Social MediaTRENDING

”അയാള്‍ ആദ്യം എന്റെ തോളില്‍ കൈയിട്ടു, പിന്നെ അവിടെനിന്നും പതുക്കെ കൈ താഴേക്കിറക്കി” ദുരനുഭവം വിവരിച്ച് ആര്യ ബഡായി

ലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ആര്യ ബഡായി. ഏഷ്യാനെറ്റിലെ കോമഡി പരമ്പരയായിരുന്ന ബഡായി ബംഗ്ലാവ് എന്ന ടെലിവിഷന്‍ പരിപാടിയില്‍ അവതാരികയായപ്പോഴാണ് ആര്യയെ മലയാളികള്‍ ശ്രദ്ധിച്ചു തുടങ്ങിയത്. ഏഷ്യാനെറ്റില്‍ തന്നെ സംപ്രക്ഷണം ചെയ്ത എന്റെ മാനസപുത്രി എന്ന സീരിയലില്‍ ആര്യ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. തുടര്‍ന്നാണ് ബഡായി ബംഗ്ലാവിലേക്ക് വരുന്നത്. അതിനുശേഷം ഏഷ്യാനെറ്റില്‍ സംരക്ഷണം ചെയ്ത ബിഗ് ബോസ് മലയാളം സീസണ്‍ 2 ല്‍ മത്സരാര്‍ത്ഥി ആയി എത്തി.

എന്നാല്‍, ബഡായി ബംഗ്ലാവിലെ ആര്യയെ ആയിരുന്നില്ല പ്രേക്ഷകര്‍ ബിഗ്‌ബോസില്‍ കണ്ടത്. ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര, കുഞ്ഞിരാമായണം, പ്രേതം, തോപ്പില്‍ ജോപ്പന്‍, അലമാര, ഹണി ബീ തുടങ്ങിയ ചിത്രങ്ങളില്‍ ആര്യ അഭിനയിച്ചു .ലളിതവും രസകരവുമായ അവതരണ ശൈലി കൊണ്ടാണ് ആര്യ ജനഹൃദയങ്ങളില്‍ ഇടം പിടിച്ചത്. ബഡായി ബംഗ്ലാവിലൂടെ കിട്ടിയ പ്രശസ്തി കൊണ്ടാണ് സിനിമയിലേക്കും ബിഗ് ബോസ് ഷോയ്ക്കും ആര്യ അവസരം ലഭിച്ചത്.

വിവാഹമോചിതനായ ആര്യ തന്റെ പുതിയ കാമുകനെക്കുറിച്ച് ബിഗ്‌ബോസ് ഷോയില്‍ വെച്ച് വെളിപ്പെടുത്തി. നടി അര്‍ച്ചന സുശീലന്റെ സഹോദരന്‍ രോഹിത്, സുശീലനാണ് ആര്യയുടെ ആദ്യ ഭര്‍ത്താവ്. ഈ ബന്ധത്തില്‍ ആര്യയ്ക്കു ഒരു മകള്‍ ഉണ്ട്. റോയ എന്നാണ് മകളുടെ പേര്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ആര്യ തന്റെ വിശേഷങ്ങള്‍ എല്ലാം തന്റെ യൂട്യൂബ് ചാനലില്‍ കൂടി പങ്കുവെയ്ക്കാറുണ്ട്. ആര്യ തനിക്കെതിരേ നടന്ന ചൂഷണങ്ങള്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന ഒരു കോടി എന്ന പരിപാടിയിലാണ് ആര്യ മനസ് തുറന്നത്.

ആാര്യയുടെ വാക്കുകള്‍ ഇങ്ങനെ: ”സ്‌പോണ്‍സര്‍മാരില്‍ ഒരാളില്‍ നിന്നാണ് എനിക്ക് മോശം അനുഭവം ഉണ്ടായത്. അയാള്‍ ആദ്യം എന്റെ തോളില്‍ കയ്യിട്ടു. പിന്നെ അവിടെ നിന്നും പതുക്കെ കൈ താഴേക്കിറക്കി കാലില്‍ തൊട്ടു. പാന്റ്‌സ് മുകളിലേക്ക് ആക്കാന്‍ അയാള്‍ ശ്രമിച്ചു. എനിക്ക് വളരെ വിഷമമുണ്ടാക്കിയ സംഭവം ആണത്. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സംഭവത്തെക്കുറിച്ച് സംസാരിക്കുന്നത്. അടുത്തറിയാവുന്ന അയാളില്‍നിന്ന് അങ്ങനെ ഒരു പെരുമാറ്റം തീരെ പ്രതീക്ഷിച്ചിരുന്നില്ല. അത് വളരെ വേദനയും വിഷമവും ഉണ്ടാക്കി”.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: