Social Media
-
05/01/2023പിഷാരടിക്ക് മമ്മൂക്കയുടെ സമ്മാനം കൂളിംഗ് ഗ്ലാസ്; നന്ദി പറഞ്ഞ് രമേഷ് പിഷാരടി ഫോട്ടോ പങ്കുവെച്ചു; ഏറ്റെടുത്ത് ആരാധകർ
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് രമേഷ് പിഷാരടി. സാമൂഹ്യ മാധ്യമത്തില്‍ വളരെ സജീവമായി ഇടപെടുന്ന താരവുമാണ് രമേഷ് പിഷാരടി. രമേഷ് പിഷാരടി പങ്കുവെച്ച പുതിയ ഫോട്ടോയാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. മമ്മൂട്ടി നല്‍കിയ ഒരു സമ്മാനത്തിന്റെ ഫോട്ടോയാണ് രമേഷ് പിഷാരി പങ്കുവെച്ചിരിക്കുന്നത്. കൂളിംഗ് ഗ്ലാസുകളോടുള്ള മമ്മൂട്ടിയുടെ ഇഷ്‍ടം എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഒരു കൂളിംഗ് ഗ്ലാസാണ് രമേഷ് പിഷാരടിക്ക് മമ്മൂട്ടി സമ്മാനമായി നല്‍കിയതും. ഔപചാരികതയ്‍ക്ക് മാത്രം നന്ദി പറയുന്നു എന്നാണ് രമേഷ് പിഷാരടി എഴുതിയിരിക്കുന്നത്. യുഎഇയുടെ ഗോള്‍ഡൻ വിസ ലഭിച്ച വാര്‍ത്തയും രമേഷ് പിഷാരടി പങ്കുവെച്ചിരുന്നു. View this post on Instagram A post shared by Ramesh Pisharody (@rameshpisharody) മിമിക്രി താരമായിയെത്തി കലാലോകത്ത് മികവ് കാട്ടി സിനിമാനടനുമായി മാറിയ രമേഷ് പിഷാരടി ഇന്ന് സംവിധായകനുമാണ്. ‘പഞ്ചവര്‍ണതത്ത’യാണ് രമേഷ് പിഷാരടി സംവിധാനം ചെയ്‍ത ആദ്യ ചിത്രം. മമ്മൂട്ടിയെ നായകനാക്കി ചെയ്‍ത ചിത്രമായ ‘ഗാനഗന്ധര്‍വനാ’ണ് രമേഷ് പിഷാരടിയുടെ സംവിധാനത്തില്‍…
Read More » -
04/01/2023“ഫുഡ് സേഫ്റ്റി” എന്ന പുതിയൊരു വകുപ്പ് തന്നെ വരണം; പണ്ട് ഷവര്‍മ്മയും മയോണിസും ആക്രാന്തത്തോടെ കഴിച്ചു… ഒടുവിൽ അഭയം തേടി എംസിയുവിൽ, ചികില്‍സയ്ക്ക് ആയത് 70,000 രൂപ; അനുഭവം പങ്കുവച്ച് അല്‍ഫോണ്‍സ് പുത്രന്‍
കൊച്ചി: കോട്ടയത്ത് രശ്മി രാജ് എന്ന നേഴ്സ് ഭക്ഷ്യവിഷബാധ കാരണം മരണപ്പെട്ടത് ഏറെ വാര്‍ത്ത പ്രധാന്യം നേടിയിരുന്നു. രശ്മി രാജ് കഴിഞ്ഞ മാസം 29നാണ് സംക്രാന്തിയിലെ പാർക്ക് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചത്. അന്ന് അവിടെ നിന്ന് ഭക്ഷണം കഴിച്ച നിരവധി പേർ ഇപ്പോഴും ചികിത്സയിലാണ്. യുവതിയുടെ മരണത്തോടെ, ലൈസൻസില്ലാത്ത ഹോട്ടലിന് പ്രവർത്തനാനുമതി നൽകിയ ഹെൽത്ത് സൂപ്പർവൈസറെ നഗരസഭ സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഹോട്ടലിലേക്ക് മാര്‍ച്ച് നടത്തിയ യുവജന സംഘടനകള്‍ ഹോട്ടല്‍ തല്ലി തകര്‍ത്തിരുന്നു. ഇതിന് പിന്നാലെ സംഭവത്തില്‍ പ്രതികരിച്ച് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ രംഗത്ത് എത്തി. ഹോട്ടല്‍ തല്ലി തകര്‍ത്തതിന്‍റെ വീഡിയോ പങ്കുവച്ചാണ് അല്‍ഫോണ്‍സിന്‍റെ പോസ്റ്റ്. കഴിഞ്ഞ ദിവസം പങ്കുവച്ച കുറിപ്പില്‍ അല്‍ഫോണ്‍സ് പറയുന്നു, റിവ്യൂ റൈറ്റേഴ്സ്, റോസ്റ്റേഴ്സ്, ട്രോളർമാർ ദയവായി ഈ വിഷയങ്ങളിൽ വീഡിയോകൾ ചെയ്യുക. 15 വർഷം മുമ്പ് ഞാൻ ആലുവയിലെ ഒരു കടയിൽ നിന്ന് സുഹൃത്ത് ഷറഫിന്‍റെ ട്രീറ്റിന്‍റെ ഭാഗമായി ആക്രാന്തത്തിൽ ഷവർമയും മയോണൈസും കഴിച്ചു. അടുത്ത…
Read More » -
04/01/2023”ഷവര്‍മയും മയോണൈസും ആക്രാന്തത്തോടെ കഴിച്ചു; ആശുപത്രിയില്‍ ചെലവായത് എഴുപതിനായിരം രൂപ”
ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കോട്ടയത്ത് യുവതി മരിച്ച പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഹോട്ടലുകളില്‍ ഭക്ഷ്യവകുപ്പിന്റെ നേതൃത്വത്തില്‍ വ്യാപക പരിശോധന തുടരുന്നു. അല്‍ഫാം കഴിച്ചതിനെത്തുടര്‍ന്നായിരുന്നു നഴ്‌സായ യുവതിയുടെ മരണം. സംഭവത്തിന് പിന്നാലെ സംസ്ഥാനവ്യാപകമായി നടത്തിയ പരിശോധനയില്‍ 43 ഹോട്ടലുകളാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടിച്ചത്. ഇപ്പോഴിതാ പതിനഞ്ച് വര്‍ഷം മുമ്പ് ഷവര്‍മ കഴിച്ചതിന് പിന്നാലെ വയറുവേദന അനുഭവപ്പെട്ടതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. ആലുവയിലെ ഹോട്ടലില്‍ നിന്ന് ഷവര്‍മയും മയോണൈസുമാണ് കഴിച്ചത്. പിറ്റേന്ന് കടുത്ത വയറുവേദന അനുഭവപ്പെട്ടെന്നും എഴുപതിനായിരം രൂപ ആശുപത്രിയില്‍ ചെലവായെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വെളിപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം പതിനഞ്ച് വര്‍ഷം മുമ്പ് ആലുവയിലെ ഒരു ഷോപ്പില്‍ നിന്ന് ഷവര്‍മ കഴിച്ചു. അത് ഷറഫുദ്ദീന്റെ ട്രീറ്റായിരുന്നു. ഞാന്‍ ഷവര്‍മയും മയോണൈസും ആക്രാന്തത്തോടെ കഴിച്ചു. പിറ്റേദിവസം കടുത്തവയറുവേദനമൂലം ആശുപത്രിയില്‍ ചികിത്സ തേടി. അന്ന് ചികിത്സയ്ക്കായി എഴുപതിനായിരം രൂപയാണ് മാതാപിതാക്കള്‍ ചെലവാക്കിയത്. ഐ.സി.യുവിലായിരുന്നു. കാരണമൊന്നുമില്ലാതെ ഷറഫുദ്ദീനോട് ദേഷ്യം തോന്നി. പഴകിയ ഭക്ഷണമായിരുന്നു എന്റെ ആ അവസ്ഥയ്ക്ക്…
Read More » -
03/01/2023‘അല്‍ഫോന്‍സ് പുത്രന്‍ ഓവര്‍റേറ്റഡ് അല്ലേ ? ബേസിലിനുള്ള കഴിവിന്‍റെ 10 ശതമാനം വരുമോ?’ പ്രതികരണവുമായി അല്‍ഫോന്‍സ് പുത്രന്‍
പ്രേമം എന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ജനപ്രിയ ചിത്രം പുറത്തിറങ്ങി ഏഴ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അതിന്‍റെ സംവിധായകന്‍ ഒരുക്കിയ ചിത്രമായതിനാല്‍ സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പ് ലഭിച്ച ചിത്രമായിരുന്നു ഗോള്‍ഡ്. പൃഥ്വിരാജിനെയും നയന്‍താരയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വലിയൊരു താരനിരയെ അണിനിരത്തി അല്‍ഫോന്‍സ് പുത്രന്‍ ഒരുക്കിയ ഗോള്‍ഡിന് പക്ഷേ ഭൂരിപക്ഷം പ്രേക്ഷകരുടെയും പ്രതീക്ഷകളുടെ അമിതഭാരം താങ്ങാനായില്ല. അതേസമയം ചിത്രം ഇഷ്ടപ്പെട്ടുവെന്ന് അറിയിച്ച ഒരു ചെറുവിഭാഗം പ്രേക്ഷകരും ഉണ്ടായിരുന്നു. ഡിസംബര്‍ 29 ന് ആയിരുന്നു ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ചിത്രത്തിന്‍റെ ഒടിടി പ്രീമിയര്‍. തിയറ്റര്‍ റിലീസിനു പിന്നാലെ ചിത്രത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ആരംഭിച്ച ചര്‍ച്ച ഒടിടി റിലീസിനു പിന്നാലെ ഊര്‍ജ്ജസ്വലമായിട്ടുണ്ട്. ചിത്രത്തെ എഴുതിത്തള്ളുന്നവര്‍ പലപ്പോഴും രൂക്ഷമായ ഭാഷയിലാണ് തങ്ങളുടെ അഭിപ്രായം അറിയിക്കുന്നത്. അല്‍ഫോന്‍സ് പുത്രനെ നേരിട്ട് വിമര്‍ശിക്കുന്നവരുമുണ്ട്. അല്‍ഫോന്‍സിന്‍റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്കൊക്കെ താഴെ ഇപ്പോള്‍ ഗോള്‍ഡ് ആണ് ചര്‍ച്ച. അതില്‍ പല കമന്‍റുകള്‍ക്കും അദ്ദേഹം മറുപടി നല്‍കുന്നുമുണ്ട്. തന്നെയും ബേസില്‍ ജോസഫിനെയും…
Read More » -
03/01/2023വേണ്ടാ വേണ്ടാ എന്ന് പറഞ്ഞാൽ മനസിലാകൂല്ല അല്ലേ… വധുവിനെ എടുത്ത് ഉയര്‍ത്താന്‍ ശ്രമിക്കുന്ന വരൻ, പിന്നെ സംഭവിച്ചത് ? വീഡിയോ കാണാം
വിവാഹ വേദികളെ രസകരവും കൗതുകകരവുമായ വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആവാറഉണ്ട്. വിവാഹ ദിനത്തിലെ ആഘോഷങ്ങൾ, വിവാഹവുമായി ബന്ധപ്പെട്ട വ്യത്യസ്തമായ ചടങ്ങുകൾ, സുഹൃത്തുക്കളോ ബന്ധുക്കളോ ഒരുക്കുന്ന സർപ്രൈസുകൾ എല്ലാം സോഷ്യൽ മീഡിയയിൽ വളരെ വേഗം തരംഗമായി മാറും. ഇപ്പോൾ വധുവിനെ എടുത്ത് ഉയർത്താൻ ശ്രമിക്കുന്ന വരൻറെ വീഡിയോയാണ് വൈറലായിട്ടുള്ളത്. ട്വിറ്ററിൽ പങ്കിട്ട വീഡിയോയിൽ വരൻ വധുവിനെ ഉയർത്താൻ ശ്രമിക്കുന്നത് കാണാം. അതിനുള്ള ശ്രമത്തിനിടെ വരൻ വധുവുമായി സ്റ്റേജിൽ വീഴുകയായിരുന്നു. लोगो के कहने पर ना चले अपने सामर्थ्य अनुसार ही कार्य करे, लोग आपकी गलतियों पर हसने को तैयार खड़े हैं। pic.twitter.com/bHKFgobkXu — Hasna Zaroori Hai (@HasnaZarooriHai) January 2, 2023 നേരത്തെ, വിവാഹദിനത്തിൽ വധുവിന് വരൻ സമ്മാനിച്ചൊരു സർപ്രൈസ് സമ്മാനത്തിൻറെ വീഡിയോയും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. വധുവും വരനുമെല്ലാം വിവാഹവേഷത്തിൽ തന്നെയാണ്. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം കൂടെയുണ്ട്. ഏവരും എന്താണ് സംഭവിക്കുന്നതെന്ന് ആകാംക്ഷയോടെ…
Read More » -
03/01/2023ന്യൂ ഇയറിനെ വരവേറ്റ് സാരിയില്‍ മനോഹര നൃത്തവുമായി ബിന്ദു പണിക്കരുടെ മകള്‍ കല്യാണി
മറ്റൊരു പുത്തന്‍ റില്‍സ് വീഡിയോ കൊണ്ട് സോഷ്യല്‍ മീഡിയ ആരാധകരുടെ ശ്രദ്ധ ഒരിക്കല്‍ കൂടി പിടിച്ചു പറ്റുകയാണ് പ്രിയ താരം കല്യാണി ബി നായര്‍. നടി ബിന്ദു പണിക്കരുടെ മകളാണ് കല്യാണി. ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ കൂടിയാണ് കല്യാണി. നല്ലൊരു നര്‍ത്തകിയായ കല്യാണി തന്റെ ഡാന്‍സ് വീഡിയോസ് ആണ് കൂടുതലായും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവെക്കാറുള്ളത്. അവയ്‌ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയും ലഭിക്കാറുണ്ട്. എന്നത്തേയും പോലെ പുതുവര്‍ഷത്തിലും താരം പുതിയൊരു ഡാന്‍സ് വീഡിയോയുമായി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയിരിക്കുകയാണ്. ബ്ലാക്ക് കളര്‍ സാരിയും സ്ലീവ് ലെസ് ബ്ലൗസും ധരിച്ച് അതിസുന്ദരിയായാണ് കല്യാണി ഡാന്‍സ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എല്ലാവര്‍ക്കും അവരുടെ ആന്തരിക സമാധാനവും സന്തോഷവും കണ്ടെത്താന്‍ ഈ വര്‍ഷം സാധിക്കട്ടെ എന്ന് കുറിച്ച് കൊണ്ടാണ് കല്യാണി തന്റെ പുത്തന്‍ വീഡിയോ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുള്ളത്. നിരവധി ആരാധകര്‍ താരത്തിന്റെ ഈ വീഡിയോയ്ക്ക് താഴെ കമന്റുകള്‍ നല്‍കിയിട്ടുണ്ട്. അമ്മയ്ക്കും തന്റെ രണ്ടാനച്ഛനായ നടന്‍ സായി…
Read More » -
03/01/2023ചിത്രശലഭത്തെ പിന്തുടരുന്ന പെന്‍ഗ്വിനുകള്‍; ക്യൂട്ട് വീഡിയോയ്ക്ക് കൈയടിച്ച് നെറ്റിസണ്‍സ്
പലയിനം വീഡിയോകളാണ് നാം ദിവസവും സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. അതില്‍ പക്ഷികളുടെയും മൃഗങ്ങളുടെയും ക്യൂട്ട് വീഡിയോകള്‍ കാണാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. ഇവിടെ ഇതാ അത്തരത്തില്‍ മനോഹരമായ പെന്‍ഗ്വിനുകളുടെ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ധ്രുവപ്രദേശങ്ങളില്‍ കാണപ്പെടുന്ന പെന്‍ഗ്വിനുകള്‍ ലോകത്തിലെ ഏറ്റവും മനോഹരമായ ജീവികളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു. അത്തരത്തില്‍ ഒരു കൂട്ടം പെന്‍ഗ്വിനുകളെയാണ് ഈ വീഡിയോയില്‍ കാണുന്നത്. ചിത്രശലഭത്തെ പിന്തുടരുകയാണ് ഈ പെന്‍?ഗ്വിനുകള്‍. ചിത്രശലഭത്തെ പിടിക്കാനായി ചാടി ചാടി പോവുകയാണ് പെന്‍ഗ്വിനുകള്‍. രണ്ട് സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ട്വിറ്ററിലൂടെ ആണ് പ്രചരിക്കുന്നത്. Penguins chasing a butterfly.pic.twitter.com/niyjFLz1i3 — Fascinating (@fasc1nate) December 30, 2022 വീഡിയോ ഇതിടോകം 12.1 മില്യണ്‍ ആളുകളാണ് കണ്ടത്. നിരവധി പേര്‍ വീഡിയോ ലൈക്ക് ചെയ്യുകയും കമന്റുകള്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മനോഹരമായ വീഡിയോ, ക്യൂട്ട് വീഡിയോ എന്നീ തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.
Read More » -
03/01/2023വിമര്‍ശകര്‍ക്ക് മറുപടി, കിടിലന്‍ മേയ്‌ക്കോവറില്‍ തിരിച്ചുവരവിന് നിവിന്‍ പോളി
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് നിവിന്‍ പോളി. നിവിന്‍ പോളിയുടേതായി ‘സാറ്റര്‍ഡേ നൈറ്റാ’ണ് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. നിവിന് സമീപകാലത്ത് വന്‍ വിജയങ്ങള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല ബോഡി ഷെയ്മിംഗ് അടക്കം നേരിടേണ്ടിയും വന്നിരുന്നു. എന്നാല്‍, വന്‍ മേയ്‌ക്കോവറില്‍ നിവിന്‍ തിരിച്ചെത്തിയെന്ന് വ്യക്തമാക്കുന്ന പുതിയ ഫോട്ടോയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമത്തില്‍ പ്രചരിക്കുന്നത്. നിവിന്‍ പോളിയുടേതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളിലെല്ലാം താരം തടിച്ച പ്രകൃതത്തിലായിരുന്നു. തുടര്‍ന്ന് നിവിനെതിരേ രൂക്ഷമായ പരിഹാസങ്ങളുമുണ്ടായിരുന്നു. ഇപ്പോള്‍ തടി കുറച്ച ലുക്കിലുള്ള ഫോട്ടോയാണ് നടന്‍േ്‌റതായി സാമൂഹ്യമാധ്യമത്തില്‍ പ്രചരിക്കുന്നത്. എന്തായാലും നിവിന്‍ പോളി തടി കുറയ്ക്കാന്‍ വലിയ ശ്രമങ്ങള്‍ നടത്തിയെന്ന് വ്യക്തം. റോഷന്‍ ആന്‍ഡ്രൂസായിരുന്നു ‘സാറ്റര്‍ഡേ നൈറ്റെ’ന്ന ചിത്രം സംവിധാനം ചെയ്തത്. ‘കായംകുളം കൊച്ചുണ്ണി’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിവിന്‍ പോളിയും റോഷന്‍ ആന്‍ഡ്രൂസും ഒന്നിക്കുന്ന ചിത്രത്തിന് വന്‍ വിജയം നേടാനായിരുന്നില്ല. ‘സ്റ്റാന്‍ലി’ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ നിവിന്‍ പോളി അവതരിപ്പിക്കുന്നത്. നവീന്‍ ഭാസ്‌കര്‍ ആണ്…
Read More » -
03/01/2023വിക്ടോറിയ വെള്ളച്ചാട്ടത്തിന്റെ അറ്റത്ത് കമഴ്ന്നുകിടന്ന് സുന്ദരിയുടെ സാഹസികത; വീഡിയോ വൈറല്‍
ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്തവും പുതുമയുള്ളതുമായ ഒട്ടനവധി വീഡിയോകളാണ് നമുക്കു മുന്നിലെത്തുന്നത്. ഇവയില്‍ സാഹസികതകള്‍ നിറഞ്ഞ യാത്രകള്‍, അഭ്യാസപ്രകടനങ്ങള്‍ തുടങ്ങിയ വീഡിയോകള്‍ എല്ലാം നമ്മെ അതിശയപ്പെടുത്താറുണ്ട്. ഈ വിഭാഗത്തിലെ ഏറ്റവും പുതിയ വീഡിയോയുടെ വിശേഷം ഇങ്ങനെ. ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളിലൊന്നായ വിക്ടോറിയ വെള്ളച്ചാട്ടം താഴേക്ക് പതിക്കാനാരംഭിക്കുന്ന ഭാഗത്ത് കമഴ്ന്നുകിടന്ന് ഒഴുക്ക് ആസ്വദിക്കുന്ന സുന്ദരിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറാലകുന്നത്. പതിനഞ്ച് സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ നാല് ദിവസത്തിനുള്ളില്‍ നേടിയത് 22 കോടിയിലേറെ വ്യൂസാണ്. വിനോദസഞ്ചാരത്തിനെത്തിയ യുവതിയാണ് ഇത്തരമൊരു സാഹസികതയ്ക്ക് മുതിര്‍ന്നത്. Just learned that standing this close to a 380 feet waterfall is a thing (Devil's pool – Victoria falls ) pic.twitter.com/LwjOxoUrYF — Weird and Terrifying (@weirdterrifying) December 30, 2022 മുകളില്‍ നിന്ന് താഴേയ്ക്ക് ശക്തിക്ക് ഒഴുകുന്ന വെള്ളച്ചാട്ടത്തിന്റെ ഏറ്റവും അറ്റത്ത് കമഴ്ന്നുകിടന്നുകൊണ്ട് ഒഴുക്ക്…
Read More » -
03/01/2023വിവാഹ നിശ്ചയത്തിനായുള്ള ഒരുക്കങ്ങളുടെ വീഡിയോ പങ്കുവച്ച് നൂറിൻ
മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് നൂറിൻ ഷെരീഫ്. യുവ നടൻ ഫഹിം സഫറുമായി തന്റെ വിവാഹം തീരുമാനിച്ച കാര്യം അടുത്തിടെയാണ് നൂറിൻ വെളിപ്പെടുത്തിയത്. ബേക്കലിലെ ഒരു റിസോര്‍ട്ടില്‍ വച്ച് വിവാഹ നിശ്ചയം നടന്നതിന്റെ ഫോട്ടോയും നൂറിൻ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഫഹിം സഫറുമായുള്ള തന്റെ വിവാഹ നിശ്ചയത്തിനായുള്ള ഒരുക്കങ്ങളുടെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നൂറിൻ. സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും സംസാരിച്ചുകൊണ്ടിരിക്കുന്ന രംഗങ്ങളൊക്കെ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് നൂറിന്റെ വിവാഹ നിശ്ചയ ഒരുക്കങ്ങളുടെ വീഡിയോ. വധുവായി ഒരുങ്ങിയതിന് ശേഷം നിശ്ചയ വേദിയിലേക്ക് വാഹനം ഓടിച്ചുപോകുന്ന നൂറിനെയും വീഡിയോയില്‍ കാണാം. നൂറിൻ ഷെരീഫ് നിശ്ചയത്തിന് ഒരുങ്ങുന്നതിന്റെ വീഡിയോ എന്തായാലും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. സൗഹൃദത്തില്‍ നിന്ന് ഏറ്റവുമടുത്ത സുഹൃത്തിലേക്കും ആത്മമിത്രത്തിലേക്കും, സ്നേഹത്താലും പ്രകാശത്താലും ചിരികളാലും നിറഞ്ഞ ഒരു യാത്രയായിരുന്നു ഇത് എന്നായിരുന്നു വിവാഹ വിവരം അറിയിച്ച് നൂറിൻ ആദ്യം എഴുതിയിരുന്നത്. കൊല്ലം സ്വദേശിയും നര്‍ത്തകിയുമായ നൂറിന്‍ ഷെരീഫ് ഒമര്‍ ലുലു ചിത്രങ്ങളിലൂടെയാണ് ശ്രദ്ധ നേടുന്നത്. ഒമര്‍ ലുലുവിന്‍റെ സംവിധാനത്തില്‍ 2017 ല്‍…
Read More »