നെഗറ്റീവ് കമന്റുകള്‍ പോരട്ടെ! ഷൂട്ട് പൊളിക്കും; സംസ്‌കാരത്തെ ബഹുമാനിക്കാന്‍ പഠിക്കണമെന്ന് ഉപദേശിച്ച സ്വപ്‌ന സുരേഷിന്റെ പോസ്റ്റിനു പിന്നാലെ രേണു; പിന്തുണച്ച് നിരവധിപ്പേര്‍

കൊച്ചി: അന്തരിച്ച നടന്‍ കൊല്ലം സുധിയുടെ ഭാര്യ രേണുവിന്റെ വിഷു ഫോട്ടോ ഷൂട്ടുകള്‍ വന്‍ വിമര്‍ശനത്തിന് ഇടയാട്ടിയതിനു പിന്നാലെ പ്രതികരണവുമായി രേണു. ഏറ്റവുമൊടുവില്‍ സ്വര്‍ണക്കടത്തു കേസിലെ വിവാദ നായിക ‘നമ്മുടെ സംസ്‌കാരത്തെ ബഹുമാനിക്കാന്‍ പഠിക്കൂ’ എന്നു പറഞ്ഞു പോസ്റ്റ് ഷെയര്‍ ചെയ്തതും വിവാദമായിരുന്നു. ഭര്‍ത്താവ് മരിച്ച സ്ത്രീ വൈറല്‍ താരമാകാന്‍ ശ്രമിക്കുന്നു, മോശം വസ്ത്ര ധാരണം തുടങ്ങിയ അധിക്ഷേപങ്ങള്‍ രേണുവിന് നേരിടേണ്ടി വരുന്നു. വിഷമഘട്ടത്തെ അതിജീവിച്ച് മുന്നോട്ട് പോകുന്ന രേണുവിനെ പിന്തുണയ്ക്കുന്നവരും ഏറെയാണ്. ഭര്‍ത്താവ് മരിച്ചെന്ന് കരുതി രേണു വീട്ടിനുള്ളില്‍ ഇരിക്കേണ്ടതില്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ഫോട്ടോഷൂട്ടും ആല്‍ബം സോങ്‌സുമെല്ലാമായി തിരക്കുകളിലാണ് രേണുവിന്ന്. ലഭിക്കുന്ന ജനശ്രദ്ധ കണ്ട് അവസരങ്ങള്‍ ഇന്ന് രേണുവിനെ തേടി വരുന്നുണ്ട്. ഓട്ടോറിക്ഷയില്‍ വന്നിറങ്ങുന്ന രേണുവിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ആല്‍ബത്തില്‍ ഒപ്പം അഭിനയിച്ച ദാസേട്ടന്‍ കോഴിക്കോടും ഒപ്പമുണ്ട്. ആല്‍ബത്തിലെ പ്രോപ്പര്‍ട്ടികളില്‍ ഒന്നാണ് ഓട്ടോറിക്ഷയെന്ന് ഇരുവരും പറയുന്നുണ്ട്.
ഷൂട്ടിന് വേണ്ടിയെത്തിയതാണ് ഇരുവരും. ഷൂട്ട് പൊളിക്കും, പൊളിച്ചിരിക്കും എന്ന് മീഡിയകളോടായി പറഞ്ഞ രേണു നെഗറ്റീവ് കമന്റുകള്‍ പോരട്ടെയെന്നും പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വന്ന കമന്റുകളൊന്നും രേണുവിനെ ബാധിച്ചില്ലെന്ന് വ്യക്തമാണ്. കഴിഞ്ഞ ദിവസം രേണുവിന് രജിത് കുമാര്‍ നല്‍കിയ ഉപദേശം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. പുള്ളിക്കാരന്‍ (ദാസേട്ടന്‍ കോഴിക്കോട്) തുള്ളിച്ചാടി അങ്ങ് പോകും. അവസാനം നിന്റെ കാര്യത്തില്‍ ഭാവിയില്‍ പണിയാകും എന്നാണ് രേണുവിനോട് രജിത് കുമാര്‍ പറഞ്ഞത്.
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷും കഴിഞ്ഞ ദിവസം രേണുവിനെ വിമര്‍ശിച്ചു. വിഷു ദിനത്തോടനുബന്ധിച്ച് രേണു പങ്കുവെച്ച ഫോട്ടോകളെ സ്വപ്ന സുരേഷ് വിമര്‍ശിച്ചു. ഇതാണോ 2025 ലെ ഓണം. നമ്മുടെ സംസ്‌കാരത്തെ ബഹുമാനിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഞാന്‍ നേവല്‍ കാണിച്ചാല്‍ അമ്മയെന്നെ കൊല്ലും. കഷ്ടം.. മറ്റെന്തെങ്കിലും വഴി കണ്ടുപിടിക്കൂ. നിങ്ങള്‍ മാത്രമല്ല വിധവ എന്ന് സ്വപ്ന സുരേഷ് സോഷ്യല്‍ മീഡിയ പേജില്‍ കുറിച്ചു.
എന്നാല്‍ വിമര്‍ശനത്തോട് പ്രതികരിക്കാന്‍ രേണു തയ്യാറായില്ല. ദാസേട്ടന്‍ കോഴിക്കോട്ടിനൊപ്പം ചാന്ത്പാെട്ട് സിനിമയിലെ പാട്ട് റിക്രിയേറ്റ് ചെയ്തുള്ള രേണുവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ നേരത്തെ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ഫോട്ടോ ഷൂട്ടും ആല്‍ബവും. തനിക്ക് വരുന്ന മോശം കമന്റുകള്‍ ആദ്യം അവഗണിക്കാറായിരുന്നെങ്കിലും ഇപ്പോള്‍ തക്കതായ മറുപടി നല്‍കാറുണ്ടെന്ന് അടുത്തിടെ രേണു ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി.
കിച്ചുവിനെ (സുധിയുടെ ആദ്യ വിവാഹ ബന്ധത്തിലെ മകന്‍) വീട്ടില്‍ നിന്ന് അടിച്ച് പുറത്താക്കി എന്ന് വരെ ആക്ഷേപിച്ചവരുണ്ട്. എന്റെ വീടല്ല, സുധി ചേട്ടന്റെ മക്കളുടെ വീടാണത്. കിച്ചു പഠിക്കാന്‍ പോയിരിക്കുകയാണ്. കുഞ്ഞിനെ കാണണമെന്ന് തോന്നുമ്പോള്‍ അവന്‍ വരും. കൊല്ലത്ത് നിന്നാണ് അവന്‍ പഠിക്കുന്നത്. ഫ്‌ലവേഴ്‌സാണ് പഠിപ്പിക്കുന്നത്. പഠിത്തം കാരണമാണ് കിച്ചു വീട്ടിലേക്ക് വരാത്തതെന്നും രേണു വ്യക്തമാക്കി. ഭര്‍ത്താവ് മരിച്ചെങ്കിലും മറ്റൊരാളെ വിവാഹം ചെയ്ത് പുതിയൊരു ജീവിതം തുടങ്ങാന്‍ താന്‍ തയ്യാറല്ലെന്നും രേണു പറഞ്ഞു. നാളത്തെ കാര്യം ദൈവത്തിന്റെ കയ്യിലാണ്. പക്ഷെ ഈ നിമിഷം വരെ എനിക്ക് വേറൊരു ജീവിതം വേണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് രേണു അന്ന് വ്യക്തമാക്കി.