Social MediaTRENDING

വേണ്ടാ വേണ്ടാ എന്ന് പറഞ്ഞാൽ മനസിലാകൂല്ല അല്ലേ… വധുവിനെ എടുത്ത് ഉയര്‍ത്താന്‍ ശ്രമിക്കുന്ന വരൻ, പിന്നെ സംഭവിച്ചത് ? വീഡിയോ കാണാം

വിവാഹ വേദികളെ രസകരവും കൗതുകകരവുമായ വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആവാറഉണ്ട്. വിവാഹ ദിനത്തിലെ ആഘോഷങ്ങൾ, വിവാഹവുമായി ബന്ധപ്പെട്ട വ്യത്യസ്തമായ ചടങ്ങുകൾ, സുഹൃത്തുക്കളോ ബന്ധുക്കളോ ഒരുക്കുന്ന സർപ്രൈസുകൾ എല്ലാം സോഷ്യൽ മീഡിയയിൽ വളരെ വേഗം തരംഗമായി മാറും. ഇപ്പോൾ വധുവിനെ എടുത്ത് ഉയർത്താൻ ശ്രമിക്കുന്ന വരൻറെ വീഡിയോയാണ് വൈറലായിട്ടുള്ളത്. ട്വിറ്ററിൽ പങ്കിട്ട വീഡിയോയിൽ വരൻ വധുവിനെ ഉയർത്താൻ ശ്രമിക്കുന്നത് കാണാം. അതിനുള്ള ശ്രമത്തിനിടെ വരൻ വധുവുമായി സ്റ്റേജിൽ വീഴുകയായിരുന്നു.

Signature-ad

നേരത്തെ, വിവാഹദിനത്തിൽ വധുവിന് വരൻ സമ്മാനിച്ചൊരു സർപ്രൈസ് സമ്മാനത്തിൻറെ വീഡിയോയും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. വധുവും വരനുമെല്ലാം വിവാഹവേഷത്തിൽ തന്നെയാണ്. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം കൂടെയുണ്ട്. ഏവരും എന്താണ് സംഭവിക്കുന്നതെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ചിത്രകാരനായ വരൻ വരുൺ ഒരു ക്യാൻവാസിൽ പെയിൻറ് ചെയ്യാൻ തുടങ്ങുകയാണ്. ഏറെ ആസ്വദിച്ചാണ് ഇദ്ദേഹം പെയിൻറെ ചെയ്യുന്നത്. എന്നാൽ എന്താണ് പെയിൻറ് ചെയ്യുന്നതെന്ന് ആദ്യം വ്യക്തമാകുന്നേയില്ല. അവസാനം വരച്ചുകഴിഞ്ഞ ചിത്രം തല തിരിച്ചുവയ്ക്കുമ്പോഴാണ് ഇത് വ്യക്തമാകുന്നത്.

മറ്റൊന്നുമല്ല, തൻറെ വധുവായ പ്രാഥ വദാരിയയുടെ ചിത്രം തന്നെയാണ് വരുൺ അൽപസമയം കൊണ്ട് ലൈവായി നിന്ന് വരച്ചിരിക്കുന്നത്. ഇത് കണ്ടതും സന്തോഷം കൊണ്ട് തുള്ളിച്ചാടുകയാണ് വധു. വളരെ വ്യത്യസ്തമായൊരു സമ്മാനം തന്നെയായി ഇതെന്നും, വരയ്ക്കാനുള്ള കഴിവോ അല്ലെങ്കിൽ ക്രിയാത്മകമായ കഴിവുകളോ ഇങ്ങനെയുള്ള അവസരങ്ങളിൽ ഇതുപോലെ ഉപയോഗിക്കാനെല്ലാം കഴിയുകയെന്നത് ഒരു അനുഗ്രഹമാണെന്നും വീഡിയോ കണ്ടവരെല്ലാം പറയുന്നു. ലക്ഷക്കണക്കിന് പേരാണ് ഈ വീഡിയോ ഇതിനോടകം തന്നെ കണ്ടിരിക്കുന്നത്. നിരവധി പേർ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു.

Back to top button
error: