Social MediaTRENDING

വിമര്‍ശകര്‍ക്ക് മറുപടി, കിടിലന്‍ മേയ്‌ക്കോവറില്‍ തിരിച്ചുവരവിന് നിവിന്‍ പോളി

ലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് നിവിന്‍ പോളി. നിവിന്‍ പോളിയുടേതായി ‘സാറ്റര്‍ഡേ നൈറ്റാ’ണ് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. നിവിന് സമീപകാലത്ത് വന്‍ വിജയങ്ങള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല ബോഡി ഷെയ്മിംഗ് അടക്കം നേരിടേണ്ടിയും വന്നിരുന്നു. എന്നാല്‍, വന്‍ മേയ്‌ക്കോവറില്‍ നിവിന്‍ തിരിച്ചെത്തിയെന്ന് വ്യക്തമാക്കുന്ന പുതിയ ഫോട്ടോയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമത്തില്‍ പ്രചരിക്കുന്നത്.

നിവിന്‍ പോളിയുടേതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളിലെല്ലാം താരം തടിച്ച പ്രകൃതത്തിലായിരുന്നു. തുടര്‍ന്ന് നിവിനെതിരേ രൂക്ഷമായ പരിഹാസങ്ങളുമുണ്ടായിരുന്നു. ഇപ്പോള്‍ തടി കുറച്ച ലുക്കിലുള്ള ഫോട്ടോയാണ് നടന്‍േ്‌റതായി സാമൂഹ്യമാധ്യമത്തില്‍ പ്രചരിക്കുന്നത്. എന്തായാലും നിവിന്‍ പോളി തടി കുറയ്ക്കാന്‍ വലിയ ശ്രമങ്ങള്‍ നടത്തിയെന്ന് വ്യക്തം.

Signature-ad

റോഷന്‍ ആന്‍ഡ്രൂസായിരുന്നു ‘സാറ്റര്‍ഡേ നൈറ്റെ’ന്ന ചിത്രം സംവിധാനം ചെയ്തത്. ‘കായംകുളം കൊച്ചുണ്ണി’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിവിന്‍ പോളിയും റോഷന്‍ ആന്‍ഡ്രൂസും ഒന്നിക്കുന്ന ചിത്രത്തിന് വന്‍ വിജയം നേടാനായിരുന്നില്ല. ‘സ്റ്റാന്‍ലി’ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ നിവിന്‍ പോളി അവതരിപ്പിക്കുന്നത്. നവീന്‍ ഭാസ്‌കര്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്.

അസ്ലം കെ പുരയില്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരക്കുന്ന ചിത്രത്തിനായി ജേക്‌സ് ബിജോയ് സംഗീതം പകര്‍ന്നു. പ്രൊഡക്ഷന്‍ ഡിസൈന്‍ അനീസ് നാടോടി, വസ്ത്രാലങ്കാരം സുജിത്ത് സുധാകരന്‍, മേക്കപ്പ് സജി കൊരട്ടി, കലാസംവിധാനം ആല്‍വിന്‍ അഗസ്റ്റിന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ ജേക്കബ്, കളറിസ്റ്റ് ആശിര്‍വാദ് ഹദ്കര്‍, ഡി ഐ പ്രൈം ഫോക്കസ് മുംബൈ, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി. ഓഡിയോഗ്രാഫി രാജകൃഷ്ണന്‍ എം ആര്‍. കൊറിയോഗ്രഫി വിഷ്ണു ദേവ, സ്റ്റില്‍സ് സലീഷ് പെരിങ്ങോട്ടുക്കര, പൊമോ സ്റ്റില്‍സ് ഷഹീന്‍ താഹ, ഡിസൈന്‍ ആനന്ദ് രാജേന്ദ്രന്‍, മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ്‌സ് കാറ്റലിസ്റ്റ്, പിആര്‍ഒ ശബരി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഹെയിന്‍സ് എന്നിവരുമായിരുന്നു.

 

Back to top button
error: