Social MediaTRENDING

ചേച്ചിയെ പരിചയപ്പെടുത്തി നിത്യ; വീണ്ടും ചെറുപ്പമായല്ലോ എന്ന് നെറ്റിസണ്‍സ്

ഹോദരിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് നടി നിത്യ ദാസ്. മഞ്ഞ പട്ടുപാവാടയും ബ്ലൗസുമണിഞ്ഞ് സഹോദരിയോടൊപ്പം നില്‍ക്കുന്ന ചിത്രങ്ങളില്‍ ഒരു മധുരപതിനേഴുകാരിയുടെ ലുക്കാണ് താരത്തിന്. നിത്യ ദാസിന് ഒരിക്കലും പ്രായമാകാറില്ല എന്ന് ആരാധകര്‍ പറയാറുണ്ട്. നിത്യയും മകള്‍ നൈനയും ഒരുമിച്ചുള്ള നൃത്ത റീലുകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. റീലുകളിലെല്ലാം താരം മകളേക്കാള്‍ ചെറുപ്പമാണ് എന്നാണ് ആരാധകരുടെ അഭിപ്രായം.

സഹോദരിയോടൊപ്പമുള്ള ചിത്രത്തിലും പട്ടുപാവാടയും ചന്ദനക്കുറിയുമണിഞ്ഞ് കുട്ടിത്തം വിടാത്ത മുഖഭാവമാണ് താരത്തിന്. ഒരു മൂത്ത ജ്യേഷ്ഠത്തി അമ്മയെപ്പോലെയാണെന്നും നമ്മെ നയിക്കാനും സംരക്ഷിക്കാനും എപ്പോഴും ഒപ്പമുണ്ടാകുമെന്നും ചിത്രത്തോടൊപ്പം നിത്യ കുറിച്ചു.

Signature-ad

”നമ്മുടെ മൂത്ത സഹോദരി രണ്ടാമത്തെ അമ്മയെപ്പോലെയാണ്. നമ്മെ മുന്നോട്ട് നയിക്കാനും സംരക്ഷിക്കാനും എപ്പോഴും ഒപ്പമുണ്ടാകും.” നിത്യ ദാസ് കുറിച്ചു.

ഈ പറക്കുംതളിക എന്ന ഒരേയൊരു ചിത്രം മതി നിത്യദാസ് എന്ന താരത്തെ ഓര്‍ത്തെടുക്കാന്‍. നിത്യ, പഞ്ചാബിയായ അരവിന്ദ് സിങ് ജംവാളിനെയാണ് വിവാഹം കഴിച്ചത്. പ്രണയ വിവാഹമായിരുന്നു. മലയാളത്തിന്റെ മകള്‍ പഞ്ചാബിന്റെ മരുമകള്‍ ആയപ്പോഴും താരത്തിന്റെ ശാലീനസൗന്ദര്യത്തിനു ഒരു കുറവും വന്നിട്ടില്ല. സിനിമയില്‍ നിന്നും ഇടവേള എടുത്തെങ്കിലും മിനിസ്‌ക്രീനിലും സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: