NEWSSocial Media

അമ്മയുടെ മാല വിറ്റിട്ടാണ് വിവാഹമോചനക്കേസ് നടത്തിയത്; വെളിപ്പെടുത്തലുമായി മഞ്ജുപിള്ള

ലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് മഞ്ജുപിള്ള. മലയാളത്തലെ ആദ്യകാല ഹാസ്യതാരം എസ്.പി. പിള്ളയുടെ ചെറുമകളാണ് മഞ്ജു വര്‍ഷങ്ങളായി കലാരംഗത്ത് സജീവമാണ്. നടന്‍ മുകുന്ദന്‍ മേനോന്‍ ആയിരുന്നു ഇവരുടെ ആദ്യത്തെ ഭര്‍ത്താവ്. സീരിയല്‍ മേഖലയിലൂടെയുള്ള പരിചയത്തിന് ശേഷം ആയിരുന്നു ഇരുവരും തമ്മില്‍ വിവാഹം ചെയ്തത്. പക്ഷേ ഈ വിഭാഗം അധികകാലം നീണ്ടു നിന്നില്ല. ഇവര്‍ വേര്‍പിരിയുകയായിരുന്നു.

പിന്നീട് മഞ്ജു പിള്ള ചായാഗ്രഹകന്‍ സുജിത്ത് വാസുദേവിനെ വിവാഹം ചെയ്യുകയായിരുന്നു ഉണ്ടായിരുന്നത്. രണ്ടുപേരുടെയും രണ്ടാമത്തെ വിവാഹമാണ് ഇത് എന്ന പ്രത്യേകതയും ഉണ്ടായിരുന്നു. ഇപ്പോള്‍ മിര്‍ച്ചി മലയാളം ചാനലിന് താരം നല്‍കിയ അഭിമുഖത്തിലാണ് ഈ കാര്യങ്ങള്‍ എല്ലാം തന്നെ താരം പറയുന്നത്. ”ഡിവോഴ്‌സ് ആയ സമയത്ത് കേസ് നടത്തുവാന്‍ കയ്യില്‍ ഒന്നും ഉണ്ടായിരുന്നില്ല. അമ്മയുടെ മാല വിറ്റിട്ടാണ് കേസ് എല്ലാം നടത്തിയത്. വിഷമം ഒന്നും എനിക്ക് ഉണ്ടായിരുന്നില്ല. കാരണം അതിനുശേഷം അമ്മ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ എല്ലാം തന്നെ ഞാന്‍ അമ്മയ്ക്ക് വാങ്ങി കൊടുത്തു.

Signature-ad

ഒരു ദിവസം അമ്മ തനിക്ക് പവിഴത്തിന്റെ മാല ഇടുവാന്‍ ആഗ്രഹമുണ്ട് എന്ന് പറഞ്ഞു. പവിഴത്തിന്റെ മാല മാത്രമല്ല തുളസിമാലയും ലളിതാമയുടെ വീട്ടില്‍ നിന്നും കിട്ടിയ രുദ്രാക്ഷം കൊണ്ടുള്ള മാളിയും എല്ലാം അമ്മയ്ക്ക് ഞാന്‍ വാങ്ങി നല്‍കിയിട്ടുണ്ട്. ഞാന്‍ അതിന്റെ കണക്ക് പറഞ്ഞതല്ല കേട്ടോ. ഞാന്‍ അതിനുശേഷം എവിടെ എത്തി എന്ന് പറഞ്ഞതാണ്” മഞ്ജു പിള്ള പറയുന്നു.

ഇപ്പോള്‍ സീരിയല്‍ മേഖലയിലും വളരെ സജീവമാണ് താരം. ‘തട്ടീം മുട്ടീം’ എന്ന പരമ്പരയില്‍ താരം കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ഇത് കൂടാതെ ഇപ്പോള്‍ സിനിമ മേഖലയിലും താരം വളരെ സജീവമാണ്. ടീച്ചര്‍ എന്ന സിനിമയില്‍ താരം ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. കെ.ആര്‍ ഗൗരിയമ്മ എന്ന വ്യക്തിയുമായി രൂപസാദൃശ്യമുള്ള ഒരു കഥാപാത്രത്തെയാണ് താരം ഈ സിനിമയില്‍ അവതരിപ്പിച്ചിട്ടുള്ളത്.

Back to top button
error: