Social Media
-
21/07/2024നായകനും നായികയുമുള്ള ഇന്റിമേറ്റ് സീനുകള്‍ വരെ! മലയാളത്തിലെ സീരിയലുകള്‍ പുരോഗമിച്ചെന്ന് ട്രോളന്മാര്‍
ടെലിവിഷന്‍ സീരിയലുകള്‍ക്ക് പലപ്പോഴും വന്‍ വിമര്‍ശനങ്ങളാണ് ലഭിക്കാറുള്ളത്. കണ്ണീര്‍ പരമ്പരകള്‍ എന്ന് പൊതുവേ വിശേഷിപ്പിക്കാറുള്ള സീരിയലുകള്‍ കുത്തിത്തിരിപ്പും പരദൂഷണവും ആണെന്നാണ് ആരോപണം. മികച്ച സീരിയലുകള്‍ക്കുള്ള അവാര്‍ഡ് കൊടുക്കാത്തതും വലിയ വിവാദമായി മാറിയിരുന്നു. എന്നാല്‍, യുവാക്കള്‍ക്കിടയില്‍ പോലും സീരിയലുകള്‍ ചര്‍ച്ചയാവുന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുകയാണ് ഇപ്പോള്‍. ഇടയ്ക്ക് ഒരു സീരിയലിലെ നായകന്‍ ഫ്ലൈറ്റില്‍ വന്നിറങ്ങുന്ന തരത്തില്‍ ഇന്‍ട്രോ എടുത്തത് വരെ വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ മലയാളത്തിലെ ശ്രദ്ധേയമായ ഒരു സീരിയലിനെ പറ്റിയുള്ള ചര്‍ച്ചകള്‍ നടക്കുകയാണ് സോഷ്യല്‍ മീഡിയയില്‍. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കാതോട് കാതോരം എന്ന സീരിയലിലെ ചില രംഗങ്ങളാണ് എഡിറ്റ് ചെയ്ത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. പരമ്പരയിലെ നായകനും നായികയും തമ്മിലുള്ള ഇന്റിമേറ്റ് സീനുകളാണ് വൈറലാവുന്നത്. മലയാളത്തിലെ സീരിയലുകള്‍ പുരോഗമിച്ച് തുടങ്ങിയെന്ന് പറഞ്ഞാണ് ചില ട്രോള്‍ ഗ്രൂപ്പുകളില്‍ വീഡിയോ വൈറലായത്. ഇതോടെ വീഡിയോയുടെ താഴെ നിരവധി കമന്റുകളാണ് വരുന്നത്. പണ്ട് ചന്ദനമഴ സീരിയലില്‍ അമൃതക്ക് ഒരു ഉമ്മ കൊടുക്കാന്‍ ആ നായകന്‍…
Read More » -
20/07/2024”കിടന്ന് കൊടുത്തിട്ടാണോ… എന്നതില്‍ ഏതാണ് വൃത്തികെട്ട വാക്ക്?, ആ ചോദ്യം ചോദിച്ചതില്‍ റിഗ്രറ്റ് ചെയ്യുന്നില്ല”
ഒരു മാസം മുമ്പ് തന്റെ ഏറ്റവും പുതിയ സിനിമയായ ഡിഎന്‍എയുടെ പ്രമോഷനായി നായകന്‍ അഷ്‌കര്‍ സൗദാനൊപ്പം ഒരു സ്വകാര്യ ചാനലിന് അഭിമുഖം നല്‍കിയപ്പോള്‍ വളരെ മോശം അനുഭവമാണ് നായിക ഹന്ന റെജി കോശിക്ക് നേരിടേണ്ടി വന്നത്. ഒരു സ്വകാര്യ യുട്യൂബ് ചാനലിലെ അവതാരകയായ ഷാലു വളരെ മോശമായാണ് അന്ന് നടിയോട് പെരുമാറിയത്. ശേഷം അത് വലിയ ചര്‍ച്ചയുമായിരുന്നു. സിനിമയില്‍ അവസരം കിട്ടാന്‍ ആരുടെയെങ്കിലും കൂടെ കിടന്നിട്ടുണ്ടോ എന്നായിരുന്നു ഹന്നയോട് അവതാരക ചോദിച്ചത്. പിന്നാലെ താരം അഭിമുഖത്തില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. തങ്ങളോട് അവര്‍ ആദ്യമെ തന്നെ വിവാദമായ ചോദ്യം ചോദിക്കുമെന്ന് പറഞ്ഞിരുന്നുവെന്നും എന്നാല്‍ എന്താണ് ആ ചോദ്യമെന്ന് പറഞ്ഞിരുന്നില്ലെന്നും ഇങ്ങനെയൊരു ചോദ്യമാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഉറപ്പായും പറ്റില്ലെന്ന് പറയുമായിരുന്നുവെന്നും അപമാനിതയായ ശേഷം പ്രതികരിക്കവെ ഹന്ന പറഞ്ഞിരുന്നു. അഭിമുഖം വൈറലായതോടെ അവതാരക ഷാലുവിന് നേരെയും വലിയ രീതിയില്‍ സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴും അത്തരമൊരു ചോദ്യം ഹന്നയോട് ചോദിച്ചതില്‍ താന്‍ ഖേദിക്കുന്നില്ലെന്ന് പറയുകയാണ് അവാതരക…
Read More » -
20/07/2024ജീവിതത്തില്‍ അപ്സരയ്ക്ക് ഇനി പോലീസ് വേഷം; യൂണിഫോം അണിയാനൊരുങ്ങി താരം
കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് അപ്സര ആല്‍ബി. വളരെ ചെറിയ പ്രായത്തില്‍ തന്നെ അഭിനയത്തിലേക്ക് കടന്നു വന്ന അപ്സര നായികയായും സഹനടിയായും വില്ലത്തിയായുമെല്ലാം കയ്യടി നേടിയിട്ടുണ്ട്. മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം നേടിയ അഭിനേത്രിയാണ് അപ്സര. ഏഷ്യാനെറ്റിലെ ഹിറ്റ് പരമ്പരയായ സാന്ത്വനത്തിലൂടെയാണ് അപ്സര കുടുംബ പ്രേക്ഷകരുടെ മനസില്‍ ഇടം നേടുന്നത്. സാന്ത്വനത്തിലെ ജയന്തിയായുള്ള അപ്സരയുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. പിന്നാലെയാണ് അപ്സര ബിഗ് ബോസിലേക്ക് എത്തുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു അപ്സര. തുടക്കം മുതല്‍ക്കു തന്നെ നിറ സാന്നിധ്യമായി മാറാന്‍ അപ്സരയ്ക്ക് സാധിച്ചിരുന്നു. മികച്ച ക്യാപ്റ്റനുള്ള സമ്മാനവും അപ്സര നേടിയിരുന്നു. എന്നാല്‍ ബിഗ് ബോസില്‍ അവസാനം വരെ തുടരാന്‍ അപ്സരയ്ക്ക് സാധിച്ചിരുന്നില്ല. പ്രേക്ഷകരേയും സഹതാരങ്ങളേയുമെല്ലാം ഒരുപോലെ ഞെട്ടിച്ച സംഭവമായിരുന്നു അപ്സരയുടെ എവിക്ഷന്‍. ടോപ് ഫൈവ് വരെ എത്തുമെന്ന് അകത്തുള്ളവരും പുറത്തുള്ളവരും ഒരുപോലെ പ്രതീക്ഷിച്ചിരുന്ന പേരായിരുന്നു അപ്സരയുടേത്. എന്നാല്‍ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് അപ്സര…
Read More » -
20/07/2024പണ്ട് നയന്‍താര അല്ലു അര്‍ജുനോട് കാണിച്ചു; ഇപ്പോള്‍ രമേശ് നാരായണന്‍ ആസിഫ് അലിയോടും
നടന്‍ ആസിഫ് അലിയില്‍ നിന്ന് പുരസ്‌കാരം സ്വീകരിക്കാന്‍ സംഗീത സംവിധായകന്‍ രമേശ് നാരായണന്‍ തയ്യാറാവാതിരുന്ന സംഭവത്തിന് സമാനമായ മറ്റൊന്ന് സിനിമാ ലോകത്ത് ഇതിനുമുമ്പും നടന്നിട്ടുണ്ട്. നയന്‍താരയും അല്ലു അര്‍ജുനനുമായിരുന്നു ഇതിലെ നായികാ നായകന്മാര്‍. രമേശ് നാരായണനുമായി ബന്ധപ്പെട്ട വിവാദം കൊടുമ്പിരിക്കൊള്ളുന്നതിനിടെയാണ് അല്ലു അര്‍ജുനില്‍ നിന്ന് അവാര്‍ഡ് സ്വീകരിക്കാന്‍ നയന്‍താര തയ്യാറാവാതിരുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. 2018ല്‍ നടന്നതായിരുന്നു ഇത്. സൈമ അവാര്‍ഡ്ദാന വേദിയിലായിരുന്നു സംഭവം നടന്നത്. മികച്ച നടിക്കുള്ള അവാര്‍ഡ് ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് നയന്‍താരയ്ക്കായിരുന്നു ലഭിച്ചിരുന്നത്. അല്ലു അര്‍ജുനാണ് നയന്‍താരയ്ക്ക് അവാര്‍ഡ് നല്‍കിയത്. തനിക്ക് ലഭിച്ച പുരസ്‌കാരം തിരികെ നല്‍കിയ നയന്‍താര സിനിമയുടെ സംവിധായകനും ഭാവി ഭര്‍ത്താവുമായ വിഘ്‌നേഷ് ശിവനില്‍ നിന്ന് അത് വീണ്ടും സ്വീകരിക്കുകയുമായിരുന്നു. നിങ്ങള്‍ക്ക് വിരോധമില്ലെങ്കില്‍ ചിത്രത്തിന്റെ സംവിധായകനില്‍ നിന്ന് പുരസ്‌കാരം സ്വീകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു എന്ന് നയന്‍താര പരസ്യമായി പറയുകയായിരുന്നു. തുടര്‍ന്നാണ് പുരസ്‌കാരം തിരിച്ചുനല്‍കിയതും വിഘ്‌നേഷ് ശിവനില്‍ നിന്ന് സ്വീകരിച്ചതും.…
Read More » -
19/07/2024”ആരാണ് വെച്ചു കെട്ടാത്തത്?, ഹണിക്ക് ഉള്ളതല്ലേ കൊണ്ടു നടക്കാന്‍ പറ്റൂ; പൈസയ്ക്കല്ലേ പോകുന്നത്?”
മലയാളത്തിലെ ആദ്യ ലേഡി ഫൈറ്റ് മാസ്റ്ററാണ് കാളി. ചെറുപ്പം മുതല്‍ തനിക്ക് മുന്നില്‍ മലപോലെ ഉയര്‍ന്നുനിന്ന ഒരുപാട് പ്രതിസന്ധികളെ മറികടന്നാണ് കാളി വേറിട്ട ജീവിതവഴിയില്‍ മുന്നേറുന്നത്. സ്റ്റണ്ടിലേക്ക് വരാന്‍ കാരണം വിശപ്പാണ്. എന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ കണ്ട ഭീകരത വിശപ്പാണ്. ആ വിശപ്പ് എന്റെ മക്കള്‍ അനുഭവിക്കേണ്ടി വരാതിരിക്കാനാണ് ഞാന്‍ ഏത് റിസ്‌കും ഏറ്റെടുക്കുന്നതെന്ന് കാളി ഒരിക്കല്‍ പറഞ്ഞിരുന്നു. ‘പൈസ തന്നാല്‍ ശരീരം കാണിച്ചു കൊണ്ടുള്ള സീന്‍ ആണെങ്കിലും ഞാന്‍ അഭിനയിക്കും. ഞാന്‍ അത്രയും പ്രശ്‌നത്തിലൂടെ കടന്ന് പോകുന്ന ആളാണ്. അപ്പോള്‍ എന്റെ ഏതെങ്കിലും ശരീര ഭാഗം കാണിച്ചെന്നോര്‍ത്ത് ആരും എന്നോട് ചോദിക്കാന്‍ വരില്ല. കാരണം അവരാരും എന്നെ സഹായിക്കുന്നില്ല.’ ഇതാണ് കാളിയുടെ ജീവിതം. ഭക്ഷണത്തിനു വേണ്ടിയുള്ള നെട്ടോട്ടമാണ്. മാസ്റ്റര്‍ ബിന്‍ എന്ന ചാനലിലൂടെ കാളി സംസാരിക്കുന്നു. ഡ്യൂപ്പിടുന്ന ആളുകളെ വില കുറച്ച് കാണുന്ന ഒരു സമൂഹം ഇന്നും നിലനില്‍ക്കുന്നുണ്ട്. ‘അത്തരത്തില്‍ തനിക്കും ഒരു തവണ അനുഭവമുണ്ടായിട്ടുണ്ടെന്ന് കാളി പറഞ്ഞു.…
Read More » -
19/07/2024ഒരിക്കലും സ്ത്രീ വിവാഹം കഴിക്കരുത്! ശക്തമായ പ്രതികരണവുമായി ഭാമ
വിവാഹവുമായി ബന്ധപ്പെട്ട് നടി ഭാമ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച വാചകങ്ങള്‍ വൈറലാകുന്നു. ശക്തമായ ഭാഷയില്‍ വിവാഹത്തെ ചോദ്യം ചെയ്യുകയാണ് നടി. സ്ത്രീധനത്തെക്കുറിച്ചും ഭര്‍തൃവീട്ടിലെ പീഡനത്തെക്കുറിച്ചുമൊക്കെയാണ് ഭാമ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പറയുന്നത്. ‘വേണോ നമ്മള്‍ സ്ത്രീകള്‍ക്ക് വിവാഹം? വേണ്ട. ഒരു സ്ത്രീയും അവരുടെ ധനം ആര്‍ക്കും നല്‍കിയിട്ടു വിവാഹം ചെയ്യരുത്. അവര്‍ നിങ്ങളെ ഉപേക്ഷിച്ചു പോയാല്‍? ധനം വാങ്ങി അവര്‍ ജീവനെടുപ്പിക്കും, ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത്. വരുന്നവര്‍ എങ്ങനെയാണ് ട്രീറ്റ് ചെയ്യുക എന്നുപോലും അറിയാതെ. ജീവനെടുക്കാന്‍ സാധ്യതയുള്ള സ്ഥലത്തു നിന്നും എത്രയും വേഗം…’ആ വരി മുഴുമിപ്പിക്കാതെ ഭാമ അവസാനിപ്പിച്ചു. ഭാമയുടെ വിവാഹജീവിതവുമായി ബന്ധപ്പെട്ട് ഇപ്പോഴും പ്രേക്ഷകരുടെ ഇടയില്‍ പല ഊഹാപോഹങ്ങളുമുണ്ട്. നേരത്തെ മകള്‍ ഗൗരിയുടെ ചിത്രം പങ്കുവെച്ച് കൊണ്ട് താനൊരു സിംഗിള്‍ മദറാണെന്ന് ഭാമ തുറന്നു പറഞ്ഞിരുന്നു. ഒരു ‘സിംഗിള്‍ മദര്‍’ ആയപ്പോള്‍ താന്‍ കൂടുതല്‍ ശക്തയായി എന്നാണ് ഭാമ അന്നു പറഞ്ഞത്. ‘ഒരു സിംഗിള്‍ മദറാകുന്നത് വരെ…
Read More » -
18/07/2024”കാമുകനെ അലമാരയ്ക്കുള്ളില്‍ ഒളിപ്പിച്ചു; എന്റെ കന്നി ചുംബനം അന്ന് നടക്കുമെന്ന് കരുതി…!”
ബോളിവുഡും കടന്ന് ഹോളിവുഡിലെത്തിയ നടിയാണ് പ്രിയങ്ക ചോപ്ര. ഇന്ന് പ്രിയങ്കയെ ബോളിവുഡില്‍ കാണാന്‍ പോലും കിട്ടില്ല. ഹോളിവുഡ് സിനിമയില്‍ സ്വന്തമായൊരു ഇടം കണ്ടെത്താന്‍ പ്രിയങ്കയ്ക്ക് സാധിച്ചിട്ടുണ്ട്. സിനിമാ പശ്ചാത്തലമില്ലാതെയായിരുന്നു പ്രിയങ്ക കടന്നു വന്നത്. അതുകൊണ്ട് തന്നെ കരിയറില്‍ ഒരിടം നേടിയെടുക്കാന്‍ പ്രിയങ്കയ്ക്ക് ധാരാളം പ്രതിസന്ധികളെ നേരിടേണ്ടി വന്നിരുന്നു. അതിനെയെല്ലാം മറികടന്ന്, ഇന്ന് ലോകമെമ്പാടും ആരാധകരുള്ള ഗ്ലോബല്‍ ഐക്കണ്‍ ആണ് പ്രിയങ്ക. തന്റെ ജീവിതകഥ പറയുന്ന അണ്‍ഫിനിഷ്ഡില്‍ രസകരമായ പല ഓര്‍മ്മകളും പ്രിയങ്ക ചോപ്ര പങ്കുവെക്കുന്നുണ്ട്. അമേരിക്കയിലെ വിദ്യാഭ്യാസത്തെക്കുറിച്ചും തന്റെ ആദ്യ പ്രണയത്തെക്കുറിച്ചുമെല്ലാം പ്രിയങ്ക ചോപ്ര പുസ്തകത്തില്‍ തുറന്നെഴുതുന്നുണ്ട്. ബോബ് എന്നാണ് തന്റെ ആദ്യത്തെ കാമുകനെ പ്രിയങ്ക ചോപ്ര പുസ്തകത്തില്‍ പരാമര്‍ശിക്കുന്നത്. യഥാര്‍ത്ഥ പേര് പറയാതെ ബോബ് എന്ന് പേരു നല്‍കുകയായിരുന്നു പ്രിയങ്ക ചോപ്ര. ”ഇന്ത്യാനാപോളീസില്‍ വച്ചാണ് ഞാന്‍ എന്റെ ആദ്യത്തെ കാമുകനെ കണ്ടുമുട്ടുന്നത്. അവന്റെ പേര് ബോബ് എന്നായിരുന്നു. ഞങ്ങള്‍ രണ്ടു പേരും നോര്‍ത്ത് സെന്‍ട്രല്‍ ഹൈസ്‌കൂളിലായിരുന്നു പഠിച്ചിരുന്നത്. അവന്‍ ടെന്‍ത്ത്…
Read More » -
17/07/2024ആ പരിപാടിയുടെ അവതാരക ഞാന്‍ ആയിരുന്നു, രമേശ് നാരായണനെ വേദിയിലേക്ക് വിളിക്കാത്തിന്റെ കാരണം വെളിപ്പെടുത്തി ജ്യുവല്‍ മേരി
ആസിഫ് അലി- രമേശ് നാരായണന്‍ വിവാദത്തില്‍ പ്രതികരണവുമായി നടിയും അവതാരകയുമായ ജ്യുവല്‍ മേരി. എം.ടി വാസുദേവന്‍ നായരുടെ ഒമ്പത് ചെറുകഥകളെ അടിസ്ഥാനമാക്കിയുള്ള ആന്തോളജി സിനിമയായ ‘മനോരഥങ്ങളു’ടെ ട്രെയിലര്‍ ലോഞ്ചിംഗുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച വൈകിട്ട് എറണാകുളം ക്രൗണ്‍പ്ലാസ ഹോട്ടലില്‍ നടന്ന ചടങ്ങിനിടെയുണ്ടായ സംഭവം വിവാദമായിരുന്നു. ജ്യുവല്‍ മേരിയായിരുന്നു ഷോയുടെ അവതാരക. സംഘാടനത്തില്‍ ഗുരുതരമായ വീഴ്ചയുണ്ടായെന്നും, രമേശ് നാരായണന്റെ പേര് തെറ്റി വിളിച്ചത് തനിക്ക് പറ്റിയ അബദ്ധമാണെന്നും ജ്യുവല്‍ പറയുന്നു. രമേശ് നാരായണനെ സ്റ്റേജിലേക്ക് വിളിപ്പിച്ച് മെമെന്റോ നല്‍കാത്തതിന്റെ കാരണവും ജ്യുവല്‍ മേരി പറയുന്നു. ”ഒരുപാട് സമയം ആലോചിച്ചിട്ടാണ് ചില കാര്യങ്ങള്‍ക്ക് വ്യക്തത തരണം, ഞാന്‍ കണ്ട കാര്യങ്ങള്‍ നിങ്ങളോടു കൂടി പങ്കുവയ്ക്കണം എന്ന ചിന്തയിലേക്ക് എത്തുന്നത്. കഴിഞ്ഞ ദിവസം നടന്ന മനോരഥങ്ങള്‍ എന്ന പരിപാടിയുടെ ലോഞ്ചിന്റെ അവതാരക ഞാനായിരുന്നു. എംടി സര്‍ എഴുതിയ കഥകളുടെ ചലച്ചിത്രാവിഷ്‌കാരമായിട്ടുള്ള ഒന്‍പത് സിനിമകളുടെ ആന്തോളജിയാണ് ‘മനോരഥങ്ങള്‍’. അതിന്റെ ട്രെയിലര്‍ ലോഞ്ച് ആയിരുന്നു നടന്നത്. ഒരു സിനിമയല്ല, ഒന്‍പത്…
Read More » -
17/07/2024”നേക്കഡ് പാര്‍ട്ടിയില്‍ പങ്കെടുത്തു, 20 മിനിറ്റ് കൊണ്ട് ഇറങ്ങിയോടി”
കിലുക്കാംപെട്ടി എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് സുചിത്ര കൃഷ്ണമൂര്‍ത്തി. ഷാരൂഖ് ഖാനൊപ്പം അഭിനയിച്ച കഭി ഹാന്‍ കഭി നാ എന്ന സിനിമയിലൂടെയാണ് താരം പ്രശസ്തിയിലേക്കുയര്‍ന്നത്. എന്നാല്‍ കരിയറില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ വിവാഹിതയായ സുചിത്ര വെള്ളിത്തിരയില്‍ നിന്ന് അകന്നുനിന്നു. ജര്‍മനിയില്‍ ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തതിനെക്കുറിച്ചുള്ള സുചിത്രയുടെ കുറിപ്പാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയാകുന്നത്. ബെര്‍ലിനിലെ നേക്കഡ് പാര്‍ട്ടിയില്‍ ( പൂര്‍ണ നഗ്നരായി ആളുകള്‍ പങ്കെടുക്കുന്ന പാര്‍ട്ടികളെയാണ് നേക്കഡ് പാര്‍ട്ടി അഥവാ ന്യൂഡ് പാര്‍ട്ടി എന്ന് പറയുന്നത്) പങ്കെടുത്തുവെന്നും 20 മിനിറ്റുകൊണ്ട് അവിടെ നിന്ന് ഇറങ്ങിയെന്നും സുചിത്ര കൃഷ്ണമൂര്‍ത്തി പറയുന്നു. ”നിങ്ങളുടെ മസ്തിഷ്‌കം വേര്‍പെടുന്ന തരത്തില്‍ തുറന്ന മനസ്സുണ്ടാകരുത്. എല്ലായ്പ്പോഴും ഞാനൊരു ഇന്ത്യക്കാരി തന്നെ. ഒരു കുളിയും കുറച്ച് ഗായത്രി മന്ത്രം ജപവും ആവശ്യമായ വ്യക്തി”- സുചിത്ര കുറിച്ചു. പാശ്ചാത്യരാജ്യങ്ങളില്‍ ന്യൂഡ് പാര്‍ട്ടി അഥവാ നേക്കഡ് പാര്‍ട്ടി സ്വാഭാവികമാണ്. ബോഡി പോസിറ്റീവിറ്റി പാര്‍ട്ടി എന്നും വിശേഷിപ്പിക്കാറുണ്ട്. 1980 കളിലാണ് ഇവയുടെ തുടക്കമെന്ന് കരുതപ്പെടുന്നു. യൂണിവേഴ്‌സിറ്റി…
Read More » -
17/07/2024”നാട്ടിന്‍പുറത്തെ പെണ്‍കുട്ടിയുടെ അതിയായമോഹം ജോയ് ചേട്ടന്‍ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ നടത്തി തന്നു”
മലയാളികള്‍ക്ക് ആമുഖങ്ങള്‍ ആവശ്യമില്ലാത്തയാളാണ് നടി ബീന ആന്റണി. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചും രസിപ്പിച്ചുമൊക്കെ നമ്മുടെ കൂടെത്തന്നെയുള്ളൊരാളായിട്ടെ ബീന ആന്റണിയുടെ മുഖം എപ്പോള്‍ കണ്ടാലും പ്രേക്ഷകര്‍ക്ക് തോന്നു. സിനിമ ഒരിക്കലും ബീന ആന്റണിയുടെ പാഷനായിരുന്നില്ല. സീരിയലുകളൊക്കെ കാണുമ്പോള്‍ ആഗ്രഹം തോന്നിയിരുന്നുവെന്ന് മാത്രം. സ്‌കൂളിലൊക്കെ അഭിനയിക്കുകയും മോണോ ആക്ടൊക്കെ ചെയ്തിട്ടുമുണ്ട്. അവിടെ നിന്നാണ് ദൈവനിശ്ചയം പോലെ ബീന സിനിമയിലേക്കും പിന്നീട് സീരിയലേക്കും എത്തുന്നതും ഉയരങ്ങള്‍ താണ്ടുന്നതും. അമ്പത്തിരണ്ടുകാരിയായ ബീന ആന്റണി, ഗോഡ്ഫാദര്‍ സിനിമയില്‍ ചെറിയ വേഷം ചെയ്തുകൊണ്ടാണ് അഭിനയിച്ച് തുടങ്ങിയത്. പിന്നീട് അങ്ങോട്ട് തുടരെ തുടരെ ചിത്രങ്ങള്‍ ലഭിച്ചു. യോദ്ധയിലെ മോഹന്‍ലാലിന്റെ സഹോദരി വേഷം ശ്രദ്ധിക്കപ്പെട്ടതോടെ പ്രാധാന്യം കൂടിയ സഹനടി കഥാപാത്രങ്ങള്‍ ബീനയെ തേടി എത്തുകയായിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സിനിമകളെക്കാള്‍ സീരിയലിലാണ് ബീന തിളങ്ങുന്നത്. വില്ലത്തിയായും അമ്മ വേഷങ്ങളിലൂടെയും മിനിസ്‌ക്രീനില്‍ നിറഞ്ഞ് നില്‍ക്കുന്ന ബീന ആന്റണി സോഷ്യല്‍മീഡിയയില്‍ പങ്കിട്ട ഏറ്റവും പുതിയ കുറിപ്പാണ് വൈറലാകുന്നത്. തന്റെ തുടക്കകാലത്ത് നടത്തിയ ഒരു ഫോട്ടോഷൂട്ടിന്റെ ഓര്‍മകളാണ്…
Read More »