എന്നാലുമെന്റ അരുണിമേ!!! എന്റെ ഭാര്യ അവളുടെ അഴുക്ക് തുണി പോലും അലക്കി കൊടുത്തു; ആരും അര്‍ധരാത്രി ഇറക്കിവിട്ടിട്ടില്ല…

സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ് അരുണിമ ബാക്ക്പാക്കര്‍. ഒറ്റയ്ക്ക് ലോകം ചുറ്റുന്ന അരുണിമ പലര്‍ക്കും പ്രചോദനാണ്. അതേസമയം കഴിഞ്ഞ കുറച്ച് ദിവസമായി അരുണിമ വാര്‍ത്തകളില്‍ നിറയുന്നത് മറ്റ് ചില കാരണങ്ങളാണ്. യുഎസില്‍ വച്ച് തനിക്കുണ്ടായൊരു ദുരനുഭവം പങ്കുവെക്കുന്ന അരുണിമയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരുന്നു.
താന്‍ താമസിച്ചിരുന്ന വീട്ടില്‍നിന്നു തന്നെ ഇറക്കി വിട്ടുവെന്നാണ് അരുണിമ വീഡിയോയില്‍ ആരോപിച്ചത്. ജോര്‍ജ് എന്ന വ്യക്തിയുടെ വീട്ടില്‍ അദ്ദേഹം ക്ഷണിച്ചത് പ്രകാരമാണ് താന്‍ താമസിക്കാന്‍ ചെന്നത്. എന്നാല്‍ ജോര്‍ജിന്റ കൊച്ചുമകള്‍ അര്‍ധ രാത്രി തന്നെ വീട്ടില്‍ നിന്നും ഇറക്കിവിട്ടുവെന്നാണ് അരുണിമ ആരോപിച്ചത്. പിന്നാലെ അരുണിമയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയത്.

ഈ സംഭവത്തില്‍ ഇപ്പോഴിതാ അരുണിമയ്ക്കെതിരെ ജോര്‍ജ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. സംഭവുമായി ബന്ധപ്പെട്ട് മൂപ്പന്‍സ് വ്ളോഗ് പങ്കുവച്ച വീഡിയോയുടെ കമന്റ് ബോക്സിലാണ് ജോര്‍ജ് പ്രതികരണവുമായി വന്നിരിക്കുന്നത്. പിന്നാലെ ജോര്‍ജിന്റെ പ്രതികരണത്തെക്കുറിച്ച് മൂപ്പന്‍സ് വ്ളോഗ് വീഡിയോയും തയ്യാറാക്കിയിട്ടുണ്ട്. അരുണിമ പറയുന്നതിന് നേര്‍വിപരീതമാണ് ജോര്‍ജ് പറയുന്നത്.
”അവളോട് രാത്രിയില്‍ ഇറങ്ങി പോകാന്‍ ആരും പറഞ്ഞിട്ടില്ല ഒരു ദിവസംകൂടി കഴിഞ്ഞു തിങ്കളാഴ്ച രാവിലെ മാറിത്തരണം എന്ന് മാത്രമാണ് എന്റെ കൊച്ചുമോള്‍ പറഞ്ഞത്. പക്ഷെ രാത്രിതന്നെ അവള്‍ എന്നോട് പോലും പറയാതെ ഇറങ്ങിയത് വീഡിയോ ഇട്ടതും അവളുടെ കുടുംബം അവളെ പഠിപ്പിച്ച നാടോടി സംസ്‌കാരം ആയിരിക്കും.” എന്നാണ് ജോര്‍ജ് പറയുന്നത്.
വീട്ടുകാര്‍ അറിയാതെ എങ്ങനെ 3 ദിവസം അവിടെ താമസിക്കും എന്നും ജോര്‍ജ് ചോദിക്കുന്നുണ്ട്. അവള്‍ കൊണ്ടുവന്ന അഴുക്കു വസ്ത്രങ്ങള്‍ വരെ എന്റെ ഭാര്യ അവള്‍ക്കു വാഷ് ചെയ്തു ഉണക്കി കൊടുത്തു. 3 ദിവസം ഇവിടെ താമസിച്ചു. തിങ്കളാഴ്ച രാവിലെ മാറി താമസിക്കണം എന്നാണ് എന്റെ കൊച്ചുമോള്‍ പറഞ്ഞത്. അവള്‍ ആ രാത്രിയില്‍ തന്നെ ഇറങ്ങിപ്പോയി. എന്നോട് പോലും പറഞ്ഞില്ല. ഞാന്‍ ഉറങ്ങുകയായിരുന്നു. എന്നിട്ടാണ് ഈ തെണ്ടിത്തരം കാണിച്ചത് എന്നും ജോര്‍ജ് തുറന്നടിക്കുന്നുണ്ട്.
ഞാന്‍ അവളെ ഒരു മകളെ പോലെ എല്ലാ സഹായവും ചെയ്തു കൊടുത്തു എന്നോട് പോലും പറയാതെ ആണ് അവള്‍ രാത്രിയില്‍ ഇറങ്ങിയത് എന്നും അദ്ദേഹം ആവര്‍ത്തിക്കുന്നുണ്ട്. അരുണിമയെ ആരും ഇറക്കി വിട്ടിട്ടില്ല. അവള്‍ ധാര്‍ഷ്ട്യം കൊണ്ടാണ് രാത്രിയില്‍ എന്നോട് പറയാതെ ഇറങ്ങി പോയതെന്നും ജോര്‍ജ് പറയുന്നു. അത് അവളുടെ നാടോടി സംസ്‌കാരം ആകാം എന്നും ജോര്‍ജ് പറയുന്നുണ്ട്.
താങ്കള്‍ മനസ്സിലാക്കണം ആരും അവളോട് രാത്രി ഇറങ്ങി പോകാന്‍ പറഞ്ഞിട്ടില്ല. അവള്‍ക്കു റീച്ച് കിട്ടുന്ന ഒരു വീഡിയോ ചെയ്യാന്‍ അവള്‍ ക്രീയേറ്റ് ചെയ്തതാണ് സംഭവം. എന്റെ വീട് കാണിച്ച് വീഡിയോ ഇട്ടതിന് എനിക്ക് പൊലീസില്‍ പരാതി കൊടുത്ത് അരുണിമക്കെതിരെ ആക്ഷന്‍ എടുക്കാം. പക്ഷെ ഞാന്‍ അത് ചെയ്യില്ല. അരുണിമയെ ഒരു മകളായി കണ്ടു സഹായം ചെയ്തതാണ്. പക്ഷെ അവള്‍ ഒരു വീഡിയോ ക്രിയേറ്റ് ചെയ്ത് അവളുടെ കുടുംബ സംസ്‌കാരം കാണിച്ചു എന്നും ജോര്‍ജ് കമന്റുകളില്‍ പറയുന്നത്.
അവള്‍ എന്നോട് പറഞ്ഞിട്ട് ഇറങ്ങി പോയിരുന്നെങ്കില്‍ ഞാന്‍ അവള്‍ക്കു വേണ്ടി സൗകര്യം ഒരുക്കി കൊടുക്കാമായിരുന്നു എന്നും അദ്ദേഹം പറയുന്നുണ്ട്. യൂട്യൂബില്‍ ഇട്ടു റീച്ച് ഉണ്ടാകുക അതായിരുന്നു അവളുടെ ആവശ്യം എന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്. ഇവിടെ ഒരു സാഹചര്യ കുറവും ഉണ്ടായിട്ടില്ല. അരുണിമ മാത്രമല്ല വേറെയും വ്ലോഗ്ര്മാര്‍ വന്നു എന്റെ കൂടെ താമസിച്ചിട്ടുണ്ട്. ഇനിയും വരും അവര്‍ എന്റെ കൂടെ താമസിക്കും. എക്സ്പ്ലോര്‍ ചെയ്യും. വീട്ടില്‍ സൗകര്യ കുറവുണ്ടായാല്‍ ഞാന്‍ ഹോട്ടലില്‍ താമസിപ്പിക്കും. അതാണ് എന്റെ ക്യാരക്ടര്‍ എന്നും അദ്ദേഹം കമന്റുകളിലൂടെ പറയുന്നുണ്ട്.
സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. അരുണിമയുടെ ഭാഗത്തു നിന്നും ഇതുവരേയും തുടര്‍ പ്രതികരണമുണ്ടായിട്ടില്ല. ജോര്‍ജിന്റെ ആരോപണങ്ങളോട് എങ്ങനെയാകും അരുണിമ പ്രതികരിക്കുക എന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.