Social MediaTRENDING

ന്യൂ ഇയറിനെ വരവേറ്റ് സാരിയില്‍ മനോഹര നൃത്തവുമായി ബിന്ദു പണിക്കരുടെ മകള്‍ കല്യാണി

മറ്റൊരു പുത്തന്‍ റില്‍സ് വീഡിയോ കൊണ്ട് സോഷ്യല്‍ മീഡിയ ആരാധകരുടെ ശ്രദ്ധ ഒരിക്കല്‍ കൂടി പിടിച്ചു പറ്റുകയാണ് പ്രിയ താരം കല്യാണി ബി നായര്‍. നടി ബിന്ദു പണിക്കരുടെ മകളാണ് കല്യാണി. ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ കൂടിയാണ് കല്യാണി. നല്ലൊരു നര്‍ത്തകിയായ കല്യാണി തന്റെ ഡാന്‍സ് വീഡിയോസ് ആണ് കൂടുതലായും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവെക്കാറുള്ളത്. അവയ്‌ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയും ലഭിക്കാറുണ്ട്. എന്നത്തേയും പോലെ പുതുവര്‍ഷത്തിലും താരം പുതിയൊരു ഡാന്‍സ് വീഡിയോയുമായി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയിരിക്കുകയാണ്.

ബ്ലാക്ക് കളര്‍ സാരിയും സ്ലീവ് ലെസ് ബ്ലൗസും ധരിച്ച് അതിസുന്ദരിയായാണ് കല്യാണി ഡാന്‍സ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എല്ലാവര്‍ക്കും അവരുടെ ആന്തരിക സമാധാനവും സന്തോഷവും കണ്ടെത്താന്‍ ഈ വര്‍ഷം സാധിക്കട്ടെ എന്ന് കുറിച്ച് കൊണ്ടാണ് കല്യാണി തന്റെ പുത്തന്‍ വീഡിയോ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുള്ളത്. നിരവധി ആരാധകര്‍ താരത്തിന്റെ ഈ വീഡിയോയ്ക്ക് താഴെ കമന്റുകള്‍ നല്‍കിയിട്ടുണ്ട്.

Signature-ad

അമ്മയ്ക്കും തന്റെ രണ്ടാനച്ഛനായ നടന്‍ സായി കുമാറിനും ഒപ്പം ടിക് ടോക്ക് വീഡിയോസ് ചെയ്തുകൊണ്ടായിരുന്നു കല്യാണി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്ക് കടന്നുവരുന്നത്. മലയാളത്തിലെ രണ്ട് പ്രിയ താരങ്ങള്‍ക്കൊപ്പം പ്രത്യക്ഷപ്പെട്ടത് കൊണ്ടുതന്നെ കല്യാണിക്ക് വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയെടുക്കുവാന്‍ സാധിച്ചു. താരത്തിന് ഒട്ടേറെ ആരാധകരായപ്പോള്‍ പിന്നീട് കല്യാണി തന്റെ തനിച്ചുള്ള വീഡിയോസും ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കു വയ്ക്കുവാന്‍ ആരംഭിച്ചു. ഇതിനോടകം തന്നെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയതിനാല്‍ കല്യാണിയുടെ പോസ്റ്റുകള്‍ക്ക് വളരെ വേഗം വൈറലായി മാറുവാന്‍ സാധിച്ചു.

ഇന്ന് കല്യാണിയുടെ ആരാധകര്‍ ഉറ്റു നോക്കുന്നത് അഭിനയരംഗത്തേക്കുള്ള താരത്തിന്റെ കടന്നുവരവിനായാണ്. അമ്മയെപ്പോലെ തന്നെ മലയാള സിനിമ രംഗത്ത് ശോഭിക്കുവാന്‍ കല്യാണിക്ക് സാധിക്കും എന്നാണ് താരത്തിന്റെ ആരാധകര്‍ വിശ്വസിക്കുന്നത്. തന്റെ വീഡിയോകളിലൂടെയും ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെയും താരം അത് തെളിയിക്കുന്നുണ്ട്. ഏതായാലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിറഞ്ഞുനില്‍ക്കുന്ന കല്യാണി ഒട്ടും വൈകാതെ തന്നെ അഭിനയരംഗത്തേക്ക് കടന്നു വരാന്‍ ആഗ്രഹിക്കുന്നവരാണ് താരത്തിന്റെ ഒട്ടുമിക്ക ആരാധകരും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: