Social Media
-
January 31, 2024
കാഴ്ചകളുടെ പറുദീസയായ ഊട്ടിയിലേയ്ക്ക് ഒരു ട്രെയിന്‍ യാത്ര; ടിക്കറ്റുകൾ ലഭിക്കാൻ ഇത്രമാത്രം
ലോകമെമ്പാടുമുള്ള സഞ്ചാരികളുടെ എന്നത്തേയും സ്വപ്‌നമാണ് ഉദഗമണ്ഡലം അഥവാ ഊട്ടി. നീലഗിരിക്കുന്നുകളുടെ അവസാനയിടം. ഇന്ത്യയുടെ വിനോദ ഭൂപടത്തില്‍ തമിഴ്നാടിന് ഒന്നാംനിര സ്ഥാനം സമ്മാനിച്ച പ്രദേശം. കുളിര്‍മയുടെ പശ്ചാത്തലത്തില്‍ കാഴ്ചകളും അനുഭവേദ്യങ്ങളായ വസ്തുതകളും ഒരുപാടുണ്ടെങ്കിലും സഞ്ചാരികളുടെ മനസ്സിനെ എന്നും മോഹിപ്പിക്കുന്ന ഇടമാണ് ഊട്ടി.അതുപോലെ മറ്റു മലയോര വിനോദ മേഖലകളില്‍ നിന്നും വ്യത്യസ്തമായി ഇവിടേക്കുള്ള യാത്രയില്‍ ഒരു പ്രാവശ്യമെങ്കിലും അനുഭവിക്കണമെന്ന് ഏതൊരാളും കൊതിക്കുന്ന ഒന്നാണ് ‘ഊട്ടി മൗണ്ടന്‍ റെയില്‍വേ’. സമുദ്ര നിരപ്പില്‍ നിന്നും വെറും 330 മീറ്റര്‍ മാത്രം ഉയരത്തിലുള്ള മേട്ടുപ്പാളയത്തു നിന്നും 2200 മീറ്റര്‍ ഉയരത്തില്‍ നില്‍ക്കുന്ന ഊട്ടിയുടെ നെറുകയിലേക്ക് 46 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തീവണ്ടിയാത്ര. ഇത്രയും ദൂരം നാലര മണിക്കൂര്‍ കൊണ്ട് ഇഴഞ്ഞും കിതച്ചും ഇടയ്ക്കിടയ്ക്ക് വെള്ളം കുടിച്ചും മലകയറുന്ന ഈ കരിവണ്ടി നമുക്ക് സമ്മാനിക്കുന്നത് ഒരിക്കലും മറക്കാനാകാത്ത യാത്രാ അനുഭവങ്ങളാണ്. 206 വളവുകള്‍, 16 തുരങ്കങ്ങള്‍, ചെറുതും വലുതുമായ 250 പാലങ്ങള്‍. മേട്ടുപ്പാളയത്തു നിന്നും ഊട്ടിയിലെത്തുമ്പോള്‍ നാം ഇവയെല്ലാം താണ്ടിയിരിക്കും. ലോക പൈതൃക പട്ടികയില്‍…
Read More » -
January 31, 2024
കൊണ്ടേ പോകൂ പുകവലി; ചുമ ആദ്യ മുന്നറിയിപ്പ്
പുകവലി ആരോഗ്യത്തിന് ഹാനികരം എന്ന വാചകവും മുന്നറിയിപ്പുമെല്ലാം ദിവസേന കേള്‍ക്കുന്നവരാണ് നമ്മൾ. സിഗരറ്റ്, ബീഡി മറ്റ് പുകയില ഉത്പ്പന്നങ്ങളെല്ലാം ശരീരത്തിന് ഹാനികരമാണ്. ശ്വാസകോശത്തെ ദോഷകരമായി ബാധിക്കുന്ന പുകവലി ആസ്തമ പോലെയുള്ള അസുഖങ്ങളിലേയ്ക്കാണ് മനുഷ്യരെ തള്ളിവിടുന്നത്. അതായത് ശ്വാസം മുട്ടലിലേക്ക്. പുകവലിക്കാരില്‍ ചുമയാണ് ഏറ്റവുമധികം കണ്ടുവരുന്നത്. ശ്വസന സംബന്ധമായ പ്രശ്‌നങ്ങളും ശ്വാസകോശ അര്‍ബുദവും ഹൃദ്രോഗവും വരെയുണ്ടാകാന്‍ പുകവലി കാരണമാകുന്നുണ്ട്. പല്ലിന്റെ നിറവ്യത്യാസം, ചര്‍മ്മത്തിലെ ചുളിവ് എന്നിവയ്ക്കും പുകവലി കാരണമാകുന്നുണ്ട്. ബ്രോങ്കൈറ്റിസ്, ന്യുമോണിയ, സ്‌ട്രോക്ക് തുടങ്ങിയ രോഗങ്ങളും പുകവലിക്കാരില്‍ കണ്ടുവരുന്നുണ്ട്. പുകയില ഉപയോഗിക്കുന്നവരില്‍ 50 ശതമാനവും ഇവയുടെ ഉപയോഗത്താല്‍ മരണപ്പെടുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പുകവലി ഉള്‍പ്പെടെയുള്ള പുകയില ഉപയോഗം കാരണം 80 ലക്ഷം ജനങ്ങളെങ്കിലും ആയുസെത്താതെ ആഗോളതലത്തില്‍ മരിക്കുന്നുണ്ട്. ഇന്ത്യയില്‍ 13 ലക്ഷം ആളുകളാണ് ഒരു വര്‍ഷം പുകയില ഉപയോഗത്താല്‍ മരണപ്പെടുന്നത്. നിങ്ങള്‍ പുകവലിക്കാരനാണെങ്കില്‍ പുകവലിയുടെ ഉപയോഗം എത്രമാത്രം ഭവിഷ്യത്തുളവാക്കുന്നതാണെന്ന് മനസിലാക്കണമെങ്കില്‍ താഴെ പറയുന്ന കാര്യം സ്വയം പരീക്ഷിച്ച് നോക്കാവുന്നതാണ്. വായ്ക്കുള്ളില്‍ സിഗരറ്റിന്റെയോ ബീഡിയുടെയോ…
Read More » -
January 31, 2024
രാത്രിയിലെ ആഹാരം ശരീരഭാരം കൂട്ടും; ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
ഭക്ഷണത്തിനു ശേഷം ഉറങ്ങുകയാണ് എന്നതിനാല്‍ രാത്രിയിലെ ആഹാരം ശരീരഭാരം കൂട്ടുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.അതിനാല്‍ തന്നെ ഒന്നോരണ്ടോ ചപ്പാത്തിയോ അല്‍പ്പം സാലഡോ അല്ലെങ്കില്‍ കഞ്ഞിയോ കഴിക്കുന്നതാണ് രാത്രിയില്‍ കൂടുതല്‍ ഉത്തമം. ബിരിയാണി പോലുള്ള ഭക്ഷണങ്ങള്‍ രാത്രിയില്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഇത് ദഹനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന ഭക്ഷണമാണ്. ശരീരഭാരം കൂടാനുള്ള സാധ്യതയും വളരെ കൂടുതലാണ്.രാത്രിയില്‍ ഒഴിവാക്കേണ്ട മറ്റൊരു ഭക്ഷണമാണ് ഐസ്‌ക്രീം. ഒരു സ്‌കൂപ് ഐസ്‌ക്രീമില്‍ 150 കലോറി അടങ്ങിയിട്ടുണ്ട്. ഇത് പൊണ്ണത്തടിയ്ക്ക് കാരണമാകും. മിഠായികളും രാത്രി ഒഴിവാക്കേണ്ടവ തന്നെയാണ്.ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയര്‍ത്താന്‍ ഇടവരുത്തും.രാത്രി ഭക്ഷണം വൈകി കഴിക്കുന്നതും അപകടമാണ്.ശരീരം വിശ്രമത്തിലേക്കും ഉറക്കത്തിലേക്കും തയ്യാറെടുക്കുന്ന സന്ദര്‍ഭത്തില്‍ ദഹനേന്ദ്രിയം ക്ഷീണത്തിലായിരിക്കും.അതിനാൽതന്നെ രാത്രി ഭക്ഷണം വൈകി കഴിക്കുമ്ബോള്‍ ട്രൈ ഗ്ലിസറൈഡ് കൊഴുപ്പ് കൂടുന്നു.അത് പലതരത്തിലുള്ള രോഗങ്ങള്‍ക്ക്, പ്രത്യേകിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാനും ദഹനവുമായി ബന്ധപ്പെട്ട വിവിധ അസുഖങ്ങള്‍ ഉണ്ടാക്കാനും കാരണമാകുന്നു. രാത്രിയില്‍ ജങ്ക്ഫുഡ്, മസാല അടങ്ങിയ ഭക്ഷണം, പാസ്ത, ബര്‍ഗര്‍, പിസ, ബിരിയാണി, കാര്‍ബോഹൈഡ്രേറ്റ്…
Read More » -
January 30, 2024
‘സത്യം എനിക്ക് അറിയണം, ഇതിന്റെ പുറകിലുള്ള മലയാളി സംവിധായകന്‍ ആരാണെന്ന് കണ്ടുപിടിക്കണം’; പോസ്റ്റുമായി അല്‍ഫോന്‍സ് പുത്രന്‍
‘പ്രേമം’ സിനിമ തമിഴ് ചിത്രം ‘ഓട്ടോഗ്രാഫി’ന്റെ കോപ്പിയാണെന്നു പറഞ്ഞ്, മലയാളത്തില്‍ നിന്നൊരു സംവിധായകന്‍ തമിഴ് സംവിധായകനായ ചേരനെ തെറ്റിദ്ധരിപ്പിച്ചുവെന്ന് അല്‍ഫോന്‍സ് പുത്രന്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലാണ് അല്‍ഫോന്‍സ് ഇക്കാര്യം പറഞ്ഞത്. അതിന്റെ പേരില്‍ ചേരന്റെ കയ്യില്‍നിന്നു താന്‍ ചീത്ത കേട്ടെന്നും ആ സംവിധാകന്‍ ആരെന്ന് അറിയാനുള്ള അന്വേഷണത്തിലാണ് താനെന്നും അല്‍ഫോന്‍സ് സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തി. ”കേരളത്തില്‍ നിന്നൊരു സംവിധായകന്‍ ചേരനെ വിളിക്കുന്നു. താങ്കളുടെ ചിത്രമായ ‘ഓട്ടോഗ്രാഫി’ന്റെ കോപ്പിയാണ് അല്‍ഫോന്‍സ് പുത്രന്റെ ‘പ്രേമം’ സിനിമയെന്നായിരുന്നു അയാള്‍ പറഞ്ഞത്. ഉടന്‍ ചേരന്‍ സര്‍ കോള്‍ കട്ട് ചെയ്യുന്നു. ഒരു കാരണവുമില്ലാതെ ചേരന്‍ സര്‍ എന്നെ വിളിച്ചു ചീത്ത പറഞ്ഞു. ഒരു ഫ്രെയിമോ ഡയലോഗോ സംഗീതമോ കോസ്റ്റ്യൂമോ എഴുത്തിന്റെ ഒരു ഭാഗം പോലും ഞാന്‍ കോപ്പിയടിച്ചിട്ടില്ലെന്ന് ചേരന്‍ സാറിനോടു മറുപടിയായി പറഞ്ഞു. ‘ഓട്ടോഗ്രാഫ്’ എനിക്ക് ഏറെ ഇഷ്ടമുള്ള സിനിമയാണെന്നും അതില്‍നിന്നൊരു ഭാഗം പോലും തൊടുവാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും അദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കി. ഉടന്‍ അദ്ദേഹം…
Read More » -
January 30, 2024
വീട്ടുവേലക്കാരിയിൽ നിന്നും ‘വുമൺ ഓഫ് ദി ഇയർ’ അവാർഡിലേക്ക്
ആ പുതിയ വേലക്കാരിയെ പാൽക്കാരൻ കൊണ്ട് കൊടുത്തതാണ്. വീട്ടിൽ അതുവരെ നിന്നിട്ടുള്ള വേലക്കാരിൽ നിന്നൊക്കെ വ്യത്യസ്തമായി എന്തോ ഒരു സവിശേഷത പ്രൊഫ. പ്രബോധ് കുമാറിന് അവളുടെ പെരുമാറ്റത്തിൽ തോന്നി. മൂന്നു കുട്ടികളുടെ അമ്മയായ ആ ഇരുപത്തൊമ്പത്കാരി വീട് വൃത്തിയാക്കലും തുണി നനയ്ക്കലും ഭക്ഷണം പാകം ചെയ്യലും എന്ന് വേണ്ട വീട്ടിലെ സർവ്വ പണികളും നിശബ്ദം ചെയ്തുവന്നു. പക്ഷെ അതൊന്നുമല്ല, നരവംശ ശാസ്ത്രജ്ഞനായ ആ റിട്ടയേർഡ് പ്രൊഫസ്സറെ അതിശയിപ്പിച്ചത്. വീട്ടിലെ മറ്റു ജോലികൾ ചെയ്യാറുള്ളപ്പോൾ സാധാരണ കാണാറുള്ള ആ കരവേഗം, തിടുക്കം, സാമർഥ്യം ലൈബ്രറി മുറിയിലെ ബുക്ക് ഷെൽഫ് വൃത്തിയാക്കുമ്പോൾ, പുസ്തകങ്ങൾ പൊടി തട്ടി അടുക്കി വയ്ക്കുമ്പോൾ അവൾക്കില്ലല്ലോ! പലതവണ ഇത് ശ്രദ്ധിച്ചു. അവളുടെ വിരലുകൾ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളുടെ താളുകളിലൂടെ പതുക്കെ എന്തോ തിരയുകയാണ്. ആ കണ്ണുകൾ ആ പുസ്തക താളുകളിലെ അക്ഷരങ്ങളിൽ ഉടക്കി നിൽക്കുകയാണ്. ഒടുവിൽ അദ്ദേഹം ചോദിച്ചു: “നീ വായിക്കുമോ?” വീട്ടിലെ ബിസ്ക്കറ്റ് ടിന്നിൽ നിന്നും ബിസ്ക്കറ്റ് ഒളിച്ചു എടുത്തു തിന്നത്…
Read More » -
January 29, 2024
കെഎസ്ആർടിസിയുടെ പത്തനംതിട്ട – തിരുനെല്ലി ഡീലക്സ് സർവീസ് നാളെ മുതൽ സൂപ്പർ ഫാസ്റ്റ്
റാന്നി: കെഎസ്ആർടിസിയുടെ പത്തനംതിട്ട – തിരുനെല്ലി ഡീലക്സ് സർവീസ് നാളെ മുതൽ സൂപ്പർ ഫാസ്റ്റ് ആയിട്ടാകും സർവീസ് നടത്തുക.ഡീലക്സ് ബസിന് സ്റ്റോപ്പ് കുറവായതിനാൽ രാത്രി യാത്രക്കാരടക്കം ബുദ്ധിമുട്ട് നേരിടുന്നതിനാലാണ് മാറ്റം. റൂട്ട് :റാന്നി , എരുമേലി , കാഞ്ഞിരപ്പളളി , പൊന്‍കുന്നം , പാലാ , കൂത്താട്ടുകുളം , രാമപുരം , മൂവാറ്റുപുഴ , പെരുമ്പാവൂര്‍ , അങ്കമാലി , ചാലക്കുടി , തൃശൂര്‍ , ഇടപ്പാള്‍ , കോഴിക്കോട് , താമരശ്ശേരി , വൈത്തിരി , കല്‍പ്പറ്റ , മാനന്തവാടി , കാട്ടിക്കുളം ■ പത്തനംതിട്ടയില്‍ നിന്നും പുറപ്പെടുന്ന സമയം = 5 pm ■ Pathanamthitta :- 5 pm ■ റാന്നി :- 5:30 pm ■ Ranni :- 5:30 pm ■ എരുമേലി :- 6 pm ■ Erumely :- 6 pm ■ കാഞ്ഞിരപ്പളളി :- 6:25 pm ■ Kanjirapally…
Read More » -
January 29, 2024
കൊച്ചി ഇന്ത്യയിൽ വേറിട്ടതാകുന്നത് ഇതുകൊണ്ടൊക്കെ തന്നെയാണ് !
കേരളത്തിലെ ഏറ്റവും വലിയ സിറ്റി മെട്രോ റെയിൽ ഉള്ള ഏക നഗരം മലയാള സിനിമയുടെ ആസ്ഥാനം വാട്ടർ മെട്രോ ഉള്ള നഗരം വേൾഡ് ട്രേഡ് സെൻ്റർ ഉള്ള ഏക സിറ്റി ലണ്ടനിലേക്കും വിയറ്റ്നാമിലേക്കും വരെ നേരിട്ട് ഫ്ലൈറ്റ് സർവീസുള്ള നഗരം കേരളത്തിൻ്റെ ജുഡിഷ്യൽ , റീട്ടെയിൽ , ഫാഷൻ തലസ്ഥാനം ബഹു.കേരള ഹൈക്കോടതി സ്ഥിതി ചെയ്യുന്ന നഗരം ഇന്ത്യൻ നേവിയുടെ ദക്ഷിണമേഖലാ ആസ്ഥാനം NIA യുടെ ദക്ഷിണേന്ത്യൻ ആസ്ഥാനം ED , CBI , INCOME TAX, NARCOTICS CONTROL BUREAU , CUSTOMS എന്നിവയുടെയെല്ലാം കേരളത്തിലെ സോണൽ ആസ്ഥാനം സ്ഥിതി ചെയ്യുന്ന സിറ്റി PORSCHE, DUCATI, LEXUS, MINI, JAGUAR, LAND ROVER, INDIAN MOTORCYCLES, VOLVO പോലെയുള്ള ലോകോത്തര ഓട്ടോമൊബൈൽ ബ്രാൻഡുകളുടെ ഡീലർഷിപ്പുള്ള കേരളത്തിലെ ഒരേയൊരു നഗരം GRAND HYATT, MARRIOTT, HOLIDAY INN, NOVOTEL, FOUR POINTS BY SHERATON, RAMADA, LE MERIDIEN, CROWNE PLAZA…
Read More » -
January 29, 2024
അഞ്ചാമതും വിവാഹിതയാകുമോ? മറുപടിയുമായി വനിത വിജയകുമാര്‍
നടിയും ബിഗ് ബോസ് താരവുമായ വനിത വിജയകുമാര്‍ വാര്‍ത്തകളില്‍ എപ്പോഴും നിറഞ്ഞ് നില്‍ക്കുന്ന താരമാണ്.ഒന്നിലധികം വിവാഹം കഴിച്ചതിന്റെ പേരിലാണ് വനിത കൂടുതലായി പരിഹാസങ്ങള്‍ നേരിടേണ്ടതായി വന്നത്. ഒന്നും രണ്ടുമല്ല, നാല് വിവാഹങ്ങളാണ് നടി ഇതുവരെ കഴിച്ചിട്ടുള്ളത്. ഇതിനിടെയാണ് താരം അഞ്ചാമതും വിവാഹത്തിലേക്ക് പ്രശേക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ വന്നത്.എന്നാൽ ഇതുസംബന്ധിച്ച ചോദ്യത്തോട് രൂക്ഷമായാണ് നടി പ്രതികരിച്ചത്.അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലാണ് സംഭവം. അവതാരകന്‍ നടിയോട് അടുത്ത വിവാഹം എപ്പോഴാണെന്ന് ചോദിച്ചിരുന്നു. ‘എന്താ തനിക്ക് താൽപ്പര്യമുണ്ടോ എന്ന് ക്ഷോഭത്തോടെ ചോദിച്ച നടി എന്തുകൊണ്ടാണ് ഈ ചോദ്യം എല്ലാവരുടെയും തലയില്‍ നിറഞ്ഞിരിക്കുന്നതെന്നും ചോദിച്ചു. കല്യാണം കഴിക്കണോ ഡൈവോഴ്സ് ചെയ്യണോ എന്നൊക്കെ ഞാൻ തീരുമാനിച്ചോളാം’ എന്നും നടി പറഞ്ഞു. എന്നാൽ അവതാരകൻ വിട്ടില്ല. വിവാഹം കഴിച്ചവരെ വിവാഹം ചെയ്യാനാണോ,അതോ ചെറുപ്പക്കാരെ വിവാഹം ചെയ്യാനാണോ കൂടുതൽ താൽപ്പര്യം എന്നായി അടുത്ത ചോദ്യം.ആരായാലും എക്സ്പീരിയൻസ് ഉള്ളവരായിരിക്കണമെന്നായിരുന്നു നടിയുടെ മറുപടി.നിങ്ങള്‍ക്ക് കറുത്ത വരനെ വേണോ വെളുത്ത വരനെ വേണോ എന്നൊരു ചോദ്യം കൂടി അവതാരകന്‍…
Read More » -
January 29, 2024
മോദിക്ക് മുന്നില്‍ കൈകെട്ടി നിന്ന മമ്മൂട്ടിക്ക് പത്മ പുരസ്‌കാരം നല്‍കാതെ മറുപണി, സോഷ്യല്‍ മീഡിയയില്‍ സംഘപരിവാറിന്റെ ആഘോഷം
കൊച്ചി: ഈ വര്‍ഷത്തെ പത്മ അവാര്‍ഡ് പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചതിന് പിന്നാലെ കേരള രാഷ്ട്രീയത്തില്‍ അത് വിവാദത്തിനും തിരികൊളുത്തി. പ്രത്യേകിച്ചും ഗൗരി ലക്ഷ്മി ഭായിക്ക് പത്മശ്രീ അവാര്‍ഡ് നല്‍കിയത് സോഷ്യല്‍ മീഡിയയില്‍ വലിയ വാദപ്രതിവാദത്തിനാണ് ഇടയാക്കിയത്. സമൂഹത്തിന് വേണ്ടിയോ സാധാരണക്കാര്‍ക്ക് വേണ്ടിയോ യാതൊന്നും ചെയ്യാത്ത, തികച്ചും ശാസ്ത്ര വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്ന ഒരു വ്യക്തിക്ക് എന്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു അവാര്‍ഡ് നല്‍കിയതെന്ന ചോദ്യമാണുയർന്നത്. പത്മ അവാര്‍ഡുകള്‍ സംഘി അവാര്‍ഡുകളായി അധപതിച്ചെന്നും പൊതുവെ പരിഹാസമുണ്ടായി.എന്നാൽ ദിവസങ്ങള്‍ക്ക് മുന്‍പ് ഗുരുവായൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നില്‍ കൈകെട്ടി നിന്ന മമ്മൂട്ടിക്ക് അവാര്‍ഡ് കിട്ടാത്തതില്‍ സംഘപരിവാര്‍ ഗ്രൂപ്പുകളിൽ ആഹ്ലാദം നുരപൊന്തുകയാണ്. നരേന്ദ്ര മോദിക്ക് മുന്നില്‍ വിനീതവിധേയനായി നില്‍ക്കാത്ത മമ്മൂട്ടി ആഘോഷിക്കപ്പെട്ടത് സംഘപരിവാര്‍ അനുകൂലികളെ ചെറുതൊന്നുമല്ല ചൊടിപ്പിച്ചത്. അതിന് മറുപടിയായാണ് ഇപ്പോഴത്തെ ആഘോഷം.നരേന്ദ്ര മോദി അറിഞ്ഞുകൊടുത്ത പണിയെന്നാണ് കൂടുതൽ പേരും പറയുന്നത്.
Read More » -
January 28, 2024
സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് എന്നെ വിളിച്ചില്ല; ചടങ്ങിൽ പങ്കെടുത്തവർ ഇഡിയെ പേടിച്ചിട്ട്: ശാന്തിവിള ദിനേശ്
മമ്മൂട്ടിയുടെ മകന്റെയും മകളുടെയും കല്യാണത്തിന് സുരേഷ് ഗോപിയെ കണ്ടിട്ടില്ല, പക്ഷെ സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിന് മമ്മൂട്ടിയും ഭാര്യയും വന്നു; ഇഡിയെ പേടിച്ചിട്ടാവാം : ശാന്തിവിള ദിനേശ് തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹത്തിന് വൻ താരനിരയായിരുന്നു അണിനിരന്നത്. ഗുരുവായൂർ ക്ഷേത്രത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്രാധനമന്ത്രിയടക്കം അതിഥിയായി പങ്കെടുത്തിരുന്നു. കൊച്ചിയിലും തിരുവനന്തപുരത്തുമൊക്കെയായി സിനിമ സാംസ്കാരിക മേഖലയില്‍നിന്നുള്ളവർക്ക് പ്രത്യേക പാർട്ടിയും സംഘടിപ്പിച്ചിരുന്നു. ഇപ്പോഴിതാ ചടങ്ങിലേക്ക് തനിക്ക് ക്ഷണം ലഭിച്ചിരുന്നില്ലെന്ന് പറയുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. ഒരുപക്ഷേ സുരേഷ് ഗോപിയെ കുറിച്ച് മോശം പറഞ്ഞത് കൂടി കൊണ്ടാകാം തന്നെ ക്ഷണിക്കാതിരുന്നതെന്ന് ശാന്തിവിള പറയുന്നു. ‘ ഇന്ത്യൻ പ്രധാനമന്ത്രി വരെ പങ്കെടുത്ത സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹമാണ് അടുത്തിടെ നടന്നത്. ഭാഗ്യ ഭാഗ്യവതിയാണ്. കാരണം ബിജെപിയുടെ സംസ്ഥാന പ്രസിഡന്റായ സുരേന്ദ്രന്റെ മകളുടെ കല്യാണത്തിന് പോലും ഇന്ത്യൻ പ്രധാനമന്ത്രി വന്നിട്ടില്ല. അങ്ങനെയുള്ളിടത്ത് ഒരു മുൻ എംപിയുടെ മകളുടെ കല്യാണത്തിന്…
Read More »