ഓടിവന്ന് കെട്ടിപ്പിടിച്ച് ആരാധിക; ‘ലാലേട്ടന് നാണം വന്നു’വെന്ന് ആരാധകര്‍
അഞ്ചു വര്‍ഷത്തെ നീണ്ടകാത്തിരിപ്പിന് ശേഷം മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ‘ബറോസ്’ തിയറ്ററുകളിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം കൊച്ചിയില്‍ സംഘടിപ്പിച്ച അണിയറപ്രവര്‍ത്തകരെ പരിചയപ്പെടുത്തുന്ന ചടങ്ങ് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ ചടങ്ങില്‍ നിന്നുള്ള ഒരു വീഡിയോ ദൃശ്യമാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
താരത്തിനെ കണാന്‍ സാധിച്ചതിന്റെ സന്തോഷവും അത്ഭുതവും പങ്കുവെക്കുന്ന ഒരു ആരാധികയുടെ വീഡിയോയാണ് വൈറലായിരിക്കുന്നത്. ‘എന്റമ്മോ ലാലേട്ടനെ കണ്ടപ്പോ സന്തോഷം കണ്ടോ’ എന്ന അടിക്കുറിപ്പോടെ മോഹന്‍ലാല്‍ ഫാന്‍സ് ക്ലബും വീഡിയോ പങ്കുവച്ചിട്ടുണ്ട്. ‘ഇതൊക്കെ ഒരുഭാഗ്യമാണ്’ ‘അതെ ലാലേട്ടെന്‍ ഒരുവികാരം തന്നെ’, ‘ലാലേട്ടന് നാണം വന്നു’, ‘ലാലേട്ടന്‍ നമ്മുടെ മുത്താണ്’ തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.
ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കിയിരിക്കുന്നത്. ഡിഗാമയുടെ നിധി കാക്കുന്ന ബറോസ് എന്ന ഭൂതമായി മോഹന്‍ലാല്‍ തന്നെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഗുരുസോമസുന്ദരം, മോഹന്‍ശര്‍മ, തുഹിന്‍ മേനോന്‍ എന്നിവരാണ് എന്നിവര്‍ക്ക് പുറമേ മായാ, സീസര്‍ ലോറന്റെ തുടങ്ങി. വിദേശതാരങ്ങളും വേഷമിടുന്നു.
അമേരിക്കന്‍ റിയാലിറ്റി ഷോ ആയ ദ വേള്‍ഡ് ബെസ്റ്റില്‍ പങ്കെടുത്ത് വിജയിച്ച ലിഡിയന്‍ നാദസ്വരമാണ് ചിത്രത്തിനായി സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. മാര്‍ക്ക് കിലിയനാണ് പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്നത്. പ്രശസ്ത കലാസംവിധായകനായ സന്തോഷ് രാമനാണ് സെറ്റുകള്‍ ഡിസൈന്‍ ചെയ്യുന്നത്. സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം.