരിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: