Breaking NewsLIFEMovieSocial MediaTRENDING

തുണി കുറച്ചിട്ടാണോ സ്‌ട്രോങ് വുമണ്‍ ആകുന്നത്? കൊല്ലം സുധിയുടെ ഭാര്യ രേണുവിനെതിരേ സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണം; വിമര്‍ശനം വിഷു ഫോട്ടോഷൂട്ട് വൈറലായതോടെ; പിന്തുണച്ചും നിരവധിപ്പേര്‍

കൊല്ലം: സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളുടെ പേരില്‍, നടന്‍ കൊല്ലം സുധിയുടെ ഭാര്യ രേണുവിനെതിരെ സൈബര്‍ ആക്രമണം. രേണുവിന്റെ വിഷു ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്കാണ് വലിയ രീതിയിലുള്ള വിമര്‍ശനം ഉയരുന്നത്. അടുത്തിടെ ചില ആല്‍ബങ്ങളിലും റീല്‍സുകളിലുമൊക്കെ രേണു അഭിനയിച്ചിരുന്നു. അവരുടെ ഇഴുകി ചേര്‍ന്നുള്ള അഭിനയവും, വസ്ത്രധാരണവും മുന്‍നിര്‍ത്തിയാണ് ചിലര്‍ മോശം കമന്റുകളുമായെത്തുന്നത്. വ്യാപകമായിട്ടുള്ള സൈബര്‍ ബുള്ളിയിംഗാണ് രേണുവിന് നേരെ ഉണ്ടായത്.

വിഷു ആശംസ അറിയിച്ചു കൊണ്ടാണ് രേണു ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ലോങ് സ്‌കര്‍ട്ടും ബ്ലൗസുമായിരുന്നു രേണുവിന്റെ ഔട്ട്ഫിറ്റ്. കല്ലുകള്‍ പതിച്ച നെക്ലസും കമ്മലും ഹിപ്‌ചെയിനുമാണ് ആക്‌സസറീസ്. ‘ശക്തരായ സ്ത്രീകള്‍ക്ക് ആറ്റിറ്റിയൂഡ് അല്ല, അവര്‍ക്ക് മാനദണ്ഡങ്ങളുണ്ട്.’ എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.

Signature-ad

‘ഇതിനെ പ്രോത്സാഹിപ്പിക്കുന്നവരെല്ലാം ഇത്തരം ഫോട്ടോകള്‍ കാണാന്‍ ആഗ്രഹിക്കുന്നവരാണ്. നിങ്ങളെ അവര്‍ മാര്‍ക്കറ്റ് ചെയ്യുകയാണ്.’ എന്നാണ് ചിത്രത്തിന് വന്ന ഒരു കമന്റ്. ‘തുണി കുറച്ചിട്ടാണോ സ്‌ട്രോങ് വുമണ്‍ ആകുന്നത്’ എന്നാണ് മറ്റൊരു കമന്റ്. പെട്ടുപോയാല്‍ സ്വയം വിചാരിച്ചാലും ഊരി പോരാന്‍ പറ്റാത്ത ഒരു മേഖലയാണ്. സൂക്ഷിച്ചാല്‍ പിന്നീട് ദുഃഖിക്കാതിരിക്കാം…’ എന്നാണ് മറ്റൊരു അഭിപ്രായം. ഇത്രയും വേണ്ടായിരുന്നു എന്നിങ്ങനെയുള്ള കമന്റുകള്‍ വരുമ്പോഴും പോസിറ്റീവായുള്ള ചില കമന്റുകളും കാണാം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: