Social MediaTRENDING

ചളി അടി ലേശം കൂടിപ്പോയോ? അടിമാലിയെയും ടീമിനെയും കണ്ടംവഴി ഓടിച്ച് ഒമാനിലെ കാണികള്‍, എതിര്‍ത്തും അനുകൂലിച്ചും നെറ്റിസണ്‍സും

ലയാളികള്‍ക്ക് ഏറെ സുപരിചിതനായ താരമാണ് ബിനു അടിമാലി. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത കോമഡി സ്റ്റാര്‍സ് എന്ന പരിപാടിയില്‍ കൂടിയാണ് ബിനു അടിമാലി ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. പിന്നീട് ഫ്‌ളവേഴ്‌സ് ടിവി സംരക്ഷണം ചെയ്ത സ്റ്റാര്‍ മാജിക് എന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറി. കഴിഞ്ഞ 30 വര്‍ഷക്കാലമായി സ്റ്റേജ് പരിപാടികള്‍ അവതരിപ്പിച്ചു വരികയാണ് താരം. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ബിനു അടിമാലി ഒമാനില്‍ പരിപാടി അവതരിപ്പിക്കാന്‍ പോയിരുന്നു.

ഈ പരിപാടിക്ക് എടുത്ത ഒരു വീഡിയോ ക്ലിപ്പ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. ബിനു അടിമാലി സ്റ്റേജില്‍ പരിപാടി അവതരിപ്പിക്കുമ്പോള്‍ നിര്‍ത്തി പോടാ എന്നാണ് കാണികളില്‍ നിന്ന് ചിലര്‍ വിളിച്ച് പറയുന്നത്. ബിനുവിനൊപ്പം പരിപാടി അവതരിപ്പിക്കാന്‍ വേറെ രണ്ടു കലാകാരന്മാരും സ്റ്റേജില്‍ ഉണ്ട്. എന്നാല്‍, കാണികള്‍ക്കിടയില്‍ നിന്നും വലിയ രീതിയിലുള്ള ആണ് കൂവല്‍ ആണ് ഉണ്ടായിരിക്കുന്നത്. ഒരു ഘട്ടത്തില്‍ പരിപാടി നിര്‍ത്തിയിട്ട് എന്താണ് ചെയ്യണ്ടത് എന്ന് ബിനു അടിമാലി ചോദിച്ചപ്പോള്‍ ”ഒന്ന് നിര്‍ത്തി പോടാ” എന്ന് കാണികള്‍ വിളിച്ച് പറയുന്നതും കേള്‍ക്കാം. ഒരാള്‍ അവതരിപ്പിക്കുന്ന പരിപാടി എത്ര മോശമാണെങ്കിലും അവരെ മാനസികമായി തളര്‍ത്തുക എന്ന ടിപ്പിക്കല്‍ മലയാളി ആറ്റിറ്റിയൂഡ് ആണ് ഇവിടെ കാണാന്‍ സാധിക്കുന്നത് എന്നാണ് വീഡിയോ കണ്ട് പലരും അഭിപ്രായപ്പെടുന്നത്.

Signature-ad

ഒരു കലാകാരനാണെന്ന പരിഗണന പോലും നല്‍കാതെയാണ് ആളുകള്‍ ബിനു അടിമാലിയെ അപമാനിക്കുന്നത്. പരിപാടി നിര്‍ത്തി പോടാ എന്നൊക്കെയാണ് കാണികളില്‍ നിന്ന് ചിലര്‍ വിളിച്ചുപറയുന്നത്. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഈ വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകള്‍ ആണ് വന്നുകൊണ്ടിരിക്കുന്നത്. പലരും ബിനു അടിമാലിയെ സപ്പോര്‍ട്ട് ചെയ്ത് എത്തിയിട്ടുണ്ട്. അതേസമയം, വിമര്‍ശനത്തിനും കുറവില്ല. സ്റ്റാര്‍ മാജിക്കില്‍ പരിപാടി അവതരിപ്പിക്കുമ്പോള്‍ ബിനു അടിമാലി മറ്റുള്ള കലാകാരന്മാരെ പരിഹസിക്കാറുണ്ടായിരുന്നു എന്നാണ്, പലരും കമന്റ് ചെയ്യുന്നത്.

മറ്റു ചിലര്‍ പറയുന്നത് ഇതുപോലെയുള്ള ഒരുപാട് വിമര്‍ശനങ്ങളും അപമാനങ്ങളും അവഗണനകളും നേരിട്ടാണ് ബിനു അടിമാലി ഇവിടെ വരെ എത്തിയത് എന്നാണ്. രണ്ട് മിനിറ്റ് പോലും സ്റ്റേജില്‍ കയറി ഡയലോഗ് തെറ്റാതെ പ്രകടനം നടത്താന്‍ കഴിയാത്ത ആളുകളാണ് ബിനു അടിമാലിയെ വിമര്‍ശിക്കുന്നത് എന്നും പ്രേക്ഷകര്‍ പറയുന്നു. സ്റ്റാര്‍ മാജിക്ക് പരിപാടിക്കെതിരേ വലിയ രീതിയിലുള്ള ട്രോളുകളും മറ്റും സോഷ്യല്‍ മീഡിയയില്‍ വരാറുണ്ട്. സിനിമ-സീരിയല്‍ മിമിക്രി താരങ്ങളാണ് ഈ പരിപാടിയില്‍ പങ്കെടുക്കുന്നത്. പലപ്പോഴും ബോഡി ഷെയ്മിങ്ങിന്‍െ്‌റയും സെക്‌സിസ്റ്റ്് കമന്‍്‌റുകളുടെയും പേരില്‍ ഏറെ പഴി കേള്‍ക്കുന്ന പരിപാടിയാണിത്.

Back to top button
error: