Social Media
-
01/01/2023അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതുവഴി എന്ത് മനസ്സമാധാനമാണ് അയാള്‍ക്ക് കിട്ടുന്നത്: പ്രവീണയ്‌ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് മാലാ പാര്‍വതി
തിരുവനന്തപുരം: നടി പ്രവീണയ്ക്കും കുടുംബത്തിനും നേരെയുണ്ടാകുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരണവുമായി നടി മാലാ പാര്‍വതി. സര്‍ക്കാരും വളരെ ഗൗരവതരമായി തന്നെ വിഷയം പോലീസും സര്‍ക്കാരും എടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. മാതൃഭൂമി ന്യൂസിനോടായിരുന്നു നടിയുടെ പ്രതികരണം. അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നുതുവഴി എന്ത് മനസ്സമാധാനമാണ് അയാള്‍ക്ക് കിട്ടുന്നതെന്നും അവര്‍ ചോദിച്ചു. മനോരോഗം എന്നുപറഞ്ഞ് ഈ സംഭവത്തെ നിസ്സാരവല്‍ക്കരിക്കാന്‍ പറ്റില്ലെന്ന് മാലാ പാര്‍വതി പറഞ്ഞു. മനോരോഗമാണെങ്കില്‍ ചികിത്സ കൊടുക്കണം. ഇത് ഗൗരവതരമായ വിഷയമാണ്. ഒരു മനുഷ്യന് കിടന്നുറങ്ങാന്‍ പറ്റാത്ത അവസ്ഥയാവും. ഒരു നടിയാണ്. ജോലിക്കുപോവുന്ന ആളാണ്. ഒന്നും ചെയ്യാന്‍ ധൈര്യമില്ലാതെയാവും. ഒരു മനുഷ്യന്റെ സ്വസ്ഥതയാണ് നഷ്ടപ്പെടുന്നത്. നമ്മുടെ ജീവനും സ്വത്തിനും സംരക്ഷണം തരേണ്ട ഗവണ്മെന്റ് ഈ പ്രശ്‌നം ഗൗരവമായിത്തന്നെ കാണണമെന്നും അവര്‍ ആവശ്യപ്പെട്ടു. ”ഒരാളുടെ മാത്രം പ്രശ്‌നമല്ല ഇത്. പ്രവീണ ഇങ്ങനെ അനുഭവിക്കുന്നത് വളരെ ദൗര്‍ഭാഗ്യകരമാണ്. പ്രവീണ ഏത് സാഹചര്യത്തിലൂടെയാണ് കടന്നുപോവുന്നതെന്ന് ചിന്തിക്കാന്‍ പോലും പറ്റുന്നില്ല. അത്രയ്ക്കും വേദനാജനകമായ കാര്യമാണ്. പ്രത്യേകിച്ച് മകളിലേക്കൊക്കെ ഇതെത്തുന്നു എന്ന്…
Read More » -
01/01/2023മൂന്നു വര്‍ഷമായി വേട്ടയാടല്‍ തുടരുന്നു, മകളേയും വെറുതെവിട്ടില്ല; സൈബര്‍ ആക്രമണത്തെക്കുറിച്ച് പ്രവീണ
കൊല്ലം: നടി പ്രവീണയ്ക്കും കുടുംബത്തിനും നേരെ വീണ്ടും സൈബര്‍ ആക്രമണം. ഒരു വര്‍ഷം മുമ്പ് പ്രവീണയുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് പിടിയിലായ പ്രതിയാണ് വീണ്ടും ആക്രമണം തുടരുന്നത്. സാമൂഹികമാധ്യമങ്ങളിലൂടെ പ്രവീണയുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് തമിഴ്നാട് സ്വദേശി ഭാഗ്യരാജിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍, ജാമ്യത്തിലിറങ്ങിയ ശേഷവും ഇയാള്‍ സമാന കുറ്റകൃത്യം ആവര്‍ത്തിക്കുന്നതായി പ്രവീണ പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെ നിരന്തരമായി തന്നെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന ആളെപ്പറ്റി ഓണ്‍ലൈന്‍ മാധ്യത്തിനു നല്‍കിയ അഭിമുഖത്തിലാണ് പ്രവീണ തുറന്നടിച്ചത്. വ്യാജചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരേ ഒരു വര്‍ഷം മുന്‍പ് പ്രവീണ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തെ തുടര്‍ന്ന് പോലീസ് തമിഴ്നാട് സ്വദേശിയായ ഭാഗ്യരാജിനെ അറസ്റ്റു ചെയ്തു. ഇയാളുടെ പക്കല്‍നിന്ന് ഇത്തരത്തിലുള്ള മോര്‍ഫ് ചെയ്ത മറ്റ് ചിത്രങ്ങളും കണ്ടെടുക്കുകയുണ്ടായി. പിന്നീട് ഭാഗ്യരാജിനെ ജാമ്യത്തില്‍ വിടുകയായിരുന്നു. ഇതിനു മുന്‍പും പ്രവീണ ഭാഗ്യരാജിനെതിരേ തിരുവനന്തപുരം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നെടുത്ത് മോര്‍ഫ് ചെയ്ത്…
Read More » -
31/12/2022ഭാവാഭിനയം ആസിഫിന് പറ്റിയ പണിയല്ല, മുഖത്ത് ചാക്കിട്ട് തന്നെ അഭിനയിക്കാമായിരുന്നു: കുറിപ്പ് പങ്കുവെച്ച് മാല പാര്‍വതി
ആസിഫ് അലിയെ വിമര്‍ശിച്ച് പ്രചരിക്കുന്ന കുറിപ്പിനോട് പ്രതികരിച്ച് മാല പാര്‍വതി. ‘കാപ്പ’ സിനിമയിലെ അഭിനയത്തെ വിമര്‍ശിച്ച് എഴുതിയ കുറിപ്പിനോടാണ് മാല പാര്‍വതി പ്രതികരിച്ചിരിക്കുന്നത്. കുറിപ്പ് കണ്ടപ്പോള്‍ വിഷമം തോന്നി. യുവനടന്മാരില്‍ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളായിട്ടാണ് ആസിഫ് അലിയെ താന്‍ കണക്കാക്കുന്നത്. കലയോട് നീതി പുലര്‍ത്തുന്ന താരം എന്നാണ് മാല പാര്‍വതി ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്. മാല പാര്‍വതിയുടെ കുറിപ്പ്: ഭാവാഭിനയം? മൊണ്ണ വേഷവും? ആസിഫ് അലിയെന്ന നടനെ കുറിച്ച് വായിച്ച ഒരു കുറിപ്പിനോടുള്ള പ്രതികരണം. ‘വിചാരിച്ചത്രയും നന്നായില്ല’, മഹാബോറഭിനയം, ‘ഭാവം വന്നില്ല ‘ ഇങ്ങനെ ഒക്കെ നടി, നടന്മാരെ കുറിച്ച് പറഞ്ഞ് കേള്‍ക്കാറുണ്ട്. എന്നാല്‍ ഒരു ചിത്രത്തില്‍ ഒരു നടന്‍, അല്ലെങ്കില്‍ നടി നല്ലതാകുന്നതിന്റെയും, മോശമാകുന്നതിന്റെയും പിന്നില്‍ പല ഘടകങ്ങളുണ്ട്. ഉദാഹരണത്തിന്.. ചില അഭിനേതാക്കള്‍ക്ക്, കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍ സമയം വേണ്ടി വരും. അവര്‍, പല തവണ സ്‌ക്രിപ്റ്റ് വായിച്ചും എഴുത്തുകാരനുമായി സംവദിച്ചുമൊക്കെ ആ കഥാപാത്രത്തെ മനസ്സിലാക്കിയ ശേഷമാണ് കഥാപാത്രമായി…
Read More » -
31/12/2022അമ്മയാന്‍ ഒരുങ്ങുന്നുവെന്ന് ഷംനാ കാസിം: പ്രിയ താരത്തിനും കുടുംബത്തിനും അഭിനന്ദനങ്ങള്‍ നേര്‍ന്ന് ആരാധകര്‍
അമ്മയാകാന്‍ ഒരുങ്ങുന്ന സന്തോഷവാര്‍ത്ത പങ്കുവെച്ച് ഷംന കാസിം. തന്റെ യൂട്യൂബ് ചാനല്‍ വഴിയാണ് ആരാധകര്‍ക്ക് വേണ്ടി ഈ സന്തോഷ വാര്‍ത്ത അറിയിച്ചത്. കഴിഞ്ഞ ഒക്ടോബറില്‍ ആയിരുന്നു മലയാളികളുടെ പ്രിയപ്പെട്ട താരമായ ഷംന കാസിം വിവാഹിതയായത്. ജെ.ബി.എസ് ഗ്രൂപ്പ് കമ്പനി സ്ഥാപകനും സി.ഇ.ഒയുമായ ഷാനിദ് ആസിഫ് അലി ആണ് ഷംനയെ വിവാഹം ചെയ്തത്. ദുബായില്‍ വെച്ചായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്. മലയാള സിനിമയില്‍ തിളങ്ങാന്‍ കഴിഞ്ഞില്ലെങ്കിലും തമിഴ്, തെലുഗ് സിനിമാ മേഖലയില്‍ നിറസാന്നിധ്യമായിരുന്നു ഷംന. തമിഴില്‍ ഷംനയെ പൂര്‍ണ്ണ എന്നാണ് അറിയപ്പെട്ടിരുന്നത്. വിവാഹനിശ്ചയം കഴിഞ്ഞ വിവരം ഷംന സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിരുന്നു. ഷംന തന്നെയാണ് വിവാഹചിത്രങ്ങള്‍ പങ്കുവെച്ചത്. വിവാഹദിവസം വരന്‍ ഷാനിദ്, ഷംനയ്ക്ക് നല്‍കിയ സമ്മാനം ആരാധകരെ അത്ഭുതപ്പെടുത്തിയിരുന്നു. 30 കോടിയോളം രൂപ വിലമതിക്കുന്ന സമ്മാനമാണ് ഭര്‍ത്താവ് ഷംനയ്ക്ക് വിവാഹ സമ്മാനമായി നല്‍കിയത്. ഒന്നര കോടിയുടെ സ്വര്‍ണ്ണം, 25 കോടിയുടെ ബംഗ്ലാവ്, ആഡംബര കാര്‍ എന്നിവയായിരുന്നു സമ്മാനത്തില്‍ ഉള്‍പ്പെട്ടത്. കണ്ണൂര്‍ സ്വദേശിയായ ഷംന…
Read More » -
31/12/2022രണ്ടെണ്ണം ഉള്ളിൽ ചെന്നപ്പോൾ വഴിയില്‍ കണ്ട സ്ത്രീകളുടെ ഫോണ്‍ നമ്പര്‍ വേണം, നമ്പര്‍ ചോദിച്ച് സ്ത്രീകളെ ശല്യം ചെയ്ത യുവാവിന് ആള്‍ക്കൂട്ട മര്‍ദ്ദനം; വീഡിയോ വൈറൽ
ബംഗലൂരു: പൊതുവിടത്തില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന് കാട്ടി യുവാവിന് ആള്‍ക്കൂട്ടത്തിന്‍റെ മര്‍ദ്ദനം. മദ്യപിച്ച് ലക്കുകെട്ട യുവാവ് വഴിയില്‍ നിന്ന് സ്ത്രീകളെ തടഞ്ഞുനിര്‍ത്തി ഫോണ്‍ നമ്പര്‍ ചോദിച്ച് ശല്യം ചെയ്തുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. കര്‍ണാടകയിലെ ധര്‍വദിലാണ് സംഭവം. ഇവിടെ സുഭാസ് റോഡില്‍ തിരക്കുള്ള സമയത്താണ് മദ്യപിച്ച് യുവാവെത്തിയത്. തുടര്‍ന്ന് അതുവഴി പോകുന്ന കാല്‍നടയാത്രക്കാരായ സ്ത്രീകളെയെല്ലാം തടഞ്ഞുനിര്‍ത്തുകയും ഇവരോട് ഫോണ്‍ നമ്പര്‍ ചോദിക്കുകയും, നമ്പര്‍ നല്‍കാൻ നിര്‍ബന്ധിച്ച് ശല്യപ്പെടുത്തുകയും ചെയ്യുകയായിരുന്നുവത്രേ. ഏറെ നേരം ഇത് കണ്ട ചുറ്റും കൂടിയവര്‍ ഒരു ഘട്ടത്തില്‍ യുവാവിനെതിരെ തിരിയുകയായിരുന്നു. പിന്നീട് വലിയ രീതിയില്‍ തന്നെ സ്ത്രീകള്‍ അടക്കമുള്ള ആള്‍ക്കൂട്ടം യുവാവിനെ മര്‍ദ്ദിച്ചു. സംഭവത്തിന്‍റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. പ്രായമായൊരു സ്ത്രീ റോഡിലിരുന്ന് പോയ യുവാവിനെ ചെരുപ്പൂരി അടിക്കുന്നതും വഴക്ക് പറയുന്നതുമെല്ലാം വീഡിയോയില്‍ വ്യക്തമായി കാണാം. ഇവര്‍ മാത്രമല്ല, അവിടെയുണ്ടായിരുന്ന യുവാക്കളെ ഇയാളെ ചോദ്യം ചെയ്തുകൊണ്ട് മര്‍ദ്ദിക്കുന്നുണ്ട്. എന്നാല്‍ തന്നെ മര്‍ദ്ദിക്കുന്നവരെയൊന്നും യുവാവ് യാതൊരു രീതിയിലും പ്രതിരോധിക്കുന്നില്ല.…
Read More » -
30/12/2022അച്ഛനും അമ്മയും പറയുന്നത് മാത്രം കേട്ട് ജീവിക്കുന്ന കുട്ടിയുടെ വസ്ത്രധാരണം ആണോ ഇത് ? ദില്‍ഷയെ കടന്നാക്രമിച്ച് നിമിഷ
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടിയാണ് ബിഗ് ബോസ് മലയാളം. നിരവധി ആരാധകരും ഈ ഒരു പരിപാടിക്ക് ഉണ്ട്. ഈ വട്ടം ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ താരമാണ് നിമിഷ. ബിഗ്‌ബോസ് വീട്ടില്‍ വെച്ച് നിരവധി ഹെറ്റര്‍സിനെ നിമിഷ സ്വന്തമാക്കിയിരുന്നു. ബിഗ്‌ബോസില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ഒരു കാര്യമായിരുന്നു നിമിഷയുടെയും ജാസ്മിന്റെയും സൗഹൃദത്തെക്കുറിച്ച് ആണ്. ബിഗ് ബോസ് വീടിന് പുറത്തിറങ്ങിയതിനു ശേഷവും ഈ സൗഹൃദം ഇരുവരും നിലനിര്‍ത്തിക്കൊണ്ട് പോവുകയാണ് ചെയ്തത്. ഈ വര്‍ഷം ബിഗ്‌ബോസ് മത്സര വിജയി ദില്‍ഷ പ്രസന്നന്‍ ആയിരുന്നു. ദില്‍ഷയ്ക്ക് ആരാധകര്‍ വര്‍ദ്ധിക്കാനുള്ള കാരണം എന്നത് ബിഗ്‌ബോസ് വീട്ടില്‍ വച്ച് ദില്‍ഷ മലയാളികള്‍ക്ക് വളരെയധികം ഇഷ്ടപ്പെടുന്ന രീതിയില്‍ ഉള്ള ചില കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു എന്നതാണ്. അതിലൊന്ന് വസ്ത്രധാരണമാണ്. വസ്ത്രധാരണത്തെക്കുറിച്ച് ഒക്കെ ദില്‍ഷ വളരെയധികം സംസാരിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ ബിഗ്‌ബോസ് വീട്ടില്‍ നിന്നും പുറത്തിറങ്ങിയ ശേഷം പങ്കുവെച്ച് പുതിയൊരു ഇന്‍സ്റ്റഗ്രാം റീല്‍ വീഡിയോയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.…
Read More » -
30/12/2022ഇത്രയും വലിയ മകളോ? അനിയത്തിയാണോ കൂടെയുള്ളത് എന്ന ചോദ്യം കേള്‍ക്കുമ്പോള്‍ 15 വയസുവരെ മകള്‍ വിഷമിച്ചിട്ടുണ്ട്: വിന്ദുജ മേനോന്‍
പവിത്രം എന്ന മലയാള സിനിമയിലൂടെ മോഹന്‍ലാലിന്റെ സഹോദരിയായിരുന്ന വിന്ദുജ മേനോന്റെ മീനാക്ഷി എന്ന കഥാപാത്രത്തെ മലയാളികള്‍ മനസ്സിലേറ്റിയിരുന്നു. ‘ഒന്നാനാം കുന്നില്‍ ഒരടി കുന്നില്‍’ എന്ന 1985 ല്‍ സിനിമയിലൂടെയാണ് വിന്ദുജ മേനോന്‍ സിനിമാലോകത്തേക്ക് കാലെടുത്തുവച്ചത്. കേരള സ്‌കൂള്‍ കലോത്സവത്തില്‍ കലാതിലകം ആയിരുന്നു വിന്ദുജ. ടിവി പരമ്പരകളിലും വിന്ദുജ അഭിനയിച്ചിട്ടുണ്ട്. പ്രശസ്ത നര്‍ത്തകിയും കേരള നാട്യ അക്കാദമിയുടെ സ്ഥാപകയുമായ കലാമണ്ഡലം വിമല മേനോന്‍ ആണ് വിന്ദുജയുടെ അമ്മ. രാജേഷ് കുമാറാണ് ഭര്‍ത്താവ്; ഒരേ ഒരു മകള്‍ നേഹ. കുടുംബത്തോടൊപ്പം മലേഷ്യയില്‍ താമസിക്കുന്ന താരം കേരള നാട്ട്യ അക്കാദമിയുടെ കീഴില്‍ നൃത്തം പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. വല്ലപ്പോഴുമൊക്കെ സീരിയലുകളില്‍ അഭിനയിക്കാറുമുണ്ട്. വിധികര്‍ത്താവായി കൈരളി ടിവിയിലെ ഡാന്‍സ് പാര്‍ട്ടി എന്ന റിയാലിറ്റി ഷോയില്‍ ഉണ്ടായിരുന്നു. താരം സോഷ്യല്‍ മീഡിയകളില്‍ സജീവമാണ്. കുടുംബത്തോടൊപ്പം ഉള്ള ഒരു ഫോട്ടോ സമൂഹമാധ്യമങ്ങളിലൂടെ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുകയാണ്. ഭര്‍ത്താവ് രാജേഷും മകളും വിന്ദുജയും കൂടി നില്‍ക്കുന്ന ചിത്രത്തില്‍ മകള്‍ കൗമാരിക്കാരിയായി വളര്‍ന്നെങ്കിലും വിന്ദുജ…
Read More » -
30/12/2022”കോക്പിറ്റില്‍ കയറിയത് വിമാനം പറത്തുന്നുണ്ടോ എന്ന് ഉറപ്പിക്കാന്‍ വേണ്ടി”
വിമാനത്തിന്റെ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ദുബായ് വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച സംഭവം വിശദീകരിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ. കോക്പീറ്റില്‍ കയറിയത് വിമാനം എങ്ങനെയാണ് ഓടിക്കുന്നതെന്ന് അറിയാനായിരുന്നുവെന്നാണ് ഷൈന്‍ പറഞ്ഞത്. വിമാനം അവര്‍ പൊന്തിക്കുന്നുണ്ടോയെന്ന കാര്യത്തില്‍ തനിക്ക് ഉറപ്പില്ലെന്നും അതുകൊണ്ട് ഓടിക്കുന്നത് കാണിച്ചു തരുമോയെന്ന് റിക്വസ്റ്റ് ചെയ്യാനാണ് താന്‍ ഉള്ളിലേക്ക് കയറാന്‍ ശ്രമിച്ചതെന്നും ഷൈന്‍ പറഞ്ഞു. ഓണ്‍ലൈന്‍ മാധ്യമത്തിലെ അഭിമുഖത്തില്‍ അവതാരകരുടെ ചോദ്യത്തിനോടാണ് ഷൈന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. ”കോക്പിറ്റില്‍ കയറിയ അനുഭവത്തെക്കുറിച്ച് നിങ്ങള്‍ എന്നോടാണോ ചോദിക്കുന്നത്. അതിനെക്കുറിച്ച് ഘോരഘോരം സംസാരിക്കുന്നവരോട് പോയി ചോദിക്കണം. ശരിക്കും കോക്പീറ്റ് എന്ന് പറഞ്ഞാല്‍ എന്താണ് സംഭവമെന്ന് നോക്കാനാണ് ഞാന്‍ പോയത്. നമ്മളെ ഒരു കോര്‍ണറിലൂടെ കയറ്റി ഒരു സീറ്റിലിരുത്തുന്നു, ഇത് പൊന്തിക്കുന്നുണ്ടോയെന്ന കാര്യത്തെക്കുറിച്ച് എനിക്ക് വലിയ ഉറപ്പില്ല. കാരണം ഇത്രയും വലുപ്പമുള്ള സാധനമാണ് അവര്‍ പൊന്തിക്കുന്നത്. കോക്പീറ്റ് എന്ന് പറയുമ്പോള്‍ കോര്‍പീറ്റ് എന്നാണ് ഞാന്‍ കേള്‍ക്കുന്നത്. അവരോട് കോക്പിറ്റ് കാണിച്ച് തരുമോയെന്ന് ചോദിച്ചാല്‍ അവര്‍ കാണിച്ച്…
Read More » -
29/12/2022കേരളത്തിലെ ഏറ്റവും മികച്ച ഉദ്ഘാടക; ട്രോളുകളോട് പ്രതികരിച്ച് ഹണി റോസ്
സിനിമാതാരങ്ങള്‍ക്കെതിരേ ട്രോളുകള്‍ വരുന്നത് സോഷ്യല്‍ മീഡിയയില്‍ സാധാരണമാണ്. നിരുപദ്രവകരമായ രസകരമായ ട്രോളുകള്‍ താരങ്ങളും അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഷെയര്‍ ചെയ്യാറുണ്ട്. മലയാളികളുടെ പ്രിയനടി ഹണി റോസ് കഴിഞ്ഞദിവസം പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കിടെ നിരവധി പരിപാടികളുടെ ഉദ്ഘാടകയായിരുന്നു ഹണി റോസ്. ഇതിന്റെയെല്ലാം ചിത്രങ്ങള്‍ താരം തന്നെ സ്ഥിരമായി പങ്കുവെയ്ക്കുകയും ചെയ്യാറുണ്ടായിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ രസകരമായ പല ട്രോളുകള്‍ക്കും കാരണമാവുകയും ചെയ്തു. അങ്ങനെ വന്നവയില്‍ ശ്രദ്ധേയമായ ചില ട്രോളുകളാണ് കഴിഞ്ഞദിവസം ഹണി റോസ് തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ ഷെയര്‍ ചെയ്തത്. നിരവധി പേരാണ് ഇതിന് കമന്റുകളുമായെത്തിയത്. സ്വയം ട്രോളുന്നതും ഒരു സന്തോഷമാണെന്നാണ് ഒരാളുടെ കമന്റ്. ഇത്തരം ട്രോളുകള്‍ ഒരു പ്രചോദനമാണെന്നും ഉദ്ഘാടനം ചെയ്യുമ്പോള്‍ അതിന്റെ മുന്‍ നിരയില്‍ പോയിട്ട് അടുത്ത് പോലും നില്‍ക്കാന്‍ പറ്റാത്തവരുടെ രോദനമാണ് ഇതൊക്കെയെന്നും പറയുന്നു മറ്റൊരാള്‍. ഇത്രയും ധൈര്യം ചാള്‍സ് ശോഭരാജില്‍പ്പോലും കണ്ടിട്ടില്ല എന്ന് കമന്റ് ചെയ്തവരും കൂട്ടത്തിലുണ്ട്. മോഹന്‍ലാല്‍ നായകനായ…
Read More » -
28/12/2022ഹണി റോസിന് മാത്രമല്ല എനിക്കുമുണ്ട് തമിഴ്‌നാട്ടില്‍ അമ്പലം; വെളിപ്പെടുത്തലുമായി സൗപര്‍ണിക
താര സാന്നിധ്യം കൊണ്ട് ഏറെ ശ്രദ്ധേയമാണ് ഫ്‌ളവേഴ്‌സില്‍ സംപ്രേഷണം ചെയ്യുന്ന ‘ഒരു കോടി’ എന്ന പരിപാടി. അടുത്ത സമയത്തായിരുന്നു നടി ഹണി റോസ് ഈ പരിപാടിയിലെത്തിയത്. പരിപാടിയില്‍ എത്തിയതും ഹണി പറഞ്ഞ ചില കാര്യങ്ങള്‍ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. എനിക്ക് വേണ്ടി തമിഴ് ആരാധകന്‍ അമ്പലം പണിതിട്ടുണ്ട് എന്നാണ് പറഞ്ഞത്. അയാളുടെ പേര് പാണ്ടി എന്നാണെന്നും ആദ്യ സിനിമയായ ബോയ്ഫ്രണ്ട് മുതല്‍ തന്നെ അയാള്‍ തന്റെ വലിയ ഫാന്‍ ആണ് എന്നും എപ്പോഴും വിളിച്ച് സംസാരിക്കും എന്നൊക്കെയായിരുന്നു ഹണി പറഞ്ഞത്. ഇപ്പോഴിതാ അതിനുശേഷം ട്രോളുകളും ഏല്‍ക്കേണ്ടതായി വന്നിരുന്നു. ഇപ്പോള്‍ ഹണി റോസിന് പിന്തുണ അറിയിച്ചു എത്തിയിരിക്കുകയാണ് മിനിസ്‌ക്രീന്‍ നായികയായ സൗപര്‍ണിക. ഹണി പറയുന്നതുപോലെ തന്നെ സമാനമായി അനുഭവങ്ങളിലൂടെ താനും കടന്നുപോയിട്ടുണ്ട് എന്നാണ് സൗപര്‍ണികയും പറയുന്നത്. ”15 വര്‍ഷമായി പാണ്ടയെന്നയാള്‍ എന്നെയും വിളിക്കുന്നുണ്ട്. എന്നും മെസ്സേജ് അയക്കാറുണ്ട്. ഹണിയോട് പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് എന്നോട് പറഞ്ഞിട്ടുള്ളത്. എന്റെ പിറന്നാള്‍…
Read More »