Social Media
-
January 28, 2024
യുവനടന്‍ പിന്മാറി, യക്ഷിക്കഥ ഹിറ്റാവില്ലെന്ന് നിര്‍മാതാക്കള്‍; ‘ആകാശഗംഗ’യുടെ 25 ാം വാര്‍ഷികത്തില്‍ അനുഭവക്കുറിപ്പുമായി വിനയന്‍
സൂപ്പര്‍ഹിറ്റ് ചിത്രം ‘ആകാശഗംഗ’യുടെ 25ാം വാര്‍ഷികത്തില്‍ അനുഭവക്കുറിപ്പുമായി സംവിധായകന്‍ വിനയന്‍. സിനിമയില്‍ യക്ഷിക്ക് പ്രാധാന്യം നല്‍കുന്നതിനാല്‍ യുവനടന്‍ പിന്മാറിയ കഥയും സിനിമ ചെയ്യാന്‍ നിര്‍മാതാക്കള്‍ തയ്യാറാവാതിരുന്നതിനാല്‍ സ്വയം നിര്‍മാതാവാകേണ്ടി വന്നതുമൊക്കെ ഓര്‍ത്തെടുത്താണ് വിനയന്‍ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കു വച്ചിരിക്കുന്നത്. വീട് വയ്ക്കാനെടുത്ത ലോണ്‍ പോലും സിനിമയ്ക്ക് വേണ്ടി ഉപയോഗിച്ചതും വിനയന്‍ കുറിപ്പില്‍ പറയുന്നുണ്ട്. 1999 ജനുവരി 26നായിരുന്നു ചിത്രത്തിന്റെ റിലീസ് കുറിപ്പിന്റെ പൂര്‍ണരൂപം: ആകാശഗംഗ റിലീസായിട്ട് നാളെ ഇരുപത്തഞ്ചു വര്‍ഷം തികയുന്നു.. വെള്ള സാരി ഉടുത്ത ഏഴിലം പാലയിലെ യക്ഷിക്കഥയുടെ കാലം കഴിഞ്ഞു എന്നെന്നോട് നിരവധി നിര്‍മ്മാതാക്കള്‍ അന്നു പറഞ്ഞിരുന്നു.. പക്ഷേ എനിക്കെന്തോ ആ കഥ ജനം സ്വീകരിക്കും എന്ന വിശ്വാസം തോന്നിയിരുന്നു.. കഥ കേട്ട പലരും എന്നോട് മുഖം തിരിച്ചപ്പോള്‍ ഒടുവില്‍ സ്വയം നിര്‍മ്മാതാവിന്റെ കൂടി മേലങ്കി അണിയുവാന്‍ ഞാന്‍ തീരുമാനിച്ചു.. പ്രതികാര ദുര്‍ഗ്ഗയായ യക്ഷിക്കും അവളെ തളക്കുന്ന മേപ്പാടന്‍ എന്ന രാജന്‍ പി ദേവ് ചെയ്ത കഥാപാത്രത്തിനും ആയിരുന്നു…
Read More » -
January 28, 2024
ഇനിയും പൊളിക്കണം ഏറെ പള്ളികൾ; കെട്ടണം കാവിക്കൊടി ഓരോ മിനാരങ്ങളിലും
വാരണാസിയിലെ ഗ്യാൻവ്യാപി മുസ്ലിം പള്ളി ഇരിക്കുന്നിടത്ത് ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് ആർക്കയോളജിക്കൽ സർവ്വേക്കാർ “കണ്ടെത്തി “യിരിക്കുന്നു… ! പതിനേഴാം നൂറ്റാണ്ടിൽ ഓറംഗസീബ് തകർത്തതാണത്രെ! അത് “കണ്ടെത്താൻ ” വേണ്ടിയാണല്ലോ സർവ്വേക്കാരെ പറഞ്ഞു വിട്ടത് എന്നൊരു ചോദ്യം ഇവിടെ ഉദിക്കുന്നേയില്ല. ഇനി എന്തെല്ലാം കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട് … പള്ളി പൊളിക്കണം , പരമശിവൻ്റെ പ്രാൺ – പ്രതിഷ്ഠ നടത്തണം … മോദിയുടെ വലിയ കട്ടൗട്ടുകൾ വെക്കണം … വാരണാസിയിലും ഇൻ്റർനാഷണൽ എയർ പോർട്ട്, മോഡേൺ ട്രെയിൻ സൗകര്യങ്ങൾ, വന്ദേ ഭാരത് ടെയിനുകൾ ഒക്കെ …. നാട്ടുകാരെ കണ്ണുരുട്ടി കാണിച്ച് നക്കാപ്പിച്ചയ്ക്ക് സ്ഥലങ്ങൾ മേടിച്ചു കൂട്ടണം. അദാനിയെ പോലുള്ളവർക്ക് മറിച്ചു വിൽക്കണം …. രാമമന്ത്രത്തിന് പകരം ശിവമന്ത്രം ഉച്ചരിക്കാൻ ചിത്രമാരെയും രേവതിമാരെയും ഒക്കെ രംഗത്തിറക്കണം… അയോദ്ധ്യയുടെ കാര്യത്തിൽ നാലു ക്രിസ്ത്യൻ പള്ളികൾക്ക് മുകളിലേ കാവിക്കൊടി കെട്ടിയുള്ളൂ… ഇത്തവണ കൂടുതൽ ഉഷാറാക്കണം… മഥുര പള്ളി മാത്രമല്ല, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എങ്കിലും ഓരോന്നിലും ചുരുങ്ങിയത് ഒരു…
Read More » -
January 28, 2024
റോഡപകടത്തെ കുറിച്ച് പരാതി നല്‍കിയ കന്യാസ്ത്രീ അതേ സ്ഥലത്ത് ബസിടിച്ച് മരിച്ചു; ഞെട്ടലോടെ നാട്ടുകാർ
കണ്ണൂർ: റോഡപകടം കുറയ്ക്കാൻ നടപടിയാവശ്യപ്പെട്ട് പരാതി നല്‍കിയ കന്യാസ്ത്രീ, അതേ സ്ഥലത്ത് ബസിടിച്ച് മരിച്ചതിന്റെ ഞെട്ടലിലാണ് ഒരുനാടാകെ. പൂവം സെന്‍റ് മേരീസ് കോണ്‍വെന്‍റിലെ മദർ സുപ്പീരിയറായിരുന്ന സിസ്റ്റർ സൗമ്യ, തൊട്ടടുത്ത പളളിയിലേക്ക് പോകാൻ കോണ്‍വെന്‍റിന് മുന്നിലെ റോഡ് മുറിച്ചുകടക്കുമ്ബോഴാണ് അതിവേഗമെത്തിയ സ്വകാര്യ ബസിടിച്ച് മരിച്ചത്. മുന്നറിയിപ്പുകള്‍ അധികൃതർ അവഗണിച്ചതാണ് സിസ്റ്റർ സൗമ്യയുടെ ജീവനെടുത്തത്, സിസ്റ്ററിന്റെ മരണത്തിന് പിന്നാലെ തളിപ്പറമ്ബ്- ആലക്കോട് റോഡിൽ അപകടം നടന്നയിടത്ത് ബാരിക്കേഡ് വച്ച പൊലീസിനെതിരെ നാട്ടുകാരുടെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. കുട്ടികളുടെ കൂടി സുരക്ഷയെ കരുതി സ്കൂള്‍ മാനേജർ കൂടിയായ സിസ്റ്റർ സൗമ്യ തളിപ്പറമ്ബ് ഡിവൈഎസ്പിക്ക് ഒരാഴ്ച മുൻപാണ് പരാതി നല്‍കിയത്. അതേ സ്ഥലത്താണ് ഇപ്പോൾ അവരുടെ ജീവൻ പൊലിഞ്ഞിരിക്കുന്നത്..സിസ്റ്ററുടെ മരണശേഷം പൊലീസിന് ബാരിക്കേഡ് വെക്കാൻ നേരമുണ്ടായി. ഇതിനോടകം നാല് പേർ വാഹനാപകടത്തില്‍ മരിച്ച സ്ഥലമാണിത്.ഇവിടെ നിരീക്ഷണ ക്യാമറ വേണമെന്നുളള ആവശ്യവും ശക്തമാണ്.
Read More » -
January 28, 2024
പ്രകൃതിരമണീയമായ പാണിയേലി പോര് കാണാൻ പോരുന്നോ ?
സഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാണ് എറണാകുളം ജില്ലയിലെ പാണിയേലി പോര്. പെരുമ്ബാവൂരില്‍ നിന്ന് ഏകദേശം 23 കിലോമീറ്റർ അകലെയായി വേങ്ങൂർ ഗ്രാമപഞ്ചായത്തില്‍ പെരിയാർ നദിയിലാണ് പോര് സ്ഥിതി ചെയ്യുന്നത്. എറണാകുളത്തെ ഏകദിന ട്രക്കിംഗിന് അനുയോജ്യമായ സ്ഥലം കൂടിയാണ് പാണിയേലി പോരു. നദീതീരത്തെ പാതയിലൂടെയുള്ള ഈ 1.5 കിലോമീറ്റർ ട്രെക്കിംഗ് നിങ്ങളെ വെള്ളച്ചാട്ടത്തിലേക്ക് കൊണ്ടുപോകും. പാറക്കെട്ടുകള്‍ നിറഞ്ഞ പെരിയാർ നദിയും അതിലെ ചെറിയ തുരുത്തുകളും വെള്ളച്ചാട്ടവും കല്ലോടികുഴികളും ഇവിടുത്തെ പ്രധാന ഘടകങ്ങളാണ്. പുഴയരികിലൂടെയും പാറക്കെട്ടുകള്‍ക്കിടയിലൂടെയും തുരുത്തുകളിലൂടെയുമുള്ള യാത്ര പ്രത്യേക അനുഭവമാണ്. ആലുവ-മൂന്നാർ റോഡില്‍ കുറുപ്പംപടി ടൗണില്‍ നിന്ന് 15 കി.മീ. സഞ്ചരിച്ചാല്‍ വേങ്ങൂർ പഞ്ചായത്തിലെ പോരിലെത്താം. വനം വകുപ്പിന്റെ മലയാറ്റൂർ ഡിവിഷനിലെ കോട്ടപ്പാറ വനാതിർത്തി പ്രദേശമാണ് പ്രകൃതിരമണീയമായ പാണിയേലി പോര്. കാടും പുഴയും മലകളും അതിരിടുന്ന ഇവിടം ജില്ലയിലെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രമാണ്. പാറക്കെട്ടുകളും തുരുത്തുകളും നിറഞ്ഞതാണ് ഇവിടെ പെരിയാർ. പുഴയിലെ ചുഴികള്‍ മൂലം പാറക്കെട്ടുകളില്‍ രൂപപ്പെടുന്ന വലിയ ഗർത്തങ്ങളും…
Read More » -
January 28, 2024
കേരളത്തിൽ ആദ്യം സ്ക്കൂട്ടറോടിച്ച വനിത
സൈക്കിൾപോലും അപൂർവ്വമായിരുന്നകാലത്ത്, ബുള്ളറ്റോടിച്ച് നാട്ടുകാരെ ഞെട്ടിച്ച ഒരു വനിതയുണ്ട് കേരളത്തിൽ. മലയാളനാട്ടിൽ ആദ്യം മോട്ടോർസൈക്കിളോടിച്ച സ്ത്രീ. അവരാണ്, കെ. ആർ. നാരായണി. കേരളരാഷ്ട്രീയത്തിൽ തിളങ്ങിനിന്ന കെ. ആർ. ഗൗരിയമ്മയുടെ മൂത്തസഹോദരി. 1930 ലാണ് ഈ സംഭവം. ഏതാണ്ട് 94 വർഷംമുമ്പ്. മോട്ടോർസൈക്കിൾ പേരിനുപോലും കാണാനില്ലാത്ത കാലം. ഇറാക്കിൽ എണ്ണക്കമ്പനിയിൽ എഞ്ചിനിയറായിരുന്ന, ഭർത്താവ് കേശവൻ ഇoഗ്ലണ്ടിൽനിന്നുവരുത്തിയ ബുള്ളറ്റാണ് നാരായണിയോടിച്ചത്. ചേർത്തലയിൽ ബൈക്കോടിച്ചപ്പോൾ അതുകാണാൻ ജനം തടിച്ചുകൂടി. ചിലർ കൂക്കിവിളിച്ചു. പക്ഷേ അതൊന്നും നാരായണിയെ തളർത്തിയില്ല. അവർ എത്രയോപ്രാവശ്യം ചേർത്തയിൽക്കൂടെ മോട്ടോർസൈക്കിളോടിച്ചുപോയിരിക്കുന്നു. നാരായണി ജനിച്ചത് 1904ലാണ്. ഗൗരിയമ്മയുടെ ആത്മകഥയിൽ ചിലകാര്യങ്ങൾ പറയുന്നുണ്ട് .ആദ്യവിവാഹം വേർപിരിഞ്ഞതിനുശേഷം, വക്കീലായ കൃഷ്ണനെ അവർ വിവാഹംകഴിച്ചു. അതും അന്നത്തെക്കാലത്ത് വലിയസംഭവമായിരുന്നു. ഭർത്താക്കന്മാർ മരിച്ചുപോയ സ്ത്രീകൾപോലും അക്കാലത്തു പുനർവിവാഹംകഴിച്ചിരുന്നില്ല .അപ്പോഴാണ്, മുൻഭർത്താവ് ജീവിച്ചിരിക്കെ, നാരായണി വീണ്ടും വിവാഹംകഴിച്ചത്. വലിയ സാമൂഹികപ്രവർത്തകയുമായിരുന്നു നാരായണി. പാവപ്പെട്ടവരെ അകമൊഴിഞ്ഞു സഹായിക്കും. രണ്ടാമത്തെ വിവാഹത്തിൽ അവർക്ക്, രണ്ടു കുട്ടികളുണ്ടായിരുന്നു. 1946 ലാണ് നാരായണി മരിച്ചത് . ക്ഷയരോഗം…
Read More » -
January 28, 2024
കുട്ടികളെ കൊലയ്ക്ക് കൊടുക്കരുത്; സ്കൂളുകളിലെ വിനോദയാത്രകൾ അവസാനിപ്പിക്കണം
സ്‌കൂളിലെ ടൂറിന് പോകാൻ സാധിക്കാത്ത നാണക്കേടു കൊണ്ട് ജീവനൊടുക്കിയ കുരുന്നിന്റെ ഫോട്ടോയാണ് ഇതോടൊപ്പമുള്ളത്.പാലക്കാട്: എടത്തനാട്ടുകരയിലാണ് സംഭവം. സ്‌കൂളിലെ അസമത്വം ഇല്ലാതാക്കാനാണ് യൂണിഫോമും ഉച്ചഭക്ഷണവും ഒക്കെ സർക്കാർ തുടങ്ങിയത്. അതിലും കൂടുതൽ ചിലവാണ് ഒരു ടൂറിന് സ്‌കൂളുകൾ ചോദിക്കുന്നത്. 7000 രൂപയാണ് എന്റെ മോന്റെ സ്‌കൂൾ ചോദിച്ചത്. എന്റെ കയ്യിൽ അത്രയും കാണില്ലെന്ന് കരുതി അവൻ ചോദിച്ചില്ല. രണ്ടു ദിവസം ഒരു കാരണവും ഇല്ലാതെ വീട്ടിൽ ഇരുന്നപ്പോൾ ചോദിച്ചത് കൊണ്ട് അവൻ പറഞ്ഞത് മിക്കവരും ടൂറുപോയി എന്നാണ്. നിനക്ക് വിഷമമുണ്ടോ, നേരത്തെ പറയാത്തതെന്ത് എന്ന് ചോദിച്ചപ്പോൾ പൈസ ഉണ്ടാവില്ല എന്ന് കരുതിയാണ് ചോദിക്കാതിരുന്നത് എന്ന മറുപടി. പോകാത്ത അഞ്ചോ ആറോ പേരുണ്ട്. ഈ പരിപാടി സ്‌കൂളുകൾ അവസാനിപ്പിക്കണം, അല്ലെങ്കിൽ എല്ലാവരെയും കൊണ്ടുപോകുന്ന തരത്തിൽ സംഘടിപ്പിക്കണം. ഇതൊരു പഠനയാത്രയൊന്നുമല്ല. അധ്യാപകർക്ക് കുട്ടികളുടെ ചെലവിൽ അടിച്ചു പൊളിക്കാനുള്ള ഒരു യാത്രമാത്രം. പാലക്കാട് കോട്ടപ്പള്ളി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി റിഥാനെയാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.…
Read More » -
January 27, 2024
പിണറായി വിജയനെ ഇത്ര ഭയമോ? കമ്മ്യൂണിസവും മാധ്യമങ്ങളുടെ ഇരട്ടത്താപ്പും !
മാധ്യമങ്ങളുടെ ഇരട്ടത്താപ്പിനെപ്പറ്റി അൽപ്പം പറയാതെ വയ്യ..മാധ്യമപ്രവര്‍ത്തനം ജനപക്ഷമാകണമെന്നും ജനകീയമാകണമെന്നും അഭിപ്രായമുള്ളവരാണ് മാധ്യമപ്രവര്‍ത്തകരില്‍ ഏറിയ പങ്കും.എന്നാൽ വിലയ്ക്കെടുത്ത മാനേജ്മെന്റുകൾ അതിനുള്ള സ്വാതന്ത്ര്യം അവർക്ക് നൽകാറില്ല എന്നതാണ് വാസ്തവം. കേരളത്തിലെ മാധ്യമങ്ങള്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധമാണെന്ന കാര്യത്തിൽ ആര്‍ക്കെങ്കിലും സംശയമുണ്ടാകാനും വഴിയില്ല.ഇടതുപക്ഷത്തിന് എതിരായി വരുന്ന എന്തിനെയും മാസങ്ങളോളം അന്തിചർച്ചയ്ക്ക് വിധേയമാക്കുക മാത്രമല്ല, മറ്റുപാർട്ടികളുടെ എല്ലാവിധ ജീര്‍ണ്ണതകളെയും മൂല്യച്യുതിയെയും വെള്ള പൂശാനും ഇവര്‍ക്ക് യാതൊരു മടിയുമില്ല. പനമ്പള്ളി ഗോവിന്ദമേനോന്‍ മന്ത്രിയായിരിക്കെ രാഷ്ട്രീയരംഗത്തെ ഒരുവശം മാത്രം കാണുന്ന കാഴ്ചപ്പാടുകളെ, ‘ഏകലോചനം’ എന്ന് വിശേഷിപ്പിച്ചിരുന്നു. കേരളത്തിലെ മാധ്യമങ്ങളില്‍ ഒരു വിഭാഗത്തിന്റെ പ്രവര്‍ത്തനം ഇന്ന് ഈ രീതിയിലാണ്. ഏകപക്ഷീയമായി മാത്രം കാര്യങ്ങള്‍ ചെയ്യുകയും കാണുകയും വിലയിരുത്തുകയും ചെയ്യുന്ന അവര്‍ക്ക് കമ്മ്യൂണിസ്റ്റ് നേതാക്കളെയും താഴേക്കിടയിലുള്ള പാർട്ടി പ്രവർത്തകരെയും ആക്ഷേപിക്കാന്‍ യാതൊരു മടിയുമില്ല. അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്: ഓമനക്കുട്ടൻ! ഓർമ്മയില്ലേ ഓമനക്കുട്ടനെ… പ്രളയ ദുരിതാശ്വാസ ക്യാമ്പിലേക്ക് അരിയും സാധനങ്ങളും എത്തിച്ച ഓട്ടോയുടെ ചാർജ് നൽകാൻ കയ്യിൽ കാശ് തികയാതെ വന്നപ്പോൾ ക്യാമ്പിൽ…
Read More » -
January 27, 2024
ബസിൽ കുഴഞ്ഞു വീണു മരിച്ച് സുവിശേഷകൻ; ഹിന്ദു യുവതിയുടെ ഹൃദയസ്പർശിയായ കുറിപ്പ്
കഴിഞ്ഞ ദിവസം ബസിൽ കുഴഞ്ഞു വീണ് മരിച്ച സുവിശേഷകനെപ്പറ്റി രേഷ്മിക മേനോൻ എന്ന ഹിന്ദു യുവതി ഫേസ്ബുക്കിൽ കുറിച്ചത്: “കുഴഞ്ഞുവീണ് ബസിൽ മരിച്ചു കിടക്കുന്നതു ഒരു സുവിശേഷകനാണ്. റോഡരികിലും ബസ്റ്റാന്റിലും ഒക്കെയായി ലഖുലേഖകളും ചെറിയ പ്രഭാഷണങ്ങളും നടത്തുന്ന ഒരു സാധു ദൈവദാസൻ . ചുരുക്കം ചില ആളുകൾ ഒഴികെ ആരും ഇതൊരു സംഭവമായി പോലും മൈൻഡ് ചെയ്തിട്ടില്ല ..കാരണം ” അയാൾ ഒരു പ്രമുഖൻ ” ആയിരുന്നില്ല . അയാൾ ” തെരുവ് സുവിശേഷകൻ “ആയിരുന്നു .. അയാൾ സ്റ്റേജിൽ പ്രസംഗിച്ചിട്ടുണ്ടാകില്ല ..അയാൾക്ക് യുട്യൂബ് ചാനൽ ഇല്ല . ഫേസ് ബുക്ക് ഉണ്ടാകില്ല . ഒരു ഫ്ലെക്സിലും അയാളുടെ പടം ഇല്ലായിരിക്കാം .. ഞാനും ആദ്യമായിട്ടാണ് അയാളെ കാണുന്നത് .ഇന്ന് ഈ അവസ്ഥയിൽ .. എന്നിട്ടും അധികം ആരും മൈൻഡ് ചെയ്യാത്ത ഈ സാധുവിനു വേണ്ടി ഒരു പോസ്റ്റ് ഇടണം എന്ന് തോന്നി .. പലപ്പോഴും നമ്മുടെ ഒരു ആദരാഞ്ജലി യോ…
Read More » -
January 27, 2024
ബുള്ളറ്റിനെ ആരാധിക്കുന്ന ക്ഷേത്രം;നേർച്ച മദ്യം
തൂണിലും തുരുമ്പിലും, കല്ലിലും മരത്തിലും വരെ ദേവാംശം കാണുന്ന നാടാണ് നമ്മുടേത്.സിനിമ താരങ്ങൾക്ക് വരെ ക്ഷേത്രം പണിയുന്ന അവരെ കുറ്റം പറഞ്ഞിട്ട് കാര്യവുമില്ല.ഇവിടെയിതാ ബുള്ളറ്റാണ് പ്രതിഷ്ഠ. രാജസ്ഥാനിലെ ജോധ്പൂരിനടുത്തുള്ള പാലി ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു ആരാധനാലയമാണ് ശ്രീ ഓം ബന്ന, ബുള്ളറ്റ് ബാബ ക്ഷേത്രം.ജോധ്പൂർ ഹൈവേയിലെ ചോടില ഗ്രാമത്തിനടുത്താണ് ഈ സ്ഥലം. 350 സിസി റോയൽ എൻഫീൽഡ് ബുള്ളറ്റ് ആണ് ഇവിടത്തെ പ്രതിഷ്ഠ. ആർഎൻജെ 7773 ആണ് ഇതിന്റെ നമ്പർ. 1991 ഡിസംബർ 2-ന് രാത്രിയിൽ ബന്ന സിംഗ് റാത്തോഡ് എന്നറിയപ്പെട്ടിരുന്ന യുവാവ് പാലിയിലെ സാന്ദരാവോയ്ക്കടുത്തുള്ള ബംഗ്ഡി പട്ടണത്തിൽ നിന്ന് ചോടിലയിലേക്ക് തന്റെ ബുള്ളറ്റിൽ യാത്ര ചെയ്യുകയായിരുന്നു.ഇടയ്ക്ക് വച്ച് ബുള്ളറ്റിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഒരു മരത്തിൽ ഇടിച്ച് അദ്ദേഹം തൽക്ഷണം മരിച്ചു.മോട്ടോർ സൈക്കിൾ അടുത്തുള്ള കുഴിയിലാണ് വീണത്.പിറ്റേദിവസം രാവിലെ പോലീസ് ബുള്ളറ്റെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.എന്നാൽ അന്ന് രാത്രിയിൽ ബുള്ളറ്റ് സ്റ്റേഷനിൽ നിന്ന് അപ്രത്യക്ഷമായി. പിറ്റേന്ന് അപകടം നടന്ന സ്ഥലത്ത് നിന്ന് പോലീസ് ബുള്ളറ്റ് കണ്ടെത്തി. പോലീസ് വീണ്ടും ബുള്ളറ്റെടുത്ത് സ്റ്റേഷനിൽ കൊണ്ടുവന്നു.ഇത്തവണ ഇന്ധന…
Read More » -
January 26, 2024
മമ്മൂട്ടിയെ തഴഞ്ഞ് തമ്പുരാട്ടിക്ക് പത്മശ്രീ; സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ മാറ്റി നിർത്തി ഗൗരി ലക്ഷ്മി ഭായിക്ക് പത്മ പുരസ്കാരം നല്‍കിയതില്‍ പ്രതിഷേധം ശക്തമാകുന്നു. സോഷ്യല്‍ മീഡിയയിലാണ് കേന്ദ്രസർക്കാരിന്റെ പുരസ്കാരത്തിനെതിരെ പലരും രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയിലെ ജനാധിപത്യത്തിൻ്റെ ശക്തി വല്ലാതെ ക്ഷയിച്ചിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സന്ദീപ് ദാസ് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റ് ഇപ്പോള്‍ ട്രെൻഡിങ് ആവുകയാണ്. സന്ദീപ് ദാസിൻ്റെ ഫേസ്ബുക് കുറിപ്പ് ഈ വർഷത്തിലെ പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. മമ്മൂട്ടി എന്ന മഹാനടൻ വീണ്ടും ഒഴിവാക്കപ്പെട്ടിരിക്കുന്നു. അശാസ്ത്രീയതയും ജനാധിപത്യവിരുദ്ധതയും മാത്രം പ്രസംഗിക്കുന്ന ഗൗരി ലക്ഷ്മി എന്ന ‘രാജകുടുംബാംഗത്തിന് ‘ അവാർഡ് ലഭിച്ചിട്ടുമുണ്ട്! ഇന്ത്യയിലെ ജനാധിപത്യത്തിൻ്റെ ശക്തി വല്ലാതെ ക്ഷയിച്ചിരിക്കുന്നു. കാവിയണിഞ്ഞ ഫാസിസ്റ്റുകള്‍ ഈ രാജ്യത്ത് പിടിമുറുക്കിയിരിക്കുന്നു. രാജഭരണവും ചാതുർവർണ്യവും തിരിച്ചുവരണം എന്ന് ആഗ്രഹിക്കുന്നവരുടെ എണ്ണം വർദ്ധിച്ചിരിക്കുന്നു. മമ്മൂട്ടി തഴയപ്പെടുന്നതും ‘തമ്ബുരാട്ടി’ ആയ ഗൗരിലക്ഷ്മി ആദരിക്കപ്പെടുന്നതും അതുകൊണ്ടാണ്. മമ്മൂട്ടിയെ അഭിനേതാവ് എന്ന മേല്‍വിലാസത്തില്‍ ഒതുക്കിനിർത്താനാവില്ല. അദ്ദേഹം കടുത്ത ജനാധിപത്യവാദി കൂടിയാണ്. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ സമയത്ത് നടന്ന ഒരു സംഭവം ഓർമ്മവരികയാണ്. മമ്മൂട്ടി…
Read More »