Breaking NewsKeralaLead NewsNEWSpolitics

ആത്മബന്ധത്തിനുമുന്നിൽ പ്രോട്ടോക്കോളൊക്കെയെന്ത്? വേദിയിലെത്തി വി.ഡി. സതീശനെ ചേർത്തുപിടിച്ച് അമ്മാളു അമ്മ

തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ ഹൃദയസ്പർശിയായ ഒരു നിമിഷം എല്ലാവരുടെയും ശ്രദ്ധ നേടി. ഔദ്യോഗിക തിരക്കുകളും പ്രോട്ടോക്കോൾ നിയന്ത്രണങ്ങളും മറികടന്ന്, വി.ഡി. സതീശനെ സ്വന്തം മകനായി കാണുന്ന വയോധികയായ അമ്മാളു അമ്മ വേദിയിലേക്ക് എത്തുകയും അദ്ദേഹത്തെ സ്നേഹത്തോടെ ചേർത്തുപിടിക്കുകയും ചെയ്തു.

ആ കാഴ്ച ചടങ്ങിൽ പങ്കെടുത്തവർക്കും പിന്നീട് ദൃശ്യങ്ങൾ കണ്ടവർക്കും ഒരുപോലെ സന്തോഷവും വികാരവും പകർന്നു. അമ്മാളു അമ്മയെ കണ്ട വി.ഡി. സതീശൻ ഏറെ സ്നേഹത്തോടെ സ്വീകരിക്കുകയും, അവരെ രാഹുൽ ഗാന്ധിയ്ക്കും പ്രിയങ്ക ഗാന്ധിയ്ക്കും പരിചയപ്പെടുത്തുകയും ചെയ്തു. സാധാരണക്കാരോട് ജനപ്രതിനിധികൾക്കുണ്ടായിരിക്കേണ്ട ആത്മബന്ധത്തിന്റെ മനോഹര ഉദാഹരണമായി ആ നിമിഷം മാറി.

Signature-ad

അമ്മാളു അമ്മയ്ക്ക് ആ പേര് നൽകിയതും വി.ഡി. സതീശനാണ്. സഹോദരങ്ങളോ മക്കളോ ഇല്ലാത്ത അവർക്ക് പ്രയാസഘട്ടങ്ങളിലൊക്കെയും ഒപ്പമുണ്ടായിരുന്നത് അദ്ദേഹമാമ്. പ്രത്യേകിച്ച് വെള്ളപ്പൊക്കകാലത്ത് അദ്ദേഹം നൽകിയ പിന്തുണ അമ്മാളു അമ്മ ഇന്നും ഓർക്കുന്നു.വീട് നിർമിക്കാൻ സഹായം നൽകിയതും സതീശനായിരുന്നു.

വി.ഡി. സതീശൻ മകനെ പോലെയാണ്, ആ മകനെ തനിക്കിന്ന് കാണണമെന്നു പറഞ്ഞാണ് അവർ ചടങ്ങിലെത്തിയത്. വി.ഡി. സതീശനൊപ്പമുള്ള ചിത്രങ്ങളും അമ്മാളു അമ്മ സൂക്ഷിച്ചുവെച്ചിരുന്നു. ഒരു ജനപ്രതിനിധിയും സാധാരണക്കാരിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ ആഴം തുറന്നുകാട്ടുന്ന ഈ ദൃശ്യം സാമൂഹിക മാധ്യമങ്ങളിലടക്കം ഏറെ ശ്രദ്ധ നേടുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: