Social Media

  • പാനീപൂരിയുടെ രുചിവൈവിധ്യങ്ങള്‍ അനുഭവിച്ചറിഞ്ഞ് കൊറിയന്‍ സുന്ദരി; വൈറല്‍ വീഡിയോ

    ഇന്ത്യയുടെ പ്രിയപ്പെട്ട സ്നാക്സുകളിലൊന്നാണ് പാനീപൂരി. ഉത്തരേന്ത്യന്‍ വഴിയോര വിഭവമായ പാനീപൂരി ഇമപ്പാള്‍ കേരളത്തിലെ ഗ്രാമങ്ങളില്‍ പോലും സുലഭവുമാണ്. വിദേശത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ റെസ്റ്റൊറന്റുകളിലും സ്പെഷ്യല്‍ വിഭവം ലഭ്യമാണ്. എരിവ്, പുളി, മധുരം തുടങ്ങി വിവിധ രുചികളിലുള്ള പാനി (വെള്ളം) ആണ് ഈ വിഭവത്തെ വ്യത്യസ്തമാക്കുന്നത്. ചെറിയ പൂരിയ്ക്കുള്ളില്‍ ഉരുളക്കിഴങ്ങ് കൂട്ട് നിറച്ചും ഒപ്പം പാനിയും ചേര്‍ത്താണ് പാനീപൂരി സാധാരണ വിളമ്പുന്നത്. https://www.instagram.com/reel/CmZAEYlN-WV/?utm_source=ig_web_copy_link ഇപ്പോഴിതാ വ്യത്യസ്ത രുചികളിലുള്ള പത്ത് പാനീപൂരികള്‍ രുചിച്ച് നോക്കുന്ന ദക്ഷിണ കൊറിയന്‍ യുവതിയുടെ വീഡിയോ ആണ് സാമൂഹികമാധ്യമത്തില്‍ വൈറലായിരിക്കുന്നത്. ഓരോ പാനീപൂരിക്കും അവര്‍ വീഡിയോയില്‍ റേറ്റിങ് കൊടുക്കുന്നുണ്ട്. ജല്‍ജീര, പുതിന, നാരങ്ങ, വെളുത്തുള്ളി തുടങ്ങി വ്യത്യസ്ത രുചികളിലുള്ള പാനീപൂരിയാണ് യുവതി രുചിച്ചറിയുന്നത്. ഇതില്‍ നാരങ്ങ, വെളുത്തുള്ളി രുചികളിലുള്ള പാനീപൂരിക്ക് യുവതി കൂടുതല്‍ റേറ്റിങ് നല്‍കുന്നുണ്ട്. ഇതുവരെ ഒന്‍പത് ലക്ഷം പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. 73000-ല്‍ പരം ലൈക്കുകളാണ് വീഡിയോ ലഭിച്ചിരിക്കുന്നത്. ഒരു ഇന്ത്യക്കാരനായിട്ടും ഇത്രയധികം പാനീപൂരികള്‍ ഉണ്ടെന്നുള്ള…

    Read More »
  • കാമുകനെ ഉപേക്ഷിക്കാൻ ഒരോരോ കാരണങ്ങളെ ! കാമുകന്റെ വീട്ടുകാർ നൽകിയ സൽക്കാരം ഇഷ്ടമായില്ല, 20കാരി പ്രണയം ഉപേക്ഷിച്ചു; ഓള് അത്ര സിംപിൾ അല്ല !

    കേട്ടാലേറെ വിചിത്രകരമായി തോന്നുന്ന ഒരു കാരണത്തിന്റെ പേരില്‍ ചൈനയില്‍ ഒരു യുവതി തന്റെ കാമുകനുമായി പിരിഞ്ഞു. കാമുകന്റെ വീട് കാണാന്‍ ചെന്നപ്പോള്‍ വളരെ ലളിതമായ രീതിയില്‍ തന്നെ സല്‍ക്കരിച്ചതാണ് പെണ്‍കുട്ടിയെ ചൊടിപ്പിച്ചത്. പ്രതീക്ഷിച്ചിരുന്നതിലും മോശമായി തന്നെ സല്‍ക്കരിച്ച കാമുകന്റെ മാതാപിതാക്കളെ യുവതിക്ക് ഒട്ടുമ പിടിച്ചില്ല എന്ന് മാത്രമല്ല കാമുകനുമായി എന്നെന്നേക്കുമായി വേര്‍പിരിയാനും യുവതി തീരുമാനിച്ചു. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിചുവാന്‍ പ്രവിശ്യയില്‍ നിന്നുള്ള 20 കാരിയായ യുവതിയാണ് കാമുകനുമായി വേര്‍പിരിയുന്ന കാര്യം ഓണ്‍ലൈനിലൂടെ പങ്കിട്ടത്. കാമുകന്റെ മാതാപിതാക്കളെ കാണാന്‍ ഇരുവരും ഒരുമിച്ച് നടത്തിയ യാത്രയാണ് വേര്‍പിരിയലിന് കാരണമായത്. രണ്ടര മണിക്കൂര്‍ യാത്രയില്‍ കാമുകന്‍ തനിക്ക് വാങ്ങി നല്‍കിയ ഭക്ഷണങ്ങളും കാമുകന്റെ വീട്ടിലെത്തിയപ്പോള്‍ വീട്ടുകാര്‍ നല്‍കിയ ഭക്ഷണവും തീരെ കുറഞ്ഞുപോയി എന്നാണ് യുവതിയുടെ പരാതി. യാത്രയില്‍ ഉടനീളം കാമുകനോടൊപ്പം താന്‍ കഴിച്ച ഭക്ഷണത്തിന്റെയും കാമുകന്റെ മാതാപിതാക്കള്‍ ഒരുക്കിയിരുന്ന വിഭവങ്ങളുടെയും ചിത്രങ്ങള്‍ ഓണ്‍ലൈനിലൂടെ പുറത്തുവിട്ടാണ് താന്‍ കാമുകനുമായി പിരിയുകയാണ് എന്ന് യുവതി പ്രഖ്യാപിച്ചത്. ഏറെ പ്രതീക്ഷയോടെയാണ്…

    Read More »
  • ഐശ്വര്യ ഡോക്ടറും ഞാന്‍ എഞ്ചിനീയറും ആണ് ! ഞങ്ങളുടെ രണ്ടുപേരുടെയും ടേസ്റ്റ് ഒന്നാണ്; അടുത്ത അങ്കത്തിനൊരുങ്ങി ആറാട്ട് അണ്ണന്‍

    സോഷ്യല്‍ മീഡിയ ട്രോളുകളില്‍ ഇന്ന് നിറഞ്ഞു നില്‍ക്കുന്ന ഒരു വ്യക്തിത്വമാണ് ആറാട്ട് അണ്ണന്‍. ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യൂവിലൂടെ ശ്രദ്ധ നേടിയ സന്തോഷ് വര്‍ക്കി നിരവധി ട്രോളുകളുടെ ഭാഗമായി ഇന്ന് മാറിയിട്ടുണ്ട് എന്നതാണ് സത്യം. ഈ ട്രോളുകള്‍ക്കെല്ലാം തന്നെ കാരണം ഇദ്ദേഹം പറയുന്ന ചില വാക്കുകള്‍ തന്നെയാണ്. നടി നിത്യ മേനോനോട് തനിക്ക് പ്രണയമാണ് എന്ന് പറഞ്ഞുകൊണ്ടായിരുന്നു ആറാട്ട് സന്തോഷ് ആദ്യകാലങ്ങളില്‍ ട്രോളുകളില്‍ സജീവമായിരുന്നത്. പിന്നീട് നിത്യ മേനോന്‍ ഇക്കാര്യത്തിനെതിരെ ശക്തമായി രംഗത്ത് വന്നപ്പോള്‍, നിത്യ വന്നാലും വേണ്ടയെന്നും നിത്യയ്ക്ക് വേണ്ടി സംസാരിക്കില്ല എന്ന് പറഞ്ഞാണ് മാറിനിന്നത്. നിത്യയോട് പ്രണയമില്ല എന്ന് സന്തോഷ് പറയുകയും ചെയ്തു. കീര്‍ത്തി സുരേഷിന്റെയും നിഖില വിമലിന്റെയും ഒക്കെ പേരുകള്‍ സന്തോഷ് വര്‍ക്കിയ്യ്ക്ക് ഒപ്പം ഉയര്‍ന്നു കേട്ടു. ഇവരോട് എല്ലാം തനിക്ക് ക്രഷുണ്ടന്നും വിവാഹം കഴിക്കാന്‍ താല്പര്യമുണ്ടെന്നുമായിരുന്നു സന്തോഷ് പറഞ്ഞിരുന്നത്. ഇപ്പോള്‍ ഇതാ പുതിയൊരു വെളിപ്പെടുത്തലുമായാണ് സന്തോഷ് എത്തിയിരിക്കുന്നത്. തനിക്ക് നടി ഐശ്വര്യ ലക്ഷ്മിയോടാണ് ഇപ്പോള്‍ ക്രഷ്…

    Read More »
  • ഇതാണ് പല്ലുകളുടെ ഉരുക്ക് ശക്തി! പല്ലുകള്‍ കൊണ്ട് ട്രക്ക് വലിക്കുന്ന യുവാവ്; സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറൽ

    ദിവസവും പല തരം വീഡിയോകളാണ് നാം സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. ഇപ്പോഴിതാ തന്‍റെ പല്ലുകള്‍ കൊണ്ട് ട്രക്ക് വലിക്കുന്ന ഒരാളുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. 15,730 കിലോ ഭാരമുള്ള ട്രക്കാണ് ഈജിപ്തുകാരന്‍ നിഷ്പ്രയാസം പല്ല് ഉപയോഗിച്ച് വലിച്ച് ലോക റെക്കോര്‍ഡ് സ്വന്തമാക്കിയത്.   View this post on Instagram   A post shared by Guinness World Records (@guinnessworldrecords) ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സിന്‍റെ ഔദ്യോ​ഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെ ആണ് ഈ വീഡിയോ പ്രചരിക്കുന്നത്. അഷ്റഫ് മഹ്റൂസ് മുഹമ്മദ് സുലിമാന്‍ എന്നയാളാണ് ഈജിപ്തിലെ ഇസ്മയിലിയയില്‍ വെച്ച് ഈ റെക്കോര്‍ഡ് സൃഷ്ടിച്ചത്. ‘വ്യക്തിഗത നേട്ടം’ എന്ന നിലയിലാണ് സുലിമാന്‍ ഈ റെക്കോര്‍ഡിന് ശ്രമിച്ചത്. റോഡിലെ ഏറ്റവും ഭാരമേറിയ വാഹനം; 15,730 കിലോഗ്രാം (34.678.714 പൗണ്ട്) അഷ്റഫ് സുലിമാന്‍ പല്ലുകള്‍ ഉപയോഗിച്ച് വലിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സിന്‍റെ ഔദ്യോ​ഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.…

    Read More »
  • എല്ലാം കള്ളക്കഥകള്‍, വിജയ്‌യും സംഗീതയും വേര്‍പിരിഞ്ഞിട്ടില്ല; ആരാധകര്‍ക്ക് ആശ്വാസം

    തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയ് ഭാര്യ സംഗീതയുമായി വേര്‍പിരിഞ്ഞു എന്ന വാര്‍ത്ത ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയില്‍ സജീവമായിരുന്നു. ഇത് വിജയുടെ ആരാധകരെയും വിമര്‍ശകരെയും ഒരുപോലെ ആശയക്കുഴപ്പത്തിലാക്കി. എന്നാല്‍, ഈ വാര്‍ത്ത സത്യമല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരവുമായി അടുത്തവൃത്തങ്ങള്‍. വിജയ് ഭാര്യയുമായി വേര്‍പിരിഞ്ഞു എന്നരീതിയില്‍ കഴിഞ്ഞദിവസങ്ങളില്‍ വിക്കിപീഡിയയില്‍ കാണിച്ചതോടെയാണ് പ്രശ്‌നങ്ങളുടെയെല്ലാം തുടക്കം. സംവിധായകന്‍ അറ്റ്‌ലീയുടെ ഭാര്യയുടെ ബേബി ഷവര്‍ ചടങ്ങിലും വാരിസ് ഓഡിയോ ലോഞ്ചിലും സംഗീത പങ്കെടുത്തിരുന്നില്ല എന്നകാര്യവും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാക്കി. ഇതോടെ വിക്കിപീഡിയയില്‍ പറഞ്ഞത് സത്യമാണെന്നും 22 വര്‍ഷം നീണ്ട ദാമ്പത്യജീവിതം വിജയ് അവസാനിപ്പിച്ചു എന്ന തരത്തിലായി വാര്‍ത്ത. എന്നാല്‍, ഇതെല്ലാം തെറ്റാണെന്ന് താരവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കുട്ടികള്‍ക്കൊപ്പം അമേരിക്കയിലായതിനാലാണ് ഇപ്പറഞ്ഞ ചടങ്ങുകളിലൊന്നും സംഗീത പങ്കെടുക്കാതിരുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അടിസ്ഥാനരഹിതമാണ് ഇത്തരം വാര്‍ത്തകളെന്നും ആരാണ് ഇങ്ങനെയെല്ലാം ചെയ്യുന്നതെന്ന് അറിയില്ലെന്നും താരവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം ആശയക്കുഴപ്പത്തിനിടയാക്കിയ ‘വേര്‍പിരിയല്‍’ പരാമര്‍ശം വിക്കിപീഡിയയില്‍ നിന്ന്…

    Read More »
  • ട്വിറ്റർ ജീവനക്കാർ മാത്രമല്ല, ഉപയോക്താക്കളും കുഴപ്പത്തിൽ! ഇന്ത്യ​ൻ സെലിബ്രിറ്റികൾ ഉൾപ്പെടെ 20 കോടി ആളുകളുടെ ഡാറ്റ ചോർന്നു; പ്രതികരിക്കാതെ ട്വിറ്റർ

    ഇലോൺ മസ്ക് ചുമതലയേറ്റത് മുതൽ ട്വിറ്ററിൽനിന്ന് എത്തുന്ന വാർത്തകളൊന്നും പലർക്കും അ‌ത്ര സുഖകരമല്ല. മസ്ക് ട്വിറ്റിൽ കാലുവച്ചപ്പോ​ൾത്തന്നെ സിഇഒ അ‌ടക്കമുള്ളവർക്ക് കസേര നഷ്ടമായിരുന്നു. പിന്നീട് ജീവനക്കാരെയും പറഞ്ഞുവിടാൻ തുടങ്ങി. മസ്കിന്റെ ഓരോ പരിഷ്കാരവും വിവാദമായി, ഓരോ നീക്കവും വാർത്തയായി അ‌ങ്ങനെ വാർത്തകളിൽ സദാ സജീവമാണ് ട്വിറ്റർ. എന്നാൽ ട്വിറ്റർ കാരണം ജീവനക്കാർ മാത്രമല്ല, 20 കോടി ഉപയോക്താക്കളും ഇപ്പോൾ കുഴപ്പത്തിലായിരിക്കുകയാണ്. ഇന്ത്യയിലെ നിരവധി സെലിബ്രിറ്റികൾ ഉൾപ്പെടെ 20 കോടി ട്വിറ്റര്‍ ഉപയോക്താക്കളുടെ ഇ-മെയില്‍ വിലാസം ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. ഹഡ്‌സൺ റോക്കിന്റെ ചീഫ് ടെക്‌നോളജി ഓഫീസർ അലോൺ ഗാൽ ആണ് ഹാക്കിങ് വിവരവും ഡാറ്റ വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന വിവരവും ഓൺലൈൻ വഴി പുറത്തുവിട്ടിരിക്കുന്നത്. ഉപയോക്താക്കൾ തങ്ങളുടെ ട്വിറ്റർ അക്കൗണ്ടുകൾ സൃഷ്ടിക്കാൻ നൽകിയ ഇമെയിൽ വിലാസങ്ങൾ ആണ് ചോർന്നിരിക്കുന്നത് എന്നാണ് വിവരം. ഇതോടൊപ്പം ഈ ഉപയോക്താക്കളുടെ മൊ​ബൈൽ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങളും ചോർന്നതായാണ് വെളിപ്പെടുത്തൽ. നിരവധി സെലിബ്രിറ്റികളുടെ പേരുകളും സ്‌ക്രീൻ…

    Read More »
  • ‘യുവജനകമ്മീഷൻ പദവി ലക്ഷ്യം വെക്കൂ, ശോഭനമായ ഭാവി സ്വന്തമാക്കൂ’; ചിന്താ ജെറോമിന്റെ പ്രതിമാസ ശമ്പളം ഇരട്ടിയാക്കിയതിനെ വിമർശിച്ച് ജോയ് മാത്യു

    കൊച്ചി: സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്റെ പ്രതിമാസ ശമ്പളം ഇരട്ടിയാക്കിയതിനെ വിമർശിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. യുവജനകമ്മീഷൻ പദവി ലക്ഷ്യം വെക്കൂ, ശോഭനമായ ഭാവി സ്വന്തമാക്കൂ എന്നാണ് ജോയ് മാത്യുവിന്‍റെ പരിഹാസം. ഫേസ്ബുക്കിലൂടെയാണ് താരം ചിന്ത ജെറോമിനും സര്‍ക്കാരിനുമെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നത്. യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന് 17 മാസത്തെ ശമ്പളകുടിശ്ശികയായി എട്ടര ലക്ഷം രൂപ അനുവദിക്കാന്‍ ധനവകുപ്പ് അനുമതി നല്‍കിയിരുന്നു. ഇത് വിവാദമായതിന് പിന്നാലെയാണ് ജോയ് മാത്യുവിന്‍റെ പ്രതികരണം. സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് യുവജന കമ്മീഷൻ അധ്യക്ഷയ്ക്ക് വൻതുകയുടെ ശമ്പളകുടിശ്ശിക നൽകുന്നത്. 2016 ഒക്ടോബർ നാലിനാണ് കമ്മീഷൻ അധ്യക്ഷയായി ചിന്ത ചുമതലയേൽക്കുന്നത്. 2017 ജനുവരി 6 നാണ് ശമ്പളമായി അൻപതിനായിരം രൂപ നിശ്ചയിച്ച് ഉത്തരവിറക്കിയത്. 2018 ൽ കമ്മീഷൻ ചട്ടങ്ങൾ രൂപീകരിച്ചപ്പോൾ ശമ്പളം ഒരുലക്ഷമാക്കി ഉയർത്തി. നിയമനം മുതൽ ശമ്പളം ഉയർത്തിയത് വരെയുള്ള കാലത്തെ കുടിശ്ശിക നൽകണമെന്ന ചിന്തയുടെ അപേക്ഷ…

    Read More »
  • ഇത്തവണ ബിഗ് ബോസ് കൊഴുക്കും! വാശിയേറിയ സീസണ്‍ ഫൈവില്‍ എത്താന്‍ പോകുന്നത് ആരെല്ലാം എന്ന് കണ്ടോ?

    ബിഗ് ബോസ് സീസണ്‍ 1 വലിയ ജനപ്രീതി ലഭിച്ചുകൊണ്ട് വിജയകരമായതിന് പിന്നാലെ ബിഗ് ബോസ് സീസണ്‍ 2 ജനപ്രീതി നേടി മുന്നേറിക്കൊണ്ടിരിക്കുമ്പോഴായിരുന്നു കോവിഡിന്റെ വരവ് അതോടെ ഷോ പകുതിക്ക് വെച്ച് അവസാനിപ്പിക്കേണ്ടി വന്നു.അതില്‍ വിജയിയെ ഒന്നും പ്രഖ്യാപിക്കാന്‍ സാധിച്ചിരുന്നില്ല. വലിയ ഹൈപ്പുമായി വന്ന ബിഗ് ബോസ് സീസണ്‍ 3 യും ഏകദേശം തീരാറാകുമ്പോള്‍ കോവിഡ് കാരണം തന്നെ തടസ്സപ്പെട്ടു. എന്നാല്‍, ഒടുവില്‍ ജനങ്ങളുടെ വോട്ടെടുപ്പിലൂടെ വിജയിയെ പ്രഖ്യാപിക്കുകയായിരുന്നു. അങ്ങനെ ബിഗ് ബോസ് സീസണ്‍ 3 യുടെ വിജയിയായി മണിക്കുട്ടനെ തെരഞ്ഞെടുക്കുകയും ചെയ്തു. ബിഗ് ബോസ് സീസണ്‍ ഫോര്‍ വളരെയധികം ജനശ്രദ്ധ നേടുകയും അതേപോലെതന്നെ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമായി മാറുകയും ചെയ്തിരുന്നു. അതിനു കാരണം ആദ്യമായാണ് ഒരു ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ എല്‍ജിബിടിക്യു കമ്മ്യൂണിറ്റിയിലുള്ള ഇത്രയധികം പാര്‍ട്ടിസിപ്പന്‍സിനെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു ഷോ നടത്തുന്നത്. ബിഗ് ബോസ് സീസണ്‍ 4 മറ്റൊരു പ്രത്യേകത മലയാളം ബിഗ് ബോസ് ഷോയിലെ വിജയിയായി ഒരു ലേഡിയെ ആണ്…

    Read More »
  • അപ്പന്റെ വലിയ ആഗ്രഹമായിരുന്നു റിമിയെ എന്നെ കൊണ്ട് കല്യാണം കഴിപ്പിക്കാന്‍; എന്തോ ഭാഗ്യം കൊണ്ട് അത് നടന്നില്ല! കുഞ്ചാക്കോ ബോബന്‍

    സ്റ്റേജുകളില്‍ പാട്ടുപാടിക്കൊണ്ട് നൃത്തം ചെയ്തു മലയാള പ്രേക്ഷകരുടെ മനസ്സു കവര്‍ന്ന ഗായികയാണ് റിമി ടോമി. ആദ്യകാലങ്ങളില്‍ ഗാനമേളകളിലൂടെ ആയിരുന്നു ഇവര്‍ തിളങ്ങിയത്. എന്നാല്‍, തന്റേതായ കഴിവുകള്‍ ഉപയോഗിച്ചുകൊണ്ടുതന്നെ മലയാള സിനിമ പിന്നണിഗാനരംഗത്തും റിമി തിളങ്ങി. വളരെ വ്യത്യസ്തമായ രീതിയിലുള്ള ആട്ടവും പാട്ടും റിമിയെ മലയാളികളുടെ പ്രിയങ്കരി ആക്കി. കുട്ടിത്തമാര്‍ന്ന രീതിയിലുള്ള സംസാരമാണ് റിമിയുടെ മറ്റൊരു പ്രത്യേകത. വര്‍ഷങ്ങള്‍ക്ക് മുന്നേ ഏഷ്യാനെറ്റിന്റെ കോമഡി അവാര്‍ഡ് എന്ന പരിപാടിയില്‍ അവതാരികയായി എത്തിയ റിമിയും നടന്‍ കുഞ്ചാക്കോ ബോബനും വേദിയില്‍ നടത്തിയ സംഭാഷണത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ വൈറലാകുന്നത്. വേദിയില്‍ വെച്ച് റിമിടോമിയോട് കുഞ്ചാക്കോ ബോബന്‍ പറഞ്ഞത് തന്റെ അപ്പന് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകാരിയാണ് റിമി ടോമി എന്ന്. അതുകൊണ്ടുതന്നെ അപ്പന് എന്നെക്കൊണ്ട് റിമിയെ കല്യാണം കഴിപ്പിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍, അന്ന് റിമിയെ കെട്ടാതിരുന്നത് എന്റെ ഭാഗ്യം കൊണ്ടാണെന്നാണ് ചാക്കോച്ചന്‍ പറഞ്ഞത്. ഇത് കേട്ട് വേദിയില്‍ ഉണ്ടായിരുന്ന ആളുകള്‍ മൊത്തം ചിരിച്ചു. എന്നാല്‍ മറുപടിയായി…

    Read More »
  • കിംഗ് ഖാനും ആലിയ ഭട്ടും ട്വിറ്ററിൽ ഏറ്റുമുട്ടി ആ കാര്യത്തിന് തീരുമാനമാക്കി; ആലിയ ഭട്ടിനെ ഷാരൂഖ് ഖാൻ ഇനി വിളിക്കുക ഇങ്ങനെ…

    ബോളിവുഡിന്‍റെ പ്രിയ താരജോഡിയാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. അഞ്ച് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ പോയ വര്‍ഷം ഏപ്രിലിലായിരുന്നു ഇരുവരുടെയും വിവാഹം. ബോളിവുഡ് താരങ്ങളും, താരകുടുംബങ്ങളും, ആരാധകരും, സിനിമാസ്വാദകരുമെല്ലാം ഒരുപോലെ ആഘോഷിച്ച വിവാഹമായിരുന്നു ഇവരുടേത്. വിവാഹം കഴിഞ്ഞ് അധികം വൈകാതെ തന്നെ തങ്ങള്‍ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലാണെന്ന് ഇവര്‍ പരസ്യമായി അറിയിച്ചിരുന്നു. ശേഷം നവംബര്‍ ആറിന് ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് ജനിക്കുകയും ചെയ്തു. സഹതാരങ്ങളടക്കം നിരവധി പേരാണ് ഇൻസ്റ്റഗ്രാമിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയുമെല്ലാം ആലിയയെയും രണ്‍ബീറിനെയും ആശംസകള്‍ കൊണ്ട് മൂടിയത്. ഇപ്പോഴിതാ അമ്മയായ ശേഷം ആലിയയെ താനിനി എങ്ങനെയാണ് അഭിസംബോധന ചെയ്യാൻ പോകുന്നതെന്ന് രസകരമായി പങ്കുവച്ചിരിക്കുകയാണ് ബോളിവുഡിന്‍റെ കിംഗ് ഖാൻ. പലപ്പോഴും തന്‍റെ ട്വിറ്റര്‍ പേജിലൂടെ കൗതുകകരമായ ചര്‍ച്ചകള്‍ നടത്തുന്നയാളാണ് ഷാരൂഖ് ഖാൻ. സമാനമായ രീതിയില്‍ ആരാധകരില്‍ ആരോ എന്തുകൊണ്ടാണ് ആലിയ ഭട്ട് മാത്രം താങ്കളെ എസ്ആര്‍ എന്ന് വിളിക്കുന്നത് എന്ന് ചോദിച്ചതോടെയാണ് രസകരമായ ചര്‍ച്ചയ്ക്ക് തുടക്കമായത്. ബോളിവുഡിലും പുറത്തുമെല്ലാം സാധാരണഗതിയില്‍ ഷാരൂഖിനെ എസ്ആര്‍കെ…

    Read More »
Back to top button
error: